2013, ജൂൺ 19, ബുധനാഴ്‌ച

വാസ്തു ശാസ്ത്രം ശാലകൾ

വാസ്തു ശാസ്ത്രം ദിക്ക്



വാസ്‌തു മണ്ഡലം തിരിക്കുന്ന കാര്യം മുമ്പ്‌ പറഞ്ഞിരുന്നുവല്ലോ. ഇന്ന്‌ 3 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ മുന്നില്‍ നിന്ന്‌ 3 മീറ്ററും, പിന്നില്‍ നിന്ന്‌ 2 മീറ്ററും വശങ്ങളില്‍നിന്ന്‌ 1 ഉം 1.25 മീറ്ററും വിട്ടിട്ടു വേണം വീട്‌ നിര്‍മ്മാണം തുടങ്ങുവാന്‍. 

വാസ്‌തു വിധിയനുസരിച്ച്‌ പറമ്പിനെ 9 സമ ഭാഗങ്ങളാക്കി തലങ്ങനേയും വിലങ്ങനേയും വിഭജിക്കണം. ഇതിലെ ഒരു സമ ചതുരത്തിനെ പദം എന്നു്‌ പറയുന്നു. സമ ചതുരത്തിന്റെ കൃത്യം മദ്ധ്യത്തിനെ ബ്രഹ്മ സ്ഥാനം എന്ന്‌ പറയുന്നു. മദ്ധ്യത്തില്‍കുടി കിഴക്കു പടിഞ്ഞാറു കൂടി പോകുന്ന രേഖക്ക്‌ ബ്രഹ്മ സൂത്രം എന്നും തെക്കു വടക്കു രേഖക്ക്‌ യമ സൂത്രം എന്നും, വടക്കു കിഴക്കു മൂലയില്‍ (ഈശാന കോണ്‍)

നിന്ന്‌ തെക്കു പടിഞ്ഞാറു മൂലയിലേക്കു (കന്നി മൂല അഥവ ഗണപതി മൂല) പോകുന്ന രേഖക്ക്‌ കര്‍ണ്ണ സുത്രമെന്നും, തെക്കു കിഴക്കു (അഗ്നിമുല) മുലയില്‍ നിന്നും വടക്കു പടിഞ്ഞാറു (വായു കോണ്‍) മൂലയിലേക്കു പോകുന്ന രേഖക്ക്‌ മൃത്യു സൂത്രമെന്നും പറയുന്നു. പിന്നെയുളളവയെ ശൂല രേഖകള്‍ എന്ന്‌ പറയുന്നു.ചതുരത്തിനുള്ളില്‍ വരുന്ന പരമാവധി വൃത്തത്തിനെ നാഗ സൂത്രം എന്ന്‌ പറയുന്നു. വാസ്‌തുവിനെ ക്ഷേത്രം എന്നു കൂടി വിളിക്കുന്നു.
വാസ്തു ശാസ്ത്രം ശാലകൾ


യോനി എന്നാല്‍ പ്രാണന്‍ എന്നര്‍ത്ഥം. പ്രാണന്‍ ഉണ്ടങ്കിലേ ഒരു വസ്‌തുവിന്‌ ജീവന്‍ ഉണ്ടാകൂ. 4 ഗൃഹങ്ങളാണ്‌ വാസ്‌തുവില്‍ ഉള്ളത്‌. 4 ഗൃഹങ്ങള്‍ കൂടി ചേര്‍ന്നതിനെ 4 കെട്ട്‌ എന്ന്‌ പറയപ്പെടുന്നു. ഗൃഹങ്ങള്‍ അഥവ ശാലകള്‍ 4 എണ്ണമെന്ന്‌ പറഞ്ഞുവല്ലോ. ഗൃഹങ്ങള്‍ക്ക്‌ ശാലകള്‍ എന്നാണ്‌ വാസ്‌തുവില്‍ പറയുന്നുത്‌. അവ ഏക ശാല, ദ്വിശാല, ത്രി ശാല, നാലുകെട്ട്‌ എന്നിങ്ങനെയാണ്‌ അവയുടെ പേരുകള്‍. 
വാസ്തു ശാസ്ത്രം


കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ 4 ശാലുകള്‍ ചേര്‍ന്നതാണ്‌ നാലുകെട്ട്‌. കിഴക്കിനി ഗൃഹത്തിന്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനവും യോനി എകയോനിയുമാണ്‌. തെക്കിനി ഗൃഹം വടക്കോട്ട്‌ ദര്‍ശനവും യോനി സംഖ്യ 3 ഉംആണ്‌. പടിഞ്ഞാറ്റിനി ഗൃഹം കിഴക്കോട്ട്‌ ദര്‍ശനവും യോനി സംഖ്യ 5 ഉംആണ്‌. വടക്കിനി ഗൃഹം തെക്കോട്ട്‌ ദര്‍ശനവും യോനി സംഖ്യ 7ഉം ആണ്‌.

ദിക്ക്‌ നാം പറയുമ്പോള്‍ ഏതെങ്കിലും ഒരു പോയിന്റിനെ റഫറന്‍സ്‌ ചെയ്‌തുകൊണ്‌്‌ണല്ലോ പറയുക. പ്ലോട്ട്‌ അഥവ വാസ്‌തു മണ്ഡലത്തിന്‌ ഒരു മദ്ധ്യ ബിന്ദു ഉണ്ട്‌. ഇതിനെ ബ്രഹ്മ നാഭി എന്ന പറയുന്നു. ഗൃഹത്തിന്‌ ഒരു മദ്ധ്യ ബിന്ദു ഉണ്ട്‌. ഇതിനെ ഗൃഹ നാഭി എന്ന്‌ പറയുന്നു. 

ബ്രഹ്മനാഭിയുടെ കിഴക്കു ഭാഗത്തു വരുന്ന ഗൃഹനാഭി വരുന്നതിനെയാണ്‌ കിഴക്കിനി ഗൃഹം എന്ന്‌ പറയുന്നത്‌. സാധാരണ റോഡിനെ ആശ്രയിച്ചാണ്‌ ദര്‍ശനം കണക്കാക്കുന്നത്‌. ഇത്‌ തെറ്റാണ്‌. ഇതുപോലെ മറ്റു ഗൃഹങ്ങളുടെ ദര്‍ശനവും കല്‍പ്പിക്കണം. 

ഏക ശാലകള്‍ പണിയുമ്പോള്‍ ആദ്യം തെക്കിനിക്കും, , 2-ാമത്‌ പടിഞ്ഞാറ്റിനിക്കും, 3-ാമത്‌ കിഴക്കിനിക്കും, 4-ാമത്‌ വടക്കിനിക്കും പ്രാധാന്യം കൊടുക്കണം. കല്ലിടുമ്പോള്‍, വാനം വെട്ടുമ്പോള്‍ ആദ്യം തുടങ്ങുന്നത്‌ കന്നിമൂല (തെക്കു പടിഞ്ഞാറു മൂല) യില്‍ നിന്നായിരിക്കണം. കാരണം ഊര്‍ജ്ജ കേന്ദ്രങ്ങളായ സൂര്യനും, സപ്‌തര്‍ഷികളും വടക്കും കിഴക്കുമായി നില്‍ക്കുന്നു. അവയെ അഭിമുഖീകരിച്ച്‌ ഗൃഹ നിര്‍മ്മാണം നടത്തുമ്പോള്‍ ഗൃഹങ്ങള്‍ക്ക്‌ ആവശ്യമായ ഊര്‍ജ്ജം ലഭിക്കും. പിന്നെ തെക്കിനിയും പടിഞ്ഞാറ്റിയും ആദ്യം പണിയുമ്പോള്‍ കുറ്റിയടിച്ച്‌ തുടങ്ങേണ്ട ഭാഗം തെക്കു പടിഞ്ഞാറു മുല തന്നെയാണ്‌.

സ്ഥാന കുറ്റിയടിയും, മുഹൂര്‍ത്ത കുറ്റിയടിയും രണ്ടാണ്‌. ഗൃഹം പണിയുന്നതിന്‌ സ്ഥാനം നിര്‍ണ്ണയിക്കുവാന്‍ വേണ്ടി അടിക്കുന്നത്‌ സ്ഥാന കുറ്റി. മുഹൂര്‍ത്ത കുറ്റി വാസ്‌തു പുരുഷന്റെ ലിംഗത്തിന്റെ അടുത്താണ്‌ വരേണ്ടത്‌. ഇവിടെ മാസ്റ്റര്‍ ബെഡ്‌ റൂം വരണം.

വാനം ചെയ്യുക എന്നുവെച്ചാല്‍തറക്കു കുഴി എടുക്കുക എന്നര്‍ത്ഥം. സാധാരണ കുഴിക്കു ശേഷം കന്നി മൂലയില്‍ ഒരു ചെറിയ ഒരു ചെറിയ കുഴി കൂടി കുഴിക്കണം. ഇതിനെ പിള്ള കുഴി എന്ന്‌ പറയുന്നു. ഈ പിളള കുഴിയിലാണ്‌ ശിലാസ്ഥാപനം നടത്തേണ്ട കല്ല്‌ ഇടുന്നത്‌. പിള്ള കുഴിക്ക്‌ 1 അടി ചതുരത്തിലാണ്‌ കുഴിക്കേണ്ടത്‌. കുഴിയുടെ വടക്കു കിഴക്കു മൂല താഴ്‌ന്നും, കന്നി മൂല കറച്ച്‌ ഉയര്‍ുന്നും ഇരിക്കണം. കന്നി മൂലക്ക്‌ ഇന്ദ്രന്റെ സ്ഥലം എന്നും കുടി പറയുന്നു. മൂലക്കല്ലിന്‌ ആധാന ശില എന്ന്‌ പറയപ്പെടുന്നു. പിള്ള കുഴി കുറച്ച്‌ നനച്ച്‌ ചെളി കൂട്ടി വെയ്‌ക്കണം. ഇത്‌ യോനിയായും, ആധാന ശില വാസ്‌തു പുരുഷന്റെ ലിംഗമായും സങ്കല്‌പിച്ചിരിക്കുന്നു.
http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ