2017, ജൂലൈ 11, ചൊവ്വാഴ്ച

ആധുനിക പഠന ശൈലി

21-ആം നൂറ്റാണ്ടിലെ വിദ്യാഭ്യസം

കുട്ടികൾക്ക് പഠനം എന്നത്   ഒരു കീറാമുട്ടിയും എന്നാൽ മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കും ഒരു തലവേദനയും ആണ്. എന്നിരുന്നാലും മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ഇന്ന് വളരെയധികം ശുഷ്കാന്തി കാണിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മക്കളുടെ വിദ്യാഭ്യസ കാര്യത്തിൽ അവർക്കുള്ള വേവലായതിയും വളരെ കൂടുതലാണ്. വിദ്യാഭ്യസം വാണിജ്യ വൽക്കരിച്ചപ്പോൾ ചിലവുകൾ ഏറുകയും പലർക്കും വിദ്യാഭ്യാസം അപ്രാ പ്യമാകുവിധം അകന്നു പോയ്ക്കിണ്ടിരിക്കുകയും ചെയ്യുന്നു. 21ആം നുറ്റാ ണ്ടിലാണ് നാം ജീവിക്കുന്നതെങ്കിലും നാം ഇപ്പോഴും 20 ആം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട വിദ്യാഭ്യസ സമ്പ്രദായം തന്നെയാണ് പിൻതുടരുന്നത്. വിദേശ വികസിത രാജ്യങ്ങളിൽ ഇപ്പോൾ വിദ്യഭാസം ആധുനികവൽക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ചില കുട്ടികളെ ബുദ്ധി കുറഞ്ഞവർ എന്ന് പറഞ്ഞ് ഇന്നും ചിലർ പരിഹസിക്കാറുണ്ട്. I.Q. ടെസ്റ്റ് എന്നത് 20-ആം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു ബുദ്ധി വൈഭവമാന സമ്പ്രദായമാണ്. ബുദ്ധിയുള്ള കുട്ടികളെ ഐ.ക്യൂ. ടെസ്റ്റിലൂടെയാണ് വിലയിരുത്തിയിരുന്നത്. ഇന്ന് അങ്ങനെയല്ല.

ഇന്നത്തെ വിദ്യാഭ്യാസത്തിന് അടിസ്ഥാനപരമായ ഒരു സിലബസ്സ് ഉണ്ട്. ഈ സിലബസ്സാകട്ടെ വിദ്യാഭ്യാസ വിദഗ്ദർ തയ്യാറാക്കുന്നതാണ്. ഇതനുസരിച്ച് ടീച്ചഴ്സ് പഠിപ്പിക്കുകയും, വിദ്യാർത്ഥികൾ പഠിക്കുകയും ചെയ്യുന്നു. പഠിപ്പിക്കുന്നതിനും, പഠിക്കുന്നതിനും ഒരു വിദഗ്ദത ഇരുകൂട്ടർക്കും ആവശ്യമായി വരുന്നു. എന്നാൽ പുതിയ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം സിലബസ്സിനു പകരം പ്രോജക്റ്റ് അടിസ്ഥാന പ്രകാരമാണ് പഠനം നടക്കുന്നത്. പലരും സംശയിക്കുന്നുണ്ടാകും, ഇപ്പോഴും സ്കൂൾ തലത്തിലും, കോളേജ് തലത്തിലും പ്രോജക്റ്റുകൾ ഇല്ലേ എന്ന്. ശരിയാണ്. പക്ഷെ അവ വർഷത്തിൽ ഒരിക്കൽ മാത്രമാണല്ലോ നടക്കുന്നത്. എന്നാൽ പുതിയ സമ്പ്രദായ പ്രകരാം എല്ലാം കാര്യങ്ങളും പ്രോജക്റ്റിൻറെ അടിസ്ഥാനത്തിലായിരിക്കും നടക്കുക.

20 തിൽ പരം വർഷക്കലത്തിൻറെ അന്വേഷണത്തിൻറെ ഫലമായി ന്യൂറോള ജിസ്റ്റുകൾ പഠനത്തിൻറെ നടപടികൾ എന്താണെന്ന് മനസ്സിലാക്കുൻ തുടങ്ങി കഴിഞ്ഞു. ഇതിനു മുമ്പ് പഠനം എന്നതിനെ കുറിച്ച് വലിയ ധാരണയൊന്നു മുണ്ടായിരുന്നില്ല. ഇന്നും അദ്ധ്യാപകരെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാ സം തന്നെയാണല്ലോ ഇവിടെ തുടരുന്നത്. അദ്ധ്യാപകൻ ക്ലാസ്സിൽ വരുന്നു. ചില കാര്യങ്ങൾ സംസാരിക്കുന്നു. ബ്ലാക്ക് ബോർഡിൽ വരക്കുന്നു, എഴുതുന്നു, ചോ ദ്യങ്ങൾ ചോദിക്കുന്നു. ഇതൊക്കെതന്നെയാണല്ലോ ക്ലാസ്സിൽ അദ്ധ്യാപകൻ ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനെ ചോക്ക് ആൻറ് ടോക്ക് രീതി എന്ന് പറയപ്പെടുന്നു. ഇത്തരം പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്ക് 10% മാത്രമേ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കൂ. ഇവിടെ കുട്ടികളിൽ പഠനം നടക്കുന്നത് 10 ശതമാനം മാത്രമാണ്. ഇതേ ഒരു കാര്യം വിഷ്യൽസും (ദൃശ്യവും) കൂടി ഉൾപ്പെടുത്തി ചെയ്യുകയാണെങ്കിൽ 30 ശതമാനത്തോളം പഠനം കുട്ടികളിൽ നടക്കുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതുപോലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കൈനസ്തിക് രീതിയിൽ (LEARNING BY DOING) പഠിപ്പിക്കുമ്പോൾ 80 ശതമാനത്തോളം പഠനം കുട്ടികളിൽ നടക്കുന്നു. വസ്തുതകൾ വിസ്തരിക്കുമ്പോൾ കുട്ടികളുടെ സഹകരണവും ഇവിടെ ഉപയോഗപ്പെടുത്തുന്നു. പുതിയ പഠന രീതിയനുസരിച്ച് ദൃശ്യ-ശ്രവണ-കൈനസ്തറ്റിക് രീതി ഉപോയോഗപ്പെടുത്തുന്നു. ഇത്  കുട്ടികൾക്ക് പഠനം കൂടതൽ എളുപ്പമാകുന്നു. അങ്ങിനെ തല്ലിയും ചൊല്ലിയും ഉള്ള പഠന രീതി നമ്മെ വിട്ടു പിരിയുന്ന കാലം അതിവിദുരമല്ല. കുട്ടികൾക്ക് ഇത്തരം പഠന രീതികൾ അനായസ്സകരവും, താൽപര്യം ജനിപ്പിക്കുന്നതുമാകുന്നു. ഇത്തരം പഠനം മുഴുവൻ വിദ്യാർത്ഥികൾക്കും ഒരു പോലെ ആസ്വാദ്യകരമാക്കും എന്നതിൽ ഒരു തർക്കവുമില്ല. അദ്ധ്യപകർക്കും, കുട്ടികൾക്കും ഒരു പോലെ പ്രയോജനകരവും ഉല്ലാസ പ്രദവും ആണ്.

കുട്ടികളെല്ലാം ബഹുമുഖ ബുദ്ധിശാലികളാണ്. ചിലർക്ക് കണക്കിലാണെങ്കിൽ, ചിലർക്ക് സാഹിത്യവും, ചിലർക്ക് കലകളിലും അഗ്രഗണ്യരായിരിക്കും. ഇന്നത്തെ പഠന രീതി മാറ്റി പുതിയ ശൈലിയിലേക്ക് വരികയാണെങ്കിൽ പരീക്ഷകളിലുള്ള വമ്പിച്ച പരാജയം ഒഴിവാക്കാമയിരുന്നു. പുതിയ രീതിയി ലുള്ള പഠനം കുട്ടികൾക്ക് പരീക്ഷകൾക്ക് വൻ വിജയം കൈവരിക്കുവാനാ കും. ഇത്തരം രീതി മൾട്ടിപ്പിൾ ഇൻറിജിലൻസ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള രീതിയാണ്. ശ്രവണ രീതിയിൽ വളരെ കുറച്ചു വിദ്യാർത്ഥികൾക്കു മാത്രമേ പഠന ശേഷി ആർജ്ജിക്കുവാൻ കഴിവുള്ളൂ. എന്നാൽ ദൃശ്യ മാധ്യമം കൂടി ഉൾപ്പെടുത്തിയാൽ കൂടതൽ വിദ്യാർത്ഥികൾക്കും പഠന ശേഷി വർദ്ധിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്താണ് പ്രോജക്റ്റ് ബേസ്ഡ് പഠനം അവതരിപ്പി ക്കുന്നത്.

പുതിയ രീതിയിൽ സിലബസ്സ് ബേസ്ഡ് പഠനമല്ല നടക്കുന്നത് എന്ന് പറഞ്ഞിരുന്നുവല്ലോ. ഇവിടെ വെബ് ബേസ്ഡ് പഠനമാണ് നടക്കുന്നത്. സിലബസ്സ് തയ്യാറാക്കുന്നത് സർക്കാർ നിയമിച്ച വിദഗ്ദരാണല്ലോ. പ്രിസ്ക്രൈബ്ഡ് ടെക്സ്റ്റ് ബുക്കിനെ നിത്യവും ആശ്രയിച്ചു കൊണ്ടിരുന്നാൽ പുതിയ വിജ്ഞാനം ലഭിക്കുകയില്ല. വിജ്ഞാനം അനുദിനം മാറികൊണ്ടി രിക്കുകയാണല്ലോ. അതിനനുസരിച്ച് അദ്ധ്യാപകരും, വിദ്യാർത്ഥികളും ഉയർന്നേ പറ്റൂ. ദിനംപ്രതിയെന്നോണം പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. അവയെകുറിച്ച് നമുക്ക് അവഗണിക്കു വാനകില്ല. എപ്പോഴും വിജ്ഞാനം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. ഇന്നത്തെ ജീവിത പുരോഗതിക്ക് അത് അത്യാവശ്യവും ആണ്.

ഫോർമേറ്റീവ് അസ്സസ്സ്മെൻറിനു പകരം സമ്മേറ്റീവ് അസസ്സ്മെൻറാണ് പരിഗണിക്കുന്നത്. ഇന്ന് വിദ്യാർത്ഥി പരീക്ഷ എഴുതി എത്ര മാർക്ക് ലഭിച്ചു എന്നതിനെ ആശ്രയിച്ചാണ് ആ കുട്ടിയുടെ കഴിവ് അളക്കുന്നത്. പുതിയ രീതിയിൽ ഒരു കുട്ടിയുടെ സർഗാത്മകത, പ്രശ്ന പരിഹാരത്തിനുള്ള കഴിവ്, എന്തെല്ലാം കാര്യങ്ങളിൽ അഥവ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു, സാമൂഹീക പ്രതിബദ്ധത, ജനങ്ങളുടെ ദൈനദിന പ്രശ്നങ്ങളിൽ ഇടപെടാനുള്ള താൽപര്യം, പ്രശ്ന പരിഹാരത്തിനുള്ള ഇടപെടാനുള്ള താൽപര്യം. പരിസ്ഥിതി കാര്യങ്ങളിൽ ഇടപെടാനുള്ള താൽപര്യം തുടങ്ങി അനവധി കാര്യങ്ങളിൽ ഉള്ള പ്രകടനങ്ങൾ വിലയിരുത്തിയാണ് മാർക്ക് ഇടുന്നത്. കാണാപാഠം പഠിച്ച് ഓർമ്മവെച്ച് എഴുതുന്ന രീതി പുതിയ രീതിയിലേക്ക് മാറാൻ പോകുകായാണ്. പുതിയ രീതി വരുന്നതോടെ കുട്ടികളുടെ ബഹുമുഖമായ പ്രതിഭ അംഗീകരിക്കേണ്ടി വരും. പുതിയ രീതിയിലേക്ക് മാറുമ്പോൾ ഒരു ക്ലാസ്സ് മുറി പഠനം എന്ന പൊതു ധാരണ തന്നെ മാറും. ആധുനിക രീതിയിലുള്ള കമ്മ്യുണിക്കേഷൻ ടെക്നോളജിയുടെ സഹായ ത്താലും, അപ്ലിക്കേഷൻറെ സഹായത്താലും ഈ പഠന രീതി വിജയകരമായി പ്രവർത്തിക്കുവാൻ സാദ്ധ്യമാകും. പുതിയ സംവിധാനത്തിലൂടെ നമുക്ക് ലോകത്തുള്ള ആരെ വേണമെങ്കിലുമായി ബന്ധപ്പെടാം. സംസാരിക്കം. സംശയ നിവർത്തി വരുത്താം. ഈമെയിലുമായി ബന്ധപ്പെടാം. വീശാലമായ ലോകം എന്ന കാഴ്ചപ്പാടിലേക്ക് നാം വളരെ വേഗം അടുത്തു കഴിഞ്ഞിരിക്കുന്നു.

കുട്ടികളുടെ ബുദ്ധിവൈഭവം ഇന്ന് ബഹുമുഖമാണ്. ഹൊവർഡ് ഗാർഡനർ എന്ന മനശാസ്ത്രജ്ഞൻ ഐ.ക്യൂ. അല്ല ബുദ്ധിമാനത്തിൻറെ ശരിയായ അളവ് എന്ന് തിരുത്തി. അദ്ദേഹം മൾട്ടിപ്പിൾ ഇൻറജിലൻസ് എന്ന ആശയം നമുക്ക് തുറന്നു തന്നു. ഒരു തരത്തിലുള്ള ബുദ്ധി മത്രമല്ല മറിച്ച് പലതരത്തിലുള്ള ബുദ്ധിയുണ്ട് എന്ന ആശയം അവതരിപ്പിച്ചു. കണക്ക് ചെയ്യുന്നതിനോ, കാര്യങ്ങൾ കേട്ട് ഗ്രഹിക്കുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ ഉള്ള ബുദ്ധിമാത്രമല്ല ബുദ്ധി. വ്യത്യസ്തമായ പലതരം ബുദ്ധിവൈഭവം കുട്ടികളിൽ ഉണ്ട്. ഇവയെല്ലാം കണക്കിലെടുക്കണ്ടതുണ്ട്. അതിൻെ അടിസ്ഥാനമാക്കിയാണ് പുതിയ പാഠ്യ ശൈലി ഉടലെടുത്തിരി ക്കുന്നത്.

കടപ്പാട്
ഡോ. മോഹൻ പി.ടി.

മോബൈൽ. 92949993028
E mail: dr.mohanji@hotmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ