2012, ജനുവരി 20, വെള്ളിയാഴ്‌ച

വാസ്തു

നാലു കെട്ട്

ഇന്ന് വാസ്തു നല്ല പ്രചുര പ്രചാരം നേടിയിരിക്കുന്ന സമയമാണ്. എന്നാല്‍ പലരും അജ്ഞത കൊണ്ട് പല അബദ്ധങ്ങളും ചെയ്യുന്നു. ഭൂമി വാങ്ങികഴിഞ്ഞാല്‍ ആദ്യം അതിനെ സംശുദ്ധീകരിക്കണം. അതിനെ ഭൂമി സംസ്കരണം എന്ന് പറയുന്നു. ദിക്കിന് അനുസരിച്ച് അതിനനുസരിച്ച് ചതുരാകൃതിയിലേക്ക് ഭൂമിയെ മാറ്റണം. അശുഭ വൃക്ഷങ്ങള്‍ മുറിച്ച് നീക്കണം. ഭൂമിയെ സമനിരപ്പാക്കണം. ഭസ്മം, അസ്ഥി, കരിക്കട്ട, എന്നിവയുണ്ടെങ്കില്‍ അവ ലഭിച്ച ഭാഗത്തെ മണ്ണ് നീക്കം ചെയ്യണം. അതിനുശേഷം കിളച്ച് വെള്ളം തളിച്ച് ഇളക്കി മറക്കണം. പിന്നെ പഞ്ചഗവ്യം കൊണ്ട് മണ്ണ് കുതിരുന്നതുവരെ തളിക്കണം.

ഒരു വീട് ഡിസൈന്‍ ചെയ്യുന്നതിനു മുന്‍പ് കുറേ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദയാസ്തമയത്തിന്‍റെ നിഴല്‍ ഗൃഹത്തിന്മേല്‍ പതിക്കവാന്‍ പാടില്ല. നദിക്കും, വയലിനും അഭിമുഖമായിരിക്കണംവീടിന്‍റെ മുഖം. എല്ലാ ഗൃഹങ്ങളും അതിന്‍റെ നടുമിറ്റത്തിലേക്കുള്ള മദ്ധ്യ ബിന്ദുവിനെ നോക്കിയിരിക്കണം. വാസ്തു മണ്ഡലിത്തിന് ഒരു മദ്ധ്യ ബിന്ദുവുണ്ട്. ഗൃഹത്തിന് ഒരു മദ്ധ്യ ബിന്ദുവുണ്ട്. വാസ്തു മണ്ഡലത്തിന്‍റെ കിഴക്കുള്ളവ കിഴക്കിനിയും,പടിഞ്ഞാറ് ദര്‍ശനവും(മുഖം), തെക്കുള്ളവ തെക്കിനിയും,വടക്ക് ദര്‍ശനവും, പടിഞ്ഞാറുള്ളവ പടിഞ്ഞാറ്റിനിയും, കിഴക്കോട്ട്ദര്‍ശനവും, വടക്കുള്ളവ വടക്കിനിയും, തെക്കോട്ട് ദര്‍ശനവുമാകുന്നു.


മേല്‍ പറഞ്ഞ സംഗതി വെച്ച് ഗൃഹങ്ങള്‍ ഏതു ദിക്കിലേക്കും നോക്കി പണിയാം. ഗൃഹങ്ങള്‍ തനിച്ച് പണിയുന്പോള്‍ ആദ്യം തെക്കിനിയും പിന്നെ പടിഞ്ഞാറ്റിനിയും, അതിനു ശേഷം വടക്കിനിയും, അവസാനം കിഴക്കിനിയുമാണ് പണിയേണ്ടത്. ദിക്കിനെ ആധാരമാക്കിയും, വാസ്തു മണ്ഡലത്തിന്‍റെ മദ്ധ്യത്തിനേയും അടിസ്ഥാനപ്പെടുത്തിയുമാണ് ഗൃഹം പണിചെയ്യുന്നത്. സാധാരണ ജനങ്ങള്‍ വിശ്വസിച്ചിരിക്കുന്നതുപോലെ റോഡിനെ കേന്ദ്രീകരിച്ചല്ല ഗൃഹ നിര്‍മ്മാണം നടത്തുന്നത്.

വലിയ പറന്പാണെങ്കില്‍ അതിനെ നാലായി ഖണ്ഡീകരിക്കുന്നു. അതില്‍ വടക്കു കിഴക്കു ഖണ്ഡത്തിലോ തെക്കു പടിഞ്ഞാറു ഖണ്ഡത്തിലോ ഗൃഹം നിര്‍മിക്കുന്നു. പിന്നേയും വലുതാണെങ്കില്‍ അതിനെ വീണ്ടും നാലായി ഖണ്ഡീകരിക്കുന്നു. അതിലും മേല്‍ പറഞ്ഞ രീതിയില്‍ തന്നെ സ്ഥാനങ്ങള്‍ സ്വീകരിക്കുന്നു. വീടു നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി സമതിരമോ, അതിനോടടുത്ത ദീര്‍ഘ ചതുരമോ ആയിരിക്കണം.

സ്വീകരിച്ച ഭൂമിയില്‍ സമചതുരമോ , ദീര്‍ഘ ചതുരമോ, ആയ വാസ്തു വീതിച്ച്, പ്രസ്തുത വാസ്തുവിന്‍റെ മദ്ധ്യ ബിന്ദുവില്‍ നിന്ന് ഗൃഹ മദ്ധ്യം തെക്കു പടിഞ്ഞാറോട്ടോ, വടക്കോട്ടോ നീങ്ങി വരുന്ന വിധം സ്ഥാന നിര്‍ണ്മയം നടത്തുന്ന രീതിയാണ് അല്‍പ ക്ഷേത്ര വിധി എന്ന് പറയുന്നത്.

യോനി എന്നാല്‍ പ്രാണന്‍ എന്നര്‍ത്ഥം. പ്രാണന്‍ ഇല്ലയെങ്കില്‍ ചൈതന്യമില്ല. ഓരോ ശാലകള്‍ക്കനുസരിച്ച്ഓരോ ചുറ്റളവുകള്‍ ഉണ്ട്. അവ ഏക യോനി, ത്രിയോനി, വൃഷഭ യോനി, ഗജ യോനി എന്നിങ്ങനെ അറിയപ്പെടുന്നു.

യജമനന്‍, സ്ഥാപതി, സൂത്രഗ്രാഹി, തക്ഷകന്‍ , വര്‍ദ്ധകി തുടങ്ങീ സംവിധാനങ്ങള്‍ ഉണ്ട്. വാസ്തു എന്നാല്‍ വസിക്കുന്നത് എന്നര്‍ത്ഥം. വസിക്കുന്നവര്‍ മര്‍ത്ത്യരും (മരിക്കുന്നവര്‍ ) അമര്‍ത്യരും ( മരിക്കാത്തവര്‍ ) ദേവന്മാര്‍ ) ഉണ്ട്. ഗൃഹം പണി ചെയ്യുന്നവരാണ് യജമാനന്‍. യജമാനന്‍ ആദ്യമായി നാട്ടിലെ ഒരു ആചാര്യനെ കണ്ട് വണങ്ങി കാര്യങ്ങള്‍ ധരിപ്പിക്കണം. അദ്ദേഹം പൂജാദി കര്‍മ്മങ്ങള്‍ ചെയ്ത് തരും. അതിനു ശേഷം സ്ഥാപതി ചതുഷ്ടയങ്ങളെ പണി ഏല്‍പ്പിക്കണം. സ്ഥാപതി- തദ്ദേശവാസിയും എല്ലാ കാര്യങ്ങളും അറിയുന്നവനായിരിക്കണം. യജമാനന്‍റെ സാമൂഹ്യവും, സാന്പത്തികവുമായനിലകളെ അറിഞ്ഞു കൊണ്ടു വേണം അയാള്‍ ക്ക് വീട് ഡിസൈന്‍ ചെയ്്തുകൊടുക്കുവാന്‍്. സൂത്രഗ്രാഹി- സ്ഥാപതിയുടെ നിര്‍ദ്ദേശങ്ങള്‍ എക്സിക്യൂട്ടീവ് ചെയ്യുന്ന ഒരു സൂപ്രവൈസറാണ് ഇദ്ദേഹം. തക്ഷകന്‍ - കല്ല്, തടി എന്നിവയെ ചെത്തിമിനുക്കി രൂപം നല്‍കുന്നു.
വര്‍ദ്ധകി- രൂപപ്പെടുത്തിയിരിക്കുന്ന വസ്തുക്കള്‍ കൂട്ടിയിണക്കി സംയോജിപ്രിക്കുന്നവനാണ് ഇയാള്‍.
ഉത്തമ ഭൂമിയില്‍ ദിക്കിന് ആധാരമാക്കി ഗൃഹം നിര്‍മ്മിക്കണം. അതിന് ആദ്യം വാസ്തു മണ്ഡലം ഡിഫൈന്‍ ചെയ്യണം. ആകൃതി സമ ചതുരമാക്കമം. പല സ്ഥലങ്ങളിലും പല അളവുകള്‍ സ്വീകരിച്ചിരിക്കുന്നു. യൂണിറ്റുകള്‍ വ്യത്യാസമുണ്ട്. വാസ്തുവില്‍ അളവുകള്‍ ആനുപാതികമായിട്ടാണ്. ഒരു യൂണിറ്റ് സ്വീകരിച്ചാല്‍ ഇത്ര നീളത്തിന് ഇത്ര വീതിയും ഇത്ര ഉയരവും എന്ന് കല്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് കേരളിയ ഗൃഹങ്ങള്‍ക്ക് ഇത്ര ചാരുതയും, ഊര്‍ജ്ജവും കൈവരിച്ചിരിക്കുന്നത്.
HAPPY HOME


വീട് ദിക്കിനനുസരിച്ച് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നിവയില്‍ ഏതേങ്കിലും ഒരു ദിശയിലേക്കും പ്രധാനറോഡിലേക്കും ദര്‍ശനമായി ഗൃഹം പണിയണം. വീട് കോണുകളിലേക്കല്ലാതെ എല്ലാ ദിക്കിലേക്കും പണിയാം. അതായത് തെക്കു കിഴക്കു മൂല, തെക്കുപടിഞ്ഞാറു മൂല, വടക്കു കിഴക്കു മൂല, വടക്കു പടിഞ്ഞാറു മൂലയിലോ ആകാന്‍ പടില്ല. കഴിയുന്ന പക്ഷം വീടിന്‍റെ മുഖം വടക്കുനോക്കിക്കു് കൃത്യമാക്കണം. ഓടിട്ടു പണിയുന്ന വീടിന്‍റെ അടിസ്ഥാനതത്ത്വവും, കണക്കുമനുസരിച്ച്കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും കണക്കുകള്‍ കൊടുക്കണം. പ്രധാന പുരയുടെ ചുറ്റളവ് പ്രത്യേകമായും, അപ്രധാനഭാഗങ്ങളും കൂട്ടി വീടിന്‍റെ മൊത്തം ചുറ്റളവും, ഓരോ മുറിയുടെ ചുറ്റളവ് പ്രത്യേകമായും കണക്ക് കൊടുക്കണം. വീടിന്‍റെ തറ അടക്കമുള്ളഉയരവും, രണ്ടു നില ഉണ്ടെങ്കില്‍ രണ്ടാം നില അടക്കമുള്ള ഉയരവും കണക്ക് കൊടുക്കണം. രണ്ടാം നില ഒന്നാം നിലയേക്കാള്‍ കൂടുതലാകരുത്. തറ കെട്ടി പണിയുന്ന സിറ്റൗട്ട്, വര്‍ക്ക് ഏരിയ, കാര്‍പോര്‍ച്ച്എന്നിവയുടെ കണക്കുംവിടിന്‍റെ മൊത്തം ചുറ്റളവില്‍ ഉള്‍പ്പെടുത്തണം. ഉയരം കുറച്ച് (ലിന്‍റല്‍ ഉയരത്തില്‍ ) വാര്‍ക്കുന്ന ഭാഗങ്ങള്‍ അപ്രധാന ഭാഗമായി കണക്കാക്കണം. പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പറന്പില്‍ വടക്കു-കിഴക്കു മൂലയിലേക്കോ, തെക്കു- പടിഞ്ഞാറുമൂലയിലേക്കോ വീടിന്‍റെ സ്ഥാനം നീക്കി കല്‍പിക്കണം. അടുത്തടുത്ത് പണിയുന്ന വീടുകള്‍ ഒരേ സമാന്തരരേഖയില്‍ പണി കഴിക്കുക. കാര്‍ പോര്‍ച്ച് വിറകു പുര എന്നീ ഉപ ഘടകങ്ങള്‍ വീടിനു സമാന്തരമായി പണി ചെയ്യുക. അടുക്കള വടക്കോ കഴക്കോ വരാവുന്നതാണ്. കിഴക്കോട്ട് അഭിമുഖമായി തീ കൂട്ടണം. വടക്കോട്ടും ആകാം. കിഴക്കു ഭാഗത്തെ അടുക്കളയ്ക്ക്കിഴക്കോട്ട് ജനല്‍ ഉണ്ടാകണം. പൂജാമുറികള്‍ക്ക് കിഴക്കും, വടക്കും, പടിഞ്ഞാറും ആകാം. വാതിലുകള്‍ രണ്ടു പാളികള്‍ വേണം. ദേവതകളുടെ ചിത്രങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി വെയ്ക്കണം. ചുമര്‍ തുളച്ച് വിഗ്രഹാദികള്‍ വെയ്ക്കരുത്. ഗൃഹങ്ങളില്‍ ലക്ഷ്മി ദേവിയുടേയോ മറ്റോ സാത്വീക ദേവതകളെ മാത്രം വെയ്ക്കുക. വിളക്കിലെ തിരികള്‍ ഇരട്ടയായിരിക്കണം. അത് ഇരുശത്തായി ഇടണം. അല്ലെങ്കില്‍ 5 തിരികള്‍ ഇടണം. 4 ദിക്കിലേക്കും അഞ്ചാമത്തേത് വടക്കു കിഴക്കു ഭാഗത്തേക്ക് ഇടണം. പൂജാമുറിയില്‍ ആരതിയോ, മന്ത്ര ജപാദികള്‍ പാടില്ല. ഈശ്വര ചൈതന്യം വന്നു പോയാല്‍ അവിടെ നിന്ന് മാറ്റുവാന്‍ ബുദ്ധിമുട്ടുണ്ട്. ബെഡ്റുമിന്‍റെ ഉള്ളില്‍ പൂജാമുറി പാടില്ല. പൂജാമുറിയോട് ചേര്‍ന്ന് ടോയ്ലറ്റ് വരാന്‍ പാടില്ല. പൂജാമുറിയുടെ കട്ടിള മുറിയുടെ മദ്ധ്യത്തില്‍ വരണം. കിണര്‍ വടക്കോ, കിഴക്കോ ആകാം. വീടിന്‍റെ രുപരേഖ ഏതേങ്കിലും ആകൃതിയില്‍ സ്വീകരിക്കാം. അനാവശ്യ തള്ളലുകലുകളും കട്ടിംഗും ഒഴിവാക്കുക. തെക്കു-പടിഞ്ഞാറു മൂലയില്‍ ഒരു തരത്തിലും കട്ടിംഗും പാടില്ല. ചവിട്ടുകള്‍ തെക്കോട്ട് ഒഴിച്ച് എങ്ങോട്ടു വേണങ്കിലും ആകാം. കോണിപടികളും ഇതു പോലെ തന്നയാകണം. ചവിട്ടുകള്‍ ഇരട്ട സംഖ്യയില്‍ വരണം. കിടപ്പു മുറികള്‍ കോണുകളില്‍ വരുന്ന മുറികള്‍ ഉപയോഗിക്കാം.

VISIT:http://www.shridharsanam.netau.net/


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ