2018, മേയ് 31, വ്യാഴാഴ്‌ച

SOUL MIND BODY HEALTH CONSCIOUS (MALAYALAM)

മനുഷ്യന്‍റെ ഭീതിയും ജീവിത രീതിയുമാണ് അവനെ ഒരു രോഗിയാക്കി തീര്‍ക്കു ന്നത്. ശരിയായ ദിനചര്യയോടുകൂടിയ ഭക്ഷണരീതിയും വ്യായാമവും മനസ്സീക ഉല്ലാസവും ഒരുവനെ ആരോഗ്യവാനാക്കി തീര്‍ക്കുന്നു. ശാസ്ത്രം പുരോഗിമി ക്കാഞ്ഞിട്ടല്ല, പക്ഷെ മനുഷ്യന്‍റെ  അഹങ്കരവും, ആക്രാന്തവുമാണ് അവനെ മ ഹാരോഗിയക്കി തീര്‍ക്കുന്നത്.

ഹോമ്യോപ്പതിയും, ആയൂര്‍വേദവും പറയുന്നത് രോഗത്തിന്‍റെ ഉല്‍ഭവ സ്ഥാ നം മനസ്സെന്നെണ്. മനസ്സില്‍  നി്നുമാണ് സര്‍വ്വ രോഗങ്ങളും ഉണ്ടാകുന്നത്. അതി ല്‍ ഒരു പ്രധാന ഘടകം മനസ്സാണ്.

വികാരങ്ങള്‍ ശരീരത്തില്‍ പ്രകമ്പനം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഭയം വരുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നത് കണ്ടിട്ടില്ലേ. സങ്കടം വരുമ്പോള്‍ തൊണ്ടയിടറു ന്നത് അനുഭവപ്പെട്ടിട്ടില്ലേ. കോപം വരുമ്പോള്‍ നെറ്റി ചുളിക്കുകയും, കണ്ണ് ചുമക്കുകയും ചെയ്യുന്നതായി നാം അറിയുന്നില്ലേ. പ്രകൃതി ഇത്തരം പ്രവര്‍ ത്തിയിലൂടെ "അരുത്" എന്ന് നമ്മെ വിലക്കുന്നു. നാം അവയെ നിരന്തരം വിലക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാ കുവാന്‍ ശരീരത്തിലെ തലച്ചോറി ലുള്ള ചില ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കു ന്നു. ഹോര്‍മോണുകള്‍ പ്രവര്‍ച്ചു ണ്ടാകുന്ന ഇത്തരം രാസവസ്തുക്കള്‍ വിഷാംശ ങ്ങളാണ്. ഇവ ശരീരത്തില്‍ അ ടിഞ്ഞു കൂടി രോഗങ്ങള്‍ ശരീരത്തില്‍ ഉണ്ടക്കപ്പെടുന്നു. ഇത്തരം വിഷാംശങ്ങള്‍ ഔഷധ പ്രയോഗം കൊണ്ടോ, മല മൂത്ര വിയര്‍പ്പാദി കളിലൂടെയോ പുറത്തു പോകുകയോ ശമിക്കുകയോ ഇല്ല. 

ഔഷധ സേവ അപ്പോള്‍ വൃഥാവിലായി പോകുന്നു. സാധാരണ ചെറിയ രോഗങ്ങള്‍ക്ക് ഔഷധം പ്രയോഗിച്ചാലും ഇല്ലെങ്കിലും അവ താനെ ഒരു കാലാ വുധി കഴിഞ്ഞാല്‍ മാറിപ്പോകും. അല്ലാത്തവ നിലനില്‍ക്കും. ഏതുപോലെയെ ന്നു വെച്ചാല്‍ ഒരു തടവുപുള്ളിയോട് ഉപമിക്കാം. അവന്‍റ കുറ്റത്തിന്‍റെ തീവ്രത ക്ക് അനുസരിച്ചായിരിക്കും അവന്‍റെ ശിക്ഷ യും കാലാവധിയും. ചിലര്‍ക്ക് വെ റും തടവ്, മറ്റു ചിലര്‍ക്ക് കഠിന തടവ്, അപൂര്‍വ്വം ചിലര്‍ക്കാകട്ടെ തൂക്കു കയ റും.  

ഇതിനാണ് അഷ്ടാംഗ യോഗ ശീലിക്കുവാന്‍ പറയപ്പെടുന്നത്. പ്രകൃതിയോട് അ ങ്ങേയറ്റം ഒത്തുപോേകുകയാണെങ്കില്‍ രോഗ ദുരിദാതികളില്‍ നിന്ന് മോചനം ല ഭിക്കും. അതിനാണ് യമനിയമാദികള്‍ പലിക്കണം എന്ന് പറയുന്നത്. പലരും 8 അംഗങ്ങളില്‍ 6 എണ്ണം വിട്ട് ആസനങ്ങളും ധ്യാനവും മാത്രം ശീലിക്കുന്നു. അതു കൊണ്ടുമാത്രം രോഗവിമുക്തിയും, ആരോഗ്യവും ആനന്ദവും ലഭിക്കണമെന്നി ല്ല.

തലച്ചോറിലെ ഹോര്‍മോണുകളാണ് നമുക്ക് രോഗങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പ റഞ്ഞുവല്ലോ.  അതുകൊണ്ട് തന്നെ തലച്ചോറിലെ തന്നെ മറ്റു ഹോര്‍മോണുകളി ലെ രാസവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് നമുക്ക് രോഗശമനവും നടത്താനാ കും. അതിനാണ് അഷ്ടാംഗ യോഗ അഭ്യസിക്കണം എന്ന് പറയുന്നത്.നമ്മുടെ തല ച്ചോറിലെ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ക്കു മാത്രമേ രോ ഗം സൌഖ്യമാക്കുവാനാകൂ.

മനസ്സില്‍ നിന്നാണ് രോഗങ്ങള്‍ വരുന്നതെന്ന് പറഞ്ഞുവല്ലോ. നമ്മുടെ ഫിസിയോ ളജി, അനാട്ടമി തുടങ്ങീ പഠനത്തേള്‍ ഏറെ അഡ്വാന്‍സാണ് യോഗിശ്വരന്മാരുടെ പഠനവും കണ്ടെത്തെലുകളും. നമ്മുടെ ശരീരത്തിന് 7 ലേയറുകള്‍ ഉണ്ടെന്ന് പറയുന്നു.

ഇതിനെ ക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ എന്‍റ തന്നെ ബ്ലോഗ് 
http://shridharsanam.blogspot.com/2012/05/1-2-3-3-5-7-7-8-9-9-9-9-9-9-9-9-10-11.html സന്ദര്‍ശിക്കുക.

കൂടാതെ നമുക്ക് ചുറ്റും ഒരു പ്രകാശ വലയമുണ്ട്. അതിനെ ഓറ എന്ന് വിളിക്കു ന്നു. ഇത് പലരിലും പല നിറത്തിലായിക്കും കാണുക. ഋഷികള്‍ക്ക് അവരുടെ ന ഗ്ന നേത്രങ്ങള്‍കൊണ്ട് ഇവ കാണാനാകും. എന്നാല്‍ കിര്‍ലിയന്‍ ഫോട്ടോഗ്രാഫി കാമറ  ഉപയോഗിച്ച് സാധാരണകാര്‍ക്കും ഇത് കാണാനാകും. 

ഇത് പലരിലും പല നിറത്തിലായിരിക്കും. ചുവപ്പ്, വെള്ള, നീല, വൈലറ്റ്, പ ച്ച, സുവര്‍ണ്ണനിറം എന്നി പല നിറങ്ങളിലും ഇവ കാണപ്പെടുന്നു. ചുമപ്പ് നിറം അധമ ആളുകളിലും, സുവര്‍ണ്ണ നിറവും വെള്ള നിറവും ഉയര്‍ന്ന ഋഷികളി ലും ദേവതകളിലും കാണപ്പെടുന്നു. രോഗങ്ങള്‍ക്കനുസരിച്ച് ഇവയുടെ നിറത്തില്‍ മാറ്റം സംഭവിക്കുന്നതാണ്.

നമ്മുടെ രോഗാവസ്ഥ ആദ്യം  പ്രത്യക്ഷപ്പെടുന്നത് നാഡികളിലാണ്. വൈദ്യന്മാര്‍ പരിശോധിക്കുന്ന നാഡിയല്ല ഇത്.




ഇത് ശരീരമാകെ പടര്‍ന്ന് കിടക്കുന്നു. ഇവയിലെ വ്യതിയാനങ്ങളാണ് രോഗ ത്തിന്  കാരണമാകുന്നത്. ഇവിടെ വ്യപിച്ചതിനുശേഷമാണ് ശരീരത്തില്‍ എത്തുന്നത്. രോഗിക്ക് അസുഖം തോന്നുന്നുവെങ്കിലും ഡോക്റ്റര്‍ക്കും ആധുനി ക ഉപകരണങ്ങള്‍ക്കും അവ കണ്ടെത്താനാകുകില്ല. അതിസൂക്ഷ്മ തലമാണ് ഈ നാഡികള്‍ സ്ഥിതി ചെയ്യുന്നത്. ഇവിയില്‍ കാണുന്ന നിറമാറ്റമാണ് അസുഖ ല ക്ഷണമായി കരുതുന്നത്.

നമ്മുടെ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു സംഗതിയാണ് ചക്രങ്ങള്‍. പ്രധാ നമായി 7 ചക്രങ്ങളുണ്ട്. മൂത്ര നാളിയുടേയും മലദ്വാരത്തിന്‍റേയും മദ്ധ്യത്തിലാ യും സ്ഥിതി ചെയ്യുന്നതാണ് മൂലാധാര ചക്രം.ചുവപ്പു നിറമാണ് ഇതിന്.

അതിനെ തുടര്‍ന്ന് സ്വാധിഷ്ഠാനം, സോളാര്‍ഫ്ലക്സ്, അനാഹത ചക്രം, വിശുദ്ധി, അജ്ഞാ ചക്രം, സഹ്രസാരം എന്നിങ്ങനെ പോകുന്നു. ഇവക്ക് ഓരോ നിറവും ഓരോ അവയവങ്ങളുമായി ബന്ധമുണ്ട്. ഇവക്കു വരുന്ന ശക്തിക്ഷയമോ തക രറോ സംഭവിച്ചാല്‍ അതാത് അവയവങ്ങള്‍ക്ക് രോഗങ്ങള്‍ വരുന്നു. ഇവയെ ശാക്തീകരിക്കുകയാണ് പ്രതിവിധി. ഇതൊക്കെ പഴകിയതും, മഹാരോഗങ്ങള്‍ ക്കും ആണ് ബാധകം. പനി പോലുള്ള ചെറിയ രോഗങ്ങള്‍ ചികിത്സിച്ചാല്‍ ഭേദ മാകും. ഭേദമാകാത്ത രോഗങ്ങള്‍ക്ക് ഔഷധ ചികിത്സക്കൊപ്പം റെക്കി പോലു ള്ള ഹീലിംഗ് സ്വീകരിക്കണം. എന്നാലും കാര്‍മ്മിക രോഗങ്ങളാണെങ്കില്‍ അവ അനുഭവിച്ചു തന്നെ തീര്‍ക്കണം.

മഴക്കാലമായതിനാല്‍ മഴക്കാല രോഗങ്ങള്‍ പതിവാണ്. മിക്കാവാറും വൈറല്‍ രോഗങ്ങളാണ് കണ്ടുവരുന്നത്. ഇക്കാലത്ത് ഹോമ്യോ ഔഷധങ്ങളായ അക്കൊ ണൈറ്റ്, ബെല്‍, ബ്രൈ, ജെല്‍സ്, ബാപ്റ്റ് തുടങ്ങി ഔഷധങ്ങള്‍ ഫലപ്രദമാണ്. അ തുപോലെ ആയുര്‍വേദ വിധിപ്രകാരം നമ്മുടെ മുറ്റത്തെ തന്നെ ഔഷധ ചെടി കള്‍ തന്നെ പ്രയോഗിക്കാം. ചുക്ക്, കുരുമുളക്, തിപ്പലി, കൃഷ്ണ തുളസിയില, പെരിങ്ങലം, കിരിയാത്ത, പര്‍പ്പടകപുല്ല്, ജീരകം, കൊത്തമല്ലി, (രണ്ടും വറക്ക ണം) ആടലോടകത്തില എന്നിവ കഷായം വെച്ച് കഴിക്കുക. 15 ML. അമ‌ൃതാരി ഷ്ട ത്തില്‍ 1 വെട്ടുമാറന്‍ ഗുളിക ചേര്‍ത്ത് കഴിക്കുക.

ഡോ. മോഹന്‍ പി.ടി.
മോബ്.ന. 9249993028









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ