2017, ജൂലൈ 17, തിങ്കളാഴ്‌ച

നിങ്ങളുടെ മക്കൾ ബുദ്ധിയുള്ളവരാണോ


ബുദ്ധി അത് ഒരു അസൂയ പകരുന്ന വികാരമാണ്. നമുക്ക് അറിയാവുന്ന ബുദ്ധികൾ ഏതൊക്കെയാണ്? കുബുദ്ധി, വക്ര ബുദ്ധി, സുബുദ്ധി എന്നിവ യൊക്കെയാണല്ലോ. നമ്മുടെ നിരീക്ഷണ ബുദ്ധിക്കനുസരിച്ച് മറ്റൊരാൾ ആയിട്ടില്ലായെങ്കിൽ അയാളൊരു മണ്ടൻ അഥവ ബുദ്ധി ശൂന്യൻ. ചിലർക്ക് നന്നായി സംസാരിക്കാനോ കണക്കു ചെയ്യുന്നതിനോ കഴിവുണ്ടെങ്കിൽ അയാൾ ബുദ്ധിമാനാണ്. ഒരു കലാകാരനോ, ഒരു കൂലിക്കാരനോ ബുദ്ധിക്കുറാവുക്കാ രാണെന്നാണ് പരിഗണിക്കാറ്. ഞാനിവിടെ വിവരിക്കുവാൻ പോകുന്ന ബുദ്ധി ശക്തി നാം കണ്ടു പഴകിയ ഒന്നല്ല.

ഇതിനൊക്കെ ഒരു അപവാദമായിട്ടാണ് ആധുനിക മനശാസ്ത്രം മൾട്ടി ഇൻറി ലജൻസ് അഥവ ബഹു ബുദ്ധിശക്തി എന്ന വിശേഷണവുമായി മുന്നോട്ടു വന്നി രിക്കുന്നത്. കുട്ടികളുടെ ബുദ്ധി പരീക്ഷിക്കുന്നതിന് മുമ്പ് ഐ.ക്യൂ. (ഇൻറിലജ ൻറ് കോഷൻറ്) എന്ന ടെസ്റ്റാ ണ് നടത്തിയിരുന്നത്. ആ ടെസ്റ്റ് ഇന്ന് കാലാഹ രണപ്പെട്ടു. ഇപ്പോൾ അതിൽ നിന്ന് ശാസ്ത്രം ഏറെ മുന്നോട്ടു പോയിരി ക്കുന്നു. ഹവാർഡ് യൂണിവേഴ്സിറ്റിയിലെ മന ശാസ്ത്രജ്ഞനായ ഹൊവർഡ് ഗാർഡ നർ മുന്നോട്ടു വെച്ച പുതിയ ആശയമാണ് ബഹു ബുദ്ധിവൈഭവം അഥവ മൾട്ടിപ്പിൾ ഇൻറലിജലൻസ്. നമ്മുടെ കുട്ടികളിൽ വിവിധ തരം ബുദ്ധിവൈഭ വങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. മുതിർന്നവരിലും അങ്ങിനെതന്നെ. കുട്ടികളിൽ കണക്കു ചെയ്യുന്നതിനോ, ഒരു വിഷയം ഗ്രഹിച്ച് ആശയ വിനിമയം നടത്തുന്നതിനോ അതുപോലെയുള്ള മറ്റു കാര്യങ്ങളിലുള്ള പ്രാ പ്തി മാത്രമല്ല ബുദ്ധിവൈഭവത്തിനു മാനദണ്ഡമായി കണക്കാക്കേണ്ടത് എന്ന നിഗമനത്തിലാണ് ഗാർഡനർ എത്തി ചേർന്നിരിക്കുന്നത്. കുട്ടികളിൽ വിവിധ തരത്തിലുള്ള ബുദ്ധിശക്തികൾ നിരീക്ഷിക്കാനാകും. 

നാം കേരളീയർ മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ച് വിദ്യാഭ്യസത്തിൻറെ കാര്യത്തിൽ. നമ്മുടെ പോരായ്മകൾ നാം അറിയുന്നില്ല. രക്ഷിതാക്കൾക്ക് മക്കളെ എങ്ങിനെ പഠിപ്പിക്കണം, എന്ത് പഠിപ്പിക്കണം എന്നറിയില്ല. കുട്ടികളുടെ അഭിരുചി മനസ്സിലാക്കുന്നില്ല. അതിനൊത്തവണ്ണം വളർത്താനാകുന്നില്ല. എല്ലാവർക്കും മക്കളെ ഡോക്റ്ററോ, എഞ്ചിനീയറോ ആക്കാനാണ് താൽപര്യം. അവരതിന് യോഗ്യരാണോ എന്നുപോലും നിരീക്ഷിക്കുകയോ, ചിന്തിക്കുകയോ ചെയ്യാറില്ല. കുട്ടികൾക്കാണെങ്കിൽ എന്ത് പഠിക്കണം, എവിടെ എങ്ങിനെ പഠിക്കണം, എന്തൊക്കെ വിഷയങ്ങൾ ഉണ്ട് എന്ന് പോലും അറിയില്ല. ഇത്തരം അജ്ഞതമൂലും നമ്മുടെ മക്കൾ എങ്ങും എത്താതെ മുരടിച്ചു പോകുന്നു. അതിനുത്തരവാദി അജ്ഞാതരായ രക്ഷിതാക്കൾതന്നെ. പണത്തനും, പ്രശസ്തിക്കും വേണ്ടിയാണ് മക്കളെ വിദ്യഭ്യാസം ചെയ്യിക്കുന്നതെങ്കിൽ അതൊരു വലിയ ചതിയാണ് നാം മക്കളോട് ചെയ്യുന്നത്.

മക്കളുടെ അഭിരുചി അറിഞ്ഞ് പ്രവർത്തിക്കുകായണെങ്കിൽ ജോലിയിൽ സംതൃപ്തരാകും എന്നുമാത്രമല്ല ചെയ്യുന്ന തൊഴിലിൽ ആത്മാർത്ഥതും ഉണ്ടാകും. ഒരേ ഗുരുവിൻറെ ശിഷ്യന്മാരായിരുന്നു ഗായകനായ ഡോ. കെ.ജെ. യേശുദാസും, സംഗീത സംവിധായകനായിരുന്ന രവീന്ദ്ര മാസ്റ്ററും. എന്നിട്ടു രണ്ടപേരും രണ്ട് തൊഴിലാണ് സ്വീകരിച്ചത്. എന്നിട്ടവരതിൽ വിജയിക്കുകയും ചെയ്തു.

കുട്ടികളുടെ ഈ പല വിധത്തിലുള്ള ബുദ്ധികൾ നാം കണക്കിലിടക്കപ്പെടേ ണ്ടതുണ്ട്. ഇവ പല വിധത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റ പ്പെടാ നുള്ളതാണ്. കുട്ടികളിൽ പല വിധത്തിലുള്ള കഴിവുകൾ ഉണ്ടല്ലോ. വരക്കുവാനും ആകൃതി  അഥവ രൂപ മനസ്സിലാക്കുന്നതിനും ഉള്ള കഴിവ് തുടങ്ങീ പല കഴിവു കളും കു ട്ടികളിൽ കാണുന്നുണ്ടല്ലോ. ഇതും ഒരുതരം ബുദ്ധിവൈവഭവത്തിൽ ഗണിക്ക പ്പെടുന്നു. കൂടതെ ആളുകളുമയി ഇടപ്പെടുന്നതിനുള്ള കഴിവ്, പ്രകൃതി യുമായി ഇടപെടുന്നതിനുള്ള കഴിവ്, സ്വയമായി തീരുമാനമെടുക്കുന്നതിനും പ്രവർത്തി ക്കുന്നതിനും ഉള്ള കഴിവ് ഇതൊക്കെ ബുദ്ധിവൈഭവത്തിൻറെ ഗണത്തിൽ പരിഗണിക്കപ്പെടുന്നു. ഇങ്ങിനെ 9 തരത്തിലുള്ള ബുദ്ധിവൈഭവം ഗാർഡനർ മനശാസ്ത്രജ്ഞൻ കണ്ടുപിടിച്ചിട്ടുണ്ട്.

മറ്റുള്ളവരിൽ നിന്നും നാം ഓരോരുത്തരെ വേർ തിരിച്ചു കാണിക്കുന്ന ചില സവിശേഷതകൾ എന്തെന്ന് നമുക്കറിയാം. 
1. ലോജിക്കൽ-മാത്തമാറ്റിക്കൽ ഇൻറിലജൻസ്.
2. ലിംഗ്വിസ്റ്റക്കൽ-വെർബൽ ഇൻറിലജൻസ്.
3. ഇൻട്രാ പേഴ്സണൽ ഇൻറിലജൻസ്.
4.ഇൻറർ പേഴ്സണൽ ഇൻറിലജൻസ്.
5. കൈനസ്തെറ്റിക്-ബോഡിലി ഇൻറിലജൻസ്.
6. വിഷ്വൽ-സ്പേഷ്യൽ ഇൻറിലജൻസ്.
7. നാച്ച്വലിസ്റ്റിക്ക് ഇൻറിലജൻസ്.
8. മ്യൂസിക്കൽ-റിതമിക് ഇൻറിലജൻസ്.
9.എക്സിസ്റ്റെൻഷ്യലിസ്റ്റ് ഇൻറിലജൻസ്.

പല കുട്ടികളിലും പലതരം ബുദ്ധിവൈഭവം ഏറിയും കുറഞ്ഞും ഇരിക്കും. ഇത്തരം കുട്ടികളെ തിരിച്ചറിഞ്ഞ് അവരവർക്കു് അനുയോജ്യമായ കോഴ്സു കളിലേക്ക് തിരച്ചുവിടുകയാണെങ്കിൽ കുട്ടികൾക്ക് വലിയ നേട്ടം ഉണ്ടാക്കാ നാകും. ഇതെങ്ങിനെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനാകും. അതിനാണ് മൾട്ടിപ്പിൾ ഇൻറിജലൻസ് അസ്സസ്സ്മെൻറ് പ്രയോജനപ്പെടുത്തുന്നത്. ഇതൊരു സൈക്കെമെട്രിക് ഉപകരണമാണ്. 108 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി യാണ് ഇത്. കുട്ടിയെ ഈ ചോദ്യാവലിക്ക് വിധേയമാക്കിയാൽ അവൻറെ അ ഥവ അവളുടെ കളിവുകളെ തിരിച്ചറിഞ്ഞ് വിജയ പാതയി ലേക്ക് നിയക്കു വാനാകും. കുട്ടികളുടെ കഴിവുകൾ ഏതെല്ലാം ഭാഗങ്ങളിൽ, വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നു എന്ന് നിർണ്ണയിക്കുവാനാകും. ഈ ടെസ്റ്റ് ഒരു സോഫ്റ്റ് വെയറിൻറെ സഹായത്തോടു കൂടി വിലയിരുത്തപ്പെടുന്നു. ടെസ്റ്റ് കഴിയുന്ന തോടുകൂടി ഈ കുട്ടി ഏത് വിഷയമെടുത്താലാണ് ഫലപ്രദമായി മുന്നേറുവാൻ കഴിയുക, ഏതു തൊഴിലിലാണ് ശോഭിക്കുവാൻ കഴിയുക തുടങ്ങീ കാര്യങ്ങൾ നിർണ്ണയിക്കപ്പെടും. ഇതോടു കൂടി കുട്ടിയുടെ ആന്തരിക പ്രഭാവം കണ്ടെത്തി കുട്ടിയുടെ ഭാവി നിർണ്ണയിക്കുവാനാകും.

ഇതുകൊണ്ട് ഒട്ടറെ പ്രയോജനം ഉണ്ട്. പ്രഥമ ഗുണം എന്തെന്നു വെച്ചാൽ അ നുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കുന്നതിനും, അനുയോജ്യമായ കരിയർ അഥവ തൊഴിൽ തിരഞ്ഞെടുക്കുന്നതിന് ഉത്തമമാണ്.

ഡോ. മോഹൻ പി.ടി.

മോബൈൽ: 9249993028
dr.mohanji@hotmail.com
http://shridharsanam.blogspot.in/2017/08/blog-post.html ബുദ്ധിമാന്മാരായ കുട്ടികൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ