![]() |
വാസ്‌തുവിനെക്കുറിച്ച് കുറച്ച് മുന്‍പ് പറഞ്ഞിരുന്നുവല്ലോ. വാസ്‌തു മണ്ഡലം തിരിച്ച് അതിനെ 9 ഭാഗമാക്കി അതിനുള്ളിലാണ് ഗൃഹം നിര്‍മ്മിക്കുന്നത് എന്ന് പറഞ്ഞിരുന്നുവല്ലോ. വാസ്‌തു മണ്ഡലത്തില്‍ വാസ്‌തു പുരുഷന്‍ ശിരസ്സ് വടക്കു കിഴക്കു ഭാഗത്തും കാല്‍പാദങ്ങള്‍ തെക്കുപടിഞ്ഞാറു ഭാഗത്തായും ആയി മലര്‍ന്നു കിടക്കുന്നു.
വാസ്‌തു പുരുഷന്‍ ആരാണ്? ത്രേതാ യുഗത്തില്‍ സര്‍വ്വ വ്യാപകമായി കിടന്നിരുന്ന ഒരു ഭൂതമാണ് വാസ്‌തു പുരുഷന്‍. പരമശിവനും അന്ധകാരന്‍ എന്ന രാക്ഷസനുമായി ഉണ്ടായ യുദ്ധത്തില്‍ മഹേശ്വരന്റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്നു വീണ വിയര്‍പ്പു കണത്തില്‍ നിന്ന് ഉദ്‌ഭൂതനായ ഒരു വീര പരാക്രമശാലിയായ ഒരു ഭൂതമാണ് വാസ്‌തു പുരുഷന്‍. ഇദ്ദേഹത്തിന്റെ അതിക്രമങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ ദേവന്മാരെല്ലാം ചേര്‍ന്ന് പ്രാര്‍ത്ഥിച്ച് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി.
ദേവന്മാരുടെ സങ്കടം ശ്രവിച്ച ബ്രഹ്മാവ് ദേവന്മാരോട് ഇങ്ങിനെ പറഞ്ഞു. "ആ ഭൂതവുമായി യുദ്ധം ചെയ്‌ത് തോല്‍പിച്ച് ഭൂതത്തെ എടുത്തു ഭൂമിയിലേക്ക് വലിച്ചെറിയുവിന്‍.
![]() |
ദേവന്മാരുമായി ഉണ്ടായ യുദ്ധത്തില്‍ പരാജയപ്പെട്ട് ഭൂമിയില്‍ പതിച്ച ഭൂതം തല ഈശാനകോണിലും കാല്‍പാദങ്ങള്‍ നിഋതി കോണിലുമായി ഭൂമിയിലുമായി കിടന്നു. ഭൂമിയില്‍ പതിച്ച ഭൂതം ഭൂമിയിലുള്ള മനുഷ്യരെ ഉപദ്രവിക്കുവാന്‍ തുടങ്ങി. ഉടനെ ഭൂവാസികള്‍ ബ്രഹ്മാവിനെ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെടുത്തി. വാസ്‌തു പുരുഷന്റെ ശക്തിയെ ക്ഷയിപ്പിക്കുവാന്‍ 53 ദേവന്മാരോട് ഭൂതത്തന്റെ ശരീരിരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലകൊള്ളുവാന്‍ കല്‍പ്പിച്ചു.
ഇതിനെ തുടര്‍ന്ന് ശക്തി ക്ഷയിച്ച വാസ്‌തു പുരുഷന്‍ ബ്രഹ്മാവിനെ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെടുത്തി. മനമലിഞ്ഞ ബ്രഹ്മവ് ഭൂതത്തെ അനുഗ്രഹിച്ച് ഇങ്ങിനെ അനുഗ്രഹിച്ചു. "ശിലന്യാസം (കല്ലിടല്‍), കട്ടിള വെപ്പ്, ഗൃഹ പ്രവേശം എന്നീ സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ നിന്നെ പൂജിക്കും. ഇതിനെയാണ് വാസ്‌തു പൂജ എന്ന് വിളിക്കും.
വാസ്‌തു പൂജ ചെയ്യാതെ ഗൃഹനിര്‍മ്മാണം നടത്തിയാല്‍ ആ ഗൃഹംത്തില്‍ പലവിധം അനര്‍ത്ഥങ്ങളും സംഭവിക്കുന്നതാണ്".
മനുഷ്യന് സര്‍വ്വസാധാരണമായി 4 വിധത്തിലുള്ള ദോഷങ്ങളാണ് സംഭവിക്കുക. അത് 1. ഗൃഹ ദോഷം, 2. ഗൃഹത്തിന്റെ സ്ഥാന ദോഷം, 3. കര്‍മ്മ ദോഷം, 4. ജാതക ദോഷം. ഇതില്‍ ജാതക ദോഷത്തെ മാത്രം തിരുത്താനാകില്ല. എന്നാൽ മറ്റു 3ഉം ഒരു പരിധിവരെ തിരുത്താനാകും. സത്‌കര്‍മ്മം മാത്രമാണ്‌ആതിനു ഏക പരിഹാരം.
പലരും ചിന്തിക്കുന്നത് വാസ്‌തു നോക്കി വീടു പണിതാല്‍ നല്ലകാലം വരും എന്നാണ്. സര്‍വ്വ ഐശ്വര്യവും സിദ്ധിക്കുമെന്നാണ്. അത് തെറ്റാണ്. നമ്മുടെ കര്‍മ്മ-ജാതക ദോഷം ഏറിയാണ് നില്‍ക്കുന്നതെങ്കില്‍ നമുക്ക് വേണ്ടത്ര വിജയവും സുഖവും സംതൃപ്തിയും ലഭിക്കുകയില്ല.
ഐസക് ന്യൂട്ടന്റെ നിയമങ്ങള്‍ എത്രയോ വര്‍ഷം മുന്‍പ് നമ്മുടെ പൂര്‍വ്വീകര്‍ അറിഞ്ഞിരുന്നു എന്ന് ഇവിടെ പ്രസ്‌താവ്യ യോഗ്യമാണ്. ഒരു ഊര്‍ജ്ജവും നശിപ്പിക്കുവാന്‍ കഴിയുകയില്ല. നമ്മുടെ ഒരോ കര്‍മ്മവും ഒരോ ഉര്‍ജ്ജമാണ്. അതിനെ നശിപ്പിക്കുവാന്‍ കഴിയുകയില്ല. ഒരോ കര്‍മ്മത്തിനും അതിനു തക്ക പ്രതിഫലം ഉണ്ടാകും. കാര്യങ്ങള്‍ ഇങ്ങിനെയാകുമ്പോള്‍ പിന്നെയെന്തിന് വാസ്‌തു ശാസ്ത്രത്തെ മാത്രം പഴിക്കുന്നത്. മനുഷ്യന്‍ പലപ്പോഴും അജ്ഞാനം കൊണ്ട് അന്ധനാകുന്നുണ്ട്.
എന്താണ് കുറ്റിയടി ചടങ്ങ്? ഗൃഹം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തി ഗൃഹനാഥന്റെ ആവശ്യമനുസരിച്ച് ശാസ്‌ത്രീയമായി രൂപരേഖകള്‍ തയ്യാറാക്കി ഗൃഹത്തിനുള്ള സ്ഥനനിര്‍ണ്ണയം നടത്തുന്ന പ്രവര്‍ത്തിയാണ് കുറ്റിയടി ചടങ്ങ്. ഇത് സ്ഥാന ക്കുറ്റിയടി ചടങ്ങാണ്. ഇതു കൂടാതെ മഹൂർത്ത കുറ്റി അടിക്കുന്ന സമ്പ്രദായവും ഉണ്ട്.
കുറ്റിയടിയില്‍ മുഹൂര്‍ത്ത കുറ്റിക്ക് വളരെ പ്രാധാന്യമുണ്ട്. ഇത് വാസ്‌തു പുരുഷന്റെ ലിംഗത്തിന്റെ അടുത്താണ് അടിക്കുന്നത്. ഗൃഹാരംഭ സമ.യത്ത് ഗൃഹാന്തര്‍ഭാഗത്ത് അടിക്കുന്ന ശങ്കു അഥവ കുറ്റിയാണ് മുഹൂര്‍ത്തക്കുറ്റി. ഈ കുറ്റിയുടെ പുറത്താണ് വീട് പ്രതിഷ്‌ഠിക്കുന്നത്. എന്നാൽ സ്ഥനക്കുറ്റി ഗൃഹത്തിൻറെ അതിരിനെ കാണിക്കുന്നു. ഇത് ഗൃഹത്തിനു പുറത്താണ് സ്ഥാപിക്കുന്നത്. മുഹൂർത്തം നോക്കി ഗൃഹാന്തർഭാഗത്ത് സ്ഥപിക്കുന്ന കുറ്റിയാണ സാക്ഷാൽ മുഹൂർത്ത കുറ്റി. ഇതിൻറെ താഴ്ച്ചക്കനുസരിച്ചാണ് ലക്ഷണങ്ങൾ പറയുന്നത്.
മുഹൂര്‍ത്തകുറ്റിക്ക് 3 ഭാഗങ്ങളുണ്ട്. എറ്റവും മുകള്‍ഭാഗം ചതുരാകൃതിയും, മദ്ധ്യഭാഗം 8 പട്ടം ആകൃതിയും അടിഭാഗം കൊണാകൃതിയമാണ്. ആകെ നീളം 51 c.m. കാണും. മുഹൂര്‍ത്തക്കുറ്റിയുടെ ശുദ്ധി അനിവാര്യമാണ്. അശുദ്ധിയുള്ളവരോ, പുലയുളളവരോ സ്‌പര്‍ഷിക്കുവാന്‍ പാടില്ല. ആദ്യം ശുദ്ധവെള്ളം കൊണ്ട് കഴുകണം. പിന്നീട് പനിനീര്, തൈര്, നെയ്യ്, തേന്‍, പാല്‍ എന്നിവ കൊണ്ട് കഴുകണം. അവസാനം ചന്ദന ലേപനം ചെയ്‌ത് വെള്ള വസ്‌ത്രം കൊണ്ട് പൊതിഞ്ഞ് സ്ഥാപതിയുടെ കയ്യില്‍ ഏല്‍പ്പിക്കണം. അതിനു ശഷം സ്ഥാപതി കിഴക്കോട്ട് തിരിഞ്ഞ് മുഹൂര്‍ത്ത കുറ്റി പൂജ ചെയ്യണം. മുഹൂത്തകുറ്റി ഇരുമ്പ് ചുറ്റിക കൊണ്ട് തന്നെ അടിക്കണം. കുറ്റിയുടെ പകുതി താഴ്‌ന്നിരിക്കണം. 8 തവണ വീതമാണ് ചുറ്റിക കൊണ്ട് അടിക്കേണ്ടത്. ചുറ്റിക വലതു കയ്യിലാണ് പിടിക്കേണ്ടത്. സ്ഥാപതി അടിച്ചു കഴിഞ്ഞാല്‍ പിന്നെ കുടുംബത്തിലെ മൂത്ത കരണവര്‍ തന്നെ കുറ്റിയടിക്കണം. മുത്തച്ഛന്‍, അച്ഛന്‍, അമ്മ, ചെറിയച്ഛന്‍, കുടംബാംഗങ്ങള്‍ എന്നിവരായിരിക്കണം തുടര്‍ന്ന് കുറ്റി അടിക്കേണ്ടത്.
മുഹൂർത്ത കുറ്റി അടിച്ചു കഴിഞ്ഞാല്‍ പിന്നെ ശിലാസ്ഥാപനമാണ് അടുത്ത ചടങ്ങ്. കല്ലിടല്‍ അഥവ ശിലാസ്ഥാപനം നടത്തുന്നത് കന്നി മൂല ( തെക്കു-പടിഞ്ഞാറു മൂല) യിലാണ്. ഭൂമിയെ സ്‌ത്രീ ആയും, വാസ്‌തു പുരുഷനെ പുരുഷനായും കല്ല് ബീജമായും, മണ്ണ് യോനിയായും ഇവിടെ സങ്കല്‍പ്പിക്കുന്നു. യോനി എന്നാൽ പ്രാണൻ എന്നാണ് അർത്ഥം. ഇവിടെ ഒരു കുഞ്ഞ് ജനിക്കുന്നതിനു പകരം ഒരു ഗൃഹം ജന്മം കൊള്ളുന്നു. ഇതിനു നല്ല മുഹൂര്‍ത്തം നോക്കണം. വീടിന്റെ ജാതകം നോക്കി വീടിന്റെ ശുഭാശുഭങ്ങള്‍ പറയാം.
കല്ലിടല്‍ ചടങ്ങ് നടത്തേണ്ടത് പിതാവായിരിക്കണം. അപ്പൂപ്പന്മാരുണ്ടെങ്കില്‍ അവരായിരിക്കണം ആദ്യം ആ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. പിതാവ് ഇല്ലെങ്കില്‍ മാതാവോ, ഇല്ലെങ്കില്‍ ചെറിയച്ഛനോ ആയിരിക്കണം ആ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. കല്ലിന്റെ size 8x8x6 ഇഞ്ച് ആയിരിക്കണം. കല്ല് പാലില്‍ കഴുകണം. പൂജദി കര്‍മ്മങ്ങള്‍ ചെയ്യണം.
രൂപരേഖ തയ്യാറാക്കുന്നതിനു മുന്‍പ് വീടിന്റെ നാളും ഗൃഹനാഥന്റെ നാളും തമ്മില്‍ പൊരുത്തം ഉണ്ടോ എന്ന് നോക്കണം. പൊരുത്തം ഇല്ലെങ്കില്‍ ആ ഗൃഹം ശാന്തിയും, ഐശ്വര്യവും തരില്ല. ഗൃഹ നാഥയുടെ നാളും അടുക്കളയുടെ നാളും പൊരുത്തമില്ലെങ്കില്‍ അവിടെ അശുഭങ്ങളായിരിക്കും ഫലം.
മുട്ടതിര് വേധം.
ഒരു വീടിന്‍റെ മദ്ധ്യത്തില്‍ കൂടി റോഡന്‍റെ വശത്തിന്‍റെ അരിക് വന്നു നില്ക്കുവാന്‍ പാടില്ല. വീടിന്‍റെ കൃത്യം മദ്ധ്യത്തില്‍ കൂടി പറന്പിന്‍റെ അതിര് (അരിക്) വരാന്‍ പാടില്ല. അതായത് ഒരു പറന്പിന്‍റെ മദ്ധ്യത്തിലല്ലാതെ വശത്തായി എന്‍ററന്‍സ് വരുന്പോഴാണ് ഇങ്ങിനെ സംഭവിക്കുക. ഒരു വീടിന്‍റെ മദ്ധ്യത്തിലുടെ മറ്റെരു വീടിന്‍റെ ഭിത്തിയുടെ മദ്ധ്യം കടന്നു പോകരുത്. ഇതെല്ലാം മുട്ടതിര് വേധമാണ്. ഇതിന്ന് കൃത്യമായി നോക്കി വീടു പണിയുവാന്‍ ബുദ്ധിമുട്ടാണ്
ഒരു വീടിന്‍റെ മദ്ധ്യത്തില്‍ കൂടി റോഡന്‍റെ വശത്തിന്‍റെ അരിക് വന്നു നില്ക്കുവാന്‍ പാടില്ല. വീടിന്‍റെ കൃത്യം മദ്ധ്യത്തില്‍ കൂടി പറന്പിന്‍റെ അതിര് (അരിക്) വരാന്‍ പാടില്ല. അതായത് ഒരു പറന്പിന്‍റെ മദ്ധ്യത്തിലല്ലാതെ വശത്തായി എന്‍ററന്‍സ് വരുന്പോഴാണ് ഇങ്ങിനെ സംഭവിക്കുക. ഒരു വീടിന്‍റെ മദ്ധ്യത്തിലുടെ മറ്റെരു വീടിന്‍റെ ഭിത്തിയുടെ മദ്ധ്യം കടന്നു പോകരുത്. ഇതെല്ലാം മുട്ടതിര് വേധമാണ്. ഇതിന്ന് കൃത്യമായി നോക്കി വീടു പണിയുവാന്‍ ബുദ്ധിമുട്ടാണ്
കന്നി കോണിനെ (തെക്കു പടിഞ്ഞാറു മൂല) ഗണപതി മൂല എന്നും കൂടി പറയുന്നു. എല്ലാ പണികളും ആരംഭിക്കുന്നത് കന്നി മൂലയില്‍ നിന്നാണ്. അവിടെ കട്ടിംഗുകള്‍ വരാന്‍ പാടില്ല. മാസ്റ്റര്‍ ബെഡ് റൂം ഇവിടെയാണ് വരേണ്ടത്. എന്നാല്‍ ചില ദന്പതികള്‍ക്ക് ഈ സ്ഥാനം പറ്റാറില്ല. അവര്‍ ജാതകം നോക്കി ശരിയാക്കണം. കിടക്കുന്നവരുടെ നീച രാശിയോ ശത്രു രാശിയോ ആയി കന്നി മൂല വന്നാല്‍ വിചാരിച്ച ഗുണം കിട്ടുകയില്ല. സായപ്പു് പറഞ്ഞാല്‍ മാത്രമാണ് ശരിയായ ശാസ്ത്രം എന്ന് വിശ്വസിക്കുന്നവരോടും പറയുന്നവരോടും തര്‍ക്കിക്കുന്നവരോടും നമ്മുടെ ഇത്തരം അറിവുകള്‍ പഠിച്ച് പോരയ്മകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി പ്രയോജനപ്പെടുന്ന രീതിയില്‍ ചര്‍ച്ച ചെയ്യണമെന്ന ആഹ്വാനത്തോടെ നിറുത്തുന്നു.
Dr. Mohan P.T.
E-mail: dr.mohanji@hotmail.com
Phone: 0487 2321344
Mob: 8281652944 & 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ