2019, ഏപ്രിൽ 2, ചൊവ്വാഴ്ച

നമ്മുടെ വികസനം

ബഹുമാനപ്പെട്ട രാഹുല്ജി ഇവിടെ വയനാട്ടില് നില്ക്കുന്നു. നമ്മുടെ നികുതി പണം നഷ്ടം. ഇദ്ദേഹം ജയിച്ചാല് രാജി ഉറപ്പ്. വീണ്ടും റി ഇലക്ഷന്. ഇദ്ദേഹം ഇവിടെ വരികയുമില്ല. ജനങ്ങളെ കാണുകയുമില്ല. ജനങ്ങളുമായി ഇടപെടനും സംവാദിക്കുവാനും ഭാഷ ഒരു വലിയ പ്രശ്നമാകും. ജാനാധിപത്യം ജാനാധിപത്യംഎന്നൊക്കെ പറഞ്ഞാല് ഇതാണോ. വികസനം വികസനം എന്നൊക്കെ പറയുന്നത് ഇതാണൊ.
ബഹുമാന്യ പ്രധന മന്ത്രി ശുചിത്വത്തിനുവേണ്ടി ശൌചാലയങ്ങള് നിര്മ്മിക്കുവാന് നിരന്തരം ആഹ്വനം ചെയ്യുന്നുണ്ട്. കേരളത്തില് 3 ഉം 5 ഉം സെന്റ് വീതം ഉള്ള പറമ്പില് കിണറും ശൌചാലയവും നിര്മ്മിച്ചാല് കിണറ്റിലേക്ക് മാലിന്യവും അണുക്കളും അലിച്ചിറെങ്ങും എന്നുണ്ടോ. അതും കൂട്ടം കൂട്ടം മായി താമസിക്കുന്ന പ്രദേശങ്ങളില്... ഇന്ത്യ പല കാര്യങ്ങളിലും മൂന്നാമതും നാലാമതും ഒക്കെ എത്തി. ഒരിക്കല് 
നമ്മള് അറബികളെ ബുദ്ധി കുറവുള്ളവര് എന്ന് പറഞ്ഞ് കളിയാക്കിയിരുന്നു. ഇന്നവിടെ സെപ്റ്റിക് ടാങ്കുകളക്കു പകരം മറ്റു ചില ഉപാധികളാണ് അവിടെ. അവിടത്തെ കക്കുസ് ക്ലീന് ചെയ്യാനായി വണ്ടി വരുമെന്നറിയുന്നു. കക്കൂസ് മാലിന്യങ്ങള് സംസ്കരിച്ച് വളമാക്കി തീര്ക്കുന്നു. സംസസ്കരിക്കുന്ന വെള്ളവും വളവും വഴിയോരങ്ങളിലെ സസ്യങ്ങള്ക്ക് ഇടുന്നു. വേയ്സ്റ്റ് മാനേജിമന്റ് നല്ല രീതിയില് നടക്കുന്നു. ഇതൊന്നും 
ഒരു സംസ്ഥാനവും കേന്ദ്രവും ചെയ്യുന്നില്ല. നിത്യവും വിദേശ പര്യടനം നടത്തുന്ന പ്രധാന- മുഖ്യ-ഇതര മന്ത്രിമാര്ക്ക അറിയല്ലയോ. വികസനം വികസനം കാലഹരണപ്പെട്ട ഒരു മുദ്രാവാക്യം എന്നത്. ഇവിടെ ശരിയായി കുടിവെള്ളം വിതരണം ചെയ്യുവാനാകുന്നില്ല. പരാതികളും കട്ടുകളും കൂടാതെ വൈദ്യുതി വിതരണം ചെയ്യാനാകുന്നില്ല. കുറ്റമറ്റ രീതിയില് ഗ്യസ് വിതരണം ചെയ്യാനാകുന്നില്ല. എന്തിനധികം പറയുന്നു, നിത്യജീവിതത്തില് വലിച്ചെറിയുന്ന പാഴ്വസ്തുക്കളെ ദിവസവും സംസ്കരിക്കാനുള്ള സംവിധാനങ്ങളില്ല. ഇതൊക്കെ നിത്യജീവിതത്തില് മനുഷ്യനാവശ്യമാണ്. കേന്ദ്ര സംസ്ഥാന മന്ത്രിമാര് സന്ദര്ശിക്കുന്ന വിദേശ രാജ്യങ്ങളില് ഇക്കാര്യങ്ങളെല്ലാം വളരെ മുന്നിലാണ്. അതവരനുഭവിക്കുന്നതുമാണ്. ജാതിയുടേയും മതത്തിന്റേയും പേരില് വിലപിച്ച് വോട്ട് ചോദിച്ച് അധികാരത്തില് കയറുന്നു. പച്ചക്ക് നട്ടുച്ചക്കും ഇരുളിലും മനുഷ്യരെ വെട്ടികൊല്ലുന്നു. ഇവിടെ പാറത്തോട്ടില് ഗുരുവായുരിലെ എന്നു സംശയിക്കുന്നു, അവിടത്തെ മാലിന്യങ്ങളായ ആനപിഢം കൊണ്ടുവന്നു തട്ടി. ഞാന് മുഖ്യനും, കളക്റ്റര്ക്കും മറ്റു അധികാരികള്ക്കും പരാതി കൊടുത്തു. അന്വേഷണം വന്നു. ഒരു നോട്ടീസ് അവിടെ പതിച്ചു. അതിനു ശേഷം ഒന്നും സംഭവിച്ചില്ല. ഒരു നടപടിയും ഉണ്ടായില്ല. നീക്കം ചെയ്യുക പോലും ഉണ്ടായില്ല. മനുഷ്ന്റെ വേസിക് നീഡ്സ് നടത്തി തരുവാന് കഴീയത്ത ഇവരൊക്കെ എന്ത് വികസനമാണ് നടത്തിയത്. ബ്രീട്ടിഷ് കാര് ഉപേക്ഷിച്ചു പോയ കുറേ റോഡുകളും , റെയില്വേകളും ആണോ വികസനം. ഏത് രാഷ്ട്രിയക്കാന് ഭരിച്ചലും ഇതൊക്കെയല്ലേ സംഭവിക്കൂ. ഭരണാധികാരികള്ക്ക് ഇച്ഛാശക്തിവേണം. ജനങ്ങളാണ് എന്നെ തിരഞ്ഞെടുത്തിരക്കുന്നത് എന്ന ബോധം തെല്ലെങ്കിലും വേണം. അഴിമിതിയില്ലാത്ത ഒരു ഭരണവും ഉണ്ടവില്ല. മനുഷ്യനല്ലേ അത് സ്വാഭാവികം. ശര്ക്കര കുടത്തില് കൈ കടത്തിയാല് നക്കാത്തവര് ഉണ്ടാകില്ല. ജനങ്ങള്ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു പോയാല് നന്നാകുമായിരുന്നു. സ്വന്തം നേട്ടങ്ങള്ക്കുവേണ്ടി മാത്രം പ്രവര്ത്തിക്കുന്നവാണ് ഇന്നത്തെ മന്ത്രിമാര്. സൊസൈറ്റിക്ള് വഴി ഉപഭോക്താവിന് പെന്ഷന് വിതരണം ചെയ്യുന്നുപോലും. അതിന്റെ കമ്മീഷന് സൊസേറ്റി ജിവനകാര്ക്കും ഡയറക്റ്റര്മാര്ക്കും ലഭിക്കുന്നു. ആ കമ്മീഷന് പാവങ്ങള്ക്ക് പെന്ഷന് കൊടുക്കുമായിരുന്നുങ്കില്.... അതെ ഇടതിന്റെ കയ്യിലാണല്ലോ ഭൂരിഭാഗം സൊസൈറ്റികളും.....സ്വന്തക്കാരെ പ്രീമിപ്പിച്ചലല്ലേ അടുത്ത വിജയം ഉറപ്പനാകൂ. എന്തിനധികം വികസനം പറയുന്ന രാഷ്ട്രീയക്കാരോട് എന്റെ വിടിന്റെ അടുത്തുള്ള പാലം നന്നാക്കണം എന്നവശ്യപ്പെട്ടപ്പോള് അത് മറ്റേ കൌണ്സിലറുടെ ഭാഗമാണെന്ന് പറഞ്ഞ് ഇടതും വലതും ഒഴിഞ്ഞുമാറുകയാണ്. അവിടെ എന്തെങ്കിലും അപകടം സംഭവിക്കുന്നതുവരെആരും ഒന്നും ചെയ്യില്ല. ഇതാണ് ജനാധിപത്യം. ഇതാണ് വികസനം.കുടിവെള്ളം വരുന്നത് കലങ്ങിയ വെള്ളംമാണ് പൈപ്പിലുടെ വരുന്നത്. ടാങ്ക് കഴുകുകയോ ബ്ലീച്ചിംങ് പൌഡര് ഇടുകയോ തശ്ശൂര് കോപ്പറേഷന് അധികാരികളും ചെയ്യുന്നില്ല. ശുചിത്വം- വികസനം- ജനാധിപത്യം എത്ര സുന്ദരമായ പദങ്ങള്. ആശയങ്ങള് . ഇനിയും വല്ലതും ഇവിടെ നടക്കുമോ. ശബരിമല പ്രശ്നം പറഞ്ഞു വിറ്റു വോട്ടാക്കാന് ഒരു കൂട്ടര്. ഇത്തരം പാര്ട്ടിക്കാര്ക്ക് ഇതൊക്കെയാണ് വികസനം. ഒരു പാര്ട്ടിക്കാര് സര്ക്കാര് ബസ്സില് അവര് നടത്തിയ പ്രകനങ്ങള് ഒട്ടിച്ചു നടക്കുന്നു. വികസനം ഓരോ വ്യക്തിക്കും അനുഭവം ഉണ്ടാകണം. സമൂഹത്തിന് അനുഭവം വരണം. നാടിന് അതുകൊണ്ട് അനുഭവവും നേട്ടവും കൈവരണം. ഞാങ്ങള് ജനങ്ങള്ക്ക് എന്തു ചെയ്തു. എന്ത് നേടം ഉണ്ടാക്കികൊടുത്തു എന്ന് പറയാന് ഒരോ രാഷ്ട്രീയക്കാരനും, ഓരോ മന്ത്രിക്കും പറയാന് കഴിയണം. വായിട്ട് അലച്ച്കൈ കൊടുത്ത് വോട്ട് വാങ്ങുന്ന സമ്പ്രദയം ജനങ്ങള് തിരസ്കരിക്കണം. ജനങ്ങളുടെ മുന്നിലും അണികളുടെ മുന്നിലും വരോധം അഭിനയിക്കുന്നുവെന്നു മാത്രം. ഇവിടെ ഈ പാര് ലിമെന്റ് ഇലക്ഷനില് ഇടതും വലതും ഒന്നിക്കുന്നു. ഡെല്ഹിയില് എത്തിയാല് ഇവര് ഒന്നാണ്. പിന്നെ എന്തിന് ഇവിടെ വേറിട്ടു മത്സരിക്കണം. രാഹുല് ഗാന്ധി ഇവിടെ മത്സരിക്കുന്നു. അതിനു വോട്ട് ചോദിക്കാന് കേന്ദ്രത്തിലെ മുതിര്ന്ന ഇടതിന്റെ നേതാക്കള് എത്തുന്നു. എന്തൊരു വിരോധാഭാസം. പരസ്പരം ചെളിവാരയെറിഞ്ഞ് വോട്ട് ചോദിക്കാനും കൊടുനും ഇവിടെ ആളുകള് ഉണ്ട്. എന്നാല് വാങ്ങുന്നവനും കൊടുക്കുന്നവനും ജനാധിപത്യും, വികസനവും, രാഷ്ട്രീയവും അറിയില്ല. അതാണ് സത്യം.ഞാന് രഷ്ട്രീയക്കാരനല്ല. ഒരു രാഷ്ട്രീയവും എനിക്കില്ല. പ്രതികരിക്കുന്നവര് സാഭ്യമായ ഭഷയില് പറയുന്നത് സന്തോഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ