2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

കാല ചക്രം


നേരും നെറിയും അറിയാത്ത ഈ ലോകം പ്രണയത്തെ വാഴ്ത്തുമ്പോള്‍ അതിലൂടെ ഊറുന്ന കാമവെറിയുടെ സ്വരരാഗമൂതുമ്പോള്‍ പിടയുന്നു തകര്‍ന്നു വീഴുന്നു എന്‍ മനം. നശ്വരമെന്നറിഞ്ഞിട്ടും, മരണം മാടിവിളി ക്കുമ്പോഴും ഗൌനിക്കുന്നതേയില്ല പിന്നെയോ പിന്‍ തുടരുന്നു ജീവിത സുഖം തേടിയുള്ള അലച്ചില്‍. സ്വര്‍ഗ്ഗമല്ലെന്നറിഞ്ഞിട്ടും നരകത്തെ തന്നെ വാരിപുണരുന്നു അസുരജന്മങ്ങള്‍. ഒന്നിനും കൊള്ളില്ല ജീവിതം സുകൃതം ചെയ്തിടാഞ്ഞാല്‍, പിന്നെ പൊഴിയും തീനാളത്തില്‍ പതിക്കുന്ന ഇയ്യാം പാറ്റ കണക്കെ. അസുര ജന്മങ്ങള്‍ ഏറെ പെരുകും ഇക്കാലത്ത് മാനവ ധര്‍മ്മം മറുന്നു കളിക്കുന്നു മര്‍ത്യര്‍. മര്‍ത്യരെല്ലാം വരും നാഴികയില്‍ മരിച്ചു വീഴുമെന്ന ബോധം ഇല്ലാതെ തമ്മിലടിച്ചു തകര്‍ന്നു വീഴുന്നു പാരില്‍. കേവലമൊരു മനുഷ്യ ജന്മത്തിനായി കാലമെത്രയെടുത്തു എന്നവര്‍ക്കറിയില്ലല്ലോ. കര്‍മ്മങ്ങള്‍ ബാക്കിപത്രമാക്കി പിന്നേയും പോകുന്നു വരുന്നു ചാക്രീക വ്യവസ്ഥിതിക്കായി.നന്മകളേറെയില്ലെങ്കിലും തിന്മകള്‍ക്കെതിരായി മുഖം തിരിക്കരുതോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ