2018, മേയ് 29, ചൊവ്വാഴ്ച

ചില ഔഷധ ചെടികള്‍

അയമോദകം
സാധാരണ വീട്ടില്‍ കരുതി വെയ്ക്കേണ്ട ഒരു ഔഷധമാണ് അയമോദകം. ഭക്ഷ്യ വിഷബാധക്ക് ഉത്തമ ഔഷധമാണ് അയമോദകം. ഇതില്‍ നിന്ന് വാറ്റിയെടുക്കു ന്ന തൈലത്തിന് (തൈമോള്‍) അണുനാശക സ്വഭാവമുണ്ട്, വായു ക്ഷോഭം വയ റിളക്കം എ ന്നിവക്ക് നല്ലതാണ്. മദ്യപാനാസക്തി കുറക്കുവാന്‍ ഇതിന് കഴി യും.കുറച്ച് അയമോദക പൊടി മോരില്‍ ചേര്‍ത്തുകൊടുത്താല്‍ മദ്യപാന ത്തി ന്‍റെ ആസ ക്തി കുറക്കുവാന്‍ കഴിയും. മദ്യപാനം മൂലം ഉണ്ടാ കുന്ന രോഗങ്ങ ള്‍ക്കും നല്ലതാണ്.സ്ത്രീകളില്‍ ഗര്‍ഭപാത്രം പുറത്തേക്കു തള്ളിവരുന്നത് തടയാ ന്‍ നല്ലതാണ്. കുറച്ച് അയമോദകമെടുത്ത് കിഴികെട്ടി കുറച്ച് വെള്ളത്തില്‍ 24 മണിക്കൂര്‍ നേരം ഇട്ടു വെയ്ക്കുക. പിന്നീട് വെള്ളം ഊറ്റി കഴയുക. തുണികിഴി ചൂടാക്കിയ എണ്ണയില്‍ മുക്കി പുറത്തേക്കു തള്ളിവരുന്ന ഗര്‍ഭപാത്രത്തെ അക ത്തേക്ക് തള്ളുക. ഇത് ദിവസം 5 പ്രാവശ്യം ചെയ്യുക. ഒപ്പറേഷന് വിധേയമാകു ന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. അങ്ങിനെ നിങ്ങളുടെ സമയവും, പണവും ലാഭിക്കാം.
 അയമോദകം മോരില്‍ ചേ ര്‍ത്ത് കഴിച്ചാല്‍ കഫം അനായേസന ഇളകിവരും.

മണിത്തക്കാളി

വയറ്റിലും വയിലും ഉണ്ടകുന്ന അള്‍സറിന് പറ്റിയ ഔഷധമാണ്. കാന്‍സറിന് പറ്റിയ ഔഷധമാണ്. തോരന്‍ വെച്ച് കഴിക്കാം, കരള്‍ രോഗം, മഞ്ഞപിത്തം, ഹൃ ദ്രോഗം, വാതം, നേത്ര രോഗം, ചര്‍മ്മരോഗം എന്നിവക്ക് ഉത്തമ പ്രതിവിധിയാ ണ്.

രക്തനെല്ലി


ഇത് വിഷമയ ചെടിയാണ്. മുറിവിന്‍റെ ചികിത്സക്കും, കാന്‍സറിനും, അള്‍ സറിനും ബഹുവിശേഷമാണ്. വൈദ്യ നിര്‍ദ്ദേശ പ്രകാരം കഴിക്കണം. മണിത്ത ക്കാളിയുടെ ഉപയോഗം തന്നെയാണ് ഇതിനും ഉള്ളത്. തിളച്ച വെള്ളത്തില്‍ ഇട്ട ശേഷം മാത്രം ഉപയോഗിക്കണം.
മൃതസജ്ജിവിനി മുറിക്കൂട്ടി ശിവമൂലി അയ്യം പാന


വായപുണ്ണ്, അള്‍സര്‍, കുടല്‍പുണ്ണ്, മൂലക്കുരു, മുറിവുകള്‍, വിഷ ജന്തുക്കളുടെ കടി വിഷ ത്തിന് തുടങ്ങീ ഒട്ടേറെ കാര്യങ്ങള്‍ക്ക് പ്രതിവിധിയാണ് ഈ ഔഷധം.  രക്തം പോകുന്നമൂലക്കുരുവിന് ഇതന്‍റെ 7 ഇല പറിച്ചെടുത്ത് 3 ഉള്ളി ചേര്‍ത്ത് അരച്ച് കഴിക്കുക. ഇതിന്‍റ ഇല അരച്ച് തുണിയില്‍ വെച്ച് മൂലത്തില്‍ വെയ്ക്കു ക.രക്തപോക്കിനും, മൂലക്കുരുവിനും ശമനം ഉണ്ടാകും. മുറിവുകളില്‍  ഇല തിരുമ്മി ചാര്‍ ഒഴിക്കുകയോ, അല്ലെങ്കില്‍ ഒരു തുണിയില്‍ ഇല അരച്ചുവെച്ചു കെട്ടുക. രക്തം വരുന്നത് ഉടനെ നിലക്കും. വേഗം ഉണങ്ങും. പാമ്പ് വിഷത്തിന് ഇല അരച്ചു കെട്ടുകയും, മുറിവായില്‍ അരച്ചു കെട്ടുകയും വേണം. സോറിയാ സിസിനും നല്ലതാണ്. മറ്റു വിഷ  ജന്തുക്കളുടെ കടിക്കും ഇതിന്‍റെ ഇല അരച്ചു തേക്കുന്നത് നല്ലതാണ്.
പെരുക്(ഒരുവേരന്‍)

ആയൂര്‍വേദ ഔഷധമെന്നതിലുപരി ഇത് ഒരു നാട്ടുമരുന്നായി പരിഗണിക്ക പ്പെടുന്നു. ഇത് മൂലക്കുരുവിന് ബഹു വിശേഷമാണ്. ഇതുകൊണ്ടുണ്ടാക്കുന്ന ലേഹ്യം ഏത്ര പ്രയാസമുള്ള, സര്‍ജറിക്കു പോലും വിധേയമാക്കാന്‍ കഴിയാ ത്ത മൂലക്കുരുവിന് പ്രതിവിധിയാണ്. മൂലക്കുരു ചികിത്സക്ക് രിക്കലും പരാജയം സംഭവിക്കാത്ത ഒരു ഔഷധമാമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇതിന്‍റെ കുറച്ച് ഇല വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അല്‍പം ഉപ്പും ചേര്‍ത്ത് ഇളം ചൂടുവെള്ളത്തില്‍ ഇരുന്നാല്‍ മൂലക്കുരുവിന്‍റെ വേദനക്ക് ആശ്വാസം കിട്ടും. ഒപ്പറേഷന് വിധേയമാകുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. അങ്ങിനെ നിങ്ങളുടെ സമയവും, പണവും ലാഭിക്കാം.


നിങ്ങളുടെ അറിവിലേക്കു മാത്രമാണ് ഇത്. വൈദ്യ നിര്‍ദ്ദേശ പ്രകാരം കൈകാര്യം ചെയ്യുക.

ഡോ. മോഹന്‍ പി.ടി.
മോ.ന. 9249993028


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ