2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

ജീവിത വിജയം

മാതാപിതാക്കളുടെ സ്വത്താണ് മക്കൾ. അവരെ എങ്ങിനെ വളർത്തണം, എന്ത് പഠിപ്പിക്കണം എന്ന് പലർക്കും അറിയില്ല. മക്കൾക്കാകട്ടെ എവിടെ എന്ത് പഠിക്കണം എന്നറിയില്ല. ഈ അറിവില്ലായ്മയാണ് ഇന്നത്തെ കുട്ടികളുടെ ദുരന്തം. പാരമ്പര്യരീതി യിൽ ഇന്നുള്ള ചൊല്ലിയും കേട്ടുമുള്ള പഠനം എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യുന്നില്ല. എങ്ങിനെ പഠിക്കണം എന്ന ശരിയായ രീതി എവിടെ പറഞ്ഞു തരുന്നു എന്നറിഞ്ഞാൽ നിങ്ങൾക്ക് സന്തോഷമല്ലേ.

ഇന്ന് മെഡിക്കലിൻറേയും, ഇഞ്ചിനീയറിംഗിൻറേയും എഡ്രൻസിൻറേയും കോച്ചിംഗും, കഴിഞ്ഞ് സീറ്റ് കിട്ടാതെ മക്കളും രക്ഷിതാക്കളും അന്തം വിട്ടു നിൽക്കുകയാണ്. കഷ്ടപ്പടുകളേറേയും സഹിച്ച് പെരുവഴിയിൽ നിരാലംബരായി ഇനി എന്ത് എന്ന് വിചാരിച്ച് മിഴിച്ചു നിൽക്കുന്നു.

മേൽപറഞ്ഞവ മാത്രമല്ല നമുക്കു മുന്നിലുള്ള ഉന്നത വഴികൾ. സിവിൽ സർവ്വീസ്സിൻറെ 25 ഓളം ടെസ്റ്റുകൾ ഉണ്ട്. ഇതേ പരിശ്രമം ഇവടെ കൊടുത്താൽ പല മിടുക്കന്മാർക്കും, മിടുക്കികൾക്കും I.A.S., I.F.S., I.C.S  I.P.S തുടങ്ങീ മേഖലകളിൽ പ്രശോഭിക്കുവനാകും. അതിന് മക്കളുടെ ടാലൻറ്, ആപ്റ്റിറ്റ്യൂഡ്, ഇൻറ്റ്രസ്റ്റ് തുടങ്ങിയവ അറിയണം. മക്കളുടെ കഴിവുകളെ അറിയണം. ജീവിത വിജയത്തിനുള്ള പാഠങ്ങൾ പഠിക്കണം. ഒരു ഡോക്റ്ററോ, ഇഞ്ചിനീയറോ ആകാൻ,  പഠിച്ചാൽ അത് ആർക്കും ആകാം. എന്നാൽ ആ തൊഴിലിൽ എത്ര പേർ ശോഭിക്കുന്നുണ്ട്. എത്ര പേർ പൊതുജനങ്ങളിൽ അഭിമാനപൂർവ്വം അറിയപ്പെടുന്നുണ്ട്. എത്ര പേർ പൊതു ജന നന്മ ചെയ്യന്നുണ്ട്. അവരുടെ സ്കിൽ എത്ര മാത്രം ഉപയോഗപ്പെടുത്തുന്നുണ്ട്. അതെ നമ്മുടെ മെട്രോ റെയിൽ ഇഞ്ചിനീയർ ബഹു. ശ്രീധരൻ സാറിനെപ്പോലെ, സ്പേജ് ഇഞ്ചിനീയർ മുൻ ഇന്ത്യൻ പ്രസിഡൻറ് ബഹുമാനപ്പെട്ട കലാം സാറിനെപ്പോലെ എത്ര പേരാണ് ഇഞ്ചിനീയറിംഗ് രംഗത്ത് പ്രശസ്തരായിട്ടുള്ളത്. തൊഴിൽ ധന സമ്പാദനം മത്രമല്ലല്ലോ. ധന സമ്പാദനത്തിന് ഇഞ്ചിനീയറിംഗും, മെഡിക്കലും മത്രമല്ല മറ്റു പലതുമുണ്ട്. പാരമ്പര്യമായി നമുക്ക് ഇതേ അറീയു. ഇതേ ശീലിച്ചിട്ടുള്ളൂ.

പണ്ട് ഒരു ശീലമുണ്ടായിരുന്നു. 10 കഴിഞ്ഞാൽ ടൈപ്പ് റൈറ്റിംഗ് പഠിക്കുക എന്ന്. ഇന്ന് ചെറിയൊരു വ്യത്യാസം വന്നത് P.S.C. കോച്ചിംഗിന് പോകുക എന്നതാണ്. പഠിച്ചവർക്കെല്ലാം സർക്കാർ ജോലി കിട്ടുക എളുപ്പമല്ല. ഡിഗ്രിയും പി.ജിയും കഴിഞ്ഞ് ഭൂരിഭാഗം പേരും P.S.C. ക്കാണ് പോകുന്നത്. അവർക്ക് ഇതേ കഷ്ടപ്പാടിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുത്തു കൂടെ. എന്നും ക്ലാർക്കായി ജീവിതം നയിക്കണോ? അതോ നമമുടെ കഴിവിനനുസരിച്ച് ഉന്നതികളിൽ എത്താൻ സർവ്വീസ് പരീക്ഷ മതിയോ എന്ന് നിങ്ങൾ തന്നെ ഇരുത്തി ചിന്തിക്കുക.

മറിച്ച് I.A.S., I.P.S., I.F.S., I.C.S. തുടങ്ങീ മേഖലകളിൽ നിന്നു പഠിച്ചു ഇറങ്ങുന്നവരെല്ലാം അവ രുടെ മുഴുവൻ കഴിവുകളും പ്രകടിപ്പിക്കുന്നു. പ്രശസ്തനാകുന്നു. പലരും മെഡിസനും, ഇഞ്ചിനീയറിഗും പഠിച്ച ശേഷം സിവിൽ പരീക്ഷ പാസ്സയി സിവിൽ സർവ്വീസ്സിൽ പ്ര ശോഭിക്കുന്നുണ്ട്. സിവിൽ സർവ്വീസ്സിൽ ഉയർന്ന പദവിയിൽ  അന്ത സാദ്ധ്യതകാണ് ഉള്ളത്. ഇന്നും ലക്ഷകണക്കിന് പല ഉദ്യോഗാർത്ഥ്യകളും സിവിൽ സർവ്വീസ്സിൻറെ എൻറ്റ്രൻസ് പിരീക്ഷ എഴുതാൻ തയ്യാറാകുന്നില്ല. പ്ലസ് ടുകാരനും, ഡിഗ്രിക്കാരനും, മാസ്റ്റർ ഡിഗ്രിക്കാരനും താഴ്ന്ന നിലവാരമുള്ള ക്ലർക്കിൻറെ പരീക്ഷക്ക് മാത്രമാണ് തയ്യാറാകുന്നത്. അവർക്കെന്തുകൊണ്ട് സിവിൽ സർവ്വീസിൻറെ എക്സാമിന് തയ്യാ റാകാൻ കഴിയുന്നില്ല. അജ്ഞതന്നെയാകും അവരെ ക്ലർക്കു പരീക്ഷക്ക് പ്രേരിപ്പിക്കു ന്നത്.

ക്ലർക്കിൻറെ ജോലിയിൽ സർഗാത്മകയില്ല. അതുകൊണ്ട് തന്നെ കുറച്ചു കഴിയുമ്പോൾ ആ ജോലിയിൽ ഒരു മടുപ്പ് അനുഭവപ്പെടും. അതുകൊണ്ടു തന്നെ പൊതു ജന സേവന താൽപര്യം കുറയും. മിടുക്കരായ ഉദ്യാഗാർത്ഥികൾ തങ്ങളുടെ കഴിവുകൾ, തൊഴിലിൽ പ്രകടമാക്കുവാൻ കഴിയുന്ന ജോലികളാണ് സ്വീകരിക്കേണ്ടത്. അതിനായി പ്രവർത്തിക്കുകയും വേണം. ഉയർന്ന പഠനങ്ങൾക്കായ സാമ്പത്തിക ശേഷിയില്ലാത്തവർക്ക് പല വിധ സ്കോളർ ഷിപ്പുകൾ ഉണ്ട്. അവ യഥാവിധി പഠിതാക്കൾ പ്രയോജനപ്പെടുത്തണം. അതുപോലെ വിവിധ തൊഴിലുകൾക്ക് കാരിയർ ഗൈഡൻസിൻറെ സഹായം തടാവുന്നതാണ്.

ഇവകൂടാതെ മിടുക്കരായ കുട്ടികൾക്ക് സ്കോളർഷിപ്പോടു കൂടി വിദേശ രാജ്യങ്ങളിൽ പഠന സൌകര്യവുമുണ്ട്. കഷ്ടപ്പെട്ടാലും അർഹിക്കുന്നത് നേടാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ പിന്നെയന്ത് ജീവിതം. ജീവിതത്തിൽ ആനന്ദിക്കു വാനാകുന്നില്ലായെങ്കിൽ പിന്നെയെങ്ങിനെ ജീവിച്ചു തീർക്കും.

കടം, പ്രാരാബ്ദം, ദാരിദ്ര്യം, കഷ്ടപ്പാടുകൾ, രോഗങ്ങൾ, സന്താന പ്രശ്നം ഇവയെല്ലാം നിങ്ങളുടെ ജീവതത്തിൽ ഉണ്ടോ? ഈശ്വരൻ തന്നതാണോ ഈ ദുരിതങ്ങൾ? നല്ല വരുമാനം ഉണ്ടായിട്ടും ഇതെങ്ങിനെ സംഭവിച്ചു? ഈശ്വരനേയും, വിധിയേയും മറ്റുള്ളവരേയും പഴിച്ചിട്ടു ഇതിൽ നിന്ന് മോചനമുണ്ടോ?

നിൻറെ വിധി നീ തന്നെ സൃഷ്ടിക്കുന്നു. നിൻറെ ഈശ്വരൻ നീ തന്നെയാണ്. സ്വർഗ്ഗവും നരകവും നീ തന്നെയാണ് പണിയുന്നതെന്ന കവി വചനം ഓർമ്മ വരുന്നു. നിങ്ങളുടെ സകല പ്രശ്നങ്ങൾക്കും കാരണം നിങ്ങളുടെ മനസ്സാണ്. ചെറുപ്പം മുതലുള്ള നിങ്ങളുടെ തലച്ചോറിനകത്തു മുതിർന്നവർ കയറ്റിവെ ച്ചിരിക്കുന്ന പ്രോഗ്രാമാണ് നിങ്ങളെ ഇപ്പോൾ നയിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ മനസ്സ്  റിപ്രോഗ്രാം ചെയ്തുകൊണ്ട് വിജയങ്ങളുടെ വെഹ്നി കൊടി പാറിപറിപ്പിക്കാനാകും. മനസ്സ് അന്തയുടെ അപാര ശക്തിയാണ്. അതിനെ പഠി ച്ചാൽ, മനസ്സിലാക്കിയാൽ നമുക്ക് ആനന്ദവും, ഐശ്വര്യവും കൈവരി ക്കുവാനാകും.  

Dr. Mohan P.T.

Mob: 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ