ഇപ്പോള്‍! ഈ നിമിഷം?
വളരെ പ്രസക്തമാണ്.
അതെ, ഇപ്പോള്‍ അഥവ ഈ
നിമിഷം ഇല്ലെങ്കില്‍ പിന്നെയെപ്പോള്‍?
ഇപ്പോള്‍ അല്ലെങ്കില്‍ ഈ നിമിഷം
നമ്മുടെ നിത്യജീവിതത്തില്‍ ഏറെ പ്രസക്തിയുള്ള ഒന്നാണ്. പലരും ഇതിനെ അറിഞ്ഞോ
അറിയാതേയോ വിസ്മരിക്കുന്നു. ഇംഗ്ലീഷില്‍ നൗ (Now) എന്നു വെച്ചാല്‍ ഇപ്പോള്‍ എന്നാണ് അര്‍ത്ഥം. ഇപ്പോള്‍-ഈ നിമഷം നിങ്ങള്‍എന്താണ്
അനുഭവിക്കുന്നത്. നിങ്ങള്‍ ചിന്തയുടെ വാതായനത്തിലൂടെ പ്രവേശിക്കുന്നതിനു മുമ്പ്
നിങ്ങള്‍ക്ക് ദുഃഖമുണ്ടോ? വേദനയുണ്ടോ? ദുരിതമുണ്ടോ? ഇല്ല. ഒരിക്കലുമില്ല. ഇപ്പോള്‍
നിങ്ങള്‍ക്ക് മേല്‍ ചേദ്യങ്ങള്‍ക്ക് ഒരു ഉത്തരവും ഉണ്ടാകുകയില്ല. അപ്പോള്‍
എപ്പോഴാണ് നിങ്ങള്‍ക്ക് വേദനകളും, ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകുന്നത്. നിങ്ങള്‍ ഈ
നിമിഷത്തില്‍ നിന്ന് അകലുന്ന ആ സമയം മുതല്‍ നിങ്ങള്‍ക്ക് മേല്‍ പറഞ്ഞ എല്ലാ
സംഗതികളും ഒന്നിനു പുറകെ ഒന്നായി വരുന്നു. നിങ്ങളിലെ അംഗീകാരമില്ലായ്‌മയാണ്
നിങ്ങളുടെ ദുഃഖത്തിനും ദുരിതത്തിനും മറ്റും കാരണം. അതുകൊണ്ട് ആദ്യം നിങ്ങളെ
നിങ്ങളായരിക്കുന്നതുപോലെ തന്നെ അംഗീകരിക്കുവാന്‍ പഠിക്കണം. നിങ്ങളുടെ
അബോധാവസ്ഥയിലെ പ്രതിരോധശക്തിയാണ് ഇതിനു കാരണം. ഈ പ്രതിരോധ ശക്തിയും അംഗീകാരമില്ലായ്‌മയും
എവിടെ നിന്ന്, എങ്ങിനെ വന്നു? നമ്മുടെ മാതാപിതാക്കള്‍, മുത്തച്ഛന്മാര്‍, അവരുടെ പിതാമഹാന്മാര്‍, സഹോദരങ്ങള്‍, ബന്ധു മിത്രാദികള്‍, സമൂഹം എന്നിവടങ്ങളില്‍
നിന്ന് ഘട്ടങ്ങളായി പല കണ്ടീഷിനിലൂടെ നമ്മളില്‍ എത്തി ചേര്‍ന്നിരിക്കുന്നു.
എന്താണ് കണ്ടീഷിനിംഗ്? പല സന്ദര്‍ഭങ്ങളിലായി പല
കര്യങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മളില്‍ ആലേഖനം (റിക്കോര്‍ഡ്) ചെയ്‌ത്
സ്ഥിതീകരിക്കപ്പെട്ടിരിക്കുന്നു. വിവധ തരത്തിലുള്ള ചിന്താധാരകള്‍, നമ്മെ അസ്വസ്ഥമാക്കുന്ന
തരത്തിലുള്ള ചിന്താധാരകള്‍, വിവിധ തരത്തിലുള്ള വിധി ന്യായങ്ങളെ ചെറുത്തു നില്‍ക്കുക
അഥവ പ്രതിരോധിക്കുക. ഇത് നമ്മുടെ വൈകാരിക നിലകളിലെ നെഗറ്റിവിറ്റിയാണ്.
നമ്മുടെ മനസ്സ്
എപ്പോഴും ഇപ്പോഴത്തെ അവസ്ഥയെ ഇല്ലാതാക്കുവാന്‍ സദാ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
ഈ നിമിഷത്തില്‍ നിന്ന് മനസ്സ് രക്ഷപ്പെടുവാന്‍ സദാ തക്കം നോക്കി
കൊണ്ടിരിക്കുന്നു. നമ്മുടെയൊക്കെ മനസ്സിന്റെ ഒരു സ്വഭാവമാണ് ഇത്തരം പ്രക്രിയകള്‍.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ മനസ്സുമായി അത്രക്ക് ഇഴകി ചേര്‍ന്നിരിക്കുന്നു
എന്ന ര്‍ത്ഥം. നമ്മള്‍ക്ക് ഈ നിമിഷത്തിനെ പ്രാപ്‌തമാക്കുവാന്‍ കഴിഞ്ഞാല്‍- നമ്മള്‍
വേദനയില്‍ നിന്ന്, ദുഃഖത്തില്‍ നിന്ന്,
രോഗാദികളില്‍ നിന്ന്, ദുരിതങ്ങളില്‍ നിന്ന് പരിപൂണ്ണമായും സ്വതന്ത്രരായിരിക്കും.
നിങ്ങളുടെ ഏറ്റവും
ആന്തരീകമായ ഹൃദയ സ്‌പര്‍ശിയായിട്ടുള്ളതിലേക്ക് നിങ്ങളുടെ കണ്ണുകള്‍ അടച്ചുകൊണ്ട്
ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുവരിക. ഇപ്പോള്‍ ഇതാണ് നിങ്ങളുടെ ശരീരത്തിന്റെ
വേദന അഥവ ദുഃഖം എന്നറിയുക. ഇത് ഇപ്പോള്‍ അവിടെ തന്നെയുണ്ട് എന്ന് പരിപൂര്‍ണ്ണമായും
വിശ്വസിക്കുകയും, അംഗികരിക്കുകയും ചെയ്യുക. ഇതിനെക്കുറിച്ച് നിങ്ങള്‍
ചിന്തിക്കരുത്. ഈ അനുഭവത്തെ നിങ്ങളുടെ വിചാരധാരയിലേക്ക് കൊണ്ടു വരരുത്. ഇതിനെ
വിധിക്കുകയോ, വിശകലനം ചെയ്യുകയോ അരുത്. നിങ്ങള്‍ വിഷയങ്ങളുമായി താതാത്മ്യം
പ്രാപിക്കുവാന്‍ ഇടവരരുത്. നിങ്ങള്‍ ഈ നിമിഷത്തില്‍ മാത്രം ഇരിക്കുക. കളി
കാണുന്നതു പോലെ വെറും നിരീക്ഷകനായിരിക്കുക. നിങ്ങളുടെ വേദനകളെ നിരിക്ഷിക്കുക. നിങ്ങളുടെ
ചിന്തകളെ നിരീക്ഷിക്കുക. നിങ്ങളുടെ അവബോധം തെളിഞ്ഞു വരുന്നതായി നിരീക്ഷിക്കുക.
നിങ്ങള്‍ക്ക് ഇവിടെ എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക. നിങ്ങളുടെ
ആന്തരീക ചെറുത്തു നിലനില്‍പിനെ ശ്രദ്ധിക്കുക. നിങ്ങളുടെ ഭയത്തിനു അഴവു വരുന്നതു
ശ്രദ്ധിക്കുക. നിങ്ങളുടെ കണ്ണുകള്‍ സാവകാശം തുറക്കുക. നിങ്ങള്‍ക്ക് ഇപ്പോള്‍
എന്ത് സംഭവിക്കുന്നു.
പുരാണങ്ങളിലും, വേദങ്ങളിലും, ബൈബളിലും, ഖു ആര്‍നിലും മറ്റും
ഈനിമിഷത്തില്‍ ഇരിക്കുവാന്‍ പറയുന്നുണ്ട്. ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍. അവ
കൊയ്യുന്നില്ല, വിതക്കുന്നില്ല, യാതൊന്നും ചെയ്യുന്നില്ല. എങ്കിലും ദൈവം അവരെ
പോറ്റുന്നു. എന്ന് ബൈബളില്‍ പറയുന്നു. ഇന്ന് മനുഷ്യര്‍ പണത്തിന്റേയും, പ്രതാപത്തിന്റേയും, സുഖത്തിന്റേയും പിന്നാലെ
പരക്കം പായുകയാണ്. ഈ നിമിഷത്തില്‍ ഇരിക്കേണ്ട കാര്യം മാത്രം അവന് ഇന്ന് ഒരു ഒര്‍മ്മയില്ല, അവന്റെ സുഖവും പ്രതാപവും
ഈ ഒറ്റ കാരണം കൊണ്ട് അവന് നഷ്‌ടമാകുന്നു. അല്ല അവന്‍ അത് നഷ്‌ടപ്പെടുത്തുന്നു.
നാനാത്വത്തില്‍ ഏകത്വം
എന്ന് നാം കേട്ടിട്ടുണ്ടല്ലോ? നാം ഈ കാണുന്നതെല്ലാം ഭിന്നങ്ങളാണെന്നാണ് സങ്കല്‌പം.
മായയാണെന്നും, മിഥ്യയാണെന്നും ഒക്കെ പറയപ്പെടുന്നു. നാം നലും കൂട്ടിയാണ് വെറ്റില
മുറുക്കുന്നത്. ഭിന്ന സ്വഭാവങ്ങളായ വസ്‌തുക്കള്‍ വായില്‍ ചെന്ന് അവിടെ നിന്ന്
പുറത്തു വരുമ്പോള്‍ വ്യത്യസ്‌തമായി മറ്റൊരു രൂപത്തില്‍ മറ്റൊരു ഭാവത്തില്‍ പുറത്തു
വരുന്നു. ഇവിടെ എല്ലാവസ്‌തുക്കളും അവരവരുടെ രൂപവും ഭാവവും നാമവും കൈവെടിഞ്ഞ്
മറ്റൊന്നായി ഭവിക്കുന്നു. ഇതുപോലെ മഞ്ഞളും ചുണ്ണാമ്പും കൂടി ചേര്‍ന്നാല്‍ അവരവരുടെ
ഗുണവും സ്വഭാവവും കൈവെടിഞ്ഞ് മറ്റൊന്നായി ഭവിക്കുന്നു. ഇതു പോലെ നമ്മളും ഈ
പ്രപഞ്ചത്തില്‍ വന്ന് മായയാല്‍ മഥിക്കപ്പെട്ട നമ്മുടെ സ്വഭാവവും, ഗുണവും ത്യജിച്ച്
മറ്റൊന്നായി തീര്‍ന്ന് ദൈവത്തിലേക്ക് സാക്ഷാല്‍കരിക്കപ്പെടേണ്ടതാണ്.
ഈ നിമിഷത്തെ പുല്‍കുവാനായി
നമുക്ക് ചെയ്യവാനയി ഒരു പണിയുണ്ട്. അത് നമ്മുടെ ശ്വസോച്ഛ്വാസത്തെ നിരീക്ഷിക്കുക.
ഉള്ളിലേക്ക് കയറുമ്പോള്‍ ഉള്ള തണുത്തവായുവും, പുറത്തു വിടുന്ന ചുടു നിശ്വാസവും സദാ
നിരിക്ഷിക്കുക. അപ്പോള്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളിലേക്ക് പ്രവേശിക്കുകയില്ല.
നിങ്ങള്‍ ഇപ്പോഴും എപ്പോഴും സദാ ജാഗരൂപരായിരിക്കും. തുടക്കത്തില്‍ വിഷമം പിടിച്ച
പണിയാണെങ്കിലും നിത്യ പരിശീലനം കൊണ്ട് സുസാദ്ധ്യമാണ്. ഏകാഗ്രത കൈവരിക്കുവാന്‍
സാധിക്കും. ഏകാഗ്രത കൈവരിച്ചു കഴിഞ്ഞാല്‍ നമുക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക്
പെട്ടന്ന് ഉത്തരം ലഭിക്കും. വില്ലിന്‍റെ ഞാണ്‍ എത്രയും പിന്നിലേക്ക് വലിക്കുന്നുവോ
അത്രയും ഊക്കോടെ അമ്പ് മുന്നോട്ട് കുതിക്കും. അതുപോലെ ഏകാഗതയുടെ തീവ്രത എത്ര കണ്ട്
കൂടുന്നുവോ അത്ര കണ്ട് നമ്മുടെ രോഗ ദുരിതാദികളുടെ കാഠിന്യവും കുറയും.
ഈ നിമിഷം നിങ്ങള്‍ക്ക്
സന്തോഷവും ശാന്തിയും സംതൃപ്തിയും നല്‍കാന്‍ കഴിയും. അനുഭവിച്ചറിയുവാന്‍ കഴിയും.
അതിനു ചിന്തകളെ മാത്രം ഒന്നു മാറ്റി പിടിച്ചാല്‍ മതിയാകും. ഈ നിമിഷത്തിലുള്ള
നിങ്ങളുടെ ചിന്തകള്‍ മാത്രമാണ് നിങ്ങള്‍ക്ക് ദുഖവും, അശാന്തിയും, രോഗങ്ങളും,
ദുരിതങ്ങളും, അസംതൃപ്തിയും നല്‍കുന്നത്. നിങ്ങളുടെ ചിന്തകളെ മാറ്റുവാന്‍ ഈ
നിമിഷത്തിലിരിന്ന് സുഖവും സന്തോഷവും ശാന്തിയും നുകരുവാന്‍ നിങ്ങളുടെ ശ്വാസത്തെ
മാത്രം നിരീക്ഷിക്കുക.
മാന്ത്രീക പൂജ കര്‍മ്മാദികളിലും
മറ്റും മന്ത്രം നിരന്തരം ജപിക്കുക മൂലം മനസ്സ് ഏകാഗ്രമാകുന്നു. കര്‍മ്മങ്ങള്‍
അതിനുവേണ്ട സഹായവും ചെയ്യുന്നു. ഏകാഗ്രമായ മനസ്സില്‍ ചിന്തിക്കുന്ന ചിന്തകള്‍
പ്രബലമാണ്. അതു കൊണ്ട് അതിന് ഫലമുണ്ടാകുകയും ഫലിക്കുകയും ചെയ്യുന്നു. ഇത്
തന്നെയാണ് ധ്യാന മുറയിലും സംഭവിക്കുന്നത്. എല്ലാം മനസ്സിന്‍റെ കളികളാണ് എല്ലാം.
മനസ്സ് ദുര്‍ബലമാകുമ്പോള്‍ എല്ലാം തകര്‍ന്നടിയും. എന്നാല്‍ പ്രബലമായ ഒരു മനസ്സിന്
ആനന്ദവും, സുഖവും, സംതൃപ്തിയും ലഭിക്കും.
ഡോ. മോഹന്‍ പി.ടി.
മോ.ന. 9249993028
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ