2018, ഏപ്രിൽ 3, ചൊവ്വാഴ്ച

മധുര തുളസി (സ്റ്റീവിയ)

ഇക്കാലത്ത് വളരെ പ്രചുരപ്രചാരമേറിയ ഒരു സസ്യമാണ് മധുര തുളസി. പേരില്‍ തന്നെ മധുരം ഒളിഞ്ഞിരിക്കുന്നു, പഞ്ചസാരയേ ക്കാള്‍ 30 ഇരട്ടി മധുരമുണ്ട് ഈ സസ്യത്തിന്. പ്രമേഹകാര്‍ക്ക് ഈ ഔഷധം  ഒരു അനുഗ്രഹമായി തീര്‍ന്നിരിക്കുന്നു. അടുത്തയിടെയാ ണ് സര്‍ക്കാര്‍ ഇതിനെ ഭക്ഷ്യയോഗ്യമായി അംഗീകരിച്ചതും, ഭക്ഷണ പാനീയങ്ങളില്‍ ചേര്‍ക്കാന്‍ അനുവദിച്ചതും. ശീതള പാനിയങ്ങള്‍, മിഠായികള്‍, ബേക്കറി സാധനങ്ങള്‍ തുടങ്ങീ മധുരം ആവശ്യം വരു ന്ന സ്ഥലങ്ങളില്‍ ഇത് ഉപയോഗിക്കാം. 

മധുരം ഇത്തിരി കൂടുതലാണെങ്കിലും പ്രമേഹം, രക്ത സമ്മര്‍ദ്ദം എന്നിവ ഉള്ളവര്‍ക്കെല്ലാം ഒരു ശങക്യും ഭയവും കൂടാതെ ഇത് ഉപയോഗിക്കാം. താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ എന്നിവ പരിഹരിക്കുന്നതിനും മധുര തുളസി ഉത്തമമാണ്. 

ജീവിത ശൈലിരോഗങ്ങളില്‍ ഒന്നായ പ്രമേഹത്തിന് ഇത് അത്യുത്ത മാണെന്ന് നേരത്തെ പറഞ്ഞിരുന്നുല്ലോ. പഞ്ചസാരക്കു പകരം മധുര തുളസി ചേര്‍ത്ത് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന രാസവസ്തുവാണ് രക്തത്തി ലെ പഞ്ചസാരയുടെ അളവ് കുറക്കുവാന്‍ സഹായിക്കുന്നത്. മധുര തുളസി മനുഷ്യ ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പി ക്കുന്നു. പ്രമേഹ നിയന്ത്രണത്തിനായി മധുര തുളസിയിട്ടു തിളപ്പിച്ച വെള്ളമാണ് കഴിക്കേണ്ടത്. ഇതിനായി  തിളപ്പിച്ച വെള്ളത്തിലേക്ക് കുറച്ച് മധുര തുളസി ഇല ഇട്ടാല്‍ മതിയാകും. ദിവസലും 3 നേരം ഇത് കഴിക്കുക. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവുള്ലളവര്‍ ഈ പാനിയം ഉപയോഗിക്കരുത്. 

ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ്  ബയോളജിയില്‍ പ്രസിദ്ധികരിച്ച പഠന റിപ്പോര്‍ട്ട്  പ്രകാരം രക്ത സമ്മര്‍ദ്ദത്തിനും ഹൈപ്പര്‍ ടെന്‍ ഷനും മധുര തുളസി ഏറെ ഫലപ്രമാണെന്ന് പറയപ്പെടുന്നു. തുടര്‍ ച്ചയായി 2 വര്‍ഷം വരെ ഉപയോഗിക്കണം എന്ന് പറയപ്പെടുന്നു. മുമ്പ്  പ്രമേഹത്തിനു പറഞ്ഞ പ്രകാരം മധുര തുളസിയുടെ ഉണങ്ങി പൊടിച്ച ഇല വെള്ളത്തില്‍ ഇട്ട് 5 മിനിട്ട് ഇട്ടു തിളപ്പിച്ച വെള്ളം തന്നെയാണ് കുടിക്കേണ്ടത്. 

മധുര തുളസിയില്‍ ആന്‍റീ ബാക്റ്റീരിയല്‍, ആന്‍റി ഫംഗല്‍, ആന്‍റി ഇന്‍ ഫ്ലമേറ്ററി ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.അതുകൊ ണ്ട് മധുര തുളസിയുടെ ഉപയോഗം താരനും, മുടികൊഴിച്ചിനും മു ഖക്കുരുവിനും  നല്ലതാണ്. ഷാംമ്പുവിലോ താളിയിലോ മറ്റോ ഇതി ന്‍റെ ഇലയുടെ ചാര്‍ ചേര്‍ത്തി കുളിക്കുന്നത് നല്ലതാണ്. കൂടതെ മുഖ ക്കുരുവിന് ഇതിന്‍റെ ഇല അരച്ച് കുരുവില്‍ തേച്ചു പിടപ്പിക്കു ക. രാത്രി കിടക്കാന്‍ നേരത്ത് കഴുകി കഴയുക. ഇവ പതിവായി ചെ യ്താല്‍ മാത്രമേ ഫലം കിട്ടൂ.  

ശരീരി ഭരം കുറക്കുന്നതിന് ഇത് പതിവായിട്ട് ഉപയോഗിച്ചാല്‍ മ തി. പഞ്ചസാരയില്‍ കലോറി ധാരളമുണ്ട്. എന്നാല്‍ മധുര തുളസി യില്‍ കലോറി ഒട്ടും ഇല്ലെന്നു തന്നെ പറയാം. ഇതു കൂടാതെ കൊഴു പ്പു ഭക്ഷണങ്ങളോടുള്ള ആസക്തി ഇല്ലാതാക്കാനും ഇതിന്‍റെ ഉപ യോഗം സഹായിക്കും. ഭക്ഷണം പാകം ചെയ്യന്ന അവസരത്തില്‍ ഇലയുടെ നീര് അതില്‍ ചേ‍ര്‍ത്തു നല്‍കിയാല്‍ മതി. മധുരമുള്ള ഭക്ഷ ണങ്ങളില്‍ മാത്രമേ ചേര്‍ക്കാവൂ. കറികളില്‍ ചേര്‍ത്താല്‍ മധുരി ക്കും. 

മുറിവുകള്‍  ഉണങ്ങുന്നതിലേക്ക് മധുര തുളസി ഉപയോഗിക്കാം. ആന്‍റി സെപ്റ്റിക്, ആന്‍റീ ബ‌ാക്റ്റീരിയല്‍ ആദി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന്  മുമ്പ് പറഞ്ഞിരുന്നുവല്ലോ. അതുകൊണ്ടു തന്നെ മുറിവുകളെ സൗ ഖ്യപ്പെടുത്തു വാന്‍ മധുര തുളസിക്ക് കഴിയും.  ഇലയുടെ നീര് ഇടിച്ചുപിഴിഞ്ഞ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് പുരട്ടുക. കുറച്ചു കഴിഞ്ഞ് ഒരു പഞ്ഞികൊണ്ട് തുടച്ച് എടുക്കുക. കുറച്ചു നാളുകള്‍ക്കുള്ളില്‍ മുറിവ് ഉണങ്ങുന്നതാണ്.

പൂത്തു നില്‍ക്കുന്ന ചെടിയുടെ ഇലകള്‍ പറിച്ചെടുത്ത് എട്ട് മണി ക്കോറോളം നിഴലില്‍ ഉണക്കിഎടുത്ത് പൊടിക്കണം. ഇലപൊടി യാണ് പ്രമേഹത്തിനും മറ്റും തിളപ്പിക്കുവാന്‍ ഉപയോഗിക്കേണ്ടത്. 

ഇതിന്‍റെ  വേരാണ് നടീലിന് സാധാരണ ഉപയോഗിക്കുക. 2 മാസം കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാകും. പൂത്തുകഴിഞ്ഞാല്‍ കത്രിച്ച് ഇലകള്‍ എടുത്ത് നിഴലില്‍ ഉണക്കി ഉപയോഗിക്കാം.



ഡോ. മോഹന്‍ പി.ടി.
Mob.No. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ