2018, മേയ് 21, തിങ്കളാഴ്‌ച

Preventive Ayurveda medicine for Nipah NiV virus infection, Dengue virus fever Chikungunya virus

വൃത്തിയുടെ കാര്യത്തിലും, ആരാോഗ്യത്തിന്‍റെ കാര്യത്തിലും കേരളീയര്‍ എ ന്നും മുന്‍പന്തിയിലാണല്ലോ. പ്രകൃതിയുമായി ഏറെ പൊരുത്തപ്പെട്ടു ജീവിച്ചി രുന്നവരും നാം മലയാളികള്‍ തന്നെ എന്ന് അഭിമാനിക്കാം. അടുത്ത കാലത്താ യി മലയാളികള്‍ക്ക് പലതരം വൈറസ് രോഗങ്ങളും മാരക രോഗങ്ങളും മാന സ്സീക രോഗങ്ങളും കണ്ടുവരുന്നു. മലയാളികളുടെ ജീവിത ശൈലി തന്നെ മാറി പോയിരിക്കുന്നു. അതിനു ഏറ്റുവാങ്ങുന്ന കടുത്ത സമ്മനാങ്ങളാണ് രോഗ ദുരി താദികള്‍. ഇത്രയൊക്കെ അറിഞ്ഞിട്ടും, അനുഭവിച്ചിട്ടും മലയാളികള്‍ അവന്‍റെ ജീവിത ശൈലി മാറാന്‍ തയ്യാറായിട്ടില്ല. ഏല്ലാവരും ജീവിത ശൈലി രോഗങ്ങള്‍ എന്ന് പറഞ്ഞു നടക്കുകയല്ലാതെ ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ഔഷധങ്ങളാണ് സേവിക്കുന്നത്. ലോകത്തില്‍ വെച്ചു തന്നെ ഏറ്റവും അധികം അത്യാധുനിക ചി കിത്സാലയങ്ങള്‍ കേരളത്തിലാണെന്ന് തോന്നുന്നു. സൂപ്പര്‍ സ്പെഷാലിറ്റികളു ടെ എണ്ണത്തില്‍ തന്നെ വന്‍ വര്‍ദ്ധനയുണ്ട്. ഇത്രയൊക്കെയായിട്ടും മലയാളിക ളുടെ രോഗത്തന് ഒരു അറുതിയും വന്നിട്ടില്ല എന്നു മാത്രമാല്ല പുതിയ ഒരു വൈ റസ് ഇന്‍ഫെക്ഷന്‍ രോഗമായ നിപാ വൈറസ് മലയാളിക്ക് സംഭാവനയായി ല ഭിച്ചിരിക്കുന്നു.

അങ്ങ് മലേഷ്യയും ബംഗ്ലാദേശും കടന്ന് കേരളത്തിലേക്കാണ് ഈ വൈറസ് ബാ ധ കടന്നു വന്നിരിക്കുന്നത്. കേരളീയരുടെ ശാന്തി കെടുത്തുന്ന ഈ വൈറസിന് ആയുര്‍വേദത്തില്‍ മരുന്നുണ്ട്. പുതിയതായി കണ്ടുപിടിച്ചതൊന്നുമല്ല. നമ്മുടെ രോഗ പ്രതിരോധശക്തി കുറയുമ്പോഴാണ് രോഗം നമ്മെ ആക്രമിക്കുന്നത്. അതി ന് പ്രകൃത്യാ തന്നെ ആയൂര്‍വേദത്തിലൂടെ നമുക്ക് സാധിച്ചടുക്കവാന്‍ കഴിയും. ഈ ഔഷധ യോഗം എനിക്ക് കൈമാറി തന്ന വിജേഷ് വൈദ്യരോടും (കണ്ണൂര്‍) അനീഷ് മാസ്റ്റര്‍ (ചാലക്കുടി) വൈദ്യരോടും കൃതജ്ഞതയും കടപ്പാടും അറിയി ച്ചുകൊള്ളട്ടെ. മരുന്നിന്‍റെ രഹസ്യ കൂട്ട് വെളിപ്പടുത്തി തന്ന വിജേഷ് വൈദ്യ രോട് പ്രത്യേകം കൃതജ്ഞതയും കടപ്പാടും അറിയിക്കുന്നു.

എല്ലാവിധ രോഗ പ്രതിരോധങ്ങള്‍ക്കും ഈ ഔഷധം സേവിക്കാവുന്നതാണ്. രോഗം വരാതിരിക്കുവാന്‍ ഇത് പ്രിവന്‍റീവ് ആയി ഉപയോഗിക്കാം. വളരെ വി ലപ്പെട്ട ഈ ഔഷധം എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനപ്പടും.

ആയുര്‍വേദ കടകളില്‍ നിന്ന് ' നിലവേമ്പ് കുടിനീര്‍ ' കഷായ ചൂര്‍ണ്ണം വാങ്ങി കഴിച്ചാല്‍ മതിയാകും. അതിന്‍റെ യോഗം ഞാന്‍ തഴെ പറയുന്നവായണ്. നില വേമ്പ് (കിരിയാത്ത അഥവ നില വേപ്പ്), ചുക്ക്, കുരുമുളക്, മഞ്ഞള്‍, ആടലോട കം ഇവ 10 ഗ്രാം വീതം എടുത്ത് ഉണക്കി പൊടിച്ച് വെയ്ക്കു. കിരിയാത്തയെ തമിഴില്‍ നിലവേമ്പ് എന്നാണ് പറയുന്നത്. ആടലോടകത്തിന്‍റെ ഇലയാണ് ഉണ ക്കി പൊടിച്ചു വെയ്ക്കേണ്ടത്. എല്ലാം കൂടി പൊടിച്ചു വെച്ച പൊടിയില്‍ നിന്ന് 10 ഗ്രാം പൊടി എടുത്ത് 2 ഗ്ലാസ്സ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് 1 ഗ്ലാസ്സ് ആക്കി കുറു ക്കുക. മുതിര്‍ന്നവര്‍ ഓരോ ഗ്ലാസ്സ് വീതം രാവിലേയും വൈകീട്ടും കഴിക്കുക. എന്നാല്‍ കുട്ടികള്‍ അര ഗ്ലാസ്സ് വീതം കഴിച്ചാല്‍ മതിയാകും. കയ്പു കുറക്കുവാ നായി ബല്ലം ചേര്‍ത്ത് കഴിക്കാം. അഞ്ച് ദിവസം തുടര്‍ച്ചയായി കഴിച്ചിരിക്ക ണം. 

മറ്റൊരു ഔഷധ പ്രയോഗം കൂടി ഇവിടെ പറയാം. അനേകം വര്‍ഷം മുമ്പ് ത ന്നെ നമ്മുടെ സിദ്ധന്മാരയ വൈദ്യന്മാര്‍ രോഗ പ്രതിരോധത്തിനായി പല ഔഷ ധങ്ങളും നമുക്ക് സംഭാവന ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഔഷധമാണ്

 പവിഴമല്ലി. പവിഴമല്ലിയുടെ 5 ഇലകള്‍ പറിച്ചെടുത്ത് പിച്ചി ചീന്തി 200 ml. അതായത് 1 ഗ്ലാസ്സ് വെള്ളത്തില്‍ ഇട്ട് ചെറു ചൂടില്‍ തിളപ്പിച്ച് 100 ml (പകുതി) ആക്കി വറ്റിച്ച് രോഗിക്ക് 2 നേരം കൊടുക്കുക. പനി വിട്ടു മാറും. ഈ പ്രയോഗ ങ്ങള്‍ മറ്റു ചികിത്സയോടൊപ്പം ചെയ്യവുന്നതാണ്.

നിപ വൈറസ്, ചിക്കുന്‍ഗുനിയ,ഡെങ്കു  തുടങ്ങിയ  രോഗങ്ങളെ നമുക്ക് ഇത്ത രത്തില്‍ പ്രതിരോധിക്കു വാനാകും. മിതമായ ഭക്ഷണശീലവും മിതമായ വ്യാമവും മലയാളിക്ക് അത്യാ വശ്യമാണ്. ജീവിത ശൈലി രോഗങ്ങള്‍ക്ക് ഡോക്റ്ററെ സമീപിക്കുന്ന രോഗിക ള്‍ പലരും വ്യായാമത്തിനായി നടത്തം തുടങ്ങാറുണ്ട്. എന്നാല്‍ ഒരുതരത്തിലു ള്ള ഭക്ഷണ നിയന്ത്രണവും ഇവര്‍ പാലിക്കാറില്ല. അതിനെക്കുറിച്ച് ഞാന്‍ ആ രാഞ്ഞപ്പോള്‍ ഡോക്റ്റര്‍ അക്കാര്യം പറഞ്ഞിട്ടില്ല എന്നാണ് എനിക്ക് മറുപടി കിട്ടിയത്.

ബേക്കറി സാധനങ്ങള്‍, വറവു സാധനങ്ങള്‍, മുട്ട മത്സ്യ മാംസാഹാരങ്ങള്‍, കൃത്രിമ ആഹാര സാധനങ്ങള്‍ ഐസ്ക്രീം, പൊറോട്ട തുടങ്ങിയവയും പാടെ ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഭക്ഷണം ഉപേക്ഷിച്ച് ആന്തരീക അവയവങ്ങള്‍ക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്.

ഡോ. മോഹന്‍ പി.ടി.
മോബ്. ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ