2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

ബുദ്ധിമാന്മാരായ കുട്ടികളെ കണ്ടെത്താം


നിങ്ങളുടേയും കുട്ടികളുടേയും ബുദ്ധിവൈഭവത്തെകുറിച്ച് മുമ്പ് പറഞ്ഞി രുന്നുവല്ലോ. വായിക്കാത്തവർ താഴെ ലിങ്കിൽ പോയി വായിക്കുക.
http://shridharsanam.blogspot.in/2017/07/blog-post_17.html (നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാണോ)
10 തലയുള്ള രാവണനെപറ്റി നാം കേട്ടിട്ടുണ്ടല്ലോ. എന്താനാണ് 10 തല. 10 തല യും 10 മഹാ ബുദ്ധിയാണ്. ഇന്ന് ശാസ്ത്രം ഏറെ മുന്നോട്ട് പോയിരി ക്കുന്നു. മനുഷ്യർക്ക് 9 തരം ബുദ്ധിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാര്യം മുന്നേ പ റഞ്ഞിരുന്നുല്ലോ. നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസവും പണ്ടത്തെ IQ വിനെ ചു റ്റി പറ്റിയുള്ള സമ്പ്രദായം തന്നെയാണ് പിൻതുർന്നു പോരുന്നത്. ആധുനിക മന ശാസ്ത്രം പറയപ്പെടുന്നത് ഒരു വ്യക്തിയിൽ പലതരം ബുദ്ധിവൈഭവം ഉണ്ടെ ന്നാണ് പറയപ്പെടുന്നത്. ഡോ. ഹോവാർഡ് ഗാർഡനാർ ആണ് മൾട്ടിപ്പിൾ ഇ ൻറിലജൻസ് എന്ന സിദ്ധാന്തം കൊണ്ടുപിടിച്ചത്. പ്രശ്ന പരിഹാരത്തിനായി ഒരു വ്യക്തി കാണിക്കുന്ന കഴിവിനെയാണ് സാധാരണയായി ഇൻറജിലൻസ് എന്ന് വിവക്ഷിക്കുന്നത്. കുട്ടികൾ പഠനത്തിനുള്ള മികവ് പ്രകടിപ്പിക്കുന്നത് ബുദ്ധി തന്നെയാണ്. എന്നാൽ എല്ലാവർക്കും എല്ലാ വിഷയത്തിലും ഒരു പോ ലെ തൻറെ കഴിവ് പ്രകടിപ്പിക്കുവാനാകില്ല. ഒരു പ്രശ്നം പരിഹരിക്കുവാൻ ഒരു വ്യക്തി പരിശ്രമിക്കുമ്പോൾ ഒരു ലക്ഷ്യവും, അതിൽ എത്തിച്ചേരുവാനാ യുള്ള മാർഗ്ഗവും അറിവുണ്ടായിരിക്കും. ലേഖനങ്ങളോ, കഥകളോ രചിക്കു മ്പോഴും, പ്രസംഗിക്കുമ്പോഴും, പാട്ടു പാടുമ്പോഴും, ചിത്ര രചനയോ പെയി ൻറോ  നടത്തുമ്പോഴും ഒരാൾ കൃത്യമായ മാർഗ്ഗത്തിലൂടെ സുവ്യക്തമായ ഒരു ലക്ഷ്യത്തിലേക്ക് അടുക്കകയാണെന്ന് പറയാം. ഇവയെല്ലാം ഒരു സർഗ്ഗാത്മക പ്രവർത്തനം ആണ്. ഒരു സൃഷ്ടിയാണ്.

ഓരോ വ്യക്തിക്കും ഓരോ വ്യത്യസ്ത കഴിവുകൾ ഉണ്ട്. വ്യത്യസ്ത കഴിവു കൾ വ്യക്തിയിൽ ഉണ്ടയാൽ പോര, അവ പ്രകടിപ്പിക്കുക കൂടി വേണം. ചിലർ ബാത്ത് റൂമിൽ കയറി കതക് അടച്ച് ഭംഗിയായി മൂളുന്നത് കേൾക്കാം. പക്ഷെ പൊതുവേദിയിൽ ഇവർക്ക് പാടാൻ ഭയമാണ്. ഇത്തരം ഭയങ്ങൾ മാറ്റിയാൽ ഇത്തരക്കാർ സംഗീതത്തിൻറെ ഉയർന്ന നിലയിലേക്ക് പ്രാപിക്കും. ഇത് ഉചി തമായ പ്രായോഗീക പരിശീലനത്തിനത്തിലൂടെ നേടിയെുക്കാനാകും. ഇന്ന് മു തിർന്നവർ പലരും തങ്ങളുടെ മക്കളുടെ അഭിരുചിക്കനുസരിച്ച് പ്രോത്സാഹ നം കൊടുക്കാറില്ല എന്നാതാണ് സത്യം. കുട്ടികളുടെ യഥാർത്ഥ ചിത്രം അപഗ്ര ന്ഥിക്കുവാൻ മാതാപിതാക്കൾക്കോ, അദ്ധ്യപകർക്കോ കഴിയാറില്ല. അതിന വർക്കുള്ള അറിവില്ല. ചില പഠന വിഷയങ്ങൾക്ക് കുട്ടി വീക്കായാൽ അവൻ ഒന്നിനും കൊള്ളാത്തവനായി. അങ്ങിനെയുള്ളവരെ മറ്റുള്ളവരുടെ മുന്നിൽ അ പഹസിക്കുവാനും നിഷ്ഠുരമായി കളിയാക്കാനും നന്നായി പരിശ്രമിക്കും. ത ൻറെ മക്കളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനോ, അവരെ സ ന്തോഷിപ്പി ക്കുവാനോ അവരെ അതിലേക്ക് തിരിച്ചു വിടാനോ ആരും ശ്രദ്ധി ക്കാറില്ല. എല്ലാവർക്കും തൻറെ മക്കളെ ഇഞ്ചിനീയറോ, ഡോക്ടറോ ആക്കാ നാണ് ആഗ്രഹം. ആഗ്രഹം കൊള്ളാം. പക്ഷെ മക്കൾക്ക് അതിനുള്ള കഴിവോ, അഭിരുചിയോ ഉണ്ടോ എന്ന് ആരും നോക്കാൻ മിനക്കെടാറില്ല. അവനവൻറെ വിദ്യാഭ്യസകാലത്തെ കാര്യങ്ങളൊന്നും ചികഞ്ഞു നോക്കുവാൻ മുതിർന്ന വരൊട്ടും മിനക്കെടാറില്ല.

ഇയിടെ എൻറെ അടുത്തു വന്ന രക്ഷിതക്കൾ തൻറെ 2-ൽ പഠിക്കുന്ന മകനെ പൊതിരെ തല്ലിയ ശേഷമാണ് കൊണ്ടുവന്നിരിക്കുന്നത്. മകന് പഠിക്കാൻ ഇ ഷ്ടമില്ലെന്ന് പറഞ്ഞതിനാണ് തല്ലയിത്. രക്ഷതാക്കളാകട്ടെ അച്ഛൻ 10 ക്ലാസ്സ് കഷ്ടി പാസ്സായിട്ടുണ്ട്. അമ്മയോ പ്ലസ് 2 തോറ്റു. ഇവാരാണ് മകനെ തല്ലി നശി പ്പിക്കു ന്നത്. കാലം മാറിയതവർ അറിഞ്ഞില്ല. പണ്ട് ഞാനും എൻറെ മകനെ അങ്ങി നെ തന്നെയാണ് പഠിപ്പിച്ചിരുന്നത്. എൻറെ അമ്മയും എന്നെ അങ്ങിനെ തന്നെ യാണ് പഠിപ്പിച്ചിരുന്നത്. ഞാൻ മന:ശാസ്ത്രം പഠിച്ചതോടു കൂടി 10 തരം തൊട്ട് മകനെ തല്ലി പഠിപ്പിക്കുന് പരിപാടി നിർത്തി. അവൻറെ ഇഷ്ടങ്ങൾക്കനുസ രിച്ച് പഠിക്കുവാൻ വിട്ടു. കണക്കിലും, ഇംഗ്ലീഷിലും മോശമായിരുന്നു. ഇന്ന് അവൻ M.C.A., M.B.A. എന്നിവ എടുത്ത് ഒരു കമ്പിനിയിൽ വെബ് അനാലിസ്റ്റാ യി നല്ല നിലയിൽ ജോലി ചെയ്യു ന്നു.തല്ലിയെങ്കിൽ അവൻ എൻറെ ശത്രുവായി തീർന്ന് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേനെ. ഒരു പാഴായ ജന്മ മായി പോയേനെ. ഇക്കാര്യം എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ. എന്നെ തല്ലണ്ടാ അമ്മാവാ, ഞാൻ നേരാവില്ല എന്ന പഴഞ്ചൊല്ലാണ് എൻറെ സ്മരണയി. വരുന്നത്.

കുട്ടികളെ താരതമ്യം ചെയ്താണ് മുതിർന്നവർ വിലയിരുത്തുന്നത്. മുതിർന്ന വരിലും, പ്രത്യേകിച്ച് ഭാര്യാ ഭർത്താക്കന്മാരിലും ഇത്തരം പ്രവണത കാണപ്പെ ടുന്നുണ്ട്. താരതമ്യം ചെയ്തു വിലയിരുത്തുവാൻ ഇവർ ചക്കയോ മാങ്ങയോ ഒന്നുമല്ലല്ലോ. പലർക്കും പലതരം കഴിവുകളും, പല തരം അഭിരുചികളും ആ ണ് ഉള്ളത്. കഴിവുകളെപോലെ തന്നെ എല്ലാവർക്കും പരിമിതികളും ഉണ്ടെന്ന് മനസ്സിലാക്കണം. കണക്കിൽ തോറ്റുപോയാൽ ഇംഗ്ലീഷിൽ തോറ്റുപോയാൽ കുട്ടികൾ മണ്ടമാരൊന്നുമല്ല.

9 തരം ബുദ്ധി മനുഷ്യരിൽ ഉണ്ടെന്ന് ഡോ. ഹോവാർഡ് ഗാർഡനാർ എന്ന  മ ന:ശാസ്ത്രജ്ഞൻ കണ്ടെത്തിയെന്ന് മുമ്പ് പറഞ്ഞിരുന്നുവല്ലോ. അവ ഓരോന്നാ യി പരിശോധിക്കാം. ഓരോരുത്തർക്കും ഓരോ സവിശേഷ ബുദ്ധി മുന്നിട്ടി നി ലക്കും. എല്ലാ ബുദ്ധിയും എല്ലവർക്കും തിളങ്ങണമെന്നില്ല. ചിത്രം വരക്കാൻ അഭിരുചിയുള്ളവന് ഒരിക്കലും സ്പോർട്ടസിൽ മുന്നേറാനാകില്ല. പ്രസംഗിക്കു വാൻ കഴിവുള്ള വ്യക്തിക്ക് സംഗീതജ്ഞനാകാൻ കഴിയണമെ ന്നില്ല. സർഗ്ഗ വാ സന അറിഞ്ഞ് പരിപോഷിപ്പിച്ചാൽ അവർ അതിൽ വിജയം കണ്ടെത്തും. ഇന്ന് ബുദ്ധി പരിശോധിക്കുവാനായി സോഫ്റ്റ് വെയറുകൾ ഉണ്ട്. സോഫ്റ്റ് വെയറി ൻറേയും, മനശാസ്ത്രജ്ഞൻറേയും സഹായത്താൽ നമ്മുടെ മക്കളുടെ പഠന വും, അനുയോജ്യമായ തൊഴിലും കണ്ടെത്താനും നല്ല ജീവിതം മുന്നോട്ട നയിക്കുവാനും സഹായിക്കും.

1. വിഷ്വൽ/സ്പേഷ്യൽ ഇൻറലിജൻസ്
ഇത്തരം കുട്ടികളുടെ സവിശേഷത, ഇവർ പാഠ പുസ്തകങ്ങളിലെ ചിത്രങ്ങൾ, ഗ്രാഫുകൾ, ചാർട്ടുകൾ എന്നിവയിൽ  ആകർഷിക്കപ്പെടും. ഇവരെ ചിത്രങ്ങൾ പോലുള്ളവ കാണിച്ചു പഠിപ്പിച്ചാൽ വേഗം പഠിക്കും. കേട്ടു പഠിക്കുന്ന രീതി അവർക്ക് അത്ര അഭികാമ്യമല്ല. ഇത്തരത്തിലുള്ളപഠനം അവരുടെ ഓർമ്മയെ നന്നായി സ്വാധീനിക്കും. പലകാര്യങ്ങളും വിഷ്വലൈസ് ചെയ്യുവാൻ ഇത്തര കാർക്ക് കഴിയും.
2.വെർബൽ/ലിംഗ്വസ്റ്റിക് ഇൻറജിലൻസ്
കേട്ടു പഠിക്കുന്നവരാണ് ഇവർ. ക്ലാസ്സിൽ പറയുന്നത് നന്നായി കേട്ട് ഗ്രഹിക്കു ന്നവരാണ് ഇക്കൂട്ടർ. വായനയിലും എഴുതുന്നതിലും ഇവർ നിപുണരാണ്. എ ഴുതി പ്രതിഫലിപ്പിക്കുന്നതിൽ ഇവർ നിപുണരാണ്.പുതിയ ഭാഷകൾ പഠിക്കു ന്നതിൽ ഇവർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഇവർക്ക് നമ്മുടെ പാരമ്പര്യ പഠന രീതി തന്നെ മതിയാകും.
3.മാത്തമാറ്റിക്കൽ/ലോജിക്കൽ ഇൻറജിലൻസ്
ഗണിതം സംബന്ധിച്ച ക്രിയകൾ, അക്കങ്ങൾ, റീസണിംഗ് ചോദ്യങ്ങൾ, കടം കഥ കളുടെ ഉത്തരം കണ്ടെത്തെൽ തുടങ്ങിയ വിഷയങ്ങളിൽ ഇത്തരകർക്ക് അതീവ താൽപര്യം ഉണ്ടാകും. ക്ലാസ്സ് മുറി പഠന സമ്പ്രദായം ഇവർക്ക് അനുയോജ്യമാ ണ്. ഇത്തരക്കാരെയാണ് മുതിർന്നവർ ബുദ്ധിയുള്ള കുട്ടി എന്ന് പറയാറുള്ളത്. പക്ഷെ ഇതൊരു തരം ബുദ്ധിമാത്രമാണെന്ന് മുതിർന്നവർ ഇനിയും മനസ്സിലാ ക്കിയിട്ടില്ല.
4. ബോഡിലി / കൈനസ്തെറ്റിക് ഇൻറലിജൻസ്
ഇത്തരക്കാർ സ്പോർട്ട്സിൽ അഭിരുചിയുള്ളവരാണ്. അടങ്ങിയിരിക്കുക അവർക്ക് ഏറെ ബുദ്ധിമുട്ടാണ്. കളികളിലും, കായികമായ പ്രവർത്തന മേഖ ലകളിലും ഇത്തരക്കാർ വളരെ പ്രശോഭിക്കും.
5. മ്യൂസിക്കൽ/ റിഥമിക് ഇൻറലിജൻസ്
സംഗീതാഭിരുചിയുള്ള ഇക്കൂട്ടർ പാട്ടു പാടുവാനും, കവിതകൾ നീട്ടി ഈണ ത്തിൽ പാടുവാനും കഴിവുള്ളവരായിരിക്കും. ക്ലാസ്സ് മുറകളിലെ പഠനം ഇക്കൂ ട്ടർക്ക് അസഹ്യനീയമാണ്. സംഗീതം മാത്രമല്ല താളാത്മകമായ വിഷയങ്ങൾ എ ന്തും ഇവർ എളുപ്പത്തിൽ സ്വായത്തമാക്കും.
6. ഇൻട്രാ പേഴ്സണൽ ഇൻറലിജൻസ്
സ്വയം മനസ്സിലാക്കുവാനും, ആത്മനിഷ്ഠമായി കാര്യങ്ങൾ നോക്കി വിലയി രുത്തുവാനും പ്രാപ്തരായ ഇക്കൂട്ടർ സമൂഹത്തിൽ അധികം ആരുമായി ഇട പെടുകയില്ല. അതുകൊണ്ട് ഇവർക്ക് കൂട്ടുകാർ കുറവായിരിക്കും. പുതമയു ള്ള ആശയങ്ങളുടെ ഉടമകളായിരിക്കും ഇവർ. ഇവർ അധോമുഖരായി രിക്കും.
7. ഇൻറർ പേഴ്സണൽ ഇൻറലിജൻസ്
സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള നല്ല ബന്ധം ഇവരുടെ കൈമുതലാണ്. ഇവർ ബഹിർമുഖക്കാരായിരി്ക്കും. നല്ല നേതൃത്വ പാടവും ഉള്ളരായിരി ക്കും.
8. നാച്ചുറലിസ്റ്റ്  ഇൻറലിജൻസ്
പ്രകൃതി സ്നേഹികളാണിവർ. പക്ഷി മൃഗാദികളേയും, പൂക്കളേയും ഇവർ ഇഷ്ടപ്പെടുന്നു. അവയോട് സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. തികച്ചും നല്ല പരിസ്ഥിതിവാദികളാണിവർ.
എക്സിസ്റ്റൻഷ്യലിസ്റ്റ് ഇൻറലിജൻസ്
ഒരു തരം തത്വ ചിന്തകരാണിവർ. മനുഷ്യ ജന്മത്തിൻറെ അർത്ഥത്തെ കുറിച്ച് ചിന്തിച്ചു കൂട്ടുന്നവരാണിവർ. വേദനിക്കുന്ന മനുഷ്യരുമായി സഹഭാവം പു ലർത്തുന്നു ഇവർ.
ഇനി ഓരോ ബുദ്ധിക്കുനുസരിച്ചുള്ള വിദ്യാഭ്യാസവും അവരുടെ തൊഴിലു കളും അടുത്ത ബ്ലോഗിൽ ചർച്ച ചെയ്യാം.


Dr. MOHAN P.T. MOB: 9249993028


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ