2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

സമയമില്ലാത്ത പരാതി

രോഗങ്ങൾ വരുന്നത് മനസ്സിൽ നിന്നാണ്. മനസ്സ് ദുഷിച്ചതുകൊണ്ട് രോഗങ്ങൾ ഉണ്ടാകുന്നു. ഈശ്വരൻ ആരേയും രോഗികളായി സൃഷ്ടിച്ചിട്ടില്ല. മനസ്സിൽ കോപം, കാമം, പിശുക്ക്, അസൂയ തുടങ്ങീ പ്രതികൂല ചിന്തകൾ നിറയുമ്പോൾ രോഗങ്ങൾ വരുന്നു. സ്നേഹം, സന്തോഷം, സമാധനം, മാപ്പ് നൽകുക എന്നീ അനുകൂല ചിന്തകൾ നിറയുമ്പോൾ രോഗ വിമുക്തമാകുന്നു. ഇതു രണ്ടും സംഭവിക്കുന്നത് നമ്മുടെ തലച്ചോറിനകത്തു സൃഷ്ടിക്കപ്പെടുന്ന രണ്ടു തരം രാസ വസ്തുക്കളാണ്. ചിന്തകളെല്ലാം ശക്തിമത്തമായ ഊർജ്ജങ്ങളാണ്. 

പലർക്കും സമയമില്ലാ എന്ന പരാതി പറയാറുണ്ട്. എല്ലാവർക്കും ദിവസത്തിൽ 24 മണിക്കൂർ ആണ്. പരാതികാർക്ക് മറിച്ചാണെന്ന് തോന്നുന്നു. നിൻറെ സൃഷ്ടിയാണ് സമയത്തിൻറെ പരിമിതി. നീ എടുക്കുന്ന തീരുമാനങ്ങളാണ് നിനക്ക് പരിമിതികൾ നിശ്ചയിക്കുന്നത്. ശരിയായ ടൈം മാനേജു മെൻറ് അറിയുന്നവനാണെങ്കിൽ ഇത്തരം ഒരു പരാതി കാണുകയില്ല. മദ്യപാനം ചെയ്യുന്നതിനും, സിനിമ കാണുന്നതിനും, പീഢനത്തിനും മറ്റും ഇവർക്ക് ധാരളം സമയവുമുണ്ട്. എന്നാൽ കുടുംബ ബന്ധം നല്ല നിലയിൽ നില നിർത്തുന്നതിനോ, ബന്ധു റിലേഷൻഷിപ്പ് നില നിർത്തുന്നതിനോ ഇവർക്ക് താൽപര്യമില്ല. അടുത്ത കാലത്ത് ഒരു സംഭവമുണ്ടായി. ഒരാളുടെ മാതാവിന് ഒരു ആപത്ത് സംഭവിച്ചു. അയൾക്ക് ബന്ധുക്കളെ പുല്ലുവിലയാണ്. എല്ലാം സുഹൃത്തുക്കളാണ് സഹായം എന്നാണ് വിചാരം. ഒരു ആപത്ത് അമ്മക്ക് വന്നപ്പോൾ അയാൾ നിസ്സഹായനായി അന്ധം വിട്ടു നിന്നുപോയി.  അയാളുടെ അടുത്ത ബന്ധുക്കാരേ സഹായിക്കുവനും, രക്ഷിക്കുവാനും ഉണ്ടായുള്ളു. സുഹൃത്തക്കൾക്കും ചില കാര്യങ്ങളിൽ പരിമിതകളുണെന്ന് മനസ്സിലാക്കണം.  

മറ്റൊരു സംഭവും കൂടി പറയട്ടെ. രാവും പകലും എന്തിന്നില്ലാതെ കഷ്ടപ്പെടുന്നു. ഒരു ജോലിക്കു പോകുന്നു. പിന്നെ സൈഡായി ഒരു ബിസിനസ്സ് ചെയ്യുന്നു. പുലരുമ്പോൾ തുടങ്ങും അദ്ധ്വാനം. പാതിരാ വരെ തടരുന്നു. എന്തിനാണ് സമ്പാദിക്കുന്നത്. ജീവിതം സുഖപ്രദമാകുവാനും, സമാധാനത്തിനും വേണ്ടിയാണ്. സമ്പത്തുകൊണ്ട് ജീവിതം ആനന്ദകരമാകണമെന്നില്ല. ഓണം വന്നപ്പോൾ അയാളുടെ കൊച്ചുമക്കളേയും, ചെറുപ്പ ക്കാരിയായ ഭാര്യയേയും മാറ്റി നിർത്തി അയാൾ കൂട്ടുകരോടൊത്ത് 2 ദിവസം വിനോദ യാത്രക്കു പോയി. കൊച്ചു കുട്ടി കരഞ്ഞിട്ടു പോലും അയാൾക്ക് യാത്രയിൽ നിന്ന് പിൻമാറാനയില്ല. സ്വന്തം സുഖവും താൽപര്യവും മാത്രമാണ് ഓരോ മനുഷ്യനും ചിന്തിക്കുന്നത്. എന്നിട്ട് ഇവർക്ക് മറ്റുള്ളവരു ടെ ദുഖത്തെ പറ്റി പറയാൻ ആയിരം നാവുകളാണ്. മറ്റുള്ളവരെ ഞെളിഞ്ഞു നിന്ന് അപവാദം പറയാൻ മിടുക്കരാണ്. സ്വന്തം കര്യത്തിലാണെങ്കിലോ ഒന്നും അറിയാത്തപോലെ നടക്കും. വെച്ചു തരുന്ന ഭാര്യയോടോ, സ്നേഹിക്കുന്ന കുഞ്ഞുങ്ങളോടോ ഒരു കൃതജ്ഞതയും ഇക്കൂട്ടർക്കില്ല.

ശരിയായ ധന വിനയോഗം പോലെ തന്നെ ശരിയായ സമയ വിനയോഗവും. നിശ്ചിത സമയത്ത് നിശ്ചയകാര്യങ്ങൾ നടപ്പാക്കാൻ കഴിയണം. മുന്നെ ചെയ്യേണ്ടത് മുന്നേ ചെയ്യണം. എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കണം  എന്ന് പ്രാധാന്യം അനുസരിച്ച് ഒഴിവാക്കണം. എല്ലാം വലിച്ചു വാരി എടുക്കരുത്. വീട്ടിലെ കുടുംബാംദങ്ങളോട് ചിലവിടാൻ അൽപം സമയം കണ്ടെത്തണം. സുഹൃത്തു ക്കളെ ഇടക്കിടെ സന്ദർശിക്കുന്നതുപോലെ തന്നെ അടുത്ത് ബന്ധുക്കളേയും കാണണം. എങ്കിലേ ബന്ധങ്ങൾ ശക്തമാകൂ. അതുകൊണ്ട് ബന്ദു ജനങ്ങളുടെ സഹായവും കൂടി ലഭ്യമാകും. കുടംബന്ധങ്ങൾ ശിഥിലമാകുന്നത് ഇത്തരം വീഴ്ചകൾ കൊണ്ടു തന്നെയാണ്.

Dr. Mohan P.T.
Mob: 924993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ