![]() |
TEMPLE |
അനന്ത വിശാലമാണ് ഈ പ്രപഞ്ചം. സുന്ദര സുരഭിലമാണ് ഈ പ്രപഞ്ചം. വര്‍ണ്ണ മനോഹരമാണ് ഈ പ്രപഞ്ചം. വൈരുദ്ധ്യങ്ങള്‍ ഏറെ നിറഞ്ഞതാണ് ഈ പ്രപഞ്ചം. എല്ലാവര്‍ക്കും നന്മ മാത്രം പകുരുന്നതാണ് ഈ പ്രപഞ്ചം. എല്ലാം നിറഞ്ഞതാണ് ഈ പ്രപഞ്ചം. എന്നിട്ടും മനുഷ്യര്‍ മാത്രം വിലപിക്കുന്നതാണ് ഈ പ്രപഞ്ചം. എന്ത് നേടിയാലും, എത്ര ലഭിച്ചാലും സംതൃപ്‌തനാകാത്തവരാണ് മനുഷ്യര്‍.
രാമനവതരിച്ചു, കൃഷ്‌ണനവതരിച്ചു, ബുദ്ധനവതരിച്ചു, ക്രിസ്‌തു അവതരിച്ചു, നബിയവതരിച്ചു അങ്ങിനെ പലരും അവതരിച്ചു. ഇപ്പോഴും പലരും അവതരിച്ചു ഉദിച്ചും മറഞ്ഞും തന്നെ നില്‍ക്കുന്നു. എന്നാലും മനുഷ്യര്‍ മാത്രം സംതൃപ്‌തരല്ല.
കാട്ടിലും തോട്ടത്തിലും മനുഷ്യര്‍ പിറന്നു വീണു. കലഹങ്ങളും, യുദ്ധങ്ങളും, തന്ത്രങ്ങളും ഇവിടെ അരങ്ങേറി. അങ്ങിനെ തൊഴില്‍ വിഭജനം വരവായി. ക്ഷത്രീയന്‍, ബ്രാഹ്മണന്‍, വൈശ്യന്‍, ശൂദ്രന്‍ എിങ്ങനെയുള്ള ജാതികളും ആവിര്‍ഭവിച്ചു. അവരവര്‍ക്കിഷ്ടമുള്ള തൊഴിലില്‍ ഏര്‍പ്പെടുവാനുള്ള അവകാശം ഒരോരുത്തരിലും നിക്ഷിപ്‌തമായിരുന്നു. ജാതികള്‍ കുലങ്ങളായി തിരിഞ്ഞ് കുത്തകകളായി തീര്‍ന്നു.
ക്ഷത്രീയര്‍ക്ക് രാജ്യഭരണ കാര്യങ്ങളില്‍ ജാഗരൂപരായിരുന്നു. ബ്രാഹ്മണര്‍ ആരാധന കാര്യങ്ങളിലും, വൈശ്യര്‍ വ്യപാര വ്യവസയങ്ങളിലും ഏര്‍പ്പെട്ടു പോന്നു. ശൂദ്രര്‍ ഇവരെയെല്ലാം വേണ്ട പോലെ, വേണ്ട സമയത്ത് സഹായിച്ചു പോന്നു.
കാലാന്തരങ്ങളില്‍ ഇവിടെ ആര്യന്മാരും, ദ്രാവിഢരുമായി പല യുദ്ധങ്ങളും നടന്നു. ആര്യന്മാര്‍ വിദേശികളും കുടിയേറ്റക്കാരുമായിരുന്നു. ആര്യന്മാരുടെ അക്രമണത്തോടെ ദ്രാവിഢര്‍ തെക്കേ ഇന്ത്യയിലേക്കും തെക്കേ ഇന്ത്യയിലുള്ള ആദിവസികളകാട്ടെ കൂടുതല്‍ വനാന്തരങ്ങളിലേക്കും കുടിയേറി.
ആര്യന്മാരുടെ വരവോടെ അവരുടെ ആരാധന സമ്പ്രദായം ഇവിടെ സ്വാംശീകരിക്കുവന്‍ തുടങ്ങി. ഇവിടെ ഉണ്ടായിരുന്ന പുരാതന ആരാധന സമ്പ്രദായത്തിന് മങ്ങലേല്‍ക്കാന്‍ തുടങ്ങി.
ഇവിടത്തെ ആദ്യ മതം തന്ത്ര മതമായിരുന്നു. ആ മതത്തില്‍ ആര്‍ക്കും ഏപ്പോള്‍ വേണമെങ്കിലും ചേരാമയിരുന്നു. ഇതിലായിരുന്നു മന്ത്രവും, പൂജകളും മറ്റും ഉണ്ടായിരുന്നത്. ലൈംഗീക തന്ത്രയടക്കം ഒത്തിരി സംഗതികള്‍ ഇതിലുണ്ട്. ചില താന്ത്രീക ആചാര്യന്മരുടെ ദുര്‍നടപ്പു മൂലം അത് മിക്കവാറും അസ്‌തമിച്ചു. എാന്നാലും ഇൻ ഡ്യയില്‍ ചില ഭാഗങ്ങളില്‍ പൂര്‍ണ്ണമല്ലെങ്കിലും തന്ത്ര ശാസ്‌ത്രം ഇന്നും നിലകൊളളുന്നുണ്ട്.
ഇവിടെ ഹിന്ദു മതം എങ്ങിനെയുണ്ടായി. തന്ത്രമതത്തില്‍ നിന്ന് ഉണ്ടയാതാകാം. ഹിന്ദു മതത്തിന് മറ്റു മതങ്ങളുടേതു പോലെ ഒരു ഫൗണ്ടര്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ക്രിസതു മതത്തിന് ക്രിസ്‌തുവും, ഇസ്ലാം മതത്തിന് നബിയും, ബുദ്ധമതത്തിന് ബുദ്ധനും ഫൗണ്ടര്‍മാരായിരുന്നു. ശങ്കരാചര്യര്‍ ചിന്നി ചിതറി കിടന്നിരുന്ന തന്ത്ര ശാസ്‌ത്ര ശാഖയെ ക്രോഢീകരിച്ചു എതാണ് ആകെ കൂടി വന്ന ഒരു മാറ്റം. ഇവിടെ ജനിക്കുന്നവരെല്ലാം ഒരു മത്തിലും പെടുന്നില്ല. കാലന്തരത്തിൽ അവരവരുടെ കുടുംബകാരുടെ ആവശ്യത്തിനു വഴങ്ങി ഒരോ മതത്തിലും ചേരുകയാണ്. എന്നാൽ ഹിന്ദു എന്നറിയപ്പടുന്നവരാകട്ടെ അത്തരം ഒരു പ്രവർത്തിൽ ഏർപ്പെടുന്നുമില്ല.
ക്രിസ്‌താനികള്‍ക്ക് കുരിശു വരക്കാനും കര്‍ത്താവിൻറെ പ്രാര്‍ത്ഥന ചൊല്ലുവാനും അറിയാം. മുസ്ലീം സഹോദരങ്ങള്‍ക്ക് അവരുടെ നിസ്‌കരവും, വേദവും അറിയാം. എന്നാല്‍ ഹിന്ദുക്കള്‍ക്ക് അവരുടെ ക്ഷേത്ര ആരാധന പോലും ശരിക്കും അറിയില്ല. ഗീതയോ രാമായ ണമോ അറിയില്ല, പിന്നെ പാരായണം ചെയ്യുവാനു അറിയില്ല. അമ്പലത്തില്‍ ദേവതയുടെ മുമ്പില്‍ വാന്നാല്‍ മണി മുഴക്കണമെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. ഏതേങ്കിലും ദേവതകളുടെ മൂലമന്ത്രം ശരിക്കും എത്ര പേര്‍ക്ക് അറിയാം. എത്ര പേര്‍ക്ക് അത് കൃത്യമായി എങ്ങിനെ ഉച്ചരിക്കണം എന്ന് അറിയാം. നമ്പൂതിരിമാര്‍ക്കല്ലാതെ എത്ര പേര്‍ക്ക് ക്ഷേത്ര ദര്‍ശനത്തെക്കുറിച്ച് അറിയാം. മന്ത്ര-തന്ത്രങ്ങള്‍ ഹിന്ദു എന്ന് അറിയുപ്പെയടുന്ന എത്ര സാധാരണകാര്‍ക്ക് അറിയാം.
നമ്മുടെ പൈതൃകമായ സംസ്‌കാരത്തിൻറെ, സംസ്‌കൃതിയുടെ പരിപാവനമായ സമ്പത്താണ് ദേവാലായ വാസ്‌തു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രകൃതിക്ഷോഭങ്ങളായ ഭൂമികുലുക്കം, വെള്ളപൊക്കം, കൊടുങ്കാറ്റ് എന്നിവയെ അതിജീവിച്ച് നമ്മുടെ മുന്നിലിതാ വിജയശ്രീലാളിതമായി വെന്നികൊ ടി പാറിച്ചു നില്‍ക്കുന്നു. ആ മഹാ സൗധങ്ങള്‍ക്കു മുന്നില്‍ പ്രണിമിക്കാതെ വയ്യ. ഇവ ഇന്നും ഭാരതത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും പ്രൗഡിയോടെ തലയുയര്‍ത്തി നില്‌ക്കുന്നതില്‍ നമുക്കും, നമ്മുടെ പൂര്‍വ്വീകര്‍ക്കും, നമ്മുടെ സാങ്കേതികത വിദ്യക്കും അഭിമാനിക്കാം.
ഭാരത വാസ്‌തു സാങ്കേതിക ശാസ്‌ത്രത്തിന് സൈന്ധവ നാഗരികത യോളം പഴക്കമുണ്ട്. ആര്യ-ജൈന- ബൗദ്ധ കാലഘട്ടങ്ങളിലുടെ സഞ്ചരിച്ചും, മദ്ധ്യ കാലഘട്ടത്തിലെ പ്രഗത്ഭരായ ചക്രവര്‍ത്തി ന്മാരുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടും പടര്‍ന്നു പന്തലിച്ചതാണ് ഇന്നത്തെ ഭാരതത്തിൻറെ ക്ഷേത്ര നിര്‍മ്മാണ സംസ്‌കാരം.
`ക്ഷതാത് ത്രായതേ ഇതി ക്ഷേത്ര` എന്നു വെച്ചാല്‍ ക്ഷതത്തില്‍ നിന്ന് ത്രാണനം ചെയ്യുന്നത് എന്ന് അര്‍ത്ഥം. ക്ഷേത്രം ശരീരീരമാണെന്നും, അതില്‍ ഉള്‍കൊള്ളുന്ന ആത്മാവാണ് ക്ഷേത്രജ്ഞന്‍ എന്നും പുരാണങ്ങളില്‍ പറയപ്പെടുന്നു. പണ്ട് ക്ഷേത്രങ്ങള്‍ ഭാരതീയ ജീവിതത്തിൻറെ ഒരു ഭാഗമായിരുന്നു. ഭാരതീയ സംസ്‌കാര ത്തിൻറേയും, ജീവിത ശൈലിയില്‍ സാമൂഹികവും മാനസ്സീകവുമായ ഘടകങ്ങളുടെ സംയോജിത വേദിയായിരുന്നു. കൂടാതെ രാഷ്ട്രീയവും, സാമൂഹികവും, ആദ്ധ്യാത്മീകവും, കലാപരവും, സര്‍ഗ്ഗാത്മകവും ആയ മുഖ്യ ജീവിതത്തിലെ ധാരകളെയെല്ലാം സംയോജിപ്പിച്ച് നിയന്ത്രിച്ചിരുന്നു. ഇത്തരം എല്ലാ വിധത്തിലുള്ള ആവശ്യങ്ങള്‍ നടത്തുന്ന വിധമായിരുന്നു ക്ഷേത്ര നിര്‍മ്മാണം സജ്ജീകരിച്ചിരുന്നത്. ഊട്ടുപുര മുതല്‍ കൂത്തമ്പലം വരെ ഇത്തരം പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഒരു ക്ഷേത്രം എന്നാല്‍ എന്താണ്? ഒരു പള്ളി പോലേയോ, ഒരു മോസ്‌ക് പോലെയോ ഉള്ള ദൈവാരാധാന നടത്തപ്പെടുന്ന ഒരു പ്രാര്‍ത്ഥനാലയമല്ല ക്ഷേത്രം. ആധുനിക ലോകം ഇന്ന് ക്ഷേത്രത്തെ ഒരു ആരാധനാലയമായി കരുതുന്നുണ്ട്. എന്നാല്‍ അക്കാര്യം വാസ്‌തവ വിരുദ്ധമാണ്. ക്ഷേത്രം എന്നത് ഒരു ഊര്‍ജ്ജസഞ്ചാലന വ്യവസ്ഥയാണ്. ഇവിടെ പ്രസരണം ചെയ്യപ്പെടുന്ന ഊര്‍ജ്ജം ദേവതയുടെ ശക്തിയാണ്. ഈ ഊര്‍ജ്ജ ശക്തിയുടെ പ്രഭാവം ക്ഷേത്ര നിര്‍മ്മാണ ആരംഭത്തോടെ തുടങ്ങുന്നു.
മറ്റു മതങ്ങളെപോലെ ഈ ലോകത്തിന് ഒരേ ഒരു ഈശ്വരന്‍ എന്ന സങ്കല്‍പം ക്ഷേത്ര ധര്‍മ്മത്തിനില്ല. എന്നാല്‍ കാലം എന്ന് നാം വിളിച്ചു പോരുന്ന സമയാനുഭവങ്ങളില്‍ അനവധി ഭൂതജാലങ്ങളും, രൂപങ്ങളും ഉത്ഭവിക്കുകയും തിരോധാനം ചെയ്യുകയും നശിക്കുകയും ചെയ്യുന്നത് ഒരു നിത്യ സംഭവമാണ്. ഇതിനു കാരണമായി ഈ പ്രപഞ്ചത്തില്‍ ഒരു സൂക്ഷ്‌മ ശക്തി ആധാരമായി നിലനില്‍ക്കുന്നു എന്ന് ഋഷികള്‍ മനസ്സിലാക്കിയിരിക്കണം. ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും ജനന മരണ പ്രക്രിയകളിലുടെ കടന്നു പോകുന്നു. ഈ പ്രക്രിയ അനാദി കാലം മുതല്‍ തുടര്‍ന്നു. ഈ പ്രതിഭാസ പ്രക്രിയകളുടെ ആരംഭം എന്ന, എങ്ങിനെ, എവിടെ ആരംഭിച്ചു? ഈശ്വരൻറെ ആരംഭം, രൂപം എന്നിവ ഉത്തരം കിട്ടാത്താ കീറാ മുട്ടികളാണ് എന്നും നമുക്ക്. ഹിന്ദു ധര്‍മ്മം അനുസരിച്ച് വിശ്വാസിയും, അവിശ്വാസിയും ഒരു പോലെയാണ്. ഇതര മതവിശ്വസങ്ങളില്‍നിന്ന് ഇവിടെ ഹിന്ദു സനാതന ധര്‍മ്മത്തിൻറെ പ്രത്യേകതയും ഇതാണ്. ഭക്തനേയും, വിഭക്തനേയും ഈശ്വരന്‍ ശിക്ഷിക്കാനോ, ഗുണദോഷിക്കാനോ, വിധിക്കാനോ വരില്ല. എല്ലാവര്‍ക്കും അഭയം അരുളുന്നില്ല. അവരവരുടെ ചെയ്‌തികള്‍ ക്കുള്ള പ്രതിഫലമാണ് ഒരോരുത്തര്‍ക്കും ലഭിക്കുക. ഓരോ പ്രവര്‍ത്തിയുടേയും ഫലം അവരവരുടേതു തന്നെയാണ്. ഈശ്വരന്‍ നിര്‍ഗുണനാണ് എന്ന് പറയപ്പെടുന്നു. 'വിതച്ചത് കൊയ്യും എന്ന് ബൈബിളും, നിനക്കു കളിച്ചു കിട്ടിയ സമ്മാനം നിൻറേതു മാത്രമാണെന്ന് ഖുറാനും പറയുന്നു. കര്‍മ്മഫലം അനുഭവിക്കും എന്ന് ഗീതയിലും പറയുന്നു.
സൃഷ്ടിക്കു മുമ്പ് ശൂന്യതയായിരുന്നു എന്ന് വി. ബൈബിള്‍ പറയുന്നു. അങ്ങിനെയെങ്കില്‍ ശൂന്യതയില്‍ നിന്ന് എന്തെങ്കിലും ഉണ്ടാക്കുവാന്‍ കഴിയുമായിരുന്നുവോ? പിന്നയെന്തിന് ദൈവം ആദാമിൻറെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചു? അതിനര്‍ത്ഥം ഇവിടെ ഒരു സൃഷ്ടി നടക്കണമെങ്കില്‍ എന്തെങ്കിലും ഒരു വസ്‌തു ഉണ്ടായിരിക്കണം എന്നതാണ് വാസ്‌തവം?! അങ്ങിനെ ചിന്തിക്കുമ്പോള്‍ ഈ പ്രപഞ്ചത്തില്‍ ഉല്‍പ്പത്തിക്ക് ആധാരമായ ഒരു വസ്‌തു ഇവിടെ നിറഞ്ഞു നില്‍ക്കുന്നു. അങ്ങിനെ നിറഞ്ഞു നില്‍ക്കുന്ന പ്രപഞ്ച കവചത്തിൻറെ ചില വികാര മാറ്റങ്ങള്‍ മാത്രമാണ് ഇന്ന് നാം കാണുന്ന പ്രപഞ്ച രഹസ്യം. ഇത് പ്രപഞ്ചത്തിൻറെ അടിസ്ഥാനമാണ്. ഈ അടിസ്ഥാനം ചൈതന്യമാണ്. ഈ സൂക്ഷ്‌മ ചൈതന്യമാണ് ഈശ്വരന്‍ അഥവ ബ്രഹ്മം എന്നൊക്കെ വിളിക്കപ്പെടുന്നത്. അങ്ങിനെ ചിന്തിക്കുമ്പോള്‍ എല്ലാം ഈശ്വരാംശങ്ങളാണ്. ഒരാള്‍ക്ക് ഒരു വേദന വരുമ്പോള്‍ നമുക്കും അതിൻറെ ഒരു ഫീലിംഗ്, അങ്ങിനെ തോന്നാറില്ലേ?
സൗന്ദര്യ ലഹരിയില്‍ (35) (നീ തന്നെ മനസ്സ്, നീ തന്നെ ആകശം, നീ തന്നെ വായുവും, വായുവിൻറെ സാരിഥിയായ അഗ്നിയും നീ തന്നെ, നീ തന്നെ ജലം, നീ തന്നെ ഭൂമി, ഈ പരിണാമ ശൃംഖലയില്‍ നീയല്ലാതെ മറ്റൊന്നുമില്ല. പരമാത്മാവായ നീ തന്നെ ഈ വിശ്വശരിരീമായി പരിണമിക്കുന്നതിന് ചിദാന്ദകരമായ ശിവശക്തി ഭാവത്തെ കൈകൊള്ളുന്നു.)
മൂല ചൈതന്യം ഊര്‍ജ്ജമാണ്. ഈ ഊര്‍ജ്ജം പല രൂപങ്ങളിലായി പ്രതി പ്രവര്‍ത്തിക്കുന്നു. ഉദാഹരണമായി വൈദ്യുതി ഊര്‍ജ്ജത്തെ പ്രകാശ ഊര്‍ജ്ജമായും, താപോര്‍ജ്ജമായും, യാന്ത്രീകോര്‍ജ്ജമായും പ്രതിപ്രവര്‍ത്തിപ്പിക്കുന്നു. നമ്മുടെ ശരീരത്തെ നിലനിര്‍ത്തുന്നത് ജൈവോര്‍ജ്ജമാണല്ലോ. നമ്മുടെ ശരീരത്തിനകത്തെ ഈ ജൈവോര്‍ജ്ജം നമ്മുടെ ശരീരത്തില്‍ പല രൂപങ്ങളായി, പല ഭാവങ്ങളായി, പലപല വികാരങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇത്തരം ഊര്‍ജ്ജ പ്രഭാവങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഓരോ വ്യക്തിയുടേയും വ്യക്തിത്വം. ബുദ്ധിശക്തിയും, കലാവസനയും, സാഹസികതയും മറ്റും ഇത്തരം ഊര്‍ജ്ജങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്. നമ്മുടെ ശരീരത്തിനകത്തെ ഒരേ ഒരു ജൈവശക്തി ഇങ്ങിനെ വിവിധ ധര്‍മ്മങ്ങള്‍ക്കായി വിവിധ ഭാവങ്ങള്‍ സ്വീകരിക്കപ്പെടുന്നു. നമ്മള്‍ ജീവിക്കുന്ന ഈ മഹാ പ്രപഞ്ചത്തിലും ഇതേ വ്യവസ്ഥിതി തന്നെയാണ് നിലകൊള്ളുന്നത്. മൂല ചൈതന്യമാകുന്ന ഊര്‍ജ്ജം നമ്മള്‍ അറിഞ്ഞതും, അറിയാത്തതുമായ എല്ലാ പ്രകൃതി ശക്തികളിലും അന്തര്‍ഭവിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള ശക്തികളെയാണ് തന്ത്ര മത ശാസ്‌ത്രത്തില്‍ ദേവതകള്‍ എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങിനെ ഏകദേശം മുപ്പത്തി മുക്കോടി ദേവതകള്‍ ഉണ്ടെന്ന് തന്ത്ര മതത്തില്‍ പറയപ്പെടുന്നു. ഇവയുടെ മൊത്തം കര്‍മ്മ മേഖലയെ അടിസ്ഥാനപ്പെടുത്തി മൂന്നായി വിഭജിച്ചിരിക്കുന്നു. അവ സൃഷ്ടി-സ്ഥിതി (സംരക്ഷണം)-സംഹാരം എന്നിവയാണ്. ഇവയിലേതെങ്കിലും ഒന്നിനെ മാത്രം ഈ പ്രപഞ്ചത്തില്‍ ഒഴിച്ചു നിര്‍ത്താനാകില്ല. അത്രക്കു സുദൃഢമായ ഐക്യത്തിലാണ് ഈ പ്രപഞ്ചത്തിൻറെ വ്യവസ്ഥ. ഇതില്‍ നിന്നും ഉടലെടുത്തതാണ് ത്രീ മൂര്‍ത്തി സങ്കൽപം. ഇങ്ങിനെ പ്രപഞ്ചത്തില്‍ നിരവധി ദേവത ശക്തികള്‍ പ്രതിനിധാനം ചെയ്യപ്പെടുന്നുണ്ട്. മനുഷ്യരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പലതാണ്. അതുകൊണ്ട് മനുഷ്യരുടെ സുഗമമായ ജീവിതത്തിന് ഇത്തരം ശക്തി ദേവതകളെ ആശ്രയിക്കേണ്ടി വരുന്നു. ആയതിനാല്‍ മനഷ്യര്‍ അവര്‍ക്ക് ആവശ്യമുള്ള ദേവതകളെ പ്രസാദിപ്പിക്കേണ്ടി വരുന്നു. (ഭൗതീക ജീവിതത്തില്‍ മനുഷ്യര്‍ ചിലപ്പോള്‍ ഗുണ്ടകളെ പ്രസാദിപ്പിക്കുന്നു. മറ്റു ചിപ്പോള്‍ അടിമകളെ/വേലക്കാരെ ആശ്രയിക്കേണ്ടിവരുന്നു.)
നമുക്ക് നേടിയെടുക്കേണ്ട ഒരോ ശക്തികളേയും ഓരോ പേരിലും ഓരോരു ഭാവങ്ങളിലും, രൂപങ്ങളിലും നാം ആരാധിച്ചു പോരുന്നു. ഇത്തരം ആരാധാന ശൈലി ഇതര മതങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും, പല രൂപത്തിലും ഭാവത്തിലും കിടപ്പുണ്ട്. എല്ലാറ്റിൻറേയും ഉത്ഭവം ഇവിടെ നിന്നാണ്.
ഇതര മതങ്ങളിലും ത്രി ശക്തി പ്രഭാവം ശക്തിയായി നിഴലിക്കുന്നുണ്ട്. ഉദാ: പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ്. വായനക്കാരുടെ ചിന്തക്കു വേണ്ടി ഞാന്‍ കൂടുതല്‍ വിവരിക്കുന്നില്ല. ക്രിസ്‌താനികള്‍ ബലിയര്‍പ്പിക്കുന്നു. അതായത് വി. കുര്‍ ബ്ബാന. യേശു പറഞ്ഞു: ബലിയല്ല, എനിക്കു വേണ്ടത് കരുണയാണ്- എന്ന്. എന്നിട്ടും പുരോഹിതന്‍ അപ്പവും വീഞ്ഞും എടുത്ത് കര്‍ത്താവിനെ വിളിച്ച് അതിലേക്ക് ആവഹിച്ച് അപ്പത്തെ ശരീരമായി കണ്ട് ഖണ്ഡിച്ചും വീഞ്ഞ് രക്തമായി സങ്കല്‍പ്പിച്ചും ജനങ്ങള്‍ക്ക് പ്രസാദമായി കൊടുക്കുന്നു. താന്ത്രീകമായി ഒരു ബലിക്കു തുല്യം. യേശു തൻറെ ഓര്‍മ്മക്കായി ചെയ്യുവനേ പറഞ്ഞിട്ടുള്ളൂ.
നമുക്ക് എത് കാര്യത്തിനും ഒരു തടസ്സം ഉണ്ടാകതിരിക്കുന്നത് നല്ലതാണല്ലോ. അങ്ങിനെ എക്കാര്യവും നടത്താന്‍ മനഷ്യനു വേണ്ടത് തടസ്സമില്ലാതെ ഒഴുകു ഒരു ക്രിയാശക്തിയെയാണ്. ആ ശക്തിയാകട്ടെ മനുഷ്യരുടെ മൂലാധാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂലാധാരം നട്ടെല്ലിൻറെ ഏറ്റവും അടിഭാഗമാണ്.
പ്രപഞ്ചത്തിൻറെ സര്‍ഗ്ഗ ശക്തിയെയാണ് ബ്രഹ്മാവ് എന്ന് വിളിക്കുന്നത്. പ്രപഞ്ചത്തിൻറെ ഊര്‍ജ്ജത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വിഷ്‌ണു. വിഷ്‌ണു എന്നു വെച്ചാല്‍ വ്യാപിച്ചിരിക്കുന്നത് എന്നര്‍ത്ഥം. പ്രപഞ്ചത്തിലെ ശക്തി പൂര്‍ണ്ണമായും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈശ്വരന്‍ സര്‍വ്വ വ്യപിയാണെന്ന് പറയപ്പെടുന്നത്. രുദ്രന്‍ എന്നു വെച്ചാല്‍ കാലം എാന്നാണ് അര്‍ത്ഥം. അതായത് ബ്രഹ്മ ശക്തിയുടെ സമീകരണഭാവം. മരണം എന്ന പ്രതിഭാസം ഇവിടെ ഇല്ലായിരു ന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?!! ആയതിനാല്‍ ഏതൊരു ദേവതാ ഭാവത്തിനു പുറകിലും ഒരു പ്രത്യേക പ്രപഞ്ച ശക്തിയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
ഇത്തരം ശക്തികളെ ഓരോ വ്യക്തിക്കും ധ്യാന-തപസ്സിലുടെ ഉണര്‍ത്തി നേടിയെടുക്കുവാനാകും. അതിന് ഏറ്റവും യോജിച്ചത് അഷ്ടാംഗരാജയോഗമാണ്. ഇത് ഇന്ന് പലരും വളയില്ലാതെ ചാടുന്നവരാണ്. യോഗസനവും, ധ്യാനമുറകളും ഗുരുവില്‍ നിന്ന് സ്വീകരിച്ച് അഭ്യസിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഫല സിദ്ധി കിട്ടുകയുള്ളൂ. യമനിയമദി തുടങ്ങി എട്ട് കാര്യങ്ങളാണ് അഷ്ടാംഗരാജയോഗമാര്‍ഗ്ഗത്തില്‍ ഉള്ളത്. കൂടുതലറിയുവാന്‍ www.shridharsanam.blogspot.com ലെ ശ്രീദർശനം, ഈശ്വരന്‍, ഉപവാസം എന്ന ടൈറ്റില്‍ കാണുക.
വീടിൻറേയും കടകളുടേയും ഫാഷന്‍ മറുന്നതുപോലെ ക്ഷേത്രങ്ങളുടെ രൂപങ്ങള്‍ മാറുന്നില്ല. ക്ഷേത്രം എന്നത് ഒരു പ്രത്യേക ദേവതാഭാവത്തിൻറെ ഊര്‍ജ്ജസഞ്ചാലനശക്തി കേന്ദ്രമാണ്. ക്ഷേത്രത്തിൻറെ പുറംരൂപം തന്നെ ഒരു പ്രത്യേക ഘടനയിലാണല്ലോ. ക്ഷേത്രത്തിന് ഗര്‍ഭ ഗൃഹം, പ്രാസാദം തുടങ്ങി അനവധി ഘടനകള്‍ ഉണ്ട്. വിസ്‌താരഭയത്താല്‍ അതിവിടെ പ്രതിപാദിക്കുന്നില്ല. ഇത്തരം പഞ്ച പ്രകാരമുള്ള ഘടന ഭാരതത്തിലുടെനീളം കാണാം. ഗര്‍ഭ ഗൃഹത്തെ ആധുനിക ശാസ്‌ത്ര രീതി പ്രകാരം ന്യൂക്ലിയസ്സിനോട് ഉപമിക്കാം. ഇതാണ് ഒരു ഊര്‍ജ്ജ ഷെല്‍ പോലെ വര്‍ത്തിക്കുന്നത്. ആറ്റം വിഭജനം കണ്ടു പിടിക്കുതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നമ്മുടെ ഋഷീശ്വരന്മാര്‍ ഇക്കാര്യം അറിഞ്ഞു പ്രവര്‍ത്തി ച്ചിരിക്കുന്നു.!!! ഇവിടെത്തെ കേന്ദ്ര ശക്തി ബിന്ദുവാകട്ടെ ഷഡാധാര പ്രതിഷ്‌ഠക്കുമേല്‍ സ്ഥാപിച്ചിരക്കുന്ന ദേവതാ വിഗ്രഹവുമാണ്.
പ്രതിഷ്‌ഠക്ക് ഉപയോഗിക്കുന്ന വിഗ്രഹം മരം കൊണ്ടായാലും, കല്ലു കൊണ്ട് ആയാലും അത് പല വിധ സംസ്‌കരണങ്ങളില്‍ കൂടി കടന്നു പോകുന്നു. വിഗ്രഹത്തിനു തിരഞ്ഞെടുക്കുന്ന കല്ലായാലും മരമായാലും തിരഞ്ഞടുക്കുന്ന പ്രക്രിയയിലും തുടര്‍ന്നുള്ള ഓരോ ഘട്ടങ്ങളിലും അതീവ ശ്രദ്ധയും അതീവ ജാഗരൂപതയും ഉണ്ടായിരിക്കും. ശുദ്ധി വരുത്തിയ വിഗ്രഹം മന്ത്ര സിദ്ധി കൊണ്ടും, തപ ശക്തി കൊണ്ടും, ആചാര്യന്‍ ദേവതാ ചൈതന്യത്തെ ഉണര്‍ത്തിയെടുക്കുന്നു. `അര്‍ച്ചകസ്യ പ്രഭാവേന ശിലാഭവതി ശങ്കരാ`- (അര്‍ച്ചകൻറെ തപശക്തിയാല്‍ ശില ശങ്കരനായി തീരുന്നു.) എന്നാണ് താന്ത്രീക മത വചനം.
ഒരു തുള്ളി ജല കണികക്കും, ഒരു തരി മണലിനും ഈ മായാ പ്രപഞ്ചത്തിലെ ഏതു രുപവും ഏതു ഭാവവും ഒളിഞ്ഞ് കിടക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഒരു ജല കണികയോ, ഒരു മണല്‍ തരിയോ ആയി നമുക്ക് ഇപ്പോള്‍ തോന്നാമെങ്കിലും നാളെ അതിന് എന്ത് പരിണാമം സംഭവിക്കും എന്ന് നമുക്ക് അറിയില്ല. ഇന്നു നിലനില്‍ക്കുന്ന ഭാവം മറ്റു ഭാവങ്ങളേയും രൂപങ്ങളേയും ഒളിപ്പിച്ചു വെച്ചിരിക്കുന്നു. മുട്ടക്കുള്ളിലെ കോഴി കുഞ്ഞിനെപ്പെലെ, ഒരു വൻ വൃക്ഷത്തെ ഒരു ചെറിയ വിത്തിനു ഉള്ളിൽ ഒളിഞ്ഞിരിക്കു ന്നതുപോലെ... ഊര്‍ജ്ജത്തിന് ഒരിക്കലും നാശമില്ലാ എന്ന് ന്യൂട്ടന്‍ തെളിയിച്ചിട്ടുണ്ടല്ലോ. ഇവിടെ പുതിയതായി ഒന്നും ഉണ്ടാകുന്നില്ല, സൃഷ്ടിക്കപ്പെടുന്നില്ല, ജനിക്കുന്നില്ല എന്ന തിരിച്ചറിവ് പണ്ടേ നമ്മുടെ ഋഷീശ്വരന്മാര്‍ മനസ്സിലാക്കിയിരുന്നു. അതു കൊണ്ട് ഇക്കാര്യത്തിന് ഇവിടെ പുതുമയില്ല. ആധുനിക ശാസ്‌ത്രം ഇന്ന് ഇത് തിരച്ചറിഞ്ഞു കഴിഞ്ഞു.
ആചാര്യന് ദേവ ചൈതന്യം ഉണര്‍ത്തിയെടുക്കുവാന്‍ മന്ത്ര സിദ്ധി അത്യാവശ്യമാണ്. മന്ത്രം എന്നാല്‍ ശബ്ദശക്തിയാണ്. നാം ഉച്ചരിക്കുന്ന ഒരോ ശബ്ദവും വ്യത്യസ്‌ത ഫലങ്ങളാണ് നമ്മുടെ ശരീരത്തിനകത്തും പുറത്തും പ്രതിഫലിക്കുന്നത്. 'ഹൂം' എന്ന് നാം ദീര്‍ഘമായി ഉരുവിടുമ്പോള്‍ ശരീരത്തില്‍ ഒരു തരം പ്രകമ്പനം ഉണ്ടാകും. അതുപോലെ 'രാമ' എന്ന് ഉരുവിടുമ്പോള്‍ മനസ്സിന് ഒരു ആനന്ദം ഉണ്ടാകും. അതാണ് രാമ രാജ്യം. നമ്മുടെ മനോരാജ്യം. അതു പോലെ നാം ഓരോ അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഒരേ ശക്തിയിലല്ല ഉച്ചരിക്കുന്നുത്. "അ" എന്ന അക്ഷരം ഉച്ചരിക്കുന്നതുപോലെയല്ല "ക്ഷ" എന്ന അക്ഷരം ഉച്ചരിക്കന്നുത്. അതിന് അല്‍പം പ്രയത്‌നം കൂടി വരും. അങ്ങിനെ അക്ഷരങ്ങളെ കുറിച്ച് പഠിച്ച നമ്മുടെ ഋഷീശ്വരന്മാര്‍ ശബ്ദ വ്യത്യാസങ്ങളെ സംസ്‌കരിച്ച് മനുഷ്യൻറെ ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാ ശക്തി എന്നിവയെ ഉണര്‍ത്താന്‍ പാകത്തിന് മന്ത്രങ്ങള്‍, ബീജാക്ഷരങ്ങള്‍ എന്നിവ സൃഷ്ടിച്ചെടുത്തു. ഇങ്ങിനെയാണ് ഒരു നിശ്ചിത ദേവതക്ക് അഥവ ദേവ ശക്തിക്ക് നിശ്ചിത മൂല മന്ത്രവും, നാമ ജപവും കല്‍പ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഒരേ ദേവതയെ വശത്താക്കുവാനകില്ല. അതിന് ജ്ഞാന ശക്തിയുള്ള ഗുരുവനെ കിട്ടണം. ഗുരുവില്‍ നിന്ന് മന്ത്രോപദേശവും ദീക്ഷയും സ്വീകരിക്കണം. ജോതിഷ പ്രകാരം ഓരോ കാലഘട്ടങ്ങളില്‍ ഒരോ ദേവതയെ ആരാധിക്കുവാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ ഹിന്ദു മതം എന്ന് വിളിക്കപ്പെടുന്ന സനാതന ധര്‍മ്മം മുഴുവന്‍ മാനവരാശിയുടേതാണ്. ഒരു ചന്ദന കുറി ഇട്ടതു കൊണ്ടൊ, ഒരു ഭസ്‌മധാരണം കൊണ്ടൊ ഒരു നാമ സ്വീകരണം കൊണ്ടൊ, ഒരു കാവി വസ്‌ത്ര ധാരണം കൊണ്ടൊ ഒരു ജാതിയിലൊ, ഒരു വര്‍ഗ്ഗത്തിലൊ ഒരു കുലത്തിലൊ ജനിച്ചതു കൊണ്ടൊ ഒരു വ്യക്തിയും ഹിന്ദുമതകാര നാകില്ല.
ഒരു വ്യക്തി താന്ത്രീക ആചാര്യനില്‍ നിന്ന് മന്ത്ര ദീക്ഷ സ്വീകരിച്ചിരിക്കണം. ക്ഷേത്ര ധര്‍മ്മം അറിഞ്ഞിരിക്കണം. ക്ഷേത്രങ്ങളില്‍ നടക്കുന്നത് താന്ത്രീക കര്‍മ്മങ്ങളാണ്. അത് ശരിയായി അനുഷ്‌ഠിക്കുന്നവര്‍ക്ക് മോക്ഷ പ്രാപ്‌തി ലഭിക്കും. ഇക്കാര്യം ശരിക്കും അറിയുന്നവര്‍ ബ്രാഹ്മണരും, നമ്പൂതിരിമാരും മാത്രമാണ്. എന്നാല്‍ അവരുടെ പ്രവര്‍ത്തനം എങ്ങിനെയാണ് എന്ന് ചിന്തനീയമാണ്. ഇന്ന് അന്യ മതസ്ഥരും പൂജാദി തന്ത്ര വിദ്യകള്‍ അഭ്യസിക്കുന്നുണ്ട് എന്നത് ശ്ലാഘനീയമാണ്.
ക്ഷേത്രങ്ങളിലും മറ്റും പലരും പൂജാരികളെ കൊണ്ടും തന്ത്രി മാരെകൊണ്ടും പൂജ ഹോമാദികള്‍ ചെയ്യിക്കാറുണ്ട്. പക്ഷെ അതിൻറെ 90% ഫലവും ആ കര്‍മ്മം ചെയ്യുന്ന ആള്‍ക്കാണ് ലഭിക്കുന്നത് എന്ന് എത്ര പേര്‍ക്ക് അറിയാം. ബാക്കി 10% മാത്രമാണ് ചെയ്യിക്കുന്ന ആൾക്ക് ലഭിക്കുകയുള്ളൂ. അപ്പോള്‍ പൂര്‍ണ്ണ ഫല സിദ്ധിക്ക് തന്ത്ര വിദ്യ സ്വായത്തമാക്കുകയേ തരമുള്ളൂ. പുസ്‌തകം നോക്കി പഠിക്കാമെന്ന് വെച്ചാല്‍തന്നെ പുസ്‌തകം അച്ചടിക്കുന്നതു തന്നെ ലാഭം പ്രതീക്ഷിച്ചാണ്. അത് മറ്റൊരാള്‍ പഠിച്ചാല്‍ പഠിച്ചവരുടെ അവസരം നഷ്ടമാകുമല്ലോ. അതുകൊണ്ടു തന്നെ അതില്‍ എല്ലാകര്യങ്ങളും വെളിപ്പെടുത്തണമെന്നില്ല. മന്ത്രങ്ങളില്‍ മനപൂര്‍വ്വമോ അല്ലാതേയോ അക്ഷര തെറ്റുകള്‍ ഉണ്ടാകും. പിന്നെ മന്ത്ര സ്വരങ്ങള്‍ എങ്ങിനെ ഉച്ചരിക്കണം എന്ന് പറഞ്ഞിട്ടുണ്ടാകുകില്ല. അതുകൊണ്ട് കഴിയുന്നത്ര ഗുരു മുഖത്തു നിന്ന് ദക്ഷിണ കൊടുത്തു സ്വീകരിക്കണം.
ഇങ്ങിനെ ചിന്തിക്കുമ്പോള്‍ ക്ഷേത്രം ഒരു പ്രവര്‍ത്തന വ്യവസ്ഥയാണെന്ന് വരുന്നു. ക്ഷേത്ര പ്രതിഷ്‌ഠാ കര്‍മ്മത്തിലൂടെ ഒരു ഊര്‍ജ്ജവിനിമയ വ്യവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. നൈമിത്തിക കര്‍മ്മങ്ങളിലുടെയും നിയമാനുസൃതമുള്ള താന്ത്രീക ആരാധനക ളിലൂടേയും ദൈവീക ശക്തിയെ പരിപോഷിപ്പിച്ചു നിലനിര്‍ത്ത പ്പെടുന്നു. മനസ്സും ശരീരവും ശുദ്ധമാക്കി ക്ഷേത്രത്തില്‍ എത്തുന്നവര്‍ മൂലമന്ത്ര ജപാദികളോടെ ദര്‍ശനം നടത്തി പ്രദിക്ഷണം നടത്തപ്പെടുമ്പോള്‍ ആ ദേവതയുടെ ദിവ്യ ചൈതന്യത്താല്‍ അവര്‍ വിലയം ചെയ്യപ്പെടുന്നു. തന്മൂലം ആ വ്യക്തിയില്‍ സ്ഥിതി ചെയ്യുന്ന ദേവതാ ഭാവത്തെ ഉണര്‍ത്തപ്പെടുന്നു.
കലിയുഗത്തിലെ സാമൂഹ്യ പ്രത്യേകതകള്‍ കൊണ്ട് വ്യക്തി നിഷ്‌ഠമായ തപ ജപാദികള്‍ക്ക് കാര്യമായ ന്യൂനം അഥവ ക്ഷ്യുതി സംഭവിക്കുമെതിനാല്‍ അത് നികത്തി ധര്‍മ്മസംസ്ഥാപനം നടത്താന്‍ ക്ഷേത്രമെന്ന വ്യവസ്ഥ ഋഷീശ്വരന്മാാര്‍ നടപ്പിലാക്കി എന്നതാണ് സവിശേഷത. ക്ഷേത്ര ചൈതന്യ വ്യവസ്ഥയുടെ പവിത്രത നിലനില്‍ക്കണമെങ്കില്‍ പൂജാരിയും, താന്ത്രീക ആചര്യനും, അവിടെ പ്രവേശിക്കുന്ന ഓരോ വ്യക്തിയും ഇക്കാര്യം വളരെ ശ്രദ്ധിക്കണം. പള്ളി, മോസ്‌ക് എന്നിവയെപോലെ ക്ഷത്രം ഒരു പ്രാര്‍ത്ഥനാലയമല്ല. ഇതു മനസ്സിലാക്കി എല്ലാവരും പ്രവര്‍ത്തിക്കണം. ദേവതയുടെ മൂലമന്ത്രം പോലും അറിയത്തവരാണ് ഇന്ന് ക്ഷേത്ര ഭാരവാഹിയും, ഹിന്ദുവും, ഭക്തനും ഒക്കെ ആയി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. പണ്ട് - തന്ത്ര - ഒരു മതമായിരുന്നു. അതില്‍ വിശ്വസിക്കുവര്‍ക്ക് അതില്‍ പങ്കാളികളാകാമായിരുന്നു. പിന്നീട് ഉച്ച നീചത്വങ്ങള്‍ കല്‍പിച്ച് ജാതി വ്യവസ്ഥയുണ്ടാക്കി ചിലരത് അടക്കി വാഴാന്‍ തുടങ്ങി. പിന്നീട് ജാതികള്‍ക്ക് തുറന്നു കൊടുത്തു. ജാതികളാകട്ടെ ഹിന്ദു മൂടുപടമണിഞ്ഞ് മറ്റു മതങ്ങളെ അകറ്റി. കേരളമൊഴിച്ച് മററ്റു സംസ്ഥാനങ്ങളില്‍ ക്ഷേത്ര പ്രവേശനത്തന് ജാതികള്‍ക്കോ, മതങ്ങള്‍ക്കോ വിലക്കുകളില്ല. ഇന്ന് ക്ഷേത്ര ദര്‍ശനം ഒരു ടൂറിസമായി മാറിയിരിക്കുന്നു. ഇതിനെല്ലാം ഒരു അറുതി വരുത്തി ദേവതാ ചൈതന്യത്തെ നിലനിര്‍ത്തുവാനാകണം. ഹിന്ദു സന്യാസികള്‍ എന്ന് വേഷം കെട്ടി നടക്കുന്നവര്‍ പോലും ഈ സത്യാവസ്ഥ അധികം മനസ്സിലാക്കി കാണുകയില്ല. ആര്‍ഷഭരത ത്തിൻറെ പൈതൃകം നമ്മളിലാണ് നിക്ഷിപ്‌ത മായിരിക്കുന്നത്. ഒരു ഹിന്ദുവിലല്ല. നമ്മള്‍ ഭാരതീയരാണ്. അന്യ രാജ്യ മതങ്ങളെ നാം സഹിഷ്‌ണതയോടെ സ്വീകരിച്ചവരാണ്, ബഹുമാനിച്ചവരാണ്. അവയുടെ പൊരുള്‍, സത്യം അത് പ്രചരിപ്പിക്കുക. ചിലരെ ഈ ലേഖനം ചൊടിപ്പിക്കും. സത്യം-അത് അംഗീകരിക്കുക. നാം ഭാരതീയര്‍ എന്ന് അഭിമാനിക്കുക.
എല്ലാവര്‍ക്കും എല്ലാകാര്യങ്ങളും സാധിക്കുമോ. ഒരു ഗുണവുമില്ലാത്തതിനെ മനുഷ്യര്‍ ഇക്കാലമത്രയും കൊണ്ടു നടക്കുമോ. ഈശ്വരന്‍ നിര്‍ഗുണനാണെന്നു പറയന്നു. ഇവിടെ വിശ്വസിക്കും, അവിശ്വാസിക്കും ഒരേ സ്ഥാനമാണ് നല്‍കുന്നത്. ഇവിടെ ഈശ്വരന്‍ വിശ്വാസിയെ രക്ഷിക്കനോ, അവിശ്വാസിയെ ശിക്ഷിക്കനോ വരുന്നില്ല. പൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്ക് തരുന്നു. പണ്ട് ജാതി തിരഞ്ഞെടുത്തത് അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ്. പിന്നീട് ആ അവകാശം എങ്ങിനെയോ വിട്ടുപോയി. ഇന്നും ഇന്‍ഡ്യ ഭരിക്കുന്ന മോദിയും, കേരളം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടിയും, അച്ച്യുതാന്ദനും ഒക്കെ ക്ഷത്രീയ ധര്‍മ്മം പാലിക്കുന്നതുകൊണ്ട് അവര്‍ ക്ഷത്രീയരാണ്. പള്ളിയിലേയും, ക്ഷേത്രങ്ങളിലേയും, മോസ്കുകളിലേയും ആരാധന നടത്തുന്ന പുരോഹിതര്‍ ബ്രാഹ്മണരാണ്. വ്യവസയികളും, വ്യാപരികളുമായ ടാറ്റ, റിലയയന്‍സ് എന്നിവര്‍ വൈശ്യര്‍ തന്നെ.
എല്ലാം സമയമാകുംപോള്‍ കൈവരിക്കും. കാത്തിരിക്കുക. അന്വേഷണം തുടരുക. നല്ല ആചാര്യനെ സമീപിക്കുക. ഞാന്‍ ചുണ്ടി കാണിക്കുന്ന ആചര്യന്‍ നിങ്ങളുടെ ഗുരു ആയി വരണമെന്നില്ല. പിന്നെ ക്ഷേത്ര - തന്ത്ര ആരാധനയിലുടെ മാത്രമേ മോക്ഷം സിദ്ധിക്കൂ എന്നൊന്നില്ല. ഈശ്വര സാക്ഷാല്‍കാരത്തിന് ഒരു മാര്‍ഗ്ഗം മാത്രമാണിത്. ബുദ്ധനും, ക്രിസ്തുവും, നബിയും, കൃഷ്ണനും എല്ലാം വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് കര്‍മ്മം പൂര്‍ത്തീകരിച്ചവരാണ്. അതുകൊണ്ട് ഇതിനു മാത്രം അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല. നിങ്ങളുടെ വഴി നിങ്ങള്‍ തിഞ്ഞെടുത്തു മുന്നോട്ടു പോകുക. ഒരു സദ് ഗുരുവിനെ തീര്‍ച്ചയായു കണ്ടെത്തും. അതു വരേക്കും കത്തിരിപ്പ് തുടരുക.
കാണുന്ന കാര്യങ്ങള്‍ തന്നെ പലരും ഗ്രഹിക്കുന്നില്ല. പിന്നെ കാണാത്ത തിനെ കുറിച്ച് ആര് ചിന്തിക്കനാണ്. എല്ലാ മതങ്ങളുടേയും കാതല്‍ സ്നേഹം, സഹിഷ്ണത എന്നിങ്ങനെ തന്നയാണ്. അവതാരങ്ങളും, പ്രവാചകന്മാരും എന്ത് പകര്‍ന്നു തന്നുവോ, അതുമാത്രം പലരും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി വിസ്മരിച്ചു. ഒരു മത വിഭാഗത്തിലും പെടാത്തവരാണ് ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും. കാരണം അവര്‍ ഇതര മത വിഭാഗങ്ങളിലേതു പോലെ മതാചാരനു ഷ്ഠാനങ്ങള്‍ നടത്തപ്പെടുന്നില്ല. ഏതേങ്കിലും ഒരു മത സ്വീകരണ ചടങ്ങ് സ്വീകരിക്കുന്നില്ല. ഒരു ജാതിയില്‍ മാത്രം ജനിച്ചതുകൊണ്ട് ഹിന്ദു എന്ന അറിയാനാഗ്രഹിക്കുന്നു. മാമോഥീസ ചടങ്ങു പോലുള്ള ചടങ്ങുകള്‍ ജാതികള്‍ സ്വീകരിക്കാത്തതുകൊണ്ട് ഭൂരിപക്ഷം വരുന്ന ഹിന്ദു എന്ന് പറയപ്പെടുന്നവര്‍ക്ക് മതമില്ല എന്നതാണ് സത്യം. അവര്‍ വേദങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുയോ ചെയ്യുന്നില്ല. എന്നാല്‍ നംപൂതിരി വര്‍ഗ്ഗകാര്‍ക്കും, താന്ത്രീകര്‍ക്കും ഇത്തരം ചടങ്ങുകളു ണ്ടുതാനും. നായര്, ഈഴവര് തുടങ്ങിയവര്‍ ജാതികളല്ലാതെ എങ്ങിനെ ഒരു ഹിന്ദു എന്ന് വിളിക്കാനാകും. നമ്മുടെ പൈതൃകമായ സംസ്കാരത്തിന്‍റെ പേരില്‍ ജതി മതം പറഞ്ഞ് തമ്മിലടിക്കണോ??? ത്രീ മൂര്‍ത്തി (ബ്രഹ്മ-വിഷ്ണു-മഹേശ്വരന്‍) സങ്കല്‍പം മറ്റു മതങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഉദാ: പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ്.
ഹിന്ദു ഒരു സനാതന ധർമ്മമാണ്. ഒരു മതമല്ല. മാനവരാശിക്കു വേണ്ടി ഋഷീശ്വരന്മാർ ലോകത്തിന് സംഭാവന ചെയ്തതാണ്. ഹൈന്ദവർ എന്ന് അവകാശപ്പെടുന്നവർ ആരും തന്നെ ഹൈന്ദവ മതം സ്വീകരിച്ചവരല്ല. അവർ അതിനു യോഗ്യരാകുവാൻ ഒരു ക്ഷേത്രത്തിലും പോയി കർമ്മം ആചരിക്കുകയോ, അംഗത്വം എടുക്കയോ ചെയ്തിട്ടില്ല. സ്വയം ഹിന്ദുക്കൾ എന്ന് അവകാശപ്പെടുകയാണ്. ഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പേരു രജിസ്ട്രേഷൻ നടത്താറില്ല. ക്രിസ്താനികൾക്ക് മാമോഥീഥ സ്വീകരിക്കുംപോൾ മാത്രമേ ക്രിസ്താനികളാകൂ. മറ്റു മതസ്ഥരും അങ്ങിനെ തന്നെ. എന്നാൽ ഇവിടത്തെ ഹിന്ദുക്കൾ എന്ന് പറയുന്നത് വെറും ജാതകളാണ്. മാനവരെല്ലാം ഹൈന്ദവരാണ്. സനാതന ധർമ്മം ആചരിക്കുന്നവർ മാത്രമാണ് ശരിയായ ഹൈന്ദവർ. ക്രൈസ്തവരും, മുസ്ലീമുകളും ആവരുടെ ആചാരം അനുഷ്ടിക്കുന്നു. അതുകൊണ്ട് അവർ ആ മതത്തിൻറെ വക്താക്കളാണെന്ന് പറയാം. സനാതന ധർമ്മം അറിയുകയോ, ആചരിക്കുകയോ ചെയ്യാത്ത ജാതികളെ ഹൈന്ദവർ എന്ന് പറയാനാകുമോ? ഞാൻ തർക്കിക്കാനല്ല. എൻറെ ധാരണ ശരിയാണോ എന്ന് അറിയില്ല. എൻറെ എളിയ അറിവ് ഇവിടെ പ്രകാശിപ്പിച്ചു എന്നു മാത്രം. ഇതിൻറെ പേരിൽ ഒരു തർക്കത്തിനോ, യുദ്ധത്തിനോ ഇല്ല.
`ത്വമേവ പരമാ ശക്തി-
സ്‌ത്വമേവാസനധാരിക
സംതൃപ്‌തയാ ത്വയാ ദേവി!
സ്ഥാതവ്യമിഹ സര്‍വ്വദാ`
(അല്ലയോ ദേവീ, നീ തന്നെ പരമമായ ശക്തിയും സര്‍വ്വത്തിന്റേയുംആധാരവും. അമ്മേ, ആയതിനാല്‍ സംതൃപ്‌തിയോടെ സര്‍വ്വകാലവും നീ ഇവിടെ വസിച്ചാലും.)
VISIT:http://www.shridharsanam.netau.net/
Vijnanapradamaaya lekhanam..!
മറുപടിഇല്ലാതാക്കൂThank you for sharing this Sir, Best wishes...!!!
നന്ദി
മറുപടിഇല്ലാതാക്കൂ