2017, ജൂലൈ 6, വ്യാഴാഴ്‌ച

പ്രണയം എന്താണ്

പ്രണയാനുഭവം രുചിക്കാത്ത ഒരു ചരാചരവും പ്രപഞ്ചത്തിൽ ഉണ്ടാ വുകയി ല്ല. പ്രണയമധുരം ലിംഗ വ്യത്യാസമില്ലാതെ പ്രായഭേദമില്ലെതെ സർവ്വരും അനു ഭവിക്കുന്നു. പ്രണയിക്കുവാൻ ഒരു കാരണമുണ്ട്. അതാണ് ആ കർഷണം. ആ കർഷണം പ്രകൃതി നിയമമാണ്. മനുഷ്യരുടെ കാര്യത്തിൽ ആകർഷണം എങ്ങിനെ സംഭവിക്കുന്നു എന്ന് നോക്കാം.

നാം പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ഓരോ കാര്യവും അറിയുന്നതും അനുഭ വി ക്കുന്നതും. ആത്മ സാക്ഷാൽകാരം നേടിയവർ ആറാം ഇന്ദ്രീയം പ്രവർത്തി പ്പി ച്ചുകൊണ്ടാണല്ലോ ഓരോന്നും അറിയുന്നതും, അനുഭവിക്കു ന്നതും. ഇതൊ ക്കെ എങ്ങിനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടു ണ്ടോ?

നമ്മുടെ തലച്ചോറിനുള്ളിൽ അനേകം ഹോർമോൺ ഗ്രന്ഥികളുണ്ട്. വളരെ കുറ ച്ചു മാത്രമേ ശാസ്ത്രത്തിന് കണ്ടു പിടിക്കാനായിട്ടുള്ളൂ. ഒരു പുരുഷൻ ചെറുപ്പ മായലും, വൃദ്ധനായലും ഒരു പെൺകുട്ടിയെ കാണുന്ന മാത്രയിൽ അവൻറെ ത ലച്ചോറിനകത്ത് ചില ഹോർമോൺ ഗ്രന്ഥികൾ പ്രവർത്തിക്കുവാൻ തുടങ്ങുന്നു. മറിച്ച് പെൺ കുട്ടികൾക്കും അങ്ങിനെ തന്നെ. ഇതിൻറെ ഫലമായി പരസ്പരം ഒരു ശാരീരിക ആകർഷണം ആകർഷണം ഉണ്ടാകുന്നു. 

ആകർഷണം ഉണ്ടായാൽ അവർ പരസ്പരം അടുക്കുന്നു. ഈ അടുപ്പത്തിൻറെ ഫലമായി ചിരിക്കുവാനും, സ്ഥിരം കാണുവാനും, ഫോൺ വിളിക്കുവാനും തുടങ്ങുന്നു. അടുത്ത പടിയായി സിനിമക്കു പോകുവാനും, ഐസ് ക്രീം കഴി ക്കുവാനും മറ്റുമായി പോകുന്നു. ഇവരുടെ റിലേഷൻ ഷിപ്പ് അനവരതം വർദ്ധിച്ചു വരുന്നതായി കാണാം. പ്രണയം മൊട്ടിട്ടു നിൽക്കുന്ന  കമിതാക്കൾ ക്ക് പരസ്പരം പിരിയാൻ വയ്യാത്ത അവസ്ഥ സംജാതമായി തീരും.

ആകർഷ ണവും, അതിനെ തുർന്നുള്ള സംഭവികാസങ്ങളും അവിവാഹിതരിൽ എന്നപോലെ  വിവാഹിതരിലും, പ്രായമായവരിലും, കൊച്ചുള്ള സ്ത്രീയിലും, പുരുഷനിലും ജോലിയുള്ളവരിലും ഒക്കെ ഒരുപോലെ തന്നെയാണ് സംഭവിക്കുന്നത്. പണ്ട് കാർന്നോന്മാർ പറയാറുണ്ട്- പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന്. പ്രണയം തലക്കു പിടിച്ചാൽ കൊച്ചും വേണ്ടാ ഭർത്താവും വേണ്ടാ, അച്ഛനും വേണ്ടാ, അമ്മയും വേണ്ടാ, പിന്നെ ആരും വേണ്ടേ അവർക്ക്. അവരുടെ ലോകം. അതു മാത്രമാണ് അവരുടെ ശരി. പഠിത്തം ഉപേക്ഷിക്കും, ജോലി കളയും. എന്തു തന്നെ സംഭവിച്ചാലും അവർ കുലുങ്ങുകയില്ല. പെണ്ണ് ഒരുത്തി പറയുന്നതു മാത്രമേ ചെറുക്കൻറെ തലിയിൽ കയറൂ. അതു പോല തിരിച്ചും. പ്രണയം  ആരുടേയും കുറ്റമല്ല. തലച്ചോറിലെ ഡോപാമൈൻ ഫാക്റ്റർ എന്ന രാസവസ്തുവിൻറെ പ്രവർത്തനത്തിൻറെ അനന്തരഫലമായിട്ട് സംഭവിക്കുന്നതാണ്.

ഈ പ്രണയത്തിൻറെ അവസാനം എന്താണ് സംഭവിക്കുക എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഒളിച്ചോടും. വിവാഹിതാരാകും. പിരിയാൻ വയ്യാത്ത ഇവർ ഏകദേശം ഒന്നര വർഷം പിന്നിടുമ്പോഴേക്കും ശാരീരികവും, മാനസ്സീകവും ആയി എല്ലാ വിധത്തിലും ബന്ധം സ്ഥാപിച്ചു കാണും. അതോടെ ഒരു വിരക്തി അനുഭവപ്പെടും. ഉയർന്നു നിന്നിരുന്ന ഗ്രാഫ് ലെവൽ പതുക്കെ കീഴോട്ട് ഇറങ്ങാൻ തുടങ്ങും. ഒരേ കാര്യം തന്നെ നിരന്തരം ആവർത്തിക്കുമ്പോൾ ഒരു വിരസത അനുഭവപ്പെടാറില്ലേ. അതു തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. അതിന് കാരണമുണ്ട്. മുന്നേ പറഞ്ഞിരുന്ന ഡോപാമൈൻ എന്ന തലച്ചോറിലെ രാസവാസ്തുവിൻറെ പ്രവർത്തനം കുറഞ്ഞ് ഇല്ലാതായി തീരുന്നു. അതോടെ എല്ലാം അസ്തമിച്ചു.
സ്ത്രീകളിലാണ് തലക്കകത്തെ രാസവസ്തുവിൻറെ പ്രവർത്തനം ആദ്യം കുറഞ്ഞു കുറഞ്ഞു വരുന്നത്. പുരുഷന്മാർക്ക് കുറച്ച് സാവകാശത്തിലായി രിക്കും. അതുകൊണ്ടാണ് പുരുഷന്മാർക്ക് സ്ത്രീകളെപോലെ പെട്ടെന്ന് അകലുവാനും മറക്കുവാനും കഴിയാതെ പോകന്നത്. തുടക്കത്തിലുണ്ടായിരുന്ന അഭിനിവേശവും, ആസക്തിയും ഒക്കെ താഴ്ന്നു വന്ന് നിലച്ചു പോകും. ഈ അവസരത്തിൽ പെണ്ണിന് ചെറുക്കനേയോ, ചെറുക്കന് പെണ്ണിനേയോ കാണുന്നതിനോ, സംസാരിക്കുന്നതിലോ താൽപര്യം കുറയുന്നു. പിന്നെ ജീവിത പ്രശ്നങ്ങൾ അവർക്കു മുന്നിൽ കുമിഞ്ഞ് കൂടാൻ തുടങ്ങുന്നു.

പ്രണയത്തിൻറെ അഭിനവേശം ഉണ്ടാകുമ്പോൾ തന്നെ അവർക്ക് നല്ല സ്നേഹ ബന്ധം അഥവ അടുപ്പം ഉണ്ടായിരിക്കണം. സ്നേഹ ബന്ധം ഇല്ലാതകുമ്പോൾ അടുപ്പം കുറയുമ്പോൾ ദൃഢബന്ധം ഇല്ലാതകുമ്പോൾ ഡോപാമൈൻറെ പ്രവർത്തനം ഇല്ലാതാകുമ്പോൾ പ്രണയവും മുറിഞ്ഞു പോകുന്നു. ദൃഢ ബന്ധം അഥവ അടുപ്പം ഉണ്ടെങ്കിൽ മാത്രമേ പ്രണയം ജീവിത കാലും മഴുവൻ നിലനിൽക്കൂ. സ്നേഹ ബന്ധം അഥവ ആത്മാർത്ഥത ഇല്ലായെങ്കിൽ 100-ൽ 40%  മാത്രമേ ജീവിത വിജയം കൈവരിക്കാനാകൂ. പ്രണയത്തിനോടൊപ്പം അടുപ്പവും സ്നേഹ ബന്ധവും കൂടിയുണ്ടെങ്കിൽ 80% ത്തിൽ കൂടു തൽ വിജയിക്കും.

സ്നേഹ ബന്ധം നിലനിർത്തണമെങ്കിൽ ചില ഘടകങ്ങൾ ആവശ്യമാണ്. പ്രകൃതി സ്ത്രിയേയും പുരുഷനേയും സൃഷ്ടിച്ചിരിക്കുന്നതു തന്നെ വ്യത്യസ്ത വികരങ്ങളോടും, ചേതനയോടും കൂടിയാണ്. പ്രകൃതിയുടെ സൃഷ്ടിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ട്. ആ വൈരുദ്ധ്യങ്ങൾ സ്ത്രീയിലും പുരുഷനിലും പ്രതിഫലിക്കുന്നു.

അമ്മമാർക്ക് പെൺകുട്ടികളോട് ഒരു പ്രത്യേക താൽപര്യവും സ്നേഹവും വാത്സല്യവും ഉണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ അവരുടെ സർവ്വ  സവിശേഷതകളും അമ്മമാരോടാണ് പറയുക. അതു വഴി അവർ ഒരു നല്ല ദൃഢ ആത്മ സ്നേഹ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരിക്കും. വിവാഹാന്തരവും ആ സുദൃഢ ബന്ധം തുടരുകയും ചെയ്യും. നല്ലൊരു കൂട്ടുകെട്ട് എങ്ങിനെയാണ് സംഭവിക്കുന്നത്. എൻറെ ആഗ്രഹങ്ങൾ - ആവശ്യങ്ങൾ അന്യരിലൂടെ നടത്തി കിട്ടുമ്പോഴണല്ലോ കൂട്ടുകെട്ടുകൾ ആരംഭിക്കുന്നത്. അത് പല തവണ ആവർത്തിക്കപ്പെടുമ്പോൾ കൂട്ടുകെട്ട് ദൃഢമായി തീരുന്നു.

എൻറെ അനുഭവത്തിൽ തന്നെ വിവാഹം കഴിഞ്ഞ പെൺകുട്ടികൾ ഒരു മുറിയിൽ കയറി ഇരുന്ന് നിരന്തരം അമ്മക്ക് ഫോൺ വിളിക്കുന്നാതയി കണ്ടിട്ടുണ്ട്. ഭർത്താവ് കാണുമ്പോഴെല്ലാം ഇവളോരുത്തി അമ്മക്ക് ഫോൺ വിളിക്കുന്നതും വിശേഷങ്ങൾ പറയുന്നതായും കാണുന്നു.  ഇതു സദാ കാണുന്ന ഭർത്താവിൻറെ ഉപബോധ മനസ്സിൽ ഇയാളൊരു കൊള്ളാത്തവനാണെന്നുള്ള തെറ്റായ സന്ദേശം നൽകുന്നു. നിരന്തരം ഇത്തരം വിളികൾ, ഇദ്ദഹം ഒരു ഒന്നാന്തരം ആളല്ല എന്നൽ തോന്നൽ ഇയാളിൽ സൃഷ്ടിക്കപ്പെടുന്നു. ഭർത്താവും ഇതപോലെ തിരിച്ചും പ്രവർത്തിക്കുയാണെങ്കിൽ ഭാര്യയിലും ഇത്തരം പ്രവണത സംജാതമാകും.

സ്ത്രീകൾക്ക് ഒരു സവിശേഷതയുണ്ട്. സ്ത്രീകൾക്ക് ആവശ്യം സംരക്ഷണം ലഭിക്കുക എന്നതാണ്. അത് ആരിൽ നിന്ന് കിട്ടുന്നുവോ സ്ത്രീകൾ അവരിലേക്ക് പെട്ടെന്ന് തിരിയും. അത് അമ്മയായാലും, സഹോദരനായാലും, അച്ഛനായാലും, മുത്തച്ഛനായാലും, അയൽപക്കകാരാനയാലും, അദ്ധ്യാപകനാ യലും ആരായാലും കൊള്ളാം അവൾ അവനിലേക്ക് പോയിരിക്കും. സൂര്യപ്രകാശം തേടി ചെടികൾ വളരുന്നതുപോലെയാണ് സ്ത്രീകളും. ഇവിടെ പുരുഷൻറെ സൌന്ദര്യമോ, പ്രായമോ മറ്റു ഘടകങ്ങളോ ഒന്നും തന്നെ ആവശ്യമില്ല.

വിവാഹാനാന്തരം പെൺകുട്ടികളുടെ മാതാ പിതാക്കളും വിവാഹത്തിന് മുമ്പ് കൊടുത്തിരുന്ന സപ്പോർട്ടുകൾ അഥവ പിന്തുണകൾ പിൻവലിക്കണം. പെൺകുട്ടികൾക്ക് എവിടെ നിന്നാണോ കുടുതൽ സപ്പോർട്ടും, സഹായവും, സ്നേഹവും, സംരക്ഷണവും ലഭിക്കുന്നത്  അവർ അവിടേക്ക് ചായും. ഭർത്താവിനെ അവഗണിക്കുന്നു എന്ന തോന്നൽ പുരുഷനിൽ സംജാതമായാൽ പിന്നെ താഴപ്പിഴകൾ തുടങ്ങും. വിവാഹന്തരം സ്ത്രീ പുരുഷന്മാരുടെ കു ടുംബങ്ങൾ തമ്മിൽ ഇവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുയാണ് ഉത്തമം. ഇടപ്പെട്ട് ബന്ധങ്ങൾ കൂടുതൽ വഷളാക്കി ഡിവോഴ്സിലേക്ക് എത്തി ചേരാതെ നോക്കണം.

സ്ത്രീകൾക്ക് സംരക്ഷണം അഥവ കെയറാണ് ആവശ്യമെങ്കിൽ പുരുഷനു വേണ്ടത് അവന് വിജയിക്കുവാൻ വേണ്ട സപ്പോർട്ട് ആണ് ആവശ്യം. അവന് വിജയം സുനിച്ഛതാമാക്കുന്നതിനു വേണ്ട പിന്തുണയാണ് ആവശ്യം. പുരുഷൻറെ പുറകെ നടന്ന് കാപ്പി കുടിച്ചോ, സൂക്ഷിച്ചു പോകണേ എന്നിവ പറഞ്ഞാൽ അവന് അത് ഇഷ്ടപ്പെടുകയില്ല. സ്നേഹാന്വേഷണം വേണ്ടത് സ്ത്രീകൾക്കു മാത്രമാണ്. അതു കൊണ്ട് സ്ത്രീകൾ പുരുഷന്മാരുടെ പിറകെ നടന്ന് ഉപദേശം കൊടുക്കുൻ മിനക്കണ്ടാ. മാതാ പിതക്കളെ കൊണ്ട് മക്കൾക്ക് ഒരു സുദൃഢ ബന്ധം സ്ഥാപിക്കുവാനാകില്ല. അതുകൊണ്ട് അവർ അത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് ഉത്തമം. അങ്ങിനെ സ്ത്രീ പുരുഷന്മാരുടെ വീട്ടുകാർ ഇടപെടുകയാണെങ്കിൽ ആ ബന്ധം വേർപാടിലേക്ക് എത്തിക്കും. കാരണം ഇവിടെ സ്നേഹ ബന്ധത്തിനു പകരം ഈഗോ അഥവ അഹഭാവം വർദ്ധിക്കും. സൌഹർദ്ദ ബന്ധങ്ങളിൽ എൻറെ ആഗ്രഹം നടക്കണം എന്നു വന്നാൽ സ്നേഹത്തിനു പകരം അഹങ്കാരമാണ് വളരുക. അതിന് നാം അനുവദിച്ചുകൂടാ.

സ്ത്രീകൾക്ക് അവളുടെ ജീവനാണ് വലുത്. അതു കഴിഞ്ഞാൽ അവൾക്ക് ആവശ്യം കെയർ (സംരക്ഷണം) ആണ് എന്ന് നേരത്തെ സുചിപ്പിച്ചുവല്ലോ. അത് പല തവണ അവൾക്ക് കിട്ടികഴിയുമ്പോൾ അവൾ കൊടുക്കുന്ന ആൾക്ക് വശ്യപ്പെടും. ഭർത്താവിനു പകരം  സഹോദരനോ, അച്ഛനോ, പിതൃ തുല്യനായോ മറ്റു ആരോ അയൽപക്കകാരനായാൽ പോലും അങ്ങോട്ട് മറയും. സ്ത്രീയുടെ മനസ്സ് അങ്ങിനെയാണ് ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നുത്. ഈ മനശാസ്ത്രം എല്ലാ പുരുഷന്മാരും അറിഞ്ഞിരി ക്കേണ്ട ഒന്നാണ്.

സ്ത്രീയുടെ ഈ മാനസ്സിക നില വെച്ച് പുരുഷനോട് പെരുമാറിയാൽ അവന് നിന്ദിക്കുന്നതായി അനുഭവപ്പെടും. പുരുഷൻ അവൻറെ പ്രവർത്തന വിജത്തിന് അനുകൂലമയി നിൽക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്. അവൻറെ മനസ്സിൻറെ ഫ്രെയിം അങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.


മാതാപിതാക്കൾ അവരടെ പെൺകുട്ടികൾക്ക് നല്ല കെയർ കൊടുത്തു വളർത്തുകയാണെങ്കിൽ അവർ ഒരിക്കലും അന്യൻറെ പ്രണയത്തിൽ കുടുങ്ങി ഒളിച്ചോടുകയില്ല. 

പണ്ടൊരു ചെല്ലുണ്ടല്ലോ, ഏതൊരു പുരുഷൻറെ വിജയത്തിൻറെ പിന്നിലും ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്ന്. അതു വളരെ ശരിയാണ്. അവനു വേണ്ടത് വിജയം കൈവരിക്കുവാൻ വേണ്ട സപ്പോർട്ടാണ്. അത് എവിടെ നിന്ന് ലഭിക്കുന്നുവോ അവൻ അങ്ങോട്ട് ചാഞ്ഞു നിൽക്കും. അത് അമ്മയായാലും ശരി, മേൽ-കീഴ് ഉദ്യോഗസ്ഥയായലും ശരി, അടുത്ത വീട്ടിലെ കൊച്ചമ്മയായലും ശരി അയാൾ അങ്ങോട്ട് ചായും.

പലപ്പോഴും ഇത്തരം മന ശാസ്ത്രം അറിയാതെയാണ് കുടുംബത്തിൽ കലഹ ങ്ങൾ അരങ്ങേറുന്നത്. കുടുംബ ബന്ധം ശിഥിലമാകാതിരിക്കാൻ ഇത്തരം കാര്യങ്ങൾ നുറുങ്ങകൾ അറിഞ്ഞിരിക്കുകയും, മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും വേണം.

ഡോ. മോഹൻ
മോബൈൽ നമ്പർ. 924993028
dr.mohanji@hotmail.com








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ