2018, മേയ് 15, ചൊവ്വാഴ്ച

പ്രമേഹം (Diabetes) ഒരു ആയൂര്‍വേദ യോഗം


ഞാന്‍ ഒരു ഹോമ്യോ ഡോക്റ്ററാണ്. എന്‍റെ സുഹൃത്തുക്കളായ ആയൂര്‍വേ ദ ‍ഡോക്റ്റര്‍മാര്‍ പറഞ്ഞുതരുന്ന ചില ടിപ്പുകളും ഒറ്റ മൂലികളുമാണ് ഞാനി വിടെ വിവരിച്ചുകൊണ്ടിരിക്കുന്നത്. പലരും എന്നോട് ഫോണില്‍ കുടി പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി ഔഷധങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു പാട് പോഗങ്ങള്‍ക്ക് ഇന്ന് ധാരാളം ഒറ്റമുലികള്‍ ബ്ലോഗിലും യൂട്യൂബിലും അന്വേഷി ച്ചാല്‍ നിങ്ങള്‍ക്ക് കണ്ടെത്താനാകും.  എന്നാല്‍ അവയുടെ ആധാരികതയും, വി ശ്വസ്തയും എത്രമാത്രമുണ്ട് എന്ന് ആരും ചിന്തിക്കാറില്ല, അന്വഷിക്കാറുമില്ല. സ്വന്തമായി അനുഭവിക്കുകയോ ചെയ്യാറില്ല. എന്നാല്‍ പലരും നന്നായി ഷെയര്‍ ചെയ്യുന്നതു കാണാം.
പല ഒറ്റമുലികകളും പല രോഗത്തിന് ഫലപ്രദമാണ്. ആയുര്‍വേദമല്ലേ എന്ന് ചിന്തിച്ച് ചുമ്മാ ദീര്‍ഘ കാലം കഴിച്ചു കൊണ്ടിരുന്നാല്‍ അവയവങ്ങള്‍ക്ക് കേ ടുപാടു സംഭവിക്കും. ഉദാഹരണമായി പ്രമേഹം 20 തരമുണ്ടെന്ന് ആയൂര്‍വേ ദം പറയപ്പെടുന്നു. പ്രമേഹത്തിനുള്ള ചില ഒറ്റമൂലികള്‍ ആണ് കിരിയാത്ത, കാ ട്ടു ജീരകം, ഇടംപിരി വലംപിരി മുതലായവ. കിരിയാത്ത കാട്ടുജീരകം പോലു ള്ള കടുത്ത ഒറ്റമൂലികള്‍ കാലാന്തരത്തില്‍ കഴിക്കുന്നവരുടെ കിഡ്നി, ലിവര്‍ തുടങ്ങി അവയവങ്ങളെ ബാധിച്ച് നശിപ്പിച്ചു കളയുന്നു. ഏത് ഔഷധവും ഉപ യോഗിക്കുന്നതിനു മുമ്പ് ഒരു നല്ല വൈദ്യരുടെ നിര്‍ദ്ദേശം തേടേണ്ടതാണ്. ആയുര്‍വദ ചികിത്സയുടെ അടിസ്ഥാനം തന്നെ വാതം പിത്തം കഫം എന്നിവയു ടെ ഏറ്റക്കുറച്ചിലിന്‍റെ അടിസ്ഥാനത്തിലാണ്. അവയെ സമനിലകരിക്കുകയാണ് രോഗ ചികിത്സയുടെ കാതല്‍. അപ്പോള്‍ പലപ്പോഴും ഒറ്റമൂലികൊണ്ട് ഫലപ്രദ മായ ചികിത്സ ഉചിതമായിരിക്കില്ല. ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തി വെയ്ക്കും.
പ്രമേഹത്തിന് ഒരു യോഗം ഞാന്‍ താഴെ പറയുന്നു. വളരെ ഫലപ്രദമായ ഒരു ഔഷധ യോഗമാണ്. പലരിലും വളരെ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. ചന്ദനം, ചുക്ക്, മുത്തങ്ങ, രാമച്ചം, ഇരുവേലി,പര്‍പ്പടകപുല്ല് ഇവ 2 കഴഞ്ച് തം എടുക്കു ക. 12  കഴഞ്ച് ഏകനായകം കൂടി എടുക്കണം. 2 ഇടങ്ങഴി വെള്ളത്തില്‍ വറ്റിച്ച് നാഴിയാക്കുക. 1 തവി (50 ML) കഷായത്തില്‍ ഒരു പൊതി ചൂര്‍ണം ചേര്‍ത്ത് രാ വിലേയും വൈകീട്ടും കഴിക്കുക. ചൂര്‍ണ്ണം ഇവിടെ പറയുന്നില്ല. അത് അതീവ രഹസ്യമാണ്. അത് നേരില്‍ നിന്നും വാങ്ങാവുന്നതാണ്.
ഈ ഔഷധക്കൂട്ട് പറഞ്ഞു തന്ന ശ്രീ. രാജേഷ് പെരിങ്ങോട്ട് വൈദ്യരോട് നന്ദി യും കടപ്പടും അറിയിക്കുന്നു.

ഇതോടൊപ്പം അക്യുപ്രഷര്‍ കുടി ചെയ്യുകയാണെങ്കില്‍ രോഗ നിയന്ത്രണം വളരെ എളുപ്പമാണ്. അഭ്രക ഭസ്മം തക്ക അനുപാനത്തില്‍ സേവിച്ചാല്‍  പ്രമേഹത്തിന് ഉത്തമമാണ്.

Dr. Mohan P.T.
Mob. No. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ