ഡോ.മോഹന്‍ പി.ടി.
കുട്ടികളാണ് വികാരാത്തിന് അടിമപ്പെടുന്നത്.
അതുകൊണ്ട് വികാര പ്രകടനം കുട്ടിത്വമായി മനശ്ശാസ്ത്രം കരുതുന്നു. മനുഷ്യര്‍
പലപ്പോഴും പക്വതയെകുറിച്ച് ചിന്തിക്കാറില്ല. അവന്‍റെ മനസ്സില്‍ കരുതി
വെച്ചിരിക്കുന്ന വിഴുപ്പ് എടുത്ത് വലിച്ചെറിയും. വികൃതി കുട്ടികള്‍ വികാരങ്ങള്‍
വരുമ്പോള്‍ അവരുടെ വസ്തുക്കളാണ് വലിച്ചെറിയുക എങ്കില്‍ മുതിര്‍ന്നവര്‍ അവരുടെ കയ്യിലെ
വസ്തുക്കളും, വായിലെ വാക്കുകളും, മനസ്സിലെ വിഴുപ്പുകളും എല്ലാം വലിച്ചറിയും.
കഷ്ടം.
ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ നിര്‍ഗുനാണ്. ഒരു
ഗുണവും ഇല്ല. ഞാന്‍ പറയുന്നതല്ല. മറിച്ച് ഋഷീശ്വരന്മാര്‍ പറഞ്ഞതാണ്. സാത്വീകം,
രജ്ജസ്മീകം, തമസ്സീകം എന്നീ ഗുണങ്ങള്‍ മനുഷ്യരിലാണ് കാണുന്നത്. ശ്രീരാമചന്ദ്രനില്‍
സത്വീകം മുന്നിട്ടു നിന്നതുകൊണ്ട് അദ്ദേഹം ദേവനായി. രാവണനില്‍ രജോഗുണമാണ്
മുന്നിട്ടിരുന്നത്. എന്നാല്‍ കുഭകര്‍ണ്ണനില്‍ തമോഗുണവും. അതുകൊണ്ട് കുംഭകര്‍ണ്ണന്‍
സദാ നിദ്രയിലാണ്ടു.
തത്വമാണ് നീ എന്നാണ് ശബരിമല സന്നിധാനത്തില്‍
എഴുതി വെച്ചിരിക്കുന്നത്. ഇതിന്‍റെ പൊരുളറിയാത്തവരാണ് പലരും ഇന്ന് മല
ചവിട്ടുന്നത്. 18 പടി കയറുക എന്നാല്‍ തന്നെ ഇന്ദ്രീയനിഗ്രങ്ങളടക്കമുള്ള കാര്യങ്ങളാണ്.
ഇവയൊന്നും വ്യക്തമാക്കതെ കുട്ടികളെ വാശിപിടിപ്പിക്കു ന്നതു പോലെ മനുഷ്യരുടെ
വികാരങ്ങളെ അളികത്തിച്ച് മതങ്ങളുടെ പേരില്‍ തമ്മില്‍ തല്ലി ചാകാനാണ് പലരുടേയും
വിധി. പലരും 41 ദിവസം പോയിട്ട് 10 ദിവസം പോലും
വ്രതം എടുക്കാറില്ല. ഇവരൊക്കെ യാണ് ഇന്ന് തൊണ്ട കീറി അലമുറയിടുന്നത്.
നമ്മുടെ പൈതൃക സംസ്കരം
തന്നെ ലോകോ സമസ്ത സുഖിനോ ഭവന്തു എന്നാണല്ലോ. പിന്നെ എവിടെ നിന്നാണ് കുട്ടിത്വ
വികരം ഉടലെടുത്തത്. വിദ്യാലയങ്ങളില്‍ നമ്മുടെ പൈതൃക സംസ്കാരം പഠിപ്പിക്കുന്നില്ല
എന്നതു തന്നെയാണ് ഈ വീഭാഗിയതക്കും വര്‍ഗ്ഗീയതുക്കും കാരണം. നമ്മുടെ L.K.G., U.K.G., ക്ലാസ്സുകളില്‍ ഷുഗറിന്‍റേയും, പപ്പയുടേയും പാട്ടുകള്‍
പഠിപ്പിച്ച മാതാപിതാക്കള്‍ ഉറ്റം കൊളളുമ്പോള്‍ വിദേശത്ത് സംസ്കൃത ശ്ലോകങ്ങളാണ്
ചൊല്ലി തിമര്‍ക്കുന്നത്. കുഴപ്പം ഇവിടത്തെ ജനങ്ങളും, അവര്‍ തിരഞ്ഞടുക്കുന്ന
ഭരണാധികാരികളുമാണ്. വോട്ടു പിടിത്തത്തിനു വേണ്ടി ജാതിയും മതവും പറഞ്ഞ് പണ്ട്
സായിപ്പുമാര്‍ പ്രയോഗിച്ച അതേ തന്ത്രം തന്നെ ഇന്നും രാഷ്ട്രീയക്കാര്‍
പ്രയോഗിക്കുന്നു. അധികാര ലാഭേച്ഛമാത്രമാണ് രാഷ്ട്രീയകാര്‍ക്കുള്ളത്. അതിലൂടെ ധനര്‍ജ്ജനവും.
എല്ലാ രാജ്യങ്ങളിലും ഇതു തന്നെ നടക്കുന്നുണ്ട്. എങ്കിലും ഇവിടെ ഇത് കൂടുതലാണെന്ന്
മാത്രം. കാരണം ഇവിടെ അതിനു മാത്രം ജാതികളും മതങ്ങളും ഉണ്ട്.
ജനങ്ങള്‍ ആരെന്ന്
ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഒരു മോചനം ഉണ്ടാകൂ. തമ്മല്‍ തല്ലി
ചത്തതു കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ക്കോ, ദേവി ദേവന്മാര്‍ക്കോ ഒന്നും സംഭവി ക്കുകയില്ല.
ഓരോ ദേവതകള്‍ക്കും ഓരോ ഭവവും സ്ങ്കല്‍പവും ഉണ്ട്. അതു തിരിച്ചറിഞ്ഞ് ഉപാസകന്‍
ഉപാസിക്കേണം. ഉപാസിക്കുന്നവനേ ദേവതയുടെ ചൈതന്യം സിദ്ധിക്കൂ. വെറുതെ പോയി പ്രാര്‍ത്ഥിച്ചുകൊ
ണ്ടോ ദര്‍ശനം നടത്തിയതുകൊണ്ടോ ഒരു സിദ്ധിയും ലഭിക്കില്ല. ഒരു ഉത്തരവും ലഭിക്കില്ല.
കുരൂരമ്മയും, പൂന്താനവും, മേല്‍പ്പത്തൂരും മറ്റും ഉപാസിച്ചിരുന്നതു പോലെ തന്നെ ചെയ്യണം.
ശബരിമലയില്‍ അവസാനം എത്ര യഥാര്‍ത്ഥ ഭക്തര്‍ തിരുസന്നിധിയില്‍ എത്തി എന്ന് പ്രശ്നം
വെച്ചു നോക്കുമ്പോള്‍ എത്ര തുച്ഛമാണ് എണ്ണം. ക്ഷേത്ര ദര്‍ശനവും, പള്ളിയില്‍
പോകുന്നതും ഇന്ന് മഹാ പ്രഹസനാമാണ്. യഥാര്‍ ഭക്തര്‍ ആരെന്ന് നോക്കുമ്പോള്‍ ഏത്രയോ
തുച്ഛം.
യൂട്യൂബ് ചാനല്‍: Dr. Mohan P.T.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ