മനുഷ്യന്‍ അപാര
ശക്തികളുടെ കേന്ദ്രമാണ്. അവന്‍റെ നിഗൂഢ ശക്തികളെ കുറിച്ച് അവന്‍ അജ്ഞാതനാണ്. അവന്‍റെ
ഉറങ്ങി കിടക്കുന്ന ശക്തികളെ ഉണര്‍ത്തിയാല്‍ അവന്‍ ഈശ്വരിനായി. സൃഷ്ടി സ്ഥിതി
സംഹാരം എല്ലാം അവനില്‍ തന്നെയുണ്ട്. അവന്‍ അതിനെ തിരിച്ചറിയുന്നില്ല. അവനില്‍ കുടികൊള്ളുന്ന
അനേകം ശക്തികളില്‍ ചിലതാണ് ഓര്‍മ്മശക്തി, ശാരീരിക ശക്തി, മനശക്തി, പദവിയുടെ ശക്തി,
സാമ്പത്തീക ശക്തി, ബുദ്ധി ശക്തി എന്നിങ്ങനെ പലതും. എന്നാല്‍ ഇതിനെല്ലാം ഉപരിയാണ്
നമ്മുടെ ഇച്ഛാശക്തി അഥവ ചിന്താശക്തി. ഇതിനെ ക്കുറിച്ച് പലരും ചിന്തിച്ചിട്ടു പോലും
കാണില്ല.
ചിന്താ ശക്തി
നമ്മില്‍ എല്ലാവരിലും കുടികൊള്ളുന്ന ഒരു വസ്തുതയാണ്. നമ്മുടെ ഈ ചിന്താ ശക്തിയെ
എങ്ങിനെ നമുക്ക് പ്രയോജനകരമായി ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. നമമുടെ
ചിന്താശക്തി ഒന്നുകൊണ്ടു മാത്രം നമുക്ക് അനേകം നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍
സാധിക്കും എന്നറിയുമ്പോഴാണ് അതിന്‍റെ അപാരതയെക്കുറിച്ച് മനസ്സിലാക്കുവാന്‍
ആരംഭിക്കുക. നമ്മുടെ ചിന്താ ശക്തിയെ ഒന്ന് ശരിയായ രീതിയില്‍ ഒന്ന് ട്യൂണ്‍ ചെയ്തു
വെച്ചാല്‍ ജീവിതം സ്വര്‍ഗ്ഗ തുല്യമായി വരും.
നമ്മുടെ ഇന്നത്തെ
ജീവിതം വളരെ ദുസ്സഹവും ദുര്‍ഘടകവും ആണ്. അതിന്‍റെ പരക്കം പാച്ചലില്‍ നിന്ന്
രക്ഷപ്പെടുവാന്‍ ഏക വഴിയാണ് നമ്മുടെ ഇച്ഛാശക്തി
യെ ട്യൂണ്‍ ചെയ്ത് ജീവിത ശൈലി മാറ്റി ജീവിക്കുക എന്നത്. നാം വളരെ
കഷ്ടപ്പെട്ടാണ് ഓരോ കാര്യങ്ങളും നിര്‍വ്വഹിക്കുന്നത്. എന്തിനാണ് ഇത്ര
ബുദ്ധിമുട്ടി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ബുദ്ധിമുട്ടി അഥവ കഷ്ടപ്പെട്ട് കാര്യങ്ങള്‍ നേടികഴിയുമ്പോള്‍ നിങ്ങള്‍ക്ക്
ക്ഷീണവും അലസതയും ആണ് അനുഭവപ്പെടുന്നതെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് അക്കാര്യം
നിര്‍വ്വഹിക്കണമോ?
നമ്മുടെ ഇച്ഛാശക്തി
ഉപയോഗിച്ചാല്‍ കാര്യങ്ങള്‍ വളരെ ലളിതമായി നടക്കും. അനന്തരഫലമോ നമുക്ക് സന്തോഷവും
ശാന്തിയും ലഭിക്കും. മനശാസ്ത്രപരമാ യി സമീപിക്കുമ്പോള്‍ പലരും പറയുന്ന ഒരു
വാക്കാണ് ഹാര്‍ഡ് വര്‍ക്ക്. മനേജമെന്‍റ് തുടങ്ങി അദ്ധ്യപകര്‍ വരെ പറയുന്ന ഒരു വാചകമാണ് ‘ഹാര്‍ഡ് വ ര്‍ക്ക്
ചെയ്യൂ’ എന്ന്. എന്നാല്‍ ഇന്ന് ഹാര്‍ഡ് വര്‍ക്കിനു പകരം സ്മാര്‍ട്ട് വര്‍
ക്കിലേക്ക് രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു. ഇനി മുതല്‍ ആരും തന്നെ ഹാര്‍ഡ് വര്‍ക്ക്
ചെയ്യേണ്ടതില്ല.
കഠിനാദ്ധ്വാനം നമുക്ക് ക്ഷിണവും ബുദ്ധിമുട്ടും തരുന്നു. എന്നാല്‍ സ്മാര്‍ട്ട്
എന്ന വാക്കില്‍ നിന്നു തന്നെ അതിന്‍റെ അര്‍ത്ഥം നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
നമുക്ക് ഒരു അദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നുവെങ്കിലും സന്തോഷവും കൃതാര്‍ത്ഥതയും
ലഭിക്കുകയില്ല. അങ്ങിനെ ആരും മോഹിക്കാറുമില്ല. പണം മാത്രം കിട്ടിയതുകൊണ്ട് ജീവിതം
സന്തുഷ്ടവും പൂര്‍ണ്ണവും ആകില്ല. നാം ഓരോ പ്രവര്‍ത്തിലും ഏര്‍പ്പെട്ടു
കഴിയുമ്പോഴും സന്തോഷം ലഭിക്കണമെങ്കില്‍ നമ്മ ളില്‍ ഉര്‍ജ്ജം നിലനില്‍ക്കണം.
നമ്മുടെ ഊര്‍ജ്ജം ചോര്‍ന്നുപോയാല്‍ പിന്നെ നമുക്ക് സംഭവിക്കുന്നത് ക്ഷീണവും അസ്വസ്ഥതയുമാണ്
പ്രദാനം ചെയ്യുന്ന തെങ്കിലോ ആ ഒരു പ്രവര്‍ത്തി വിജയച്ചതായി കണക്കാക്കാന്‍ പറ്റുമോ? ആ ര്‍ക്കാനും വേണ്ടി വലി ച്ചു വാരി കഷ്ടപ്പട്ടു പണി എടുത്തു എന്ന് വരുത്തി
തീ ര്‍ക്കുന്നു. ഇവിടെ ഒരു പ്രവര്‍ത്തി പൂര്‍ത്തികരിച്ചുവെങ്കിലും, നമ്മുടെ ഊര്‍ജ്ജ
ത്തിന്‍റെ ലവല്‍ വളരെ താഴ്ന്ന് കിടക്കുന്നു. അത്തരം ഒരു പ്രവര്‍ത്തി വിജയിച്ചു
എന്ന് പറയാന്‍ പറ്റില്ല. നാം ഓരോ പ്രവര്‍ത്തി ചെയ്തു കഴിഞ്ഞാലും നാം ഊ ര്‍ജ്ജസ്വലനായിരിക്കണം.
എന്തുകൊണ്ടാണ് നാം ഊര്‍ജ്ജസ്വലനയി കാണപ്പെടാത്തത്? നമ്മുടെ ഉള്ളില്‍ ഒരു ഇച്ഛാശക്തി അഥവ അന്തര്‍പ്രേരണ ഉണ്ട്. അവ യഥാവിധി
നമുക്ക് ഉപ യോഗിക്കാനറിയില്ല. നാം ഒരോരുത്തരും മനസ്സില്ലാ മനസ്സോടെയാണ് ഓരോ പ്രവര്‍ത്തിയും
ചെയ്യുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഓരോ പ്രവര്‍ത്തിയോ ടും ആഭിമുഖ്യം
തോന്നായ്കയാല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നമ്മുടെ ഓരോ പ്രവര്‍ത്തിയും അത് നിവര്‍ത്തിയാക്കുവാനും
എന്തോക്കെയോ നേടു വാനുമാണ് ചെയ്യുന്നത്. നമുക്ക് അതിന്‍റെ ആവശ്യകതയുണ്ടോ?
ഭഗവാന്‍ ഗീതയില്‍ പറയുന്നു: കര്‍മ്മം
ചെയ്യുക, കര്‍മ്മഫലം ഈശ്വരന്‍ തരു ന്നു. ഇനി മുതല്‍ കര്‍മ്മ ചെയ്യുമ്പോള്‍ കര്‍മ്മ
നിരതനായിരിക്കുക. കര്‍മ്മത്തി ന്‍റെ ഫലം ഈശ്വരനാണ് തരുന്നത് എന്ന ചിന്ത നമ്മളില്‍
ഉണ്ടായിരിക്കണം. കുട്ടികള്‍ പഠിക്കുക. പരീക്ഷ വരും. ഏഴുതുക. ജോലി ചെയ്യുക.
അതിനുള്ള പ്ര തിഫലം നിങ്ങളിലേക്ക് വരും. പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ജോലി
ചെയ്യരുത്. പരീക്ഷക്ക് വേണ്ടി പഠിക്കുകയും അരുത്. ഇന്ന് കാണുന്നത് ഇതിനൊക്കെ വിപ രിതവുമാണ്.
അതുകൊണ്ടാണ് നമുക്ക് പഠനവും, ജോലിയുമെല്ലാം കഠിനമായി തോന്നിപോകുന്നത്. പഠിച്ചു
കഴിഞ്ഞാല്‍ പരീക്ഷ ഉണ്ടാകും. അത് സത്യമാണ്. പണിയെടുത്താല്‍ കൂലിയുണ്ടാകും അതു
നിശ്ചയമാണ്.
നിങ്ങള്‍ ഒരു കാര്യം അന്വേഷിച്ചിറിങ്ങുമ്പോള്‍ മറ്റൊന്ന് മറ്റൊന്നുംകൂടി
നിങ്ങ ള്‍ക്ക് ലഭിച്ചിരിക്കും. അതായത്
ഒന്നിന്‍റെ കൂടെ മറ്റൊന്ന്. നിങ്ങള്‍ പ്രകൃതിയി ലെ മറ്റു ജീവജാലങ്ങളെ
നിരീക്ഷിക്കൂ. രാവിലെ ഉണാര്‍ന്നാല്‍ അവ യതൊന്നും ചികയുന്നില്ല. എന്നിട്ടും അവക്കു
വേണ്ട ഭക്ഷണം അവര്‍ക്ക് ലഭിക്കുന്നു. രാത്രി യില്‍ വളരെ സന്തുഷ്ടമായി ഉറങ്ങുന്നു.
പുലരുമ്പോള്‍ ഇര തേടി വീണ്ടും യാത്ര തിരിക്കുന്നു. എന്നാല്‍ പകലന്തിയോളും
പണിയെടുത്ത മനുഷ്യന്‍ ക്ഷിണിച്ച് ത ളര്‍ന്ന്
ഉറങ്ങുന്നു. പറ്റിയെങ്കില്‍ ക്ഷിണം മാറ്റാന്‍ എന്ന് പറഞ്ഞ് 2 എണ്ണ വിട്ട് ഉറ ങ്ങാന്‍ കിടക്കുന്നു.
കിടക്കാന്‍ നേരത്ത് എന്തെല്ലാം നേടി കഴിഞ്ഞിട്ടും അവന്‍റെ മനസ്സില്‍ കണക്കു
കൂട്ടലുകള്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അവന് ഇനിയും എന്തൊക്കെയോ പോരായ്മ കള്‍ തോന്നുന്നു.
മനസ്സ് കലങ്ങി മറഞ്ഞ് അസന്തുഷ്ടമായിരിക്കുന്നു. ഇങ്ങിനെ ന മ്മുടെ ജീവിതം
മുന്നോട്ടു പോകുമ്പോള്‍ ജിവിതാന്ത്യത്തില്‍ നമുക്ക് ഒന്നും നേടാ നാകാതെ
അസുന്തുഷ്ടിയോടെ മരണം പുല്‍കേണ്ടിവരുമെന്ന് തീര്‍ച്ചയാണ്. ജീ വിതം
സന്തുഷ്ടമല്ലെങ്കില്‍ എന്തൊക്കെ നേടിയാലും പിന്നെ എന്തു കാര്യം? ബൈ ബിളില്‍:
സര്‍വ്വ ലോകവും നേടിയലും നിന്‍റെ ജിവനെ
എടുത്താല്‍ എന്ത് പ്രയോജനം? എന്ന് പറയുന്നുണ്ട്.
പ്രകൃതി തന്നെ ഒരു വലിയ ഊര്‍ജ്ജമാണ്. പ്രകൃതിയിലെ സര്‍വ്വ ചരാചരങ്ങ ളും ഊര്‍ജ്ജങ്ങളാണ്.
ഊര്‍ജ്ജം തരംഗങ്ങളാണ്. നമ്മുടെ ചിന്തകളും തരംഗങ്ങ ളാണ്. ഈ തരംഗങ്ങള്‍ പ്രപഞ്ചം
മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. മനശ്ശാസ്ത്രം അറിയുന്നവര്‍ക്ക് ആല്‍ഫ, ബീറ്റ,
ഗാമ, തീറ്റ തുടങ്ങീ തരംഗങ്ങളെ പറ്റി കേട്ടിരി ക്കും. ഇവ നമ്മുടെ തലച്ചോറില്‍
നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജ തരംഗങ്ങളാണ്. നമ്മുടെ ചിന്തകള്‍ ഊര്‍ജ്ജ തരംഗങ്ങളാണ്.
ഈ തരംഗങ്ങള്‍ നമ്മുടെ ചിന്തക ള്‍ക്ക് അനുസരിച്ച് വ്യത്യസ്തകള്‍ ഉണ്ട്. പോസിറ്റീവ്
ആയി ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന തരംഗങ്ങളല്ല നെഗറ്റീവ് ആയി ചിന്തിക്കുമ്പോള്‍
ഉണ്ടാകുന്നത്. അനുഗ്രഹിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജ തരംഗങ്ങളല്ല
ശപിക്കുമ്പോഴും, പ്രാകുമ്പോഴും ഉണ്ടാകുന്ന തരംഗങ്ങള്‍. ഒരോ ചിന്തകള്‍ക്കും
വ്യത്യസ്ത തരംഗ ദൈര്‍ഘ്യങ്ങളാണ് ഉണ്ടാകുന്നത്.
നമ്മുടെ ചിന്തകള്‍ എപ്പോഴും ശുഭമായിരിക്കണം. എങ്കില്‍ മാത്രമാണ് കര്‍മ്മ
രംഗങ്ങളിലും ശുഭത്വം കൈവരിക്കാനാകൂ. നമ്മുടെ ഓരോ പ്രവര്‍ത്തിയും ശു ദ്ധ മനസ്സോടെ ആയിരുന്നാല്‍ പ്രവര്‍ത്തിയും ശുഭമായി
പര്യവസാനിക്കും. ഓ രോ പ്രവര്‍ത്തിയും ആസ്വാദനത്തോടെ ചെയ്യുവാന്‍ പരിശിലിക്കുമ്പോള്‍
നമുക്ക് പ്രവര്‍ത്തിയില്‍ സന്തുഷ്ടിയും സന്തോഷവും അനുഭവപ്പെടും.
നമ്മുടെ ചിന്തകള്‍ക്ക് അന്തമായ ശക്തിയുണ്ട്. ഊര്‍ജ്ജ നഷ്ടം സംഭവിക്കാതെ
അതിനെ നിലനിര്‍ത്താന്‍ പരിശിക്കണം. ഒരോ ചിന്തയില്‍ നിന്നും നമുക്ക് ഓ രോ പണി ലഭിക്കുന്നുണ്ട്
എന്ന് നാം മനസ്സിലാക്കണം. ഓരോ ചിന്തയും ഉദയം ചെയ്യുമ്പോള്‍ അത് തരംഗങ്ങളായി
പുറത്തേക്ക് പുറപ്പെടുന്നു. ആ തരംഗങ്ങള്‍ പിന്നെ ഒരോ സര്‍വ്വ ചാരാചരങ്ങളിലും
പ്രകമ്പനം കൊള്ളിക്കുന്നു. ചിന്ത നല്ല താണെങ്കില്‍ പ്രകമ്പനവും നല്ലതായിരിക്കും.
അതല്ല ചീത്തയാണെങ്കില്‍ പ്രക മ്പനം ചീത്തയായിരിക്കും.
നാം ഒരു വ്യക്തിയെ കുറിച്ച് നല്ലത് ചിന്തിക്കുമ്പോള്‍ ആ വ്യക്തിക്ക് അവിടെ
നല്ല അനുഭവം ഫീല്‍ ചെയ്യുന്നു. മറിച്ച് ഒരു വ്യക്തിയെ കുറിച്ച് ചീത്തയാണ് ചി ന്തിക്കുന്നതെങ്കില്‍
അയാളില്‍ അസ്വസ്ഥത ഉളവാക്കും. നമ്മുടെ ചിന്തകള്‍ക്ക് മ റ്റു ള്ളവരെ
സ്വാധീനിക്കുവാന്‍ കഴിയും എന്ന് മനസ്സിലായല്ലോ. അതുകൊണ്ട് ന മ്മുടെ ചിന്തകളെ
നിരീക്ഷിച്ചുകൊണ്ടിരിക്കണം. ശുഭ ചിന്തകളെ കൊണ്ട് നമ്മുടെ മനസ്സ് നിറക്കണം. നമ്മുടെ
ചിന്തകള്‍ നമുക്കോ മറ്റുള്ളവര്‍ക്കോ ഉപകാ രമോ ഉപദ്രവമോ എന്ന് ഉറക്കെ ചിന്തിക്കണം.
ശുഭ ചിന്തകള്‍ എപ്പോഴും നമ്മെ ശുഭത്തിലേക്ക് നയിച്ചുകൊണ്ടിരിക്കും എന്ന്
ഓര്‍ക്കുക. ശുഭ ചിന്തകള്‍ ശുഭ അനുഭവങ്ങള്‍ പ്രദാനം ചെയ്തുകൊണ്ടിരി ക്കും. ശുഭ
ചിന്തകള്‍ ഊര്‍ജ്ജത്തെ ശക്തിപ്പെടുത്തുന്നു. ഒരിക്കലും ഊര്‍ജ്ജത്തെ
ക്ഷയപ്പിക്കുകയില്ല. അതുകൊണ്ട് അയാളുടെ ചിന്ത അത്രയും ശക്തിമത്താണ്. ശുഭ ചിന്തകള്‍
കൊണ്ടു നടക്കുന്ന വ്യക്തികള്‍ സ്നേഹ സമ്പന്നരും വിശ്വാസ യോഗ്യരും ശാന്തരും ആയിരിക്കും.
ശുഭ ചിന്തകര്‍ എത്ര തിരക്കുണ്ടെങ്കിലും വളരെ ലളിതമായി കാര്യങ്ങള്‍ കൈകാര്യം
ചെയ്യുന്നവരായിരിക്കും. അല്ലാത്ത കൂട്ടര്‍ നിസ്സാര പ്രശനങ്ങള്‍ക്ക് പോലും
ക്ഷോഭിക്കും. ആകെ ക്ഷിണിച്ച് അവശനായി തീരുകയും ചെയ്യും. നമ്മുടെ ചിന്തകള്‍ക്കനുസരിച്ചായിരിക്കും
നമ്മുടെ ചുറ്റുപാടുകളും, സുഹൃദ് ബന്ധങ്ങളും എല്ലാം ഉണ്ടകുന്നത്.
നാം കാണുന്നതെല്ലാം പ്രകാശ തരംഗങ്ങളാണ്. നാം ദര്‍ശിക്കുന്നതല്ലാം പിണ്ഡമാ ണെന്ന്
ധരിച്ചു വെച്ചിരിക്കുന്നു. നാം മറ്റു വ്യക്തികളെ കാണുമ്പോള്‍ എങ്ങി നയാണ് ദര്‍ശിക്കുന്നത് ? മറ്റുള്ള വ്യക്തികളെ നാം ഒരു കണ്ണാടിയോട് ഉപമിച്ചു നോക്കൂ. നാം അവരുടെ
മുഖത്തു നോക്കി ചിരിച്ചാല്‍ അവര്‍ തിരിച്ചും ചിരക്കും. അവരുടെ മുഖത്തു നോക്കി
കോപിച്ചാല്‍ അവരും തിരിച്ചു കോപിക്കും. കൊഞ്ഞനം കുത്തിയാല്‍ തിരിച്ചും കാണിക്കും.
കുരങ്ങിന്‍റ സ്വഭാവം ഇതുപോലെ തന്നെ. നമ്മുടെ പ്രതിച്ഛായയാണ് മറ്റു വ്യക്തികളിലും
പ്രതിഫലിപ്പിക്കപ്പെടുന്നത്. നമ്മുടെ ഊര്‍ജ്ജം എങ്ങിനെയാണോ പ്രയോജനപ്പെ ടുത്തുന്നത്
അതുപോലെ തന്നെ മറ്റുള്ളവയും പ്രതികരിക്കും. ന്യൂട്ടന്‍റെ നിയമം ഓര്‍ക്കുമല്ലോ. ഓരോ
പ്രവര്‍ത്തിക്കും അതിന്‍റെ പ്രതിപ്രവര്‍ത്തനം ഉണ്ടാകും.
ഒരു കണ്ണാടിക്കു മുന്നില്‍ ചെന്നു നിന്നിട്ട് നാം ചിരിച്ചാലെ കണ്ണാടിയിലെ
പ്രതി ബംബവും ചിരിക്കു. മറ്റുള്ളവരെ കാണുമ്പോള്‍ നാം ചിരിച്ചാലെ മറ്റുള്ളവരും ചിരിക്കൂ
എന്ന് ചിന്തിക്കൂ. നമുക്ക് ഒരു വ്യക്തിയെ അനുകൂലമാക്കണമെങ്കില്‍ നമ്മുടെ ചിന്തകള്‍
പോസിറ്റീവ് ആക്കൂ. ഒരു കാര്യം ഓര്‍മ്മിക്കുക. നമുക്ക് സന്തോഷം ലഭിക്കണമെങ്കില്‍
നാം മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കണം. എങ്കില്‍ മാത്രമേ നമുക്ക് സന്തോഷം ഉണ്ടാകൂ.
നാം മറ്റുള്ളവര്‍ക്ക് ബഹുമാനം കൊടു ത്താല്‍ നമുക്കും അത് തിരിച്ചു കിട്ടും.
നാം വെറുതെയിരുന്ന് അതു ഇതും ഒക്കെ ആലോചിച്ച് സമയം വൃഥാ പാഴാക്കുന്നു.
ജീവിതാവസാനം വരേയും കാലം കഴിച്ചുകൂട്ടുന്നു. ജീവതാവ സാനം ഒരു ചാരിതാര്‍ത്ഥയവും
ലഭിക്കാതെ മണ്‍മറഞ്ഞ് പോകുന്നു. നമ്മുടെ ചിന്തകള്‍ ശുഭമായിരുന്നുവെങ്കില്‍ നാം
പ്രപഞ്ചത്തില്‍ ഒരു കെടാ വിളക്കായി നില്‍ക്കുമായിരുന്നു. അന്യനെ കുറിച്ചുള്ള ദുഷ്ചിന്ത
നിങ്ങളുടെ മനസ്സ് ദുഷിപ്പി ക്കുകയും, അതോടൊപ്പം നിങ്ങള്‍ ചിന്തിക്കുന്ന ആള്‍
അസ്വസ്ഥനാകുകയും ചെയ്യും.
ശുഭ ചിന്തകള്‍ക്ക് സ്വാഗതം
നാം മെന്‍റലിസ്റ്റുകള്‍, ടെലിപ്പതിസ്റ്റുകള്‍ എന്നൊക്കെ കേ ട്ടിട്ടില്ലേ? നമ്മുടെ മനസ്സില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ അവര്‍ പറയുന്നു. അവരുടെ ചിന്തകള്‍ നമ്മിലേക്ക് അയക്കുന്നു. ഇതൊരു അതിശയമായി പലര്‍ക്കും തോന്നാം. ഇക്കൂ ട്ടര്‍ ചിന്തകളെ അറിയുവാന്‍ കഴിവുള്ളവരാണ്. അങ്ങോട്ടും ഇങ്ങോട്ടും കൈമാറുവാനും അവര്‍ക്ക് സാധിക്കുന്നു. ന മുക്കും ഇത്തരം കാര്യങ്ങള്‍ പരിശീലനത്തിലൂടെ നേടാ വുന്നതാണ്. ഇത്തരം കഴിവുകള്‍ എല്ലാവരിലും നിക്ഷി പ്തമാണ്. നാം പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് പെട്ടെന്ന് അതിഥികള്‍ വരികയോ, ഫോണ്‍ കോള്‍ വരികയോ ചെ യ്യാറില്ലേ? അല്ലെങ്കില്‍ നമ്മുടെ ഉറ്റവ ര്‍ക്ക് എന്തെങ്കിലും സംഭവിച്ചു എന്നു തോന്നി, അത് അനുഭവത്തില്‍ വരുന്നത് കണ്ടിട്ടില്ലേ? ഉറ്റവര്‍ മരിക്കുമ്പോള്‍ നമുക്ക് എന്തോ ഒരു പന്തിക്കേട് തോന്നുന്നതായി അനുഭവപ്പെടാറില്ലേ? ചിന്തയുടെ ശക്തി അപാരം തന്നെയാണ്. അത് ശരിയായി ഉപയോഗിക്കുമ്പോള്‍ അതിന്‍റെ അന്തമായ സാദ്ധ്യതകള്‍ ഏറെയാണ്. ചിന്താശക്തിയുടെ ശരിയായ പ്രയോഗ ത്തിലൂടെ നമ്മുടെ ജീവിതത്തില്‍ വിജയം കണ്ടെത്താ നാകും. ജീവിതം സന്തോഷപ്രദമാക്കാനാകും. എന്നാല്‍ പിന്നെ നമുക്ക് നമ്മുടെ ചിന്തകള്‍ മാറി ചിന്തിച്ചുകൂടെ???
നമ്മുടെ താന്ത്രീകം മാന്ത്രീകം തുടങ്ങീ ചില കര്‍മ്മങ്ങള്‍ കൊണ്ട് ആളുകള്‍
നേട്ടം ഉണ്ടാക്കുന്നില്ല? അവിടേയും നമ്മുടെ
ചിന്തയുടെ ശക്തി തന്നെയാണ് നയിക്കപ്പെടുന്നത്. ചിന്തകളുടെ ഏകീകരണത്തിനായി
മാന്ത്രീകരും താന്ത്രീകരും ചില മൂര്‍ത്തികളെ സങ്കല്‍പ്പിക്കുകയും, മന്ത്രം ജപിക്കുകയും
ചെയ്യുന്നു. ചിലര്‍ ശിപിക്കുമ്പോഴും അനുഗ്രഹീക്കുമ്പോഴും അത് അനുഭവിക്കുന്നത്
ചിന്താശക്തി കളുടെ തരംഗങ്ങളിലൂടെയാണ്. താണ നിലത്തേ നീരോടു എന്നൊരു ചെല്ലുണ്ട ല്ലോ? ഇവിടെ ഊര്‍ജ്ജത്തിന് ശക്തി ശേഷിയുണ്ട്. കുറഞ്ഞ ഊര്‍ജ്ജ ശേഷിയുള്ള ടിത്തേക്ക് കൂടിയ ഊര്‍ജ്ജം ഒഴുകുന്നു.
ശുഭ ചിന്തകള്‍ക്ക് സ്വാഗതം
കടപ്പാട്
ഡോ. മോഹന്‍ പി.ടി.
മോബ്.നമ്പ. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ