2018, ഏപ്രിൽ 13, വെള്ളിയാഴ്‌ച

GESTALT THERAPY (ജെസ്റ്റാല്‍ട്ട് തെറാപ്പി)

മന:ശാസ്ത്രത്തില്‍ ഒരുപാട് ചികിത്സാ സമ്പ്രദായങ്ങള്‍ ഉണ്ട്. ഹി പ്നോട്ടിസ ത്തിന്‍റെ രീതിയോട് ഏറെക്കുറെ അടുത്തു നില്‍ക്കുന്ന ഒരു ചികിത്സാരീതിയാണ് ജെസ്റ്റാള്‍ട്ട് തെറാപ്പി. ഹിപ്നോട്ടിസ ത്തില്‍ കക്ഷിയുമായി ബന്ധം സ്ഥാപിക്കുവാന്‍ ഒത്തിരി ബു ദ്ധിമുട്ടുണ്ട്. കക്ഷികളുടെ മാനസ്സീക ഭയവും പിരിമുറുക്കവും ആദ്യമയി ലഘൂകരിക്കണം. ഒന്നോ രണ്ടോ തവണ കൊണ്ട് കക്ഷി    ചികിത്സക്ക് അനുയോജ്യമയ അഗാധ നിദ്രയിലേക്ക് പോകണമെ ന്നില്ല. കക്ഷിയെ ഉറക്കി നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടുള്ള ചികിത്സയല്ല ഹിപ്നോട്ടീസം. ഹിപ്നോട്ടീസത്തിന്‍റെ എല്ലാ വശ ങ്ങളേയും കുറിച്ച് ഞാന്‍ 'ഹിപ്നോട്ടീസം' എന്ന അദ്ധ്യായത്തില്‍  പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ പറയുന്നില്ല.

ജസ്റ്റാള്‍ട്ട് തെറാപ്പിയില്‍ വികാരങ്ങളെയാണ് ചികിത്സിക്കുന്നത്. FEELINGS അഥവ വികാരങ്ങള്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടേണ്ടതല്ല. ചോദ്യം ചെയ്യു വാനും പാടില്ല. വികാരങ്ങള്‍ ഉണ്ടാക്കുന്നതല്ല. മറിച്ച് അവ സ്വയം ഉള്ളില്‍ നിന്ന് ഉണ്ടാകുന്നതാണ്. വികാരങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവ പ്രവര്‍ത്തിക്കു വാന്‍ പാടില്ല.  അവരവരുടെ ഫിലിംഗ് അവരവര്‍ക്ക് വലുതാണ്.

ഒരു നെഗറ്റീവ് ഫീലിംഗ് ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടേണ്ടത് ആവശ്യ മാണ്. ഭയം, സങ്കടം എന്നു തുടങ്ങീ നെഗറ്റീവ് ഫീലിംഗുകള്‍ എന്തു തന്നെയാ യാലും അതില്‍ തന്നെ മുങ്ങി താഴരുത്. ഉടനെ പോസിറ്റീവ് ഫീലിംഗിലേക്ക് കടന്നു വരണം. അതിന് നെഗറ്റീവ് സാഹചര്യങ്ങളിനിന്ന് അഥവ നെഗറ്റീവ് ഫീലിംഗ് നല്‍കുന്ന അവസ്ഥകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം. 

വികാരങ്ങളെ ഒരിക്കലും പ്രതിരോധിക്കരുത്. വികരാങ്ങളെ പ്രതിരോധിച്ചാല്‍ അവ വീണ്ടും വീണ്ടും വരും. ഉണ്ടകുന്ന വികാരങ്ങളെ സ്വയം അനുഭവിച്ച് തീര്‍ ക്കുക. അങ്ങിനെയാണ് ചെയ്യേണ്ടത്. നമ്മുടെ വികാരങ്ങളെക്കുറിച്ച് നാം അവ ബോ ധവാനിയിരിക്കുകയാണ് വേണ്ടത്.

കക്ഷിയെ ചികിത്സകന്‍റെ അടുത്ത് വരുമ്പോള്‍ ചികിത്സകന്‍ കക്ഷിയില്‍ നെഗ റ്റീവ് വികാരങ്ങള്‍ ഉണ്ടാക്കും. അതിനായി കക്ഷിയോട് കണ്ണുള്‍ അടച്ചു കൊ ണ്ട് നെഗറ്റീവ് ഫീലിംഗ്  എന്താണെങ്കില്‍ അതിനെ ഗാഢമായി ചിന്തിക്കുവാ ന്‍ ആവശ്യപ്പെടുന്നു. ഈ ചികിത്സയില്‍ ആദ്യമായി കക്ഷിയെ വിശ്രമാവസ്ഥ യിലേക്ക് പ്രവേശിപ്പിക്കപ്പെ ടുന്നു. അതിനു ശേഷം അവരുടെ പ്രശ്നങ്ങള്‍ ഭാവ നയില്‍ കാണുവാന്‍ ആവശ്യപ്പെടുന്നു. തെറാപ്പിസ്റ്റ്  അവരുടെ പ്രശ്നങ്ങളുടെ കാര്യങ്ങള്‍ക്ക് തീവ്രത കൂട്ടു വാനായി നിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ടിരി ക്കു ന്നു. തീവ്രതയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിപ്പെടുമ്പോള്‍ അവരുടെ കാലിലെ പെരുവിരല്‍ മുതല്‍ മൂര്‍ദ്ധാവ് വരെ ഏതെല്ലാം ഭഗങ്ങളില്‍ ഏതെല്ലാം അവയ വങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് ശ്രദ്ധിക്കുവാന്‍ പടിപടി യായി പറയുന്നു. അസ്വസ്ഥതകള്‍, വേദന, കാഠിന്യം, മൃദുലത, നിറങ്ങള്‍, മുറു ക്കം എന്നിവ എവിടെ എങ്ങിനെ എന്ന് ചോദിച്ചു മനസ്സിലാക്കുന്നു. ഹൃദയമി ടിപ്പ്, ശ്വസോ ച്ഛ്വാസം എന്നിവ എങ്ങിനെ എന്ന് ചോദിക്കുന്നു. 

വീണ്ടും കക്ഷിയെ വിശ്രമാവസ്ഥയിലേക്ക് കൊണ്ടുവരുന്നു. തുടര്‍ന്ന് കക്ഷിയെ കണ്ണുകളടപ്പിച്ച് വീണ്ടും ഫീലിംഗിനെ ഭാവനയിലേക്ക് കൊണ്ടുവരുവാ നിര്‍ദ്ദേ ശിക്കുന്നു. തെറാപ്പിസ്റ്റ് ഫീലിംഗിന്‍റെ തീവ്രത കൂട്ടുന്നു. പരമാവധി എത്തി കഴി യുമ്പോള്‍ കക്ഷിയെ വിശ്രമാവസ്ഥയിലേക്ക് കൊണ്ടുവരുന്നു. പെരുവിരല്‍ മുതല്‍ മൂര്‍ദ്ധാവ് വരെ ശ്രദ്ധിക്കുവാന്‍ പറയുന്നു. ഇപ്പോള്‍ എന്തെങ്ങിലും മാറ്റങ്ങള്‍ ശരീരത്തിനും മനസ്സിനും വന്നിട്ടുണ്ടോ എന്ന് ആരായുന്നു. എത്ര ശതമാനം മാറ്റം വന്നിട്ടുണ്ട് എന്ന് ആരായുന്നു. ഇങ്ങിനെ ഒരു ദിവസം മൂന്നോ നാലോ തവണ ചെയ്യുന്നു. പിന്നെ ആവശ്യമുള്ള സിറ്റിംഗുകള്‍ തെറാപ്പിസ്റ്റ് ആവശ്യപ്പെടും.

ഡോ. മോഹന്‍ പി.ടി.
മോബ്. നമ്പര്‍: 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ