2019, ഫെബ്രുവരി 10, ഞായറാഴ്‌ച

പ്രകൃതിയും ദേവതകളും


പ്രകൃതി അതിമനോഹരമാണ്. അതുപോലെ അതില് അധവസിക്കുന്ന ജീവജാലങ്ങളും അതിമോനോഹരമാണ്. സൃഷ്ടി അതിന്റെ കര്മ്മം നിര്വ്വഹിച്ചിരക്കുന്നത് അതിസൂക്ഷ്മതോടെയാണ്. പ്രകൃതി പഞ്ചഭൂ തങ്ങളാലാണ് സൃഷ്ടിക്കപ്പെടിരിക്കുന്നത്. പ്രകൃതിയിലെ സര്വ്വചരാരങ്ങളും പഞ്ചഭൂതങ്ങളാലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഞാനെന്ന പൂര്‍ണദേവന്‍ കുടികൊള്ളുന്ന ദേഹമെന്ന ക്ഷേത്രത്തില്‍ ബോധമായി കുടികൊള്ളുന്ന എന്നിലേക്ക് എത്തിച്ചേരാനുള്ള തപസ്യയാണ് സനാതനധര്‍മം.......
ഞാനാകുന്ന പൂര്ണ്ണ ദേവന് കുടികൊള്ളുന്ന ശരീരമാകുന്ന ക്ഷേത്രത്തില് ബോധമായി നിലനില്ക്കുന്ന തന്നിലേക്ക് എത്തിച്ചേരുവാനുള്ള പ്രായാണമാണ് സനാതന ധര്മ്മം. ക്ഷേത്രങ്ങള് ഉര്ജ്ജ കേന്ദ്രങ്ങളാണ്. നമ്മുടെ ശരീരമാകുന്ന ക്ഷേത്രങ്ങളും ഊര്ജജ കേന്ദ്രങ്ങളാണ്. അതുകൊണ്ട് ക്ഷേത്രങ്ങള് ഒരിക്കലും ആരാധനാലയങ്ങള് ആയിരുന്നില്ല. മതമെന്ന് ഉദ്ദേശിക്കുമ്പോള് താന്ത്രീക മതമാണ് ക്ഷേത്രം എന്ന് പറയേണ്ടിവരും. താന്ത്രീകപരമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. മതത്തിന്റെ ഒരു കാഴ്ച്ചപ്പാടും ക്ഷേത്രങ്ങള്ക്കില്ല. ഇന്ന് ക്ഷേത്രങ്ങളില് പരക്കെ നടക്കുന്നത് ഭാഗവത് സപ്താഹമാണ്.
സെമസ്റ്റിക് മതങ്ങളുടെ ആവിര്ഭാവത്തോടെയാണ് ക്ഷേത്രങ്ങളും ആരാധ നാലയങ്ങളായി മാറിയത്. ക്ഷയത്തില് നിന്ന് ത്രാണനം ചെയ്യുന്നതാണ് ക്ഷേത്രം. ഇന്ത്യിലെ ക്ഷേത്രങ്ങള് കൊള്ള ചെയ്യപ്പെട്ടിരുന്നത് സമ്പത്ത് കയ്യടക്കാനായിരുന്നു. ഓരോ ദേശത്തിനും ഒരു ദേവതയുണ്ട്. ഇന്ന് പലര്ക്കും സനാതന ധര്മ്മം എന്തെന്ന് അറിയാതെ സിമസ്റ്റിക് മതങ്ങളുമായി മത്സരിക്കുമ്പോള് ലജ്ജ തോന്നുന്നു. ഒരു മതത്തിന്റേയും ദേവതയായിരുന്നില്ല അതത് ദേശത്തിന്റെ ദേവതകള്. ദേശ ദേവതയുടെ സ്വത്തായിരുന്നു അതതു ദേശത്തെ ദേവതയുടെ കീഴിലായിരുന്നു അവിടത്തെ ഭൂമി.
ക്ഷേത്രങ്ങളോട് അനുബന്ധിച്ചും അല്ലാതേയും ധാരളം കാവുകളും കുളങ്ങളും നിലനിന്നിരുന്നു.. മനുഷ്യര്ക്കെന്നപോലെ ഒരോ ദേവതക്കും ഓരോ വൃക്ഷങ്ങള് ഉണ്ട്. പുണര്തം നക്ഷത്രകാര്ക്ക് മുള എന്നതുപോല ഭഗവന്മാരായ ശ്രീ കൃഷ്ണനും, ശ്രീരാമനും, മറ്റും ഓരോ മരങ്ങള് ഉണ്ട്. അവ ആ ക്ഷേത്രത്തിനു വേണ്ട അധികം ഊര്ജ്ജം പ്രദാനം ചെയ്യുന്നു. അവിടെ ദര്ശനത്തിനും വരുന്നവര്ക്കും അതിന്റെ പ്രയോജനം സിദ്ധിക്കും. ഇന്ന് പല ക്ഷേത്രങ്ങളിലും ദേവതാ മരങ്ങള് പോയിട്ട് ഒരു പച്ചപ്പും ഇല്ല. എല്ലാ ക്ഷേത്രങ്ങളിലും ആലുകള് വെച്ചു പിടിപ്പിക്കുന്നതൊഴിച്ചാല് മറ്റൊന്നും നടക്കുന്നില്ല. പലപ്പോഴും ചവറുകള് കത്തിച്ചുകളയുന്നതിനാല് ഭൂമി വരണ്ടുപോകുന്നു. തന്മുലും ജല ദൌര് ലഭ്യം നേരിടുന്നു. നമ്മുടെ ഭവനങ്ങളില് എന്നപോലെ ക്ഷേത്രങ്ങളിലും മരങ്ങള് വെച്ച് പിടിപ്പിക്കുന്നത് നമുക്കും വരും തലമുറക്കും ഏറെ പ്രയോജനം ചെയ്യും.

1 അഭിപ്രായം: