2017, സെപ്റ്റംബർ 13, ബുധനാഴ്‌ച

ബുദ്ധിയും വ്യക്തിത്വവും

എല്ലവരും ബുദ്ധിമാന്മാരണ്. എല്ലവരും വ്യക്തിത്വമുള്ളവരുമാണ്. നമ്മളിൽ പലതരം ബുദ്ധികൾ ഏറ്റക്കുറച്ചിലുകളിലൂടെ നിലനിൽക്കുന്നു. അതുപോലെ നമ്മളെ അറിയാൻ നമ്മുടെ കഴിവുകളെ അറിയുവാൻ നമുക്കറിയില്ല. അതിൻറെ അന്തരഫലമോ നമ്മുടെ ജിവിതം വഴിമുട്ടി നിൽക്കുന്നു. വമുക്ക് നേടൻ കഴിയാത്തത് നമ്മുടെ മക്കളിൽ അവർക്കില്ലാത്ത ബുദ്ധിയും കഴിവുക ളും നാം ആരോപിക്കപ്പെടുന്നു. എന്തെന്നറിയാത്ത മക്കളെ മുതിർന്നവർ ശ്വാസം മുട്ടിക്കുന്നു. മക്കളുടെ ബുദ്ധി പരിശോധിക്കുവാനും, അവരുടെ കഴിവുകൾ അറിയാനും ഇന്ന് പല വിധ ടെസ്റ്റുകൾ ഉണ്ട്. അവരുടെ കഴിവുകൾ തിരിച്ചറിയാനുള്ള പരീക്ഷകൾ ഇന്ന് നിലവിലുണ്ട്. എന്നാലും അറിവില്ലായ്മ കൊണ്ട് കുട്ടികളെ പല തരത്തിൽ ദുരിതപ്പെടുത്തുന്നു. കുട്ടികളുടെ കഴിവുകൾ, ബുദ്ധി, വ്യക്തിത്വം എന്നിവ തിരിച്ചറിയാൻ കഴിഞ്ഞാൽ കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കുവാനും, വളർത്തുവാനും കഴിയും.

തിരിച്ചറിയൽ പ്രക്രിയ കഴിഞ്ഞാൽ കുട്ടികൾക്ക് ഇംപ്രൂവ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകാൻ കഴിയും. കുട്ടികളെ പടിപടിയി ഉയരങ്ങളിലേക്ക് കൊണ്ടുപോകുവാനാകും. അത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അദ്ധ്യാ പകർക്കും ഒരു പോലെ ആശ്വസം തരും. കൂടാതെ വിവിധ ടെസ്റ്റുകൾ നടത്തുമ്പോൾ അതിൻറെ ഫലം അറിയുമ്പോൾ കുട്ടികളുടെ നിലവാരം കൂടി അറിയുവാനാകും. ബഹുമുഖ പ്രതിഭകളെ കണ്ടെത്തനാകും. ടെസ്റ്റുകൾ ചെയ്ത് പ്രതിഭ ശേഷി അറിയാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവനും ജീവിതഭരം പേറി വിധിക്ക് കീഴടങ്ങാനാകും യോഗം. എന്തുവേണമെന്ന് ഉചിതമായ തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. എത്ര വേഗം എടുക്കണമെന്നും നിങ്ങൾ തന്നെയാണ് നിശ്ചയിക്കേണ്ടത്.

Dr. Moha P.T.

Mob: 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ