2018, മേയ് 4, വെള്ളിയാഴ്‌ച

PENDULUM DOWSING OR RADIESTHESIA

ഈ പ്രപഞ്ചം മഹാ മായയാണ്. മായ എന്നു പറഞ്ഞാല്‍ ഊര്‍ജ്ജ ത രംഗം എന്നാണ്. നാം കാണുന്നതും, കേള്‍ക്കുന്നതും, സ്പര്‍ശി ക്കുന്ന തും അനുഭവിക്കുന്നുതുമെല്ലാം തരംഗങ്ങളാണ്. നമ്മുടെ തലനാരിഴ വലിച്ചാല്‍ ശരീരം മുഴുവനും അറിയുന്നു. ഒരാള്‍ വീഴുമ്പോള്‍ നാം അറിയാതെ തന്നെ മുന്നോട്ടായുന്നു. പട്ടി കടിക്കുവാന്‍ വരുമ്പോള്‍ ഓ ടുന്നു. ഓരോ ചലനവും നമ്മെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുന്നുണ്ട്. തരംഗങ്ങള്‍ ഈ പ്രപഞ്ചം മൊത്തം നി റഞ്ഞു നില്‍ക്കുന്നതിനാല്‍ ഒരോ ചലനങ്ങളും പരസ്പര പൂരിതങ്ങ ളാണ്. ചിന്തകള്‍ വികാരങ്ങള്‍ എന്നു വേണ്ട സകലതും തരംഗങ്ങളാ യി ഈ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അതുകൊണ്ട് എല്ലാ വസ്തുക്കളും ഊര്‍ജ്ജം നിര്‍ഗ്ഗമനിപ്പിക്കപ്പടുന്നവായണ്.

അങ്ങിനെ പദാര്‍ത്ഥങ്ങളില്‍ നിന്ന് നിര്‍ഗമിപ്പിക്കപ്പെടുന്ന രാദ പ്രസരണ സന്ദേശ ങ്ങളെ ദോലകത്തിന്‍റെ (പെന്‍റുലം) ഇടനില വഴി തിരിച്ചറിഞ്ഞു സ്വീകരിച്ചു വ്യാഖ്യാനിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് റേഡിയിസ്തീഷ.

പെന്‍റുലം പല തരത്തിലുണ്ട്. മരം, ക്രിസ്റ്റല്‍, ലോഹം തുടങ്ങീ പല വിധത്തിലു ള്ള സാധനങ്ങള്‍ ദോലകത്തിനായി തിരഞ്ഞെടുക്കാറുണ്ട്. കോണാക്രതിയിലും, ദണ്ഡാകൃതിയിലും ഉള്ള പെന്‍റുലങ്ങളും ഉണ്ട്.

കോണാകൃതിയിലുള്ള പെന്‍റുലങ്ങളുെടെ ചലനങ്ങള്‍ ക്ലോക്ക് വൈസ്, ആന്‍റി ക്ലോക്ക് വൈസ് രീതിയില്‍ വട്ടത്തില്‍ കറങ്ങുന്നു. ഇവ കൂടാതെ വെര്‍ട്ടികലാ യും ഹൊറിസോണ്ടലായും ആടുന്നു. ഇതാണ് പ്രധാന ചലനങ്ങള്‍. ചാര്‍ട്ടുകള്‍ ഉപോയോഗിക്കുമ്പോള്‍ പ്രത്യേക ദിശയിലേക്കും ചലിക്കാറുണ്ട്.

പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഊര്‍ജ്ജ നിബിഢമാണല്ലോ. അതുകൊണ്ട് ധാതു-സസ്യ-ലവണ-മനുഷ്യ-പക്ഷി-മൃഗാദികളിലിലെല്ലാം ഊര്‍ജ്ജ റേഡിയേ ഷന്‍ പുറത്തേക്ക് വിട്ടുകൊണ്ടിരിക്കും. 

ദോലകം അഥവ പെന്‍റുലം എന്നാല്‍ ചലന ശേഷിയുള്ള ഒരു ചരടിലോ, ചങ്ങല യിലോ കെട്ടി തൂക്കിയിട്ടിരിക്കുന്ന ഒരു വസ്തുവാണ്. 20 ഗ്രാം മുതല്‍ 100 ഗ്രം വ രെ ഭാരമുള്ള ലോഹം, തടി, കൊമ്പ്, ഗ്ലാസ്സ്, ശില, റാഡ് (ദണ്ഡുകള്‍) എന്നവയില്‍ ഏതേങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഭാരം ഒരു പ്രധാന ഘടകം തന്നെയാണ്. കാ റ്റ് പിടിക്കതെ നോക്കുവാനാണ് ഭാരം പ്രധാന ഘടകമായി വരുന്നത്. സുക്ഷമതക്ക്  30 ഗ്രം തൂക്കം എടുക്കവുന്നതാണ്. 

റാഡുകള്‍ (ദണ്ഡുകള്‍) രണ്ടെണ്ണം L ഷേപ്പിലുള്ളതാണ്. റാഡുകള്‍ക്ക് 2 തരം ചലനങ്ങളാണു ള്ളത്. നീളം കുറഞ്ഞ ഭാഗം കയ്യില്‍ അയച്ചു പിടിക്കുക. 2 കയ്യും ചേര്‍ത്തു പിടി ക്കുക. ഉത്തരം പോസിറ്റീവ് ആണെങ്കില്‍ റാഡുകള്‍ രണ്ടും ക്രോസ്സായി തീരും. നെഗറ്റീവ് ആണെങ്കില്‍ അവ രണ്ടും അകന്നു പോകുകയും ചെയ്യും.

പെന്‍റുലത്തിത്തില്‍കെട്ടുന്ന ചരടിന്‍റെ നീളം 6 CM TO 12 CM വരെയാകാം. കറു ത്ത ചരടില്‍ പ്രത്യേകം കെട്ടണം.കറുത്ത ചരട് നെഗറ്റീവിനെ വികരണം ചെയ്യും. പെന്‍റുലം തള്ളവിരലും ചൂണ്ടു വരലും കൂട്ടിയാണ് പിടിക്കേണ്ടത്. ചരടിന്‍റെ അഗ്രഭാഗം കയ്യിന്‍റെ പുറകിലേക്ക് കയറ്റിവെക്കുന്നത് നല്ലതാണ്. ട്രയാംഗിള്‍, സി ലണ്ടര്‍, കോണിക്കല്‍, ഗോളാകൃതി എന്നീ ഏതു ആകൃതിയിലുള്ള പെന്‍റുലങ്ങ ളും നിങ്ങള്‍ക്ക് സ്വീകരിക്കാം.

പെന്‍റുലങ്ങളുടെ ആട്ടങ്ങളെ കുറിച്ച് മുമ്പ് പറഞ്ഞതാണ്. പ്രധാനമായി ലംബം, കറക്കം, ദീര്‍ഘവൃത്തം,  മരീചിക എന്നിവയാണ്. പെന്‍ഡുലത്തിന് മാനസ്സീക ഘടകം വളരെ പ്രധാന പങ്കു വഹിക്കുന്നുണ്ട്. സ്വയം പ്രേരണയോ, മറ്റുള്ളവരു ടെ അഭിപ്രായമോ, മാനസ്സീക അവസ്ഥയോ പെന്‍ഡുലത്തിന്‍റെ കറക്കത്തെ ബാ ധിച്ച് തകരാറുണ്ടാക്കും. അതുപോലെ കറുത്ത വാവു നാള്‍, വെളുത്ത വാവു നാള്‍, പ്രദിപദം, അഷ്ടമി, ചതുര്‍ദ്ദശി ഇവയില്‍ നോക്കുന്നത് ഉചിതമല്ല.

ഒരുപാട് കാര്യങ്ങള്‍ ഈ ദോലകം മുഖേന നമുക്ക് അറിയുവാന്‍ കഴിയും. ഭൂ ഗര്‍ഭത്തിലെ ധാതുക്കള്‍,ജലം, അവയവങ്ങളിലെ രോഗാവസ്ഥകള്‍, മനുഷ്യ ചക്രങ്ങ ളിലെ തകരാറുകള്‍, ഒരു സംഗതി നടക്കുമോ ഇല്ലയോ എന്നറിയാന്‍, രോഗ നിര്‍ണ്ണയം നടത്തുവാന്‍, ജല സ്ഥാന നിര്‍ണ്ണയത്തിന്, ശരിയായ ഔഷധം നിര്‍ണ്ണയി ക്കുവാന്‍, ഭക്ഷണം, വസ്തു, വാഹനം, ഭവനം തുടങ്ങിയവ തനിക്ക് യോജിച്ച തോ വിയോജിച്ചതോ എന്നറിയുവാന്‍, കാര്‍ഷിക രംഗത്ത്, ജാതിമരം ആണോ പെണ്ണോ എന്ന് തിരിച്ചറിയുവാന്‍. മുട്ടകള്‍ ആണോ,പെണ്ണോ എന്നറിയുവാന്‍, കുറ്റാന്വേഷണ രംഗത്ത്, അവശിഷ്ട രാദപ്രസരണം മുലം(ബനിയന്‍,കത്ത്, തൂവാ ല, കത്തി) എന്നിവ ഉപയോഗിച്ച് കള്ളന്മാരെ കണ്ടുപിടിക്കാന്‍ . കള്ളൊപ്പ്, കൃത്രിമ കയ്യക്ഷരം, കത്രിമ വില്‍പത്രം എന്നിവ തിരിച്ചറിയാന്‍. മറഞ്ഞിരിക്കു ന്ന സാധനത്തിന്‍റെ സ്ഥാനം കാണുവാന്‍. മേപ്പില്‍ ആവശ്യമുള്ള സ്ഥലം കണ്ടെ ത്തുവാന്‍. സഞ്ചിരിക്കേണ്ട മാര്‍ഗ്ഗ ദിശ അറിയുവാന്‍. ഒളിവില്‍ പോയ ആളുടെ ഫോട്ടോയും മാപ്പും ഉപയോഗിച്ച് ആളെ കണ്ടുപിടിക്കുവാന്‍. ഭൂമിയിലേയും വാസ്തുവിലേയും, വീടിലേയും നെഗറ്റീവിറ്റി കണ്ടു പിടിക്കുവാന്‍. വാസ്തു ദോഷം, സര്‍പ്പദോഷം, യക്ഷി, ബ്രഹ്മരക്ഷസ്സ്,ബന്ധനം എന്നിവ കണ്ടുപിടിക്കാന്‍ തുടങ്ങി യവക്കായി ഈ ശാസ്ത്രം ഉപയോഗപ്പെടുത്തുന്നു.

" ALL IS GOD AND PERVADED BY GOD"

Dr. MOHAN P.T. 
MOB. NO: 9249993028


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ