ദേശീയതയെ കുറിച്ച് ആധികാരികമയി പറഞ്ഞാ ൽ അത് രാജ്യദ്രോഹമായി മുദ്ര കുത്തരുത്.അഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവവേശനം നൽകുന്ന കാര്യത്തിൽ ഒരു വിവാദം നടക്കുന്നുണ്ട ല്ലോ. ക്ഷേത്രാചരം ഒരു താന്ത്രീക ആചാരമാണ്. താന്ത്രീക മതത്തിൻറെ ആചാരമാണ് ക്ഷേതര് പൂജാദികൾ. നമ്പൂതിരിമാരും, ബ്രാഹ്മണരുമാണ് താന്ത്രീകർ. അവരുടെ അവരുടെ മാതാചാരനു ഷ്ഠാനങ്ങളാണ് താന്ത്രീക പുജകളായ ക്ഷേത്രാചാരങ്ങൾ. പണ്ട് താന്ത്രീകർ (ബ്രാഹ്മണർ) അല്ലത്തവർ മന്ത്രം കേട്ടാൽ അവരുടെ ചെവിയിൽ ഇയം ഉരുക്കി ഒഴിക്കുമായിരുന്നു. ബ്രഹ്മത്തെ അഥവ ഈശ്വരനെ അറിയുന്നവരാണ് ബ്രാഹ്മണർ. ഇക്കുട്ടർ പണ്ട് സ്വത്തുക്കൾ കൈക്കാലാക്കുവൻ പല നീതികളും പ്രമാണങ്ങളും അവരുടെ ഇച്ഛക്ക് അനുസരിച്ച് നടപ്പിലാക്കുകയായിരുന്നു. പിന്നെ എങ്ങിനെയാണ് താന്ത്രീക മതത്തിൽ ഹിന്ദുക്കൾ എന്ന് പറഞ്ഞ് മറ്റു സമദായക്കാർ കടന്നു കൂടിയത് എന്ന് മനസ്സിലായില്ല. ഹിന്ദു ഭാരതിയയെൻറെ സനാതന ധർമ്മമാണ്. അത് പകർന്നു തന്നതാകട്ടെ ഒരു മതത്തിൽ പെടാത്താ നമ്മുർെ ഋഷീശ്വരന്മാരും. സമസ്ത ലോകവും സുഖം പ്രാപിക്കട്ടെ എന്നായിരുന്നു അവരുടെ ആപ്ത വാക്യം. അവർ പകർന്നതെല്ലാം ലോകത്തിനും ലോക ക്ഷേമത്തിനും വേണ്ടി ആയിരുന്നു. അല്ലാതെ താന്ത്രീക മതസ്ഥ ർക്കോ, പിന്നിട് കുടിയേറിയ സമുദായങ്ങൾക്കോ അല്ല. താന്ത്രീക മതത്തിൽ കുറേ സമുദായങ്ങൾ ചേർന്ന് ഹിന്ദുക്കളായി. എന്നാൽ താന്ത്രീകർക്കല്ലാതെ മറ്റു സമുദയകാർക്ക് പലർക്കും ക്ഷേത്രാരാധനയെ കുറിച്ച് ഒരു പിടിയുമില്ല. മൂലമന്ത്രമോ മറ്റു നടപടി ക്രമങ്ങളോ ഹിന്ദുക്കൾക്ക് അറിയില്ല. ക്ഷേത്രം ആരാധനാലയമല്ല. ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതാണ് ക്ഷേത്രം. താന്ത്രീക കർമ്മങ്ങളിലൂടെ സദാ ഊർജ്ജം പകർന്ന് ഊർജ്ജ സംരക്ഷ ണ കേന്ദ്രമായി നിലകൊള്ളുന്നതാണ് ക്ഷേത്രം. അമ്പലം എന്നാൽ അൻപ് നിറഞ്ഞ സ്ഥലം എന്നൊക്കെയാണ്. അതിൻറെ കാലമൊക്കെ കുത്തൊഴുക്കിൽ നശിച്ചു പോയി. ഇന്ന് ക്ഷേത്രങ്ങ ളിൽ ഭഗവത് സപ്താഹമാണ് നടക്കുന്നത്. മത വിശ്വാസവും ഈശ്വര വിശ്വാസ വും രണ്ടും രണ്ടാണ്. ഈശ്വരൻ എല്ലാവർക്കും ഒന്നാണ്. അത് എല്ലവരേയും ഒന്നിപ്പിക്കുന്നവനാണ്. ഈശ്വരൻ സന്ഹ സമ്പന്നനാണെനാണ് പഠിപ്പിക്കുന്നുത്. എന്നാൽ മതങ്ങൾ അതല്ല . സ്വാർത്ഥ താൽപര്യങ്ങൾ ഓരോന്നിനും ഉണ്ട്. അതുകൊണ്ടു തന്നെ അവ യഥാർത്ഥ ഈശ്വരിനിൽ നിന്ന് വിട്ടുനിൽക്കുന്നു.
ജന്മനാൽ ആരും ഒരു മതത്തിലും പെടുന്നവരല്ല. ക്രിസ്ത്യാനികൾക്കും, മുസ്ലീമുകൾക്കും ചില ചടങ്ങുകളിൽ കൂടിയാണ് മതം സ്വീകരിക്കുന്നതും, മതക്കാരനാകുന്നതും. ഉദ: മാമോദീഥ. ഇതൊന്നും ഇല്ലാത്തവരണ് ഹൈന്ദവർ. ഇവർക്കൊന്നും ഒരു മതപരമായ അനുഷ്ഠാനങ്ങളോ ആചാരങ്ങളോ മത സ്വീകരണത്തിന് ഇല്ല. എന്നാൽ അഹിന്ദുവിൽ നിന്ന് ഒരു വ്യക്തി ഹിന്ദു ആകണമെങ്കിൽ ചില കർമ്മങ്ങൾ ചെയ്യേണ്ടി വരുന്നു. ഹിന്ദുക്കൾ എന്നു പറഞ്ഞു നടന്നിരുന്നവർക്കു മാത്രം ഇതൊന്നും വേണ്ടെന്നു മാത്രമല്ല അറിയുകയുമില്ല. ഓരോരു വിരോധാഭാസങ്ങൾ.
പല ക്രിസ്ത്യാ നികളും മുസ്ലീമുകളും, മറ്റു സമദായക്കാ രും അമ്പലങ്ങളിൽ (അൻപ് നിറഞ്ഞത്=അമ്പലം) പോകുന്നുണ്ട്. അതുപോലെ പല ഹൈന്ദവരും പള്ളികളിലും മറ്റും പോകുന്നുണ്ട്. പൂർവ്വ ജന്മ വസനകളായിരിക്കും അവരെ അങ്ങിനെ ചെയ്യിക്കു ന്നത്. അതിനെ മത ചിന്താ വിഭാഗക്കാർ മത പരിവേഷം ചാർത്തി വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. പള്ളികൾ ആരാധനാലയങ്ങളാണ്. എന്നാൽ ക്ഷേത്രങ്ങൾ അങ്ങിനെയല്ല. ഊർജ്ജ സ്രോതസ്സുകളാണ്. ഭക്തിയില്ലെങ്ങിലും അവിടെ വരുന്നവർക്ക് ഊർജ്ജം ലഭിക്കുകവഴി ആനന്ദവും സുഖവും ലഭിക്കും. അതിനെ കുറിച്ചൊന്നും വിസ്താരഭയത്താൽ ഇവിടെ വിവരിക്കുന്നില്ല.അതിനെക്കുറിച്ച് അറിയുവാൻ താഴെ ലിങ്കിൽ വരിക.ഈശ്വരൻ ഉപവാസം
മത ഭക്തിയും മത വിശ്വാസവും ആരേയും മോക്ഷത്തിലേക്ക് ഒരിക്കലും പ്രവേശിപ്പിക്കുകയില്ല. ഈശ്വരനും അവതാരങ്ങൾക്കും മതവുമായി ഒരു ബന്ധവുമില്ല. ഗീതയും, ബൈബിളും, ഖൂറാനും ആരുടേയും കുത്തകയല്ല. സദ് ജീവിതത്തിന് ദൈവ മക്കൾക്കുള്ള ആഹ്വാനങ്ങളാണ് അവ. അതു മുറുകെ കെട്ടിപ്പിടിച്ചിരുന്നതുകൊണ്ടോ, പരായണം ചെയ്തതുകൊണ്ടോ, വ്യാഖിനിച്ച തുകൊണ്ടോ, ഉരുവിട്ടതുകൊണ്ടോ,കാണാപാഠം പഠിച്ചതുകൊ ണ്ടോ ആർക്കും ഒരു പ്രയോജനവും ഇല്ല. അതിലെ വചനങ്ങൾക്കനുസരിച്ച് ജിവീച്ചാലാണ് സ്വർഗ്ഗവും, ആനന്ദവും, മോക്ഷവും ഒക്കെ ലഭിക്കുക. വചന പ്രകാരം ജിവിക്കുവാൻ കഷ്ടങ്ങളും നഷ്ടങ്ങളും സഹിക്കേണ്ടിവരും. അതുകൊ ണ്ട് മതവിശ്വാസം എന്ന് പറഞ്ഞ് തെറ്റുധരിപ്പിച്ച് ഒരു കൂട്ടർ അജ്ഞാനികളെ ചൂ ഷണം ചെയ്ത് വരുന്നു. അവർക്കോ അജ്ഞാനം കൊണ്ട് ആനന്ദവും മോക്ഷവും കിട്ടുന്നില്ല. ബൈബിളിൽ പറയുന്നതുപോലെ കുരുടൻ കുരുടന് വഴികാണിക്കുന്നതുപോലെയുള്ള അവസ്ഥ. അതുകൊണ്ട് മറ്റുള്ളവർക്കും കൂടി അവരത് നിഷേധിക്കുന്നു. അവർക്കും അവരുടെ കൂടെ ചുറ്റിപറ്റി നിൽക്കുന്ന ഉപജാപ സംഘത്തിനും ഭൌതിക നേട്ടമുണ്ടക്കാനാകുന്നുണ്ട്. ആ മതത്തിന്, അഭിപ്രായത്തിന് അപ്പുറം ഇവിടെ ഒന്നും നടന്നിട്ടില്ല. നടക്കുകയുമില്ല. മതമെന്നാൽ അഭിപ്രായം എന്നാണല്ലോ അർത്ഥം. എൻറെ മതമാണ് ഇവിടെ ശ്രേഷ്ഠം എന്ന് പറയുന്നത് മൂഢമാണ്. എന്നാൽ ഇതിൻറെ എതിർ മതക്കാരേയും കാണും. ഓരോരുത്തരുടേയും കാഴ്ചപ്പാടുകളും ചിന്തകളും ആണ് അവരുടെ മതം. എന്നാലും ഇത്തരം ചിന്തകൾ ഒന്നും സ്വതന്ത്രമായി സ്വയം തീരുമാനിച്ച് എടുത്തല്ല. മുതിർന്നവരെ അനുസരിച്ച് എടുത്ത തീരുമാനങ്ങളാണ് അവ. ഈശ്വരൻ എല്ലം ഉൾകൊള്ളുന്നത ണാല്ലോ. നന്മയും തിന്മയും ഇവിടെയുണ്ട്. വ്യത്യസ്ത മതക്കാരും (അഭിപ്രായ ക്കാരും) ഇവിടെയുണ്ട്. ഈശ്വരൻ എല്ലാവരേയും ഒരുപോലെയാണല്ലോ അനുഗ്രഹിക്കുന്നത്. ഓരോരുത്തരുടേയും കർമ്മത്തനനുസരിച്ചാണ് ദൈവം അനുഗ്രഹങ്ങൾ ചൊരിയുന്നത്. അല്ലെ ഓരോരുത്തൻറേയും മതവും, മതവിശ്വാസവും, മത ഭക്തിയും നോക്കിയല്ലെന്നു മാത്രം.
സമുദ്ര ജലത്തിൽ ഉപ്പാണോ, അതോ ഉപ്പിലാണോ ജലം ലയിച്ചിരി ക്കുന്നത്. ഈശ്വരനണോ അതോ നമ്മളാണോ ലയിച്ചിരിക്കുന്നത്. ഭഗവാൻ കൃഷ്ണനോ, ഭഗവാൻ ക്രിസ്തുവോ, പ്രവാചകൻ നബിയോ, ഭഗവാൻ രാമനോ, ഭഗവാൻ ബുദ്ധനോ, ഭഗവാൻ ശിവനോ ആരും തന്നെ ഒരിക്കലും ഒരു മതവും സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ചത് വ്യവ സ്ഥാപിത താൽപര്യക്കാർമാത്രം. ഇന്നും അതും ഏറ്റു പിടിച്ചു കൊണ്ടു നടക്കുന്നതും അത്തരക്കാർ തന്നെ. ഭഗവന്മാരും, പ്രവാചകന്മരും, അവതാരങ്ങളും ഒക്കെ തന്നെ ഇവിടെ ജന്മം എടുത്തിരുന്നത് സത്യവും നീതിയും പുലർത്തുന്നതിനു വേണ്ടി യാണ്. എന്നാൽ അനുയായികളിൽ ചില കുബുദ്ധികാളാണ് അതിനു മാറ്റം വരുത്തി മതത്തിൻറേയും വിശ്വാസത്തിൻറേയും പേരിൽ ഇവിടെ കലാപതിതനു കുട പിടിക്കുന്നത്. അതിനു ചുക്കാൻ പിടിക്കുന്നതോ കുബുദ്ധിക്കാരായ രാഷ്ട്രീയക്കാരും. ജനങ്ങൾ ഇതു തിരിച്ചറിയണം. ഈശ്വരന് ജാതിയും മതവും ഇല്ല. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ ഇല്ല. എല്ലാവരും ഓരേ ഈശ്വരിനിൽ വിശ്വസിക്കുന്നു. ഈശ്വരൻ തരുന്ന വായുവും, വെള്ളവും, വെളിച്ചവും എല്ലാവർക്കും ഉള്ളതാണ്.
ഡോ. മോഹൻ പി.ടി.
മോബ്. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ