2018, ഫെബ്രുവരി 16, വെള്ളിയാഴ്‌ച

നമ്മുടെ ആരോഗ്യത്തിന്

ആരോഗ്യം നമുക്ക് സുപ്രധാന കാര്യമാണ്. ആയുസ്സിനെ പ്രദിപാദിക്കുന്നു ആയൂര്‍വേദം. ഇന്നത്തെ രോഗങ്ങള്‍ക്ക് കാരണം മനസ്സും ശരീരവും ദുഷിച്ച തുകൊണ്ടാണ്. മനസ്സ് ശുദ്ധിയാകണമെങ്കില്‍ പ്രാണായമവും, ധ്യനവും, യോഗാ സനങ്ങളും ആവശ്യമാണ്. മനസ്സില്‍ നിന്നുമാണ് രോഗങ്ങള്‍ ഉദ്ഭവിക്കുന്ന തെന്ന് ഹോമ്യോപ്പതിയും, ആയൂര്‍വേദവും പറയുന്നു. രോഗം ശരീരത്തില്‍ പ്രകടമാകുന്നതിനേക്കാള്‍ മുന്നേ മനസ്സില്‍ രൂപപ്പെട്ടിരിക്കും.

ആധുനിക വൈദ്യം അതായത് മോഡേണ്‍ മെഡിസന്‍ ഇന്ന് സാങ്കേതികത്തില്‍ കുടുങ്ങി കിടക്കുകായണ്. പഠിച്ചാല്‍ സാങ്കേതിക വിദ്യ ആര്‍ക്കും നേടവുന്ന താണ്. ഒരു രോഗി അലോപ്പതി ഡോക്റ്ററെ സമീപിച്ചാല്‍ ആദ്യം എല്ലാ വിധ ടെസ്റ്റുകളും നടത്തും. ഒന്നുകില്‍ തനിക്ക് ഒന്നും ഇല്ലന്നോ മറ്റോ പറയും. അല്ലെ ങ്കില്‍ ഉയ‍ര്‍ന്ന ടെസ്റ്റുകള്‍ക്ക് കുരിച്ചു കൊടുക്കും. പലപ്പോഴും എന്തെങ്കിലും കുറച്ച് ഔഷധങ്ങള്‍ കുറിച്ചു കൊടുക്കും. രോഗിയുടെ മനസ്സിനെ ഈ ഡോക്റ്റര്‍ മാര്‍ അറിയാതെ പോകുന്നു. രോഗിയെ അഥവ രോഗിയുടെ അവസ്ഥ ഫഠിച്ചാലല്ലേ രോഗത്തെ ചികിത്സിക്കുവാനാകൂ.

ഡോക്റ്റര്‍ക്ക് രോഗിയുടെ രോഗം മാറ്റുവാനാകും എന്ന് രോഗിയും, ബന്ധുക്ക ളും വിശ്വസിക്കുന്നു. പലപ്പോഴും അക്കര്യം സങ്കീര്‍ണ്ണതയിലേക്ക് വലിച്ചറിയ പ്പടുന്നു. ഡോക്റ്റര്‍ക്ക് അറിവില്ലാത്തതിന്‍റെ കുഴപ്പമൊന്നുമല്ല. മറിച്ച് പഠന രീതിയുടെ തകരാറാണ്. ആധുനിക ഡോക്റ്റര്‍മാര്‍ രോഗികളെ യന്ത്ര സമാന മായി കാണുന്നു. ഹൃദയം മാറ്റി വെയ്ക്കുക, കരള്‍ മാറ്റി വെയ്ക്കുക, കിഡ്നി മാറ്റിവെയ്ക്കുക ഇങ്ങിനെ പോകുന്നു കാര്യങ്ങള്‍.

ഒരു അവയവത്തിന് എന്തെങ്കിലും തകാരാറു സംഭവിച്ചാല്‍ അതിന്‍റെ  കാരണം കണ്ടുപിടിച്ച് അതിനെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനു പകരം സര്‍ജറി നടത്തി പകരം മാറ്റി വെയ്ക്കുന്നു. കുറച്ചു കഴിയമ്പോള്‍ മാറ്റിവെച്ച അവയ വവും തകരാറിലാകുന്നു. ഒരു യന്ത്രത്തെപോലെ മനുഷ്യ അവയവങ്ങളെ മാറ്റിവെയ്ക്കുന്നത് ഉചിതമല്ല. കാറിന്‍റെ ബാറ്ററി പോയാല്‍ മാറ്റി പുതയത് മാറ്റി സ്ഥപിക്കുന്ന ലാഘവത്തോടെ മനുഷ്യ ശരീരത്തേയും അവയവങ്ങളേയും കാണരുത്. മനുഷ്യ അവയവങ്ങള്‍ ഫാക്റ്ററി വഴി നിര്‍മിച്ച് വെച്ച് പിടിപ്പി ക്കാവുന്ന ഒന്നല്ല. ആരോഗ്യമുള്ളവരില്‍ നിന്ന് ആരോഗ്യമുള്ള അവയവങ്ങള്‍ എടുത്തു മാറ്റികൊണ്ടാണ് ഈ പ്രക്രിയ പലതും നടത്തുന്നത്. മനുഷ്യനായ രോഗിക്ക് മനസ്സ് എന്നൊന്നുണ്ട്. യന്തരങ്ങള്‍ക്ക് അതില്ലല്ലോ.

പല സര്‍ജറികളും അനാവശ്യവും ആപത്തുകളും ആണ് എന്ന് പലര്‍ക്കും അറിയില്ല. കല്ല് നീക്കുവാനായി ഉപകരണം ഉപയോഗിച്ച് പൊട്ടിച്ച് കളയുമ്പോള്‍ അതോടൊപ്പം ആ അവയവത്തിന്‍റെ ചില ഭഗങ്ങള്‍ക്കു കൂടി കേട് സംഭവിക്കുന്നുണ്ട്. കാലക്രമേണ ആ അവയവം തകരാറിലാകുയും ചെയ്യുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും ആവശ്യമുള്ലതാണ്. അവ തമ്മില്‍ പരസ്പര പൂരകങ്ങളാണ്. അവയെ വിടര്‍ത്തിയാല്‍ മറ്റു അവയവങ്ങള്‍ക്കും തകരാറു സംഭവിക്കും.

നാം കഴിക്കുന്ന ആഹരം കരള്‍ ആഗിരണം ചെയ്യുന്നു. കരളിലെ ആഗിരണം ചെയ്ത വസ്തുക്കളിലെ വിഷാംശങ്ങളും ദോഷങ്ങളും മറ്റും കിഡ്നി അരിച്ച് മാറ്റി കളയുന്നു. അരിച്ച രക്തത്തെ ഹൃദയത്തിലേക്കും, ശ്വസകോശത്തിലേക്കും കൊണ്ടുപോകുന്നു. ഇങ്ങിനെ ഓരോ അവയവവും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. മനസ്സിനെ ശുദ്ധീകരിക്കുവാന്‍ യോഗസനങ്ങളും, പ്രാണായാവും, ധ്യാനവും മതിയാകും. അതുകൊണ്ട് തന്നെ ശരീരത്തിലെ മാലിന്യങ്ങളും നിര്‍ മ്മാജ്ജനം ചെയ്യുവാന്‍ കഴിയും. പക്ഷെ എല്ലാവരും അങ്ങിനെ ഒന്നും ചെയ്യു ന്നുമില്ല. പല രോഗങ്ങളും സംഭവന ചെയ്യുന്നത് ഉദരം സംബന്ധിച്ചാണ്. ശരിയായ മല ശോധനയും, മൂത്ര വിസര്‍ജ്ജനവും ഉണ്ടായാല്‍ തന്നെ ഒരാള്‍ ആരോഗ്യവാനായിരിക്കും.

അതുകൊണ്ട് ശരീരം ശുദ്ധിയക്കുവാന്‍ ആയുര്‍വേദത്തില്‍ വമന (ഛര്‍ദ്ദി) ചികിത്സയും വയറിളക്കവും ചെയ്യാറുണ്ട്. വയറ്റിലെ ശരീരത്തിലെ അശുദ്ധി നീക്കുന്നതിന് മസത്തില്‍ ഒരിക്കല്‍ വയറിളക്കുന്നത് ഉചിതമായിരിക്കും. വയറിളക്കുന്നതോടെ ഒരു മാതിരി രോഗങ്ങള്‍ കുറയും. ഇത് ഒരു വൈദ്യന്‍റെ നിര്‍ദ്ദേ ശപ്രകാരം ചെയ്യേണ്ടതാണ്. എന്നാലും ഞാന്‍ വയറിളക്കാന്‍ ഒരു യോഗം പരഞ്ഞു തരാം. രണ്ടോ മുന്നോ വയസ്സു മുതല്‍ കുട്ടികള്‍ക്ക് മലബന്ധം കാണുകയാണെങ്കില്‍ ചെന്നാമുക്കിയും, കുരു ഇല്ലാത്ത കടുക്കയും തൃകോല്‍പ്പ കൊന്നയും കറുത്ത മുന്തിരിങ്ങയും കൂടി ചേര്‍ത്ത് കഷായം വെച്ച് കഴിക്കണം. 3 ഗ്ലാസ്സ് വെള്ളത്തില്‍  മരുന്നുകള്‍ ഇട്ട് നാലില്‍ ഒന്നായി വറ്റിച്ച് അര ഗ്ലാസ്സ് വിതം കഴിക്കുക. ഒരു വിധ ക്ഷീണമോ തളര്‍ച്ചയോ ഉണ്ടാകില്ല. കുഞ്ഞുങ്ങള്‍ക്ക് നാക്കില്‍ ഏതാനും തുള്ളി മാത്രം ഇറ്റിച്ചു കൊടുക്കണം. സാധാരണ ഗതിയില്‍ മാസത്തില്‍ ഒരിക്കല്‍ കഴിച്ചാല്‍ രോഗ പ്രതിരോധ ശക്തി ലഭിക്കും.

ഡോ. മോഹന്‍ പി.ടി.
മോ. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ