2017, നവംബർ 20, തിങ്കളാഴ്‌ച

നമ്മുടെ ആരോഗ്യം

ഇന്ന് ഹെൽത്ത് കോണഷ്യസനസ്സ് (ആരോഗ്യ അവബോധം) രോഗ ദുരിതാദികൾക്ക് ഒരു പരിഹാരമാകുന്നില്ല. ജീ വിത ശൈലി രോഗങ്ങൾ മനുഷ്യൻറെ ഭാഗമായി തീർന്നു. പല തരം ചികിത്സാ സമ്പ്രദായമുണ്ടങ്കിലും ഒന്നും ഒരു പരിഹാരത്തിനാകുന്നില്ല. ആരോഗ്യ ത്തിനു വേണ്ടി ഡോക്ടർമാരും വൈദ്യന്മാരും ഒത്തിരി കഷ്ടപ്പടുന്നുണ്ട്. കൂടാതെ ജോത്സ്യന്മരും അവരാൽ തന്നാലാ യത് ചെയ്യുന്നുണ്ട്.

ഇപ്പോൾ സാധാരണക്കാരേക്കാൾ വേഗം, സുഖലോലുപരായ ഡോക്ടർമാരാണ് രോഗത്തിൻറെ പിടിയിലായി കാലയവനികക്കുള്ളിൽ മറയുന്നത്. പ്രകൃതി യിൽ നിന്നകന്നു ജിവിക്കുന്ന മനുഷ്യർക്കും, അവർ വളർത്തുന്ന മൃഗങ്ങൾക്കും മാത്രമാണ് രോഗ ദുരിദാദികൾ സംഭവിക്കുന്നത്.

ഇന്ന് യോഗക്ക് വളരെ പ്രാധാന്യം നൽകിവരുന്നുണ്ട്. യോഗ എന്നു വെച്ചാൽ യോജി ച്ചിരിക്കുക എന്നാണ്. അതായത് ഈശ്വരനുമായി ലയിച്ചിരിക്കുക എന്നർത്ഥം. അങ്ങി നെ യോജിച്ചിരിക്കുവാൻ 8 കാര്യങ്ങൾ ഉണ്ട്. അവ യമ നിയമാദികൾ ആണ്. അവ 8 ഉം യ ഥാവിധി അനുഷ്ഠിക്കണം. അതിലെ യോഗാസന ങ്ങൾ മാത്രം ശീലിച്ചതുകൊണ്ട് മാത്രം ഒരിക്കലും ആരോഗ്യം നിലനിൽക്കില്ല.യോഗസനങ്ങൾ പലരും ഒര്ു വ്യായാമ മുറപോലെ ചെയ്യുന്നതുകൊണ്ടും ശ രിയായ ഫളം ലഭിക്കുകയില്ല.

സാമ്പാർ ഉണ്ടാക്കുമ്പോൾ കുറച്ചു വെള്ളവും പരി പ്പും ഇട്ടു വേവിച്ചാൽ പോരല്ലോ. അതിൻറെ സർവ്വ ചേരുവകളും ചേർന്നാലല്ലേ അതിനു സാമ്പാർ എ ന്നു പറയുകയുള്ളൂ.
എല്ലാറ്റിനും മനസ്സാണ് പ്രാധാന്യം.മനസ്സ് ശരിയായി പ്രവർത്തിക്കണം. വിശ്വാസം ഒരു പ്രധാന ഘടകമാ ണ്. സ്നേഹവും, അംഗീകാരവും, ബഹമാനവും വേ ണം. ഇവയൊക്കെ ഉണ്ടെങ്കിലെ മാപ്പു കൊടുക്കുവാ നുള്ള ഒരു അവസ്ഥ നമ്മളിൽ ഉണ്ടാകൂ. അത്തരം അവസ്ഥ സംജാതമായാൽ കുറേയേറെ രോഗങ്ങളും ദുതിരതങ്ങളും നമ്മെ വിട്ടുപോകും.

എല്ലാ പ്രശ്നങ്ങൾക്കും കാരണക്കരൻ മനസ്സാണെന്നാ ണ് യോഗാചാര്യനും, ആയൂർവ്വേദവും ഹോമ്യപ്പതി യും പറയുന്നത്. ശരീരത്തിനല്ല മനസ്സിനാണ് ചികി ത്സ വേണ്ടത്. ഇന്ന് ആരോഗ്യ പ്രശ്നങ്ങൾക്കായി പല വാട്ടസപ്പ് ഗ്രൂപ്പുകളും, ഫേസ് ബുക്ക് ഗ്രൂപ്പുകളും, യൂ ട്യൂബ് ച്നലുകളും ഉണ്ട്.ചർച്ചകളും നിർദ്ദേശങ്ങളുമാ യി അവർക്ക് മുന്നോട്ടു പോകാമെന്നാല്ലാതെ ആരോ ഗ്യ പ്രശ്നത്തിന് പരിഹാരമാകുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ