ചക്രങ്ങള്‍ എന്നാല്‍ തുട്ടുകളല്ല.
എല്ലാവരുടേയും മനസ്സിലിരിപ്പ് 4 ചക്രം
എങ്ങിനെ ഉണ്ടാക്കമെന്നാണ് ചിന്ത. ചക്രങ്ങള്‍ ശരിയായാല്‍ തുട്ടുകളും താനേ കയ്യില്‍
വന്നു ചേരും. ചക്രങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച്
ഞാന്‍ മുമ്പ് പറഞ്ഞിരുന്നുവല്ലോ. ചക്രങ്ങള്‍ ശരീരത്തിലെ ഊര്‍ജ്ജ കേന്ദ്രങ്ങളാ ണ്.
അവ നട്ടെല്ലിന്‍റെ ഇരുഭാഗങ്ങളിലായി സ്ഥതി ചെയ്യുന്നു. പ്രധാനമയി 7 ഊര്‍ജ്ജ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 5 എണ്ണം മാത്രമാണ് നട്ടെല്ലിന് സ മാന്തരമായി
ശരീരത്തിന്‍റെ ഇരുഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. സാ ദാരണകാര്‍ക്ക് നഗ്ന
നേത്രങ്ങളെ കൊണ്ട് ഇവയെ കാണാനാകില്ല. പെന്‍റു ലം പോലുള്ള ഉപകരണം കൊണ്ട് അവയുടെ
ശക്തിയും സാന്നിദ്ധ്യവും അളക്കുവാനും മനസ്സിലാക്കുവാനും കഴിയും. ചക്രങ്ങള്‍
അഥവ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ കൃത്യമയി പറഞ്ഞാല്‍ നട്ടെല്ലിന്‍റെ സൂഷ്മ്നയിലായി ഏഴ്
സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നു. സുഷ്മന നാഡി എന്നു പറഞ്ഞാല്‍ നട്ടെല്ലിന്‍റെ
ഏറ്റവും അടിയില്‍ നിന്ന് തുടങ്ങി കഴുത്തിന്‍റെ ഏറ്റവും അറ്റം വരെ പുറകില്‍ സ്ഥിതി
ചെയ്യുന്ന ഒരു നാഡി യാണ് ഇത്. ഈ ഊര്‍ജ്ജ
കേന്ദ്രങ്ങളായ ചക്രങ്ങള്‍ നമ്മുടെ ശാരീരികവും മാനസ്സീകവും ആത്മീക വും ആയ തലങ്ങളെ
ബന്ധിപ്പിച്ചിരിക്കുന്നു. ചക്രങ്ങള്‍
അവയവങ്ങളുമായും, ഗ്രന്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചക്രങ്ങളാണ് നമ്മുടെ
ശരീരത്തിനേയും മനസ്സിനേയും, ആത്മാവിനേയും ഊര്‍ ജ്ജമയമാക്കി തീര്‍ക്കുന്നത്.
ചക്രങ്ങള്‍ ക്ലോക്ക് വൈസിലും ആന്‍റിക്ലോക്ക് വൈ സിലും തിരിഞ്ഞുകൊണ്ടിരിക്കുന്നു.
ക്ലോക്ക് വൈസില്‍ തിരിയുമ്പോല്‍ പോസി റ്റീവ് ഈര്‍ജ്ജം സ്വീകരിക്കുകയും, ആന്‍റി
ക്ലോക്ക് വൈസില്‍ തിരിയുമ്പോള്‍ നെഗറ്റീവ് ഊര്‍ജ്ജം പുറം തള്ളുകയും ചെയ്യുന്നു.
ഒരോ ചക്രങ്ങളും നിശ്ചിത വേഗത്തിലാണ് കറങ്ങി കൊണ്ടിരിക്കുന്നത്. ഒരു വട്ടം ക്ലോക്ക്
വൈസിലും അടുത്ത വട്ടം ആന്‍റി ക്ലോക്ക് വൈസിലുമാണ് കറങ്ങുന്നത്. മൂലാധര
ചക്രം: ഇത് നട്ടെല്ലിന്‍റെ ഏറ്റവും അടിയിലായി മലദ്വാരത്തിന്‍റേയും,
മൂത്ര നാളിയുടേയും മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്നു. ഇത് ഒരു ചക്ര മാത്രമാ ണുള്ളത്.
ഇതിന്‍റെ നിറം ചുവപ്പാണ്. ധാതു ഭൂമിയും മന്ത്രം ലം എന്നതുമാണ്. ഈ ചക്രത്തിന്‍റെ
പ്രവര്‍ത്തന തകരാറു മൂലം ബലഹീനത, ക്ഷീണം, അമിത വണ്ണം, മലമൂത്രദി വിസര്‍ജ്ജനത്തിനു
പ്രയാസം, കൈകാല്‍ മുട്ടുകളിലും സന്ധി കളിലും വേദന എന്നിവ ഉണ്ടാകും. ഈ ചക്രം ജനനം
മുതല്‍ ഒരു വര്‍ഷത്തിനു ള്ളില്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കും. ഇത് അഡ്രിനല്‍
ഗ്രന്ഥിയുമായി ബന്ധമുള്ള തിനാല്‍ അഡ്രിനല്‍ ഗ്രന്ഥിയെ നിയന്ത്രിക്കുന്നു.സ്വാധിഷ്ഠാന
ചക്രം. ഇത് നാഭിക്ക് ഒരു ഇഞ്ച് അടിയിലായി സ്ഥിതി ചെയ്യുന്നു. നിറം ഓറഞ്ചും ധാതു ജലവും
മന്ത്രം വം എന്നതുമാകുന്നു. ഇത് രണ്ടെണ്ണമുണ്ട്. ഒന്ന് സ്പൈനല്‍കോഡിന്‍റെ
മുന്നിലും മറ്റൊന്ന് പിന്നിലുമായി സ്ഥി ചെയ്യുന്നു. ഇതിന്‍റെ വളര്‍ച്ചാ സമയം നാലു
മാസം മുതല്‍ രണ്ടു വര്‍ഷം വരെയാണ്.
സെക്സ്വല്‍ ഗ്ലാന്‍റായ ഗോണാഡ്സ് ഗ്ലാന്‍റുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഗൊണാഡ്സ്,
ഈസ്ട്രജന്‍, പെജസ്ട്രോണ്‍,ടെസ്റ്റോടെറോണ് തുടങ്ങിയ സെക്സ് ഹോര്‍മോണുകളെ ഉല്‍പ്പാ ദിപ്പിക്കപ്പെടുന്നു.
ഈ ചക്രത്തിന്‍റെ പ്രവര്‍ത്തന തകരാറുകള്‍ കൊണ്ട് ഗര്‍ഭാ ശയം, കിഡ്നികള്‍, മൂത്രാശയം
എന്നിവയെ ബാധിക്കുന്നു. കൂടാതെ നടുവേദന, പുരുഷന്മാരുടെ ജനനേന്ദ്രിയങ്ങള്‍
സംബന്ധിച്ച തകരാറുകള്‍, വന്ധ്യത, ധാതു ക്ഷയം തുടങ്ങിയവ ഉണ്ടാകുന്നു.മണിപൂരകം: ഇത് നെഞ്ചിന്‍റെ വാരിയെല്ല്
ചേരുന്നഭാഗത്തായി സ്ഥിതി ചെയ്യു ന്നു. ഇത് രണ്ടെണ്ണമുണ്ട്. ഒന്ന് സ്പൈനല്‍കോഡിന്‍റെ
മുന്നിലും മറ്റൊന്ന് പിന്നിലുമായി സ്ഥി ചെയ്യുന്നു. നിറം മഞ്ഞയും, ധാതു അഗ്നിയും
മന്ത്രം റം എന്നതുമാകുന്നു. ഇതിന്‍റെ വളര്‍ച്ചാ സമയം പതിനെട്ട് മസം മുതല്‍ നാലു
വയസ്സുവരെയാണ്. ഈ ചക്രം പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പാന്‍ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍, ഗ്ലൂക്കോജന്‍ എന്നിവയെ ഉല്‍പ്പാദിപ്പിക്കുന്നു.
മണിപുരകത്തിന്‍റെ തകരാറ് കൊണ്ട് പ്രമേഹം, അള്‍സര്‍, ആമാശയ സംബന്ധിയായ രോഗങ്ങള്‍
എന്നിവയെ ഉണ്ടാക്കുന്നു. അനാഹത
ചക്രം: ഇത് നെഞ്ചിന്‍റെ മദ്ധ്യത്തില്‍
ശ്വാസകോശങ്ങളുടെ മദ്ധ്യത്തി ലായി സ്ഥിതി ചെയ്യുന്നു. ഇത് രണ്ടെണ്ണമുണ്ട്. ഒന്ന്
സ്പൈനല്‍കോഡിന്‍റെ മുന്നിലും മറ്റൊന്ന് പിന്നിലുമായി സ്ഥി ചെയ്യുന്നു. നിറം
പച്ചയും, ധാതു വായു വും മന്ത്രം യം എന്നിവയാണ്. നാലു വയസ്സു മുതല്‍ ഏഴു വയസ്സുവരെ
വളര്‍ച്ചയുടെ കാലം. തൈമസ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ചക്രത്തിന്‍റെ
തകരാറു മൂലം ആസ്തമ, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധിയായ രോഗങ്ങളും,
ശ്വാസകോശസംബന്ധിയ രോഗങ്ങളും മറ്റു തുടങ്ങിയവയും ഉണ്ടാകു ന്നു. വിശുദ്ധി
ചക്രം: ഇത് കഴുത്തില്‍ സ്ഥിതി ചെയ്യുന്നു. ഇത്
രണ്ടെണ്ണമുണ്ട്. ഒന്ന് സ്പൈനല്‍കോഡിന്‍റെ മുന്നിലും മറ്റൊന്ന് പിന്നിലുമായി സ്ഥി
ചെയ്യുന്നു. ഇതിന്‍റെ നിറം നീലയും, ധാതു ഈതറും മന്ത്രം ഹം എന്നതുമാകുന്നു. ഏഴു
വയസ്സു മുതല്‍ പന്ത്രണ്ടു
വയസ്സുവരെയാണ് ഇതിന്‍റെ വളര്‍ച്ചാ കാലം. തൈറോയിഡ് ഗ്രന്ഥിയുമയി ഇതിനു ബന്ധമുണ്ട്.
ഈ ചക്രത്തിന്‍റെ പ്രവര്‍ത്തന തകരാറു മൂലം തൈറോയിഡ് സംബന്ധ രോഗങ്ങള്‍ വരുന്നു.
ചിലപ്പോള്‍ കേ ള്‍വിക്കുറവും കണ്ടേക്കാം.ആജ്ഞാ
ചക്രം: ഇതു നെറ്റിയില്‍
പുരിക മദ്ധ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്നു. ഇതിനെ ജ്ഞാന കണ്ണ്, മൂന്നാം കണ്ണ്
എന്നൊക്കെ വിളിക്കപ്പെടുന്നു. ഇത് രണ്ടെണ്ണമുണ്ട്. ഒന്ന് സ്പൈനല്‍കോഡിന്‍റെ മുന്നിലും
മറ്റൊന്ന് പിന്നിലുമായി സ്ഥി ചെയ്യുന്നു. നിറം ഇന്‍ഡിഗോയും, ധാതു പ്രകാശവും മന്ത്രം ഓം
എന്നതുമാകുന്നു. വളര്‍ച്ച കൗമാരം തൊട്ട് തുടങ്ങുന്നു. ഈ ചക്രത്തിന്‍റെ അപര്യാപ്തത
തലവേദന, കാഴ്ച ക്കുറവ്, ഉറക്കക്കുറവ് എന്നിവക്ക് സാദ്ധ്യതയുണ്ട്. ഇത്
പിറ്റിറ്റ്യുറി ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സഹസ്രാര
ചക്രം: തലയുടെ
മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് ഒരെണ്ണം മാത്രമേ ഉള്ളൂ. നിറം വൈലറ്റും, മന്ത്രം ഓം
എന്നതുമാകുന്നു. ഇത് മനുഷ്യന്‍റെ ജീവിതാന്ത്യം വരെ വളര്‍ന്നു കൊണ്ടിരിക്കുന്നതാണ്.
പീനല്‍ ഗ്രന്ഥിയുമായിട്ടാ ണ് ഇതിന് ബന്ധമുള്ളത്. തലച്ചോറ് സംബന്ധിച്ച രോഗങ്ങള്‍ക്ക്
ഇതിന്‍റെ തകരാറ് വഴിതെളിയിക്കുന്നു. ഇതിന്‍റെ തകരാറ് കൊണ്ട് ബുദ്ധി മാന്ദ്യവും മാനസ്സീക പ്രശ്നങ്ങള്‍ക്കും,
രോഗങ്ങള്‍ക്കും ഇടയാക്കിയേക്കാം.എന്താണ്
കുണ്ഡലിനി ഉണരല്‍: കുണ്ഡലിനി
എന്നത് നിദ്രാവസ്ഥയിലുള്ള ഒരു ഊര്‍ജ്ജമാണ് എന്ന് പറയാം. ആംഗ്ലേയ ഭാഷയില്‍ ഇതിനെ
ഡോര്‍മെന്‍റ് എനര്‍ജി എന്ന് വിളിക്കപ്പെടുന്നു. ഇത് സൂഷ്മനാ നാഡിയില്‍
മൂലാധാരത്തില്‍ മൂന്നര ചുറ്റായി കുടികൊള്ളുന്നു. ഊര്‍ജ്ജം തരംഗങ്ങളായിട്ടാണ്
സഞ്ചരിക്കുന്ന ത്. അത് മനസ്സിലാക്കുവാന്‍വേണ്ടിയാണ് പണ്ട് ഇതിനെ സര്‍പ്പ രൂപത്തില്‍
ചിത്രികരിച്ചിരിക്കുന്നത്.
ചില യോഗ സാധനകളിലൂടെ ഈ ഉര്‍ജ്ജത്തെ (കുണ്ഡലി) മൂലധാരത്തില്‍ നിന്ന് സഹസ്രാരത്തിലേക്ക് എത്തിക്കുവന്‍ കഴിയും. അങ്ങിനെ എത്തിക്കുമ്പോള്‍ എത്തികഴിയുമ്പോള്‍ ആ വ്യക്തിക്ക് അനിര്‍വചിനീയമായ പല അനുഭവങ്ങ ളും കാണാനും കേള്‍ക്കാനും, അനുഭവിക്കാനും ഒക്കെ കഴിയുന്നതാണ്. ഓറ അഥവ
പ്രഭാവലയം: മനുഷ്യരുടെ
ചുറ്റും കാണപ്പെടുന്ന ഒരു
പ്രഭാവലയ ത്തെയാണ് പറയപ്പെടുന്നത്. മനുഷ്യരില്‍ മാത്രമല്ല എല്ലാ ചരാചരങ്ങളിലും
കാണപ്പെടുന്നു. കിര്‍ളിയന്‍ കാമറയിലൂടെ ഇത് ചിത്രികരിക്കാനകും. ബഹു വര്‍ണ്ണങ്ങളില്‍
ഇവ കാണുന്നു. സാദാരണകാര്‍ക്ക് നേത്ര ഗോചരമല്ല. കുണ്ഡലി നി ശക്തിയുടേയും
ചക്രങ്ങളുടെ ഊര്‍ജ്ജ പ്രഭാവത്തേയും ആശ്രയിച്ചായിരി ക്കും പ്രഭാവലയം കൂടിയും
കുറഞ്ഞുമിരിക്കും. മഹര്‍ഷിമാരുടെ പോലുള്ളവ രുടെ പ്രഭാവലയം വളരെ കൂടിയിരിക്കും. ഉയര്‍ന്ന
നിലയിലുള്ള ബുദ്ധന്‍, ക്രസ്തു, കൃഷ്ണന്‍ തുടങ്ങിയവരുടെ പ്രഭാ വലയം വലരെ വലുതും,
സ്വര്‍ണ്ണ നിറമോ, വെള്ള നിറമോ മറ്റോ ആയിരിക്കും. ഇന്ന്
ചക്രങ്ങളുടേയും പ്രഭാവലയത്തിന്‍റെയും ഊര്‍ജ്ജ ശക്തി അളക്കുവാനുള്ള ഉപകരണങ്ങളും,
അതുപോലെ കുറഞ്ഞ ഊര്‍ജ്ജ ചക്രങ്ങളെ ശാക്തീകരിക്കു വ നുമുള്ള ഉപകരണങ്ങള്‍ ഉണ്ട്. ഇവ
ഉപയോഗിച്ച് മരകമായ രോഗങ്ങള്‍ വരെ മാറ്റുവനാകും. എന്നാല്‍ റെയ്കി മാസ്റ്റര്‍മാര്‍ക്കും,
പ്രാണിക് ഹീലേഴ്സിനും മറ്റും അവരുടെ ഊര്‍ജ്ജ ശക്തി കൊണ്ട് മറ്റാനാകും. ശാരീരികവും
മനസ്സീക വും, ആത്മീകവുമായ രോഗ ദുരിതാധികള്‍ക്ക് ശമനം നല്‍കാനാകും.
ശുഭാശംസകളോടെ
ഡോ. മോഹന്‍ പി.ടി.
മോബ. 9249993028
x
x
ചില യോഗ സാധനകളിലൂടെ ഈ ഉര്‍ജ്ജത്തെ (കുണ്ഡലി) മൂലധാരത്തില്‍ നിന്ന് സഹസ്രാരത്തിലേക്ക് എത്തിക്കുവന്‍ കഴിയും. അങ്ങിനെ എത്തിക്കുമ്പോള്‍ എത്തികഴിയുമ്പോള്‍ ആ വ്യക്തിക്ക് അനിര്‍വചിനീയമായ പല അനുഭവങ്ങ ളും കാണാനും കേള്‍ക്കാനും, അനുഭവിക്കാനും ഒക്കെ കഴിയുന്നതാണ്.
ശുഭാശംസകളോടെ
ഡോ. മോഹന്‍ പി.ടി.
മോബ. 9249993028
x
x
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ