2018, ഏപ്രിൽ 12, വ്യാഴാഴ്‌ച

മഞ്ഞപ്പിത്തത്തിന് ഒറ്റമൂലി

പണ്ട് അറിവ് പകര്‍ന്ന് കൊടുത്താല്‍ ശാപം ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നെ കൊട്ടാര വൈദ്യന്മാര്‍ വാണിരുന്ന കാലവും. കൊട്ടാരം വൈദ്യന്മാര്‍ ചികിത്സക്ക് ദക്ഷിണയും പണവും വാങ്ങിയിരുന്നില്ല. 12 വര്‍ഷക്കാലം ശിഷ്യനായിരുന്നാല്‍ മാത്രമേ ഏതൊരു വിദ്യയും പകര്‍ന്നു ശിഷ്യന് പകര്‍ന്നു കൊടുക്കൂ. കാലം മാറിയപ്പോള്‍ പണത്തിന് ദുര മൂത്ത പ്പോള്‍ എല്ലാം ദുരുപയോഗം ചെയ്തു തുടങ്ങി.
എനിക്കു ഉപദേശിച്ചു തന്ന അതീവ രഹസ്യമായ ഈ ഒറ്റമൂലി ആരില്‍ നിന്നും പണം വാങ്ങാതെ ഉപദേശിക്കണം എന്നുതന്നെയാ ണ് ഞാനും നിങ്ങളോട് ഉപദേശിക്കുന്നത്. പണം വാങ്ങിയാല്‍ ശരിയായ ഫലം കിട്ടുകയില്ലത്രേ.
ഇതാണ് ഔഷധം. വെളുത്ത ആവണക്കിന്‍റെ തളരില (കൂമ്പില) 3 എണ്ണം പറി ച്ചടുത്ത് കറന്നെടുത്ത പശുവിന്‍ പാലില്‍ അരച്ച് രാവിലെ വെറും വയറ്റില്‍  കൊടുക്കണം. 2 മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്. 2 മണിക്കുറിനു ശേഷം പൊടിയരിക്കഞ്ഞി മാത്രം കഴിക്കാം. മരുന്ന് കഴിച്ച് 1 മണിക്കൂറിനുള്ളി ല്‍ രോഗി ഛര്‍ദ്ദിക്കുകയാണെങ്കില്‍ രോഗാവസ്ഥ മൂര്‍ഛിച്ച നിലയിലാണെന്ന് മനസ്സിലാക്കി ഉടനെ നല്ല വൈദ്യനെ കാണണം. കുഴപ്പമില്ലെങ്കില്‍ അടുത്ത ദിവ സം മൂത്രം നോക്കി കുറവു കാണുന്നുവെങ്കില്‍  ആവണക്കിന്‍റെ 1 തളിരില മാ ത്രം പഴയതു പോലെ പാലില്‍ അരച്ചു കൊടുക്കുക. പിന്നെ ഈ ഔഷധം തുട രുത്. രോഗം മാറിയുണ്ടാകും. കിഴാര്‍നെല്ലി പോലുള്ള ഔഷധങ്ങള്‍ കഴിക്കാം. പഥ്യം നോക്കണം. അത് വൈദ്യരുടെ നിര്‍ദ്ദേശം പ്രകാരം തുടരണം. ഈ ഔഷധ പ്രയോഗം ഒരിക്കലും നിരാശ വരുത്തില്ല. ഈശ്വര കടാക്ഷം കൂടി വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഡോ. മോഹന്‍ പി.ടി.മോബ്.ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ