രോഗങ്ങൾ എല്ലാംതന്നെ മനസ്സിൽ നിന്ന് തുടങ്ങുന്നു. മനസ്സിനെ ശുദ്ധികരിക്കാതെ ശാരീരിക രോഗങ്ങൾ ഒരിക്കലും അടങ്ങുന്നതല്ല. വന്ധ്യത, കാൻസർ തുടങ്ങീ പല രോഗങ്ങളുടെ കാരണങ്ങൾ മനസ്സാണ്. ശാരീരിക ചികിത്സ കൊണ്ട് അവ പൂർണ്ണമായി സൌഖ്യപ്പെടുത്തുവാനാകില്ല. രോഗങ്ങൾ കോശങ്ങളിലാണ് സംജാത മാകു ന്നത്. കോശങ്ങളെ മുറിച്ചു നീക്കിയതുകൊണ്ടൊ പുനർ നിർമ്മിച്ചതുകൊണ്ടോ രോഗോന്മുലനം സാദ്ധ്യമല്ല. കോശങ്ങൾ എങ്ങിനെയാണ് രോഗവാഹകരാകുന്നത്. നമ്മുടെ മനസ്സ് ദുഷി ക്കുമ്പോൾ ശരീരത്തിൽ നിന്ന് ചില രാസ പദാർത്ഥങ്ങൾ ഉൽ പ്പാദിപ്പിക്കുന്നു. അത് വിഷാംശമാണ്. ഉദാഹരണമായി നമുക്ക് സങ്കടം വരുമ്പോൾ നമ്മുടെ തോണ്ട ഇടറുന്നു. ശരീരത്തിനുള്ളിലെ രാസപ്രവർത്തന ഫലമായിട്ടണ് ഇത് സംഭവിക്കുന്നത്.
ഇതിൻറെ ഫലമായിട്ടുണ്ടാകുന്ന വിഷ രാസവസ്തുവിനെ പുറത്തേ ക്ക് കളയുവാനാകില്ല. അതിനെ ശുദ്ധികരിക്കാനേ നിവൃത്തിയു ള്ളൂ. അതിന് മെഡിറ്റേഷൻ പോലുള്ളവ ചെയ്യണം. കോപം വൈരാ ഗ്യം മുതലായവ ഇല്ലാതാകണം. അതിന് നമുക്ക് മറ്റുള്ളവർക്ക് മാപ്പു കൊടുക്കുവാൻ കഴിയണം. മറ്റുള്ളവരെ ഉപാധികൾ കൂടതെ സ്നേഹിക്കുവാൻ കഴിയണം. ഇതെല്ലാം നമുക്ക് കഴിയുമെങ്കിൽ രോഗ വിമുക്തനാകാം. അതോടു കൂടി സാമ്പത്തിക വിജയവും നേടാം.
ഇന്ന് യോഗയും മെഡിറ്റേഷനും സർവ്വ സാധാരണമാണ്. എന്നാൽ ഇതുകൊണ്ടെന്നും രോഗ ശാന്തിയും, മന ശാന്തിയും പലർക്കും ലഭിക്കുന്നില്ല. ക്ഷേത്രങ്ങളിലോ പള്ളികളിലോ പോയലും ഇവ മാറി കിട്ടണമെന്നില്ല. താന്ത്രിക-മാന്ത്രീക കർമ്മങ്ങളിൽ ഏർപ്പട്ടെതു കൊണ്ടോ ഇതൊന്നും നേടാകില്ല. ഇതെല്ലാം സുസാദ്ധ്യമാകണമെ ങ്കിൽ തികഞ്ഞ ഒരു യോഗിയായി തീരണം.
കാവി വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടോ, പല ഉരുക്ക് ജപം കഴിച്ചാ ലും ഒരുവൻ യോഗിയാകില്ല. യോഗി എന്നാൽ ഇശ്വരനുമായി ലയിച്ചു ഇരിക്കുക എന്നർത്ഥം. ഇതിനെ കുറിച്ച് മറ്റൊരു അദ്ധ്യായ ത്തിൽ പറയാവുന്നതാണ്.
എല്ലാ നന്മകളും നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ