നമ്മുടെ പൂര്‍വ്വീകര്‍ പണ്ട് പറയുമായിരുന്നു " മഴക്കാലത്ത് കറിവെക്കാനില്ല എന്ന് പറയുന്ന പെണ്ണും, വേനല്‍ കാലത്ത് കത്തിക്കാനില്ല എന്ന് പറയുന്ന പെ ണ്ണും വീടിന് കൊള്ളില്ല എന്ന്. അതില്‍ നിന്നും നമുക്ക് ഒരു കാര്യം മനസ്സിലാക്കാ ന്‍ കഴിയുന്നതെന്തെന്നാല്‍ ഇലക്കറികള്‍ പഴമക്കാര്‍ ധാരാളമായി ഉപയോഗി ച്ചിരുന്നു. ഭക്ഷണം തന്നെയാണ് ഔഷധം എന്ന് പറഞ്ഞു കേട്ടിട്ടില്ലേ?
നമുക്ക് ചുറ്റും നിറയെ ഔഷധ ചെടികള്‍ തഴച്ചു വളര്‍ന്ന് നില്‍ക്കുന്നുണ്ട്. അവ യെ തിരിച്ചറിഞ്ഞ് വേണ്ട വിധം ഉപയോഗിച്ചാല്‍ നമുക്ക് അരോഗ്യവും പ്രതി രോധശക്തിയും ആയുസ്സും സുഖവും ലഭിക്കും. ആരോഗ്യവും ആയുസ്സും ഇല്ലത്തവര്‍ക്ക് എന്തിനാണ് പണം?
തലവേദന പലര്‍ക്കും ഒരു അസ്വസ്ഥയാണ്. അതിന് കരള്‍ തകര്‍ക്കുന്ന പാരസി റ്റമോള്‍ (ക്രസിന്‍, വാമോള്‍, പോമോള്‍) കഴിക്കണോ? മുറ്റത്തും, വഴിവക്കിലും കാണുന്ന ഈ ചെടിയെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
മൂത്രത്തെ ഉത്തേജിപ്പിക്കുന്നതുകൊണ്ട് അലോപ്പതിയിലും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. ആയൂര്‍വേദത്തിലാകട്ടെ മൂത്രാശയരോഗങ്ങള്‍, പ്രമേഹം, പ്രഷര്‍, പിത്തം, കഫം, വിഷം, കൃമി, തലക്കു വരുന്ന അസുഖങ്ങള്‍, രക്ത ദോഷം മലബ
ന്ധം, ശ്വാസം മുട്ടല്‍, ചുമ എന്നിവക്ക് ഉപയോഗിക്കും, ഔഷധങ്ങള്‍ക്കായി ഇല യ സ്വരസമോ, സമൂലമോ വൈദ്യയുക്തം ഉപയോഗിക്കാം. ഇത് കറികള്‍ തോരന്‍ വെ ച്ച് കഴിക്കാനും കൊള്ളാം.
ശരിയാണ്. ഇന്ന് ഭക്ഷണത്തിനു പകരം ഔഷധങ്ങളാണ് ഭക്ഷിച്ചുകൊണ്ടിരിക്കു ന്നത്. ഭക്ഷണം ഔഷധം പോല കഴിച്ചില്ലെങ്കില്‍ ഔഷധം ഭക്ഷണം പോലെ കഴിക്കേണ്ടി വരും എന്ന പ്രയോഗം തന്നെ ഉണ്ടല്ലോ. വലിച്ചുവാരി ഒരു ക്ലിപ്തതയുമില്ലാതെ കഴിക്കുന്ന ശീലമാണ് രോഗത്തിനു ഒരു പ്രധാന കാരണം. മറ്റൊന്ന് വ്യായാമമില്ലായമയും. ഒരു നേരം കഴിക്കുന്നവന്‍ യോഗിയും, 2 നേരം കഴിക്കുന്നവന്‍ ഭോഗിയും, 3 നേരം കഴിക്കുന്നവന്‍ രോഗിയുമാണെന്ന ഒരു പ്രമാണം തന്നെ നമുക്കിടയില്‍ ഉണ്ടല്ലോ. മിതവും ക്ലിപ്തവും ആയിട്ടുള്ള ഭക്ഷണ രീതിയും വ്യായാമ മുറയും സ്വീകരിക്കുക വഴി നമ്മുടെ ആരോഗ്യം നിലനിര്‍ത്തുവാനാകും.
മനുഷ്യന്‍ പ്രക്രതിയില്‍ നിന്ന് എന്ന് അകന്നു തുടങ്ങിയോ അന്നു മുതല്‍ മ നുഷ്യര്‍ രോഗികളായി ഭവിച്ചു. കൃത്രിമ ആഹാരങ്ങളും, കൃത്രിമ ഔഷധങ്ങ ളും അവരെ നരക തുല്യരാക്കി തീര്‍ത്തു. ഇന്ന് പുതിയ പുതിയ രോഗങ്ങളും, വൈറസുകളും അരങ്ങു തകര്‍ക്കുന്ന ലോകമായി മാറി ഭൂമി. എന്നാല്‍ ഇവ യൊന്നും പുതിയതല്ല. എല്ലാം ിവിടെ തന്നെയുള്ളതാണ്. അവസരങ്ങള്‍ വരു മ്പോള്‍ അവ സടകുടഞ്ഞ് പുറത്തു വരുന്നു എന്ന് മാത്രം.
നമുക്ക് ചുറ്റും നിറയെ ഔഷധ ചെടികള്‍ തഴച്ചു വളര്‍ന്ന് നില്‍ക്കുന്നുണ്ട്. അവ യെ തിരിച്ചറിഞ്ഞ് വേണ്ട വിധം ഉപയോഗിച്ചാല്‍ നമുക്ക് അരോഗ്യവും പ്രതി രോധശക്തിയും ആയുസ്സും സുഖവും ലഭിക്കും. ആരോഗ്യവും ആയുസ്സും ഇല്ലത്തവര്‍ക്ക് എന്തിനാണ് പണം?
തലവേദന പലര്‍ക്കും ഒരു അസ്വസ്ഥയാണ്. അതിന് കരള്‍ തകര്‍ക്കുന്ന പാരസി റ്റമോള്‍ (ക്രസിന്‍, വാമോള്‍, പോമോള്‍) കഴിക്കണോ? മുറ്റത്തും, വഴിവക്കിലും കാണുന്ന ഈ ചെടിയെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
ഇതിന്‍റെ കുറച്ച് ഇളകള്‍ പിഴുതെടുത്ത് അരച്ച് രണ്ട് ചെറിയ ഉരുളകളാക്കുക. ഒരോ ഉരുളകളും എടുത്ത് ചെവിയില്‍ വെയ്ക്കുക. ഉള്ളിലേക്ക് കടന്നു പോകാത്ത വിധം വെയക്കുക. അല്‍പ നേരത്തിനുള്ളില്‍ അസ്വസ്ഥത വര്‍ ദ്ധിക്കും, അതോടെ ആ ഉരുളകള്‍ ചെവിയില്‍ നിന്ന് നീക്കം ചെയ്യുക. അതോടെ തലവേദനയും മാറി കിട്ടും.
തഴുതാമ
മൂത്രത്തെ ഉത്തേജിപ്പിക്കുന്നതുകൊണ്ട് അലോപ്പതിയിലും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. ആയൂര്‍വേദത്തിലാകട്ടെ മൂത്രാശയരോഗങ്ങള്‍, പ്രമേഹം, പ്രഷര്‍, പിത്തം, കഫം, വിഷം, കൃമി, തലക്കു വരുന്ന അസുഖങ്ങള്‍, രക്ത ദോഷം മലബ
ന്ധം, ശ്വാസം മുട്ടല്‍, ചുമ എന്നിവക്ക് ഉപയോഗിക്കും, ഔഷധങ്ങള്‍ക്കായി ഇല യ സ്വരസമോ, സമൂലമോ വൈദ്യയുക്തം ഉപയോഗിക്കാം. ഇത് കറികള്‍ തോരന്‍ വെ ച്ച് കഴിക്കാനും കൊള്ളാം.
നിലമ്പരണ്ട (ചെറുപുള്ളാടി)
പെരണ്ടകള്‍ 4 വിധം അറിയപ്പടുന്നു. ചങ്ങലം പെരണ്ട, നിലമ്പരണ്ട എന്നിവ പെരണ്ട വര്‍ഗ്ഗത്തില്‍ പെടുന്നു. നിലമ്പരണ്ടയില്‍ സ്വര്‍ണ്ണ ധാതു അടങ്ങിയിട്ടു ണ്ട്. സ്ത്രീകളുടെ അസ്ഥിയുരുക്കം (വെള്ളപോക്ക്) പോലുള്ള രോഗങ്ങള്‍ക്ക് ഒ റ്റ മൂലിയാണ്.
ഇത് തോരന്‍ വെച്ച് കഴിക്കാം. ചെവിയില്‍ നിന്ന് ചലം വരുന്നതിനും, മൂക്കില്‍ നിന്ന് രക്തം വരുന്നതിനും ഇത് പ്രയോഗിക്കാം. സ്കര്‍വി എന്ന രോഗത്തിനും ഇതു നല്ലതാണ്. പെരണ്ടയുപ്പ് എന്ന ഔഷധം ഇതില്‍ നിന്നാണ് ഉണ്ടാക്കുന്നത്. സര്‍വ്വ കുടല്‍ വ്രണങ്ങള്‍ക്കും, കുട്ടികള്‍ക്ക് പനിയോടു കൂടിയ ഛര്‍ദ്ദിക്കും, പച്ച നിറത്തിലുള്ള വയറിളക്കത്തിനും പെരണ്ടയുപ്പ് ഏറെ നല്ലതാണ്. സിദ്ധവൈദ്യ ത്തില്‍ ഇതുകൊണ്ട് ഭസ്മം ഉണ്ടാക്കാറുണ്ട്.
കൊഴുപ്പു കലര്‍ന്ന ഭക്ഷണം കഴിക്കുന്നതുമൂലമുണ്ടകുന്ന രോഗമാണ് ഫാറ്റി ലിവര്‍. ശ്രദ്ധിച്ചില്ലെങ്കില്‍ സീറോസിസിലേക്ക് കടക്കാവന്ന അവസ്ഥ വരെ വന്നേക്കാം.
നിലംപരണ്ട 60 ഗ്രാം കിഴി കെട്ടി അരിയോടൊപ്പം വേവിച്ച് 20 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ഫാറ്റി ലിവര്‍ മാറിക്കിട്ടും. അതുപോലെ നിലംപരണ്ട അരച്ച് നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്ത് 14 ദിവസം കഴിച്ചാല്‍ മൂലക്കുരു ശമിക്കും.
എരിക്ക്
നമുക്ക് ഏറെ സുപരിചതമാണല്ലോ എരിക്ക്. എരിക്കിന്‍റെ പാലിന് പൊള്ളുന്ന സ്വഭാവമുണ്ട്. അതുകൊണ്ട് ശരീരത്തില്‍ കൊള്ളാതെ നോക്കണം. അരിമ്പാറയി ല്‍ ഒരാഴ്ച്ക്കലം പുരട്ടിയാല്‍ അത് ശമിക്കും. കാലിലെ ആണി രോഗമുള്ളിട ത്ത് തേച്ച് കൊടുത്താല്‍ ആണിരോഗം ശമിക്കും. ഇല അരിഞ്ഞ് കിഴിയുണ്ടാക്കി നെയ്യില്‍ ചുടാക്കി മുക്കിയാലും ആണി രോഗം ഒരാഴ്ച കൊണ്ട് ശമിക്കും.
കയ്യിലോ കാലിലോ മുള്ളു തറച്ചാല്‍ എരുക്കിന്‍ പാല്‍ പുരട്ടിയാല്‍ പുറത്തു വരും. തേള്‍ കുത്തിയ വിഷത്തിന് എരുക്കിന്‍ പാലും കുരുമുളകും കൂട്ടിയ കുഴമ്പ് തേച്ചു കൊടുത്താല്‍ മതിയാകും. പുഴുപ്പല്ല് മാറ്റാന്‍ എരുക്കിന്‍ പാല് നല്ലതാണ്. വിഷ ചികിത്സക്ക് എരിക്ക് ഉത്തമമാണ്.
ഉഴിഞ്ഞ (ഇന്ദ്രവല്ലി)
മുടികൊഴിച്ചില്‍, വാതം, നീര്, പനി, സുഖ പ്രസവം, ചതവ്, പേശീ ക്ഷതം, മലബന്ധം, വയറുവേദന തൂടങ്ങിയവക്ക് ഇത് ഔഷധമായി പ്രയോഗിക്കുന്നു. ഉഴിഞ്ഞ എണ്ണ മുടി വളരുന്നതിന് ഉത്തമമാകുന്നു. ആര്ത്തവ തടസ്സത്തിനും, വൃഷ്ണ വീക്കത്തിനും നല്ലതാണ്. ഉഴിഞ്ഞ കൊണ്ട് മൃഗങ്ങളെ തേച്ച് കുളി പ്പിച്ചാല്‍ അവയുടെ വ്രണങ്ങള്‍ മാറും. ചെള്ള് കുറയും.
ഇടംപിരി വലം പിരി
2 മീറ്റര്‍ ഉയരത്തില്‍ ഇവ പാടത്തും മറ്റും വളരുന്നു. ചുവന്ന പൂക്കള്‍ ഉണ്ടകുന്നു. ഇതിറെ കായ് സ്ക്രൂപോലയാണ് കാണുക. വിത്ത് ഉണക്കിപൊടിച്ച് ദഹനക്കേടുമൂലമുള്ള വയറു വേദനക്ക് നല്ലതാണ്. വേരിന്മേ ല്‍ തൊലി കഷായം വെച്ച് കഴക്കുന്നത് പ്രമേഹത്തിന് നല്ലതാണ്.
ആവണക്ക്
ആവണക്കെണ്ണയെ കുറിച്ച് അറിയാത്തവര്‍ വിരളം ആയിരിക്കും. വെളുത്ത ആവണക്കിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയാണ് ഉത്തമം. ഇതിറെ കൂമ്പ് മഞ്ഞപിത്തത്തിന് ഒറ്റമൂലിയാണ്. ഇതിന്‍റെ തൈലം വാത രോഗങ്ങള്‍ക്ക് വളരെ ഉത്തമമാണ്. ഇല ഔഷധ ഗുണമുള്ളതാണ്. ദഹനസംഭന്ധമായ അസുഖങ്ങള്‍ക്കും, ഭക്ഷ്യ വിഷബാധകള്‍ക്കും വയറിളക്കാന്‍ ഇതിന്‍റെ എണ്ണ ബഹു വിശേഷമാണ്. നിശാന്ധതക്ക് തളിരില നെയ്യില്‍ വറുത്ത് സേവിക്കുന്നത് നല്ലതാണ്. ആവണക്കെണ്ണ ചേര്‍ത്തുണ്ടാക്കിയ കുമാരി ഘ്രതം സ്ത്രീകളുടെ ഗര്‍ഭാശയ സംബന്ധ രോഗങ്ങള്‍ക്ക് ബഹു വിശഷമാണ്.
എല്ലാ ഔഷധങ്ങളും അറിവുള്ള വൈദ്യരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഉപയോഗിക്കാവു. നിങ്ങളുടെ അറിവിലേക്ക് മാത്രമാണ് ഇത് ഇവിടെ പ്രസി ദ്ധീ കരി ക്കുന്നത്. യാത1രു കരണവശാലും സ്വന്തമായി ഉപയോഗിക്കരുത്. എന്തെങ്കിലും കൈപിഴ വന്നാല്‍ അതിന് ഞാന്‍ ഉത്തരവാദിയല്ല. ഇത് നിങ്ങളുടെ അറിവിലേക്ക് മാത്രം.
ഡോ. മോഹന്‍ പി.ടി. (ഹോമ്യോ)
മോബ്. ന. :9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ