സത്യത്തിൽ നാം ആരാണ്? മാംസവും, മജ്ജയും, അസ്ഥിയും, രക്തവും കൂടി കലർന്ന ഒരു ശരീരം മാത്രമാണോ നാം ? അതുകൂടതെ ബുദ്ധിയും ചിന്തയും മനസ്സും കൂടി കലർന്ന ഒരു ആകത്തുകയാണോ നാം? പുഴുക്കൾ തിളക്കുന്നതു പോലെ പേക്കൂത്തു നടത്തുന്ന ജന്മങ്ങ ളാണോ മനുഷ്യർ?
മനുഷ്യനെ അപഗ്രന്ഥിക്കുമ്പോൾ ബഹുമുഖ ചിന്തകളാണ് മനസ്സിൽ ഊറുന്ന ത്. ജീവിതത്തിലെ കോമളികൾ!!!!? നാം ഓരോരുത്തരും ഒരു ദൃക്സാക്ഷിയാ യി കുറച്ചു ദുരെ മാറി നിന്നുകൊണ്ട് ഓരോരുത്ത രേയും വെറുതെ നിരീക്ഷി ക്കുക. ഓരോരുത്തരും കാണിക്കുന്ന തത്രപ്പാടുകൾ കണ്ട് ചിരി തോന്നും. എ ന്തിനാ ഇവരൊക്കെ ഇത്ര കോലാഹലം കൊട്ടുന്നത്? എന്തിനാണ് ആകുലപ്പെ ടുന്നത്? എന്തിനാണ് ഇത്ര വെപ്രാളപ്പെടുന്നത്? അങ്ങിനെ പോകുന്നു ചിന്തകൾ.
ജീവിക്കുവാൻ പണം ആവശ്യമാണ്. ഏതുപോലെന്നു വെച്ചാൽ ഭക്ഷണം എന്നതുപോലെ തന്നെ. പണം ജീവിതത്തിലെ അത്യാവശ്യ വസ്തുവല്ല. ഭക്ഷണം ആവശ്യത്തിനു മാത്രമേ ഉണ്ടാക്കാറുള്ളൂ. അതുപോലെ തന്നെയാവണം പണവും. ആവശ്യത്തിൽ കവിഞ്ഞു വരുന്ന ഭക്ഷണം മറ്റുള്ളവർക്ക് ദാനം ചെയ്യുന്നതുപോല തന്നെ പണവും നമുക്ക് ദാനം ചെയ്യുവാൻ കഴിയണം. ഭക്ഷണം ആവശ്യത്തിനു മാത്രം ശേഖരിച്ചു വെയ്ക്കുന്നതുപോലെ തന്നെ പണവും ആവശ്യത്തിനു മാത്രമേ ശേഖരിക്കാവൂ.
ഭക്ഷണം ആവശ്യത്തിനു കൂടുതലയാൽ കെട്ടു പോകുന്നതുപോലെ തന്നെ പണവും ആവശ്യത്തിലധികമായാൽ നശിച്ചുപോകും. ഒന്നുകിൽ സമ്പാദിച്ചു വെയ്ക്കുന്നവൻ അല്ലെങ്കിൽ അതിൻറെ അനന്തര അവകാശികൾ. ഭക്ഷണം അമിതമായാൽ ശരീരത്തിനു അസ്വസ്ഥതയും അസുഖവും വരും. അതുപോലെ പണം അധികമായി കയ്യിൽ നിന്നാൽ ശരീരത്തിനു മാത്രമല്ല മനസ്സിനും, ആരോഗ്യത്തിനും ഒരുപോലെ ഹാനികരമാണ്.
നാം ഓരോരുത്തരും ഒരു കമ്പ്യൂട്ടർ പോലെ പ്രോഗ്രാമഡ് ആണ്. ദൈവം നമ്മെ സഷ്ടിച്ചത് പഞ്ചഭൂതങ്ങളായ മണ്ണുകൊണ്ടാണ്. മനുഷ്യ നിർമ്മിതമായ കമ്പ്യൂട്ടറും പഞ്ച ഭൂത നിർമ്മിതി തന്നെയാണ്. മനുഷ്യൻ അടക്കം ഓരോ ജീവിയും പിറക്കുന്നത് കമ്പ്യൂട്ടർ പിറവി എടുക്കുന്നതുപോലെതന്നെയാണ്. കമ്പ്യൂട്ടർ നിർമ്മിച്ചു കഴിഞ്ഞാൽ അതിൽ ഒരു O.S. ( ഓപ്പറേറ്റിംഗ് സിസ്റ്റം) ഇൻസ്റ്റോൾ ചെയ്തിരി ക്കും. ഓ.എസ്. എന്നാൽ വിൻഡോസ് പോലുള്ള ഒരു സോഫ്റ്റ് വെയർ ആണ്. അപ്പോൾ കമ്പ്യൂട്ടർ തുറന്നു കഴിഞ്ഞാൽ അതിൻറെ ഡെസ്ക് ടോപ്പിൽ 2 കാര്യങ്ങളാണ് നമുക്ക് ദർശിക്കുവാനാകുക. ഒന്ന് റിസൈക്ക്ലിൻ ബിൻ, രണ്ട് ദിസ് പിസി. അഥവ മൈ കമ്പ്യൂട്ടർ എന്നിവയാ ണല്ലോ. റിസൈ ക്ലിൻ ബിൻ എന്തിനാണെന്ന് നമുക്ക് അറിയാമല്ലോ. അനാവശ്യ കാര്യങ്ങൾ ഈ കുട്ടയിലാണ് നാം ഇടുക . കാലക്രമേണ ആ കുട്ടയിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യും. ഏതു പ്രകാരം എന്നാൽ ഓഫീസ്സിൽ ആവശ്യമില്ലാത്ത കടലാസ്സു കളും മറ്റും അടുത്തു ള്ള കുട്ടയിലേ ക്ക് ചുരുട്ടി നിക്ഷേപിക്കും. അവ സാനം ആ കുട്ടയിലെ ചവറുകൾ നാം പുറത്തേക്ക് വലിച്ചെറിയു ന്നതു പോലെ. കമ്പ്യൂട്ടറിലും അനാവശ്യമായ ഫയലു കൾ ബിന്നിലേ ക്ക് മാറ്റി അവിട നിന്ന് വീണ്ടും നീക്കം ചെയ്യുന്നു.
അതിനു ശേഷം കമ്പ്യൂട്ടറിൽ നാം നമുക്ക് ആവശ്യമു ള്ള സോഫ്റ്റ് വെയറുകൾ ഇൻസ്റ്റോൾ ചെയ്യുന്നു. അതിനു ശേഷമാണ് മൈ കമ്പ്യൂ ട്ടർ തുറന്നാൽ കമ്പ്യുട്ടറിൽ നമ്മൾ അതിൽ ചേർത്തിരിക്കുന്ന ഫയ ലുകൾ, സോഫ്റ്റ് വെയറുകൾ, ചിത്രങ്ങൾ, ഗാനങ്ങൾ തുങ്ങിയവ നമുക്ക് കാണാനാ കുന്നത്. ആവശ്യമുള്ള സോഫ്റ്റ് വെയർ ഇട്ടില്ലാ യെങ്കിൽ ഓ. എസിൽ ഉള്ള ചില കാര്യങ്ങൾ മാത്രമാണ് നമുക്ക് കാണാനാകുക. അവയാകട്ടെ നമുക്ക് മറ്റുള്ളവ പ്രവർത്തിക്കുവാൻ സഹായിക്കുന്നവയുമാണ്.
അതുപോലെ ഒരു മനുഷ്യ കുഞ്ഞ് ജനിക്കുമ്പോൾ ആ കുഞ്ഞിൻറെ തലച്ചോ റിൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പ്രകൃതി തന്നെ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്. കരയു ക, ചിരിക്കുക, മലമൂത്ര വിസർജ്ജനം ചെയ്യുക എന്നിവ പ്രവർത്തിക്കുന്നതി നുള്ള സോഫ്റ്റ് വെയർ മാത്രമാണ്. അവിടെ ജാതി മത വ്യതാസവും, അസുയ വഞ്ചന, കാമം,ക്രോധം, മോഹം തുടങ്ങയവ ഒന്നും ഇല്ല. തുടർന്നാണ് ഭാഷാപരമയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ആകുന്നത്. അങ്ങിനെയാണ് വാക്കുകൾ ഉച്ചരി ക്കുന്നത്. അവിടന്നങ്ങോട്ട് പടിപടിയായി മുതിർന്നവർ പറയുന്നത് കണ്ടും കേട്ടു കുഞ്ഞിൻറെ തലച്ചോറിൽ ഓരോ കാര്യവും രേഖപ്പെ ടുത്തുന്നു. അതിൻറെ അന്തരഫലമായി കുറേ അരുതലുകൾ, വില ക്കുകൾ, കുറേ വിശ്വാസങ്ങൾ, നീ അതാണ്, നീ ഇതാണ് ഇങ്ങിനെ കുറേ പ്രമാണങ്ങൾ തുടങ്ങീ അനവധി കാര്യങ്ങൾ കുത്തി നിറക്കു ന്നു. കുഞ്ഞിൻറെ സ്വാതന്ത്ര്യം അതോടെ നശിച്ചു. മുതിർന്നവരുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനുള്ള ഒരു ഉപകരണമാക്കി തീർക്കുന്നു. അങ്ങിന കമ്പ്യൂട്ടർ സജ്ജമായതുപോലെ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സും ബുദ്ധിയും പ്രോഗ്രാം ചെയ്തു കഴിഞ്ഞു. പിന്നെ പരാതി പ്രാരാ ബ്ദങ്ങളുടെ പ്രവർത്തനവും സജ്ജമായി എന്നു സാരം.
നമ്മുടെ ജീവിതത്തിലെ സന്തോഷവും, ദുഖവും, സമ്പത്തും നമ്മുടെ സൃഷ്ടി തന്നെയാണ്. നമ്മുടെ കുഞ്ഞു നാളിലെ മുതിർന്നവർ ചെയ്തു വെച്ച പ്രോഗ്രാമാണ് നമ്മെ ഇങ്ങിനെ ആക്കി തീർക്കുന്നത്. നമ്മുടെ പ്രോഗ്രാം പ്രാകരമാണ് നാം പണ മില്ലത്തവരാണ്, നമുക്ക് അങ്ങിനെ ചിന്തിക്കുവാൻ ആകില്ല, ഉയര ങ്ങൾ കീഴടക്കുവാനാകില്ല എന്നൊക്കെ ദുഖിച്ചും വിലപിച്ചും കൊണ്ടിരി ക്കുന്നത്. അതുതന്നെയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൻറെ പരാജയവും. നമ്മുടെ മുൻ ഇന്ത്യാ പ്രസിഡ ൻറ് ബഹു. അബ്ദുൾ കലാം ജി വളരെ താഴെ തട്ടിൽ നിന്ന് ഉയർന്നു വന്ന ആളാണ്. അദ്ദേഹം തൻറെ പ്രോഗ്രാം മാറ്റിയ തിൻറെ വെളിച്ചത്തിൽ ഉയർന്നു വന്നവനാണ്. അതുപോലെ ഒട്ടന വധി പേർ പ്രോഗ്രാം മാറ്റി ജീവിതം വിജയം കൊയ്തവരുണ്ട് നമുക്കു ചുറ്റും. ചിലർക്ക് അത് പ്രകൃത്യാ റി പ്രോഗ്രം ചെയ്യുവാൻ കഴിയും. നമുക്കും നമ്മുടെ പ്രോഗ്രാം മറ്റിയെടുക്കാം. ഹിപ്നോട്ടിസം, അഫർമേ ഷൻ, മുതൽ പല ടെക്നിക്കുകളും നമുക്ക് പ്രയോജനപ്പെ ടുത്താം.
ഡോ. മോഹൻ പി.ടി.
മോബ്. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ