പ്രാര്‍ത്ഥന-യാചന- അപേക്ഷ എന്നൊക്കെ നാം
എല്ലാവരും കേട്ടിട്ടുണ്ട്. ഈശ്വരനോട് പലരും പ്രാര്‍ത്ഥിക്കാറുണ്ട്. പലരുടേയും
പ്രാര്‍ത്ഥനള്‍ക്ക് ഉത്തരം കിട്ടാറില്ല. അങ്ങിനെയുള്ളവര്‍ ഈശ്വരനെ ശപിക്കുന്നതായും
കാ ണാം. ഈശ്വരനെ ശപിക്കുവാന്‍ തക്ക ശക്തിയുള്ള മനുഷ്യന്‍ പിന്നെയെ ന്തിന് പ്രാര്‍ത്ഥിക്കുന്നു? പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് അതിന്‍റെ അര്‍ത്ഥം അറിയില്ല. എപ്പോള്‍,
എങ്ങിനെ, എവിടെ, ആരോട് ചെല്ലണം എന്നറിയി ല്ല. കഷ്ടം.
പ്രാര്‍ത്ഥിക്കുവാനുള്ള
ആലയങ്ങളാണ് പ്രാര്‍ത്ഥനാലയം. അത് പള്ളികളും, മോസ്കുകളും ആണ്. ക്ഷേത്രങ്ങള്‍
അങ്ങിനെയല്ല. ക്ഷയിക്കുന്നതില്‍ നിന്ന് രക്ഷിക്കുന്നതാണ് ക്ഷേത്രം. ക്ഷേത്രം
താന്ത്രീക പ്രകരാമുള്ള കര്‍മ്മങ്ങളാണ് നടത്തുന്നത്. ഒരു മനുഷ്യ ശരീരത്തിനോട്
സമാനമായിട്ടാണ് ക്ഷേത്ര നി ര്‍മ്മാണം. അന്‍പ് ഒഴുകുന്നതു മൂലം അമ്പലം എന്നുംകൂടി
വിളിക്കുന്നു. അന്‍പ് എന്നാല്‍ സ്നേഹമെന്നര്‍ത്ഥം.
ക്ഷേത്രം എന്നത് കുടുംബ
ക്ഷേത്രം എന്നും ദേശ ക്ഷേത്രമെന്നും വിളിക്കു ന്നു. വാക്കുകളില്‍ നിന്നു തന്നെ
അവയുടെ അര്‍ത്ഥവും പിടികിട്ടി കാണു മല്ലോ. രണ്ടിലും കര്‍മ്മാനുഷ്ഠാനങ്ങള്‍ ഉണ്ട്.
കര്‍മ്മങ്ങള്‍ ചെയ്യുന്നതു മൂ ലം ക്ഷേത്രങ്ങളില്‍ ചൈതന്യം ഉണ്ടാകും. കുടുംബത്തില്‍
ഒരു ചൈതന്യം ഉണ്ടാകുമെങ്കില്‍ അതു അടുത്ത തലമുറക്കാര്‍ ഏറ്റെടുക്കേണ്ടി വരും.
അല്ലങ്കില്‍ ദുരിതങ്ങള്‍ ഉണ്ടാകും. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ തുടക്കത്തിലെ തന്‍റെ
കാലശേഷം കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സാധിച്ചില്ലെങ്കി ല്‍ ഇവിടെ തങ്ങരുത് എന്ന്
പറയേണ്ടിവരും.
ക്ഷേത്രം മനുഷ്യ
ശരീരത്തിനോട് ഉപമിച്ചാണ് നിര്‍മ്മാണം. ക്ഷേത്ര പ്രവേശ ന ദ്വാരം പാദം മുതല്‍ ഗര്‍ഭ
ഗൃഹം തലവരെ എന്ന കണക്കിലാണ് സങ്ക ല്‍പം. ക്ഷേത്രം ദേവന്‍റെ ശരീരമായിട്ടാണ് സങ്കല്‍പം.
പലരും ഇത് തിരിച്ച റിയുന്നില്ല. പ്രസാദമോ മറ്റോ കിട്ടിയാല്‍ ബാക്കി വരുന്നത്
വലിച്ചറിയുന്ന തും ഭിത്തിയിലോ മറ്റോ വെച്ച് തേക്കുന്നതും കാണാം. ഭക്ഷണ ശേഷം നാം
ആരെങ്കിലും നമ്മുടെ കയ്യ് കഴുകാതെ നമ്മുടെ ശരീരത്തില്‍ വെച്ച് തേയ്ക്കാറുണ്ടോ?
ക്ഷേത്രത്തില്‍ ദര്‍ശനത്തിനു
മുമ്പ് അതിന്‍റെ മുന്നിലെ മണി ആരെങ്കിലും അടിക്കാറുണ്ടോ? ദേവന് തന്‍റെ സാന്നിദ്ധ്യം അറിയിക്കുവാനാണ് മണി അടിക്കുന്നത്. 2 കൈകള്‍ കൂപ്പി വണങ്ങുന്നത് സ്വയം തന്നെയാണ്. തന്‍റെ അന്തര്‍മുഖമായ
മനസ്സിനെയാണ് വണങ്ങുന്നത്. അവിടെ നെയ് വിളക്കു കള്‍ കത്തി ജ്വലിക്കുമ്പോള്‍ അവിടത്തെ
ചൈതന്യത്തെ നാം അറിയാതെ സ്വീകരിക്കുന്നു. തന്‍മൂലം അവിടെ ചൈതന്യത്തിന് ശക്തി ക്ഷയം
സം ഭവിക്കുന്നുണ്ട്. കരഞ്ഞ് മറ്റൊരാള്‍ക്ക് ദോഷം സംഭവിക്കണം എന്ന് പ്രാര്‍ ത്ഥന
നടത്തുമ്പോള്‍ കൂടുതല്‍ ചൈതന്യ ചോര്‍ച്ചയുണ്ടാകും. ശത്രു സംഹാര പൂജ ചെയ്യുന്നത്
നമ്മുടെ മനസ്സിലെ നെഗറ്റീവ് ശക്തിയെയാണ് സംഹരിക്കുന്നത്. അല്ലാതെ ശത്രുക്കളെയല്ല.
ഇന്ന് ക്ഷേത്രങ്ങളില്‍ നടക്കുന്നത് ഭാഗവത സപ്താഹമാണ്. അതുകൊണ്ടാണ് പ്രാര്‍ത്ഥാന-ആരാധനാ
മനോഭവം ഉണ്ടാകുന്നത്.
എങ്ങിനെയാണ് ഒരു പ്രാര്‍ത്ഥന
വേണ്ടത്. സനാതന ധര്‍മ്മ പ്രകാരം “ലോകം മുഴുവനും സുഖം പകരട്ടെ”
എന്നാണ് പ്രാര്‍ത്ഥന. ‘സനാതനമേന മാഹൂ” അഥര്‍വേദം 10.8.23, പരമാത്മാവ് നിത്യനായതിനാല്‍ സനാതനം എന്ന് വിളിക്കുന്നു.
ഇനി പ്രാര്‍ത്ഥനയില്‍
അത്യാവശ്യം ഒന്നമാതായി വേണ്ടത് വിശ്വാസമാണ്. ബൈബിളില്‍ ഈ വിശ്വാസത്തെ കടുകുമണിയോളമാണ്
ഉപമിച്ചിരിക്കുന്ന ത്. എന്താണ് ഈ കടുകുമണിക്ക് ഇത്ര പ്രത്യകത. കടുമണി ഏറ്റവും ചെ റിയ
വിത്താ ണ്. എന്നാല്‍ അതിലും ചെറിയ വിത്തുകള്‍ ഉണ്ട് ചീരയെ പോലെ. എന്നാല്‍ കടുക്
നല്ല ഉരുണ്ട ആകൃതിയാണ്. മറ്റൊന്നിനും ഇത്ര പരിപൂര്‍ ണ്ണതയില്ല. കടുക് പരിപൂര്‍ണ്ണമായും
ഉരുണ്ടതാണ്. കടുക് നല്ല കട്ടിയുള്ള താണ്. അത് അമര്‍ത്തിയാല്‍ അതിന് ഉടച്ചില്‍
സംഭവിക്കുക യില്ല. ചെറിയ വിശ്വാസമാണെങ്കിലും പരിപൂര്‍ണ്ണവും, ഉറച്ചതുംമായിരി ക്കണം.
ഭാസന്‍റെ ഒരു നടകത്തില്‍ (മധ്യമവ്യായോഗം) നിര്‍വേദത്തിന്‍റെ പ്രതിയോഗിയാണത്രെ
പ്രാര്‍ത്ഥന എന്ന് പറയുന്നുണ്ട്.നിര്‍വേദം എന്നാല്‍ നിരാശ എന്നാണ്. അപ്പോള്‍
നിരാശയുള്ളവനും ദുഖിതനും, പീഢിതനുമാ ണ് പ്രാര്‍ത്ഥന ആവശ്യമായി വരുന്നത്. നമുക്ക്
സുഖവും. സന്തോഷവും എല്ലാം സംഗതികളും വളരെ ഭംഗിയായി നടക്കുന്നുവെങ്കില്‍ പ്രാര്‍ത്ഥനയു
ടെ ആവശ്യം തന്നെയുണ്ടാ കുന്നില്ല. ആവശ്യത്തിനു ഭക്ഷണം കരുതിയിരി ക്കുന്നവര്‍
ഭക്ഷണത്തിനായി ഒരിക്കലും ഭക്ഷണത്തിനുവേണ്ടി യാചിക്കുക യില്ല.
പണ്ട് വേദകാലത്ത് അസുരന്മാരും
മറ്റും തപസ്സ് ചെയ്ത് ദേവതകളെ പ്രീതിപ്പെടുത്തി ആവശ്യങ്ങള്‍ വരരൂപത്തില്‍ വാങ്ങിയിരുന്നു.
അവര്‍ക്ക് ആവശ്യമുള്ള സംഗതികള്‍ തപസ്സില്‍ കൂടിയാണ് വാങ്ങിയിരുന്നത്. അപ്പോ ള്‍ തപസ്സും
ഒരു തരം പ്രാര്‍ത്ഥന തന്നയെന്ന് കരുതാം. കാലാന്തരത്തില്‍ തപസ്സ് സാധാരണക്കാരന്‍റെ
പ്രാര്‍ത്ഥനയായി മറിയെന്ന് കരുതാം.
പ്രാര്‍ത്ഥന എപ്പോഴും
നിഷ്കാമപരവും പോസിറ്റിവ് ചിന്തകളാലും നിറയണം. മറ്റുള്ളവരുടെ നന്മക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍
അതിന്‍റെ ഗുണം നമുക്ക് തന്നെ തിരിച്ചുകിട്ടും. മറ്റുള്ളവര്‍ക്ക് ദോഷം വരാനായി പ്രാര്‍
ത്ഥിക്കുമ്പോള്‍ ആ ദോഷത്തിന്‍റെ അംശവും നമുക്ക് തന്നെ കിട്ടും. വാക്കുകള്‍
പിഴവുകൂടാതെ ഉച്ചരിക്കണം. അല്ലെങ്കില്‍ കുംഭകര്‍ണ്ണന്‍റെ അനുഭവം സംഭവിക്കും.
കുംഭകര്‍ണ്ണന്‍ ഉദ്ദേശിച്ചത് ഇന്ദ്രന്‍റെ സിംഹാസനം വേണമെന്നായിരുന്നു.
ചോദിച്ചപ്പോള്‍ നിദ്രാസനമായിപ്പോയി. അതുകൊണ്ട് അദ്ദഹത്തിന് സദാ നിദ്രയിലാകേണ്ടി
വന്നു. അതുപോലെ നിങ്ങള്‍ യാചിക്കുന്നത് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നു എന്ന വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കണം.
ഞാന്‍
സന്തോഷവാനയിരിക്കുന്നു. ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. ഞാന്‍
സമ്പന്നനായിരിക്കുന്നു. എനിക്ക് സന്താനങ്ങള്‍ ലഭിച്ചിരിക്കുന്നു. എന്നിങ്ങനെയുള്ള
വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥനകള്‍ വിഫലമാകില്ല. അവസാനം എല്ലാറ്റിനും കൃതജ്ഞത
അഥവ നന്ദിയും കൂടി പറയണം.
ഡോ. മോഹന്‍ പി.ടി.
മോബ്. ന. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ