മനുഷ്യർക്ക് കുഞ്ഞുങ്ങളെ വളർത്താൻ ഇന്ന് പരിശീലനം
ആവ ശ്യമായി വന്നിരിക്കുന്നു. പലരും നെറ്റി ചുളിക്കുന്ന കാര്യമാണിത്. മനുഷ്യരൊഴി കെ
മറ്റു ജീവികൾ എല്ലാം തന്നെ പ്രകൃതിക്ക് അടിമ പ്പെട്ടാണ് ജീവിക്കുന്നത്. പശുവിന് ഒരു
കുഞ്ഞ് പിന്നാൽ താനെ പാ ൽകുടിക്കുവാൻ തയ്യാറാകും. കോഴികുഞ്ഞുങ്ങളാകട്ടെ സ്വയം
കൊത്തി തിന്നുവാൻ തുടങ്ങും. മനുഷ്യനു കുഞ്ഞു പിറന്നാൽ കു ഞ്ഞിനെ മുലയൂട്ടുവാൻ
സഹായിക്കണം. കൃ ത്രിമ ആഹരം കൊടു ത്തു തുടങ്ങും. അനാവാശ്യ പ്രതിരോധ ഔഷധങ്ങൾ
പ്രയോഗിച്ചു തുടങ്ങും. രോഗികൾക്കേ ഔഷധങ്ങൾ നൽകാവൂ.
വ്യവസ്ഥാപിത സ്ഥപനങ്ങളുടെ ലാഭേച്ഛക്കനുസരിച്ച്
സർക്കാരിനെ മറപിടിച്ച് പ്രതിരോധ മരുന്നു കച്ചവടം പൊടിപോടിക്കുന്നു. അ ജ്ഞത കൊണ്ട്
സർക്കാരും ജനങ്ങളും എതിർക്കുന്നില്ല, പ്രതി കരിക്കുന്നുമില്ല. മോഡേൺ മെഡിസൻറെ
ദുരവസ്ഥ ഇപ്പോൾ ചില ഫാർമക്കോളജിസ്റ്റുകളും, ഡോക്റ്റർമാരും പ്രതികരിക്കാൻ
തുടങ്ങി യിട്ടുണ്ട്. അതൊരു ആശ്വസമാണ്. 35 ശതമാനം രോഗങ്ങളും ഔഷ ധ പ്രയോഗത്തിലുടെയാണ്
സംഭവിക്കുന്നത് എന്ന് ഒരു ഫാർമക്കോ ളജിസ്റ്റ് ഇയിടെ പറയുകയുണ്ടായി. പ്രമേഹം, പ്രഷർ,
കൊള സ്ട്രോൾ തുടങ്ങി പല രോഗങ്ങൾക്കും ഔഷധ പ്രയോഗമല്ല മ റിച്ച് ധാരളം വെള്ളം
കുടിക്കുക എന്ന നിർദ്ദേശമാണ് നൽകുന്നുത്.
അങ്ങിനെ ഒരു മനുഷ്യ കുഞ്ഞ് ജന്മമെടുക്കുന്നതിലൂടെ
പല വിധ ബന്ധനങ്ങളിൽ അകപ്പെടുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയെ ങ്കിലും ഭരത
മക്കൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. പണ്ട് ഭാര ത മക്കൾ സ്വയം
വളരുകയായിരുന്നു. കൊണ്ടും കൊടുത്തും, ഇണ ങ്ങിയും പിണങ്ങിയും വളരുകയായിരുന്നു. ഇന്ന്
ബ്രോയലർ കോ ഴികളെ പോലെ പട്ടികളെ പോലെ അനുസരണ ചിട്ടിയിൽ വള ർത്തുകയാണ്. കുഞ്ഞുങ്ങൾക്കും
മുതിർന്നവരെപ്പോലെ നല്ല ഇച്ഛാ ശക്തിയും, ബുദ്ധിശക്തിയും, ഓർമ്മ ശക്തി യും മറ്റും
ഉണ്ട്. മുതിർ ന്നവരോട് ഏറ്റുമുട്ടുവാൻ തക്ക കായിക ശേഷി ഇല്ലയെന്ന ഒറ്റ കാര ണത്താലാണ്
കുഞ്ഞുങ്ങൾ മുതിർന്നവരോട് മത്സരി ക്കാതിരി ക്കുന്നത്.
ജനനം മുതൽ കുഞ്ഞുങ്ങൾ മരുന്നുകൾക്കും
മുതിർന്നവർക്കും അടിമയാണ്. മുതിർന്നവർ സ്നഹം കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് പലതും
ചെയ്യുന്നത് എന്ന് പറഞ്ഞാലും, അവരെ ഒരു തരത്തിൽ ദ്രോഹിക്കുകായണ്. ശിശുക്കാലത്തിൻറ
മുൻകാലം കുഞ്ഞുങ്ങൾ ക്ക് മരുന്നു പ്രയോഗം ഒഴിച്ച് ഒരു നല്ല സുഖാവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. അവർക്ക്
നല്ലപരിചരണം കിട്ടുന്നു. എപ്പോൾ വേണ മെങ്കിലും മല മൂത്ര വിസർജ്ജാനാദികൾ നടത്താം.
വാവിട്ടു കര യാം. അമ്മിഞ്ഞ പാൽ കുടിക്കാം. ഉറങ്ങാം. കളിക്കാം. എന്താ ഒരു സുഖം.
കുഞ്ഞു വളരുന്നതോടുകൂടി കുഞ്ഞിൻറെ മേൽ നിയന്ത്രണങ്ങൾ
കൂടി വരുന്നു. നേരത്തെ ഉണരണം. കുളിക്കണം. കൃത്യസമയത്ത് ഭക്ഷണം ക ഴിക്കണം. പഠിക്കണം.
കളിക്കണം. 3 വയസ്സാകന്നതോടെ നിയന്ത്രണങ്ങൾക്ക് ശക്തിയും കൂടി തുടങ്ങും. ഉണർന്നപാടെ പ്രാഭാ ത കൃത്യങ്ങൾ പെട്ടെന്ന് ചെയ്തു തീർക്കണം. കുഞ്ഞിന് ജീവിതത്തിലെ ആസ്വാദ്യത ഇതോടെ നഷ്ടപ്പെടുന്നു. കളിക്കാൻ സമ യമില്ല. പല്ല് തേയ്ക്കാൻ സമയമില്ല, മുള്ളാൻ സമയമില്ല,
ക ക്കുസ്സിനു ഇരിക്കാനും എന്തിനു അധികം പറയുന്നു ഭക്ഷണം ക ഴിക്കുവാൻ പോലും
സമയമില്ലാതായിരിക്കുന്നു. ടോയലറ്റിനു ഇരി ക്കുമ്പോഴേക്കും, ഭക്ഷണത്തിനു വിളിക്കും.
ഭക്ഷണത്തിനു ഇരി ക്കുമ്പോഴായിരിക്കും ടെമ്പോക്കാരനോ, ഒട്ടോകാരനോ, സ്കൂൾ ബ സ്സുകാരനോ ഗേറ്റിൽ വന്ന് ഹോണടിക്കും. ഭക്ഷണം പാതി ഉപേ ക്ഷിച്ച്, കിട്ടിയത് എടുത്തു പൊക്കി വണ്ടി യിൽ
ഓടിക്കയറും.
വണ്ടിയിൽ കയറിയാൽ സീറ്റു കിട്ടാൻ സമ്മർദ്ദം.വിദ്യാലയത്തിൽ എത്തിയാൽ പിന്നെ വ്യത്യസ്ത
സഹപാഠികാരോടുള്ള മനോഭാ വവും ഏറെ വ്യത്യസ്തമായി തന്നെ തരണം ചെയ്യണം. അതിനെ
അതീജവിച്ചു വരുമ്പോ
ഴായിരിക്കും
അദ്ധ്യപകരിൽ നിന്നുള്ള വ്യത്യസ്ത മനോഭാവ പ്രതികരണം. പഠിക്കുന്നവരോടും, കാണാൻ
ഭംഗിയുള്ളവരോടും ഉള്ള മനോഭാവമായിരിക്കില്ല അതില്ലാത്തവ രോട്. എല്ലാവർക്കും പഠിക്കുന്നതിനോ കളിക്കുന്നതിനോ, മത്സരി ക്കുന്നതിനോ ഒരുപോലെ സാധിക്കുകയില്ല എന്ന്
അദ്ധ്യാപകരും മാതാ പിതാക്കളും അറിയുന്നില്ല. കുഞ്ഞുങ്ങൾക്കാകട്ടെ അവരുടെ കഴിവുകൾ തിരിച്ചറിയുവാനാകുന്നില്ല. അറിയുന്നവരാകട്ടെ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാവർക്കും കുഞ്ഞുങ്ങളെ നല്ല
വിദ്യാ ഭ്യസം നൽകണം എന്നാഗ്രിക്കുന്നവാരണ്. ഉയർന്ന പഠന ശേഷി നില വാരമുള്ളവരാണോ തൻറെ കുഞ്ഞുങ്ങൾ എന്ന് അദ്ധ്യാപകരും മാ താ പിതാക്കളും
ശ്രദ്ധിക്കുന്നില്ല. പഠിക്കുവാൻ അൽപം കഴിവു കു റഞ്ഞവരാണെങ്കിലും, ഇംഗ്ലീഷിലോ,
കണക്കിലോ അൽപം മാർക്കു കുറഞ്ഞു പോയാലും അവർക്ക് ബുദ്ധിക്കുറവ് ഉണ്ടാകണമെന്നില്ല എന്ന തിരിച്ചറിവ് കുഞ്ഞുങ്ങൾക്കോ, മാതാപിതാക്കൾക്കോ, അദ്ധ്യാപകർക്കോ ഇല്ലാതെ പോയിരിക്കുന്നത് കഷ്ടം തന്നെയാണ്. ഇത്തരക്കാർ പാഠ്യേതര വിഷയങ്ങളിൽ അതികായകന്മാരായി രിക്കും. അപൂർവ്വം ചിലർ പാഠ്യ
പഠ്യേതര വിഷയങ്ങളിൽ മിടുക്കരായിരിക്കും. കണക്കിലും, ഇംഗ്ലീഷിലും മാർക്ക് നേടിയവർ ജീവിതത്തിലോ തൊഴിലിലോ വിജയക്കണമെന്നമില്ല. അവർക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ പഠിക്കട്ടെ. വിജയിക്കട്ടെ. നമ്മുടെ ഇന്നത്തെ സിലബസ്സിൽ തന്നെ സമൂല മാറ്റം വരുത്തേണ്ട കാലഘട്ടമാണിത്.
പഠിക്കുവാൻ മിടുക്കു കുറഞ്ഞവരോട്, മാർക്ക് അൽപം
കുറഞ്ഞ വരോട് മാതാ പിതാക്കളും, അദ്ധ്യപകരും, സമൂഹവും അവരെ മ ന്ദ ബുദ്ധിക്കാരയി മുദ്ര
കുത്തരുത്. എല്ലാവർക്കും ഒളിമ്പ്യന്മാരും, ഡോക്റ്റർമാരും, എഞ്ചിനീയർമാരും വക്കീലന്മാരും ഒക്കെ
ആകു വൻ സാധ്യല്ലല്ലോ. അവരുടെ പോരയ്മകൾ മനസ്സിലാക്കി അവരെ ഇകഴ്ത്തുന്നതിനു പകരം അവരുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രാത്സാഹനം നൽകുകയാണ് വേണ്ടത്.
കുടുംബത്തിലും, വിദ്യാലയത്തിലും, സമൂഹത്തിലും
അർഹിക്കു ന്ന അംഗീകാരം ലഭിക്കാത്ത കുഞ്ഞുങ്ങൾ വഴിതെറ്റി പോകാനി ടയുണ്ട്.
പ്രത്യേകിച്ച് ടീനേജ് (13 മുതൽ 19 വരെ) പ്രായത്തിൽ ഉള്ള വർ. സ്കൂൾ- കോളേജ് പഠനം
കൊണ്ട് ചില ചില്ലറ അറിവുകൾ നേടുന്നതല്ലാതെ ജീവിത ഗന്ധിയ പാഠങ്ങളോ, സംസ്കാരങ്ങളോ
ല ഭിക്കുന്നില്ല. ഉയർന്ന ജോലി നേടാനായിട്ടാണ് പലരും കുഞ്ഞുങ്ങളെ വലിയ സ്കൂളുകളിലും,
കോളേജു കളിലും ചേർത്തി പഠിപ്പി ക്കു ന്നത്. എന്നാൽ അതിൻറെ സമ്പൂർണ്ണ ഫലമൊട്ടു
കിട്ടുന്നതില്ലാതനും. കുഞ്ഞുങ്ങൾക്ക് എന്ത് പഠിക്കണം എവിടെ പഠിക്കണം എങ്ങിനെ
പഠിക്കണം എന്നൊന്നും തിരഞ്ഞെടുക്കവാൻ കുഞ്ഞുങ്ങൾക്ക് ഒരു സ്വാതന്ത്ര്യമില്ല.
അപൂർവ്വം ചില കുട്ടികൾ ആഭാഗ്യം കിട്ടാറുണ്ട് എ ന്ന് നിഷേധിക്കുന്നില്ല. എല്ലാ കര്യങ്ങളും മുതിർന്വരാണല്ലോ നി ശ്ചയിക്കുന്നത്.
എല്ലാകുട്ടികളും 10-ാം തരം വരെ പഠിച്ച്
കലക്റ്ററാകണമെന്നില്ല. 7-ാം ക്ലാസ്സ് കഴിഞ്ഞാൽ ജൂനിയർ ടെക്നിക്കൽ സ്കൂളിൽ
കുട്ടിയുടെ ടാലൻറിന് അനുസരിച്ച് ചേർക്കാം. ചിത്ര രചന, പെയിൻറിംഗ്, ക്ലെ മോഡലിംഗ്,
സ്പോർട്സ്, തുന്നൽ. മ്യൂസിക് തുടങ്ങിയവക്കുള്ള പല സ്കൂളുകൾ ഇന്ന നിലവിലുണ്ട് ഉണ്ട്. കലാ മണ്ഡലം പോലു ള്ള സ്ഥപനങ്ങളിൽ കഥകളി,
നൃത്തം, വാദ്യം തുടങ്ങിയവ പഠിക്കു വാനായി അവസരങ്ങൾ ഉണ്ട്. പഠനം
പൂർത്തിയാക്കുന്നവർക്ക് അതിനുള്ള അവസരങ്ങളും ധാരളം ഉണ്ട്. ഇവയൊക്കെ കുട്ടികളു ടേയും
മാതാ പിതാ ക്കളുടേയും ടെൻഷൻസ് കുറക്കും.
S.S.L.C . കഴിഞ്ഞാൽ എല്ലവരും പ്ലസ് ടുവിന് പോകുന്നു. എന്നാൽ പത്താം തരം കഴിഞ്ഞാൽ ഓരോ കുട്ടിയുടേയും താൽപര്യത്തിന് അനുസരിച്ച് വൊക്കോഷണൽ
സ്കൂളിൽ ചേർക്കണം. പ്ലസ് ടു വിൻറെ അതേ വില തന്നെയാണ് വൊക്കേഷണലിനും.
പ്ലസ്ടൂവി നേക്കാൾ കഴിവുള്ള കുട്ടികളാണ് വൊക്കേഷണലിൽ ചേർക്കേ ണ്ടത്. വിധി വൈപരീതം
എന്ന് പറയട്ടെ ഇവിടെ സംഭവിക്കുന്നത് മറിച്ചാണ്.
ഇവിടെ കുട്ടികളുടേയും, രക്ഷിതാക്കളുടേയും,
അദ്ധ്യാപകരുടേ യും വിഷമതകളും അവയുടെ പരിഹാരങ്ങളും ലഘുവായി പറഞ്ഞു പോയിരിക്കുന്നു. ഇവയെ
കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്. അതൊക്കെ സന്ദർഭം പോലെ എഴുതുന്നതാണ്.
ഡോ. മോഹൻ പി.ടി.
മോബ്. 9249993028
വണ്ടിയിൽ കയറിയാൽ സീറ്റു കിട്ടാൻ സമ്മർദ്ദം.വിദ്യാലയത്തിൽ എത്തിയാൽ പിന്നെ വ്യത്യസ്ത
സഹപാഠികാരോടുള്ള മനോഭാ വവും ഏറെ വ്യത്യസ്തമായി തന്നെ തരണം ചെയ്യണം. അതിനെ
അതീജവിച്ചു വരുമ്പോ
ഴായിരിക്കും
അദ്ധ്യപകരിൽ നിന്നുള്ള വ്യത്യസ്ത മനോഭാവ പ്രതികരണം. പഠിക്കുന്നവരോടും, കാണാൻ
ഭംഗിയുള്ളവരോടും ഉള്ള മനോഭാവമായിരിക്കില്ല അതില്ലാത്തവ രോട്. എല്ലാവർക്കും പഠിക്കുന്നതിനോ കളിക്കുന്നതിനോ, മത്സരി ക്കുന്നതിനോ ഒരുപോലെ സാധിക്കുകയില്ല എന്ന്
അദ്ധ്യാപകരും മാതാ പിതാക്കളും അറിയുന്നില്ല. കുഞ്ഞുങ്ങൾക്കാകട്ടെ അവരുടെ കഴിവുകൾ തിരിച്ചറിയുവാനാകുന്നില്ല. അറിയുന്നവരാകട്ടെ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാവർക്കും കുഞ്ഞുങ്ങളെ നല്ല
വിദ്യാ ഭ്യസം നൽകണം എന്നാഗ്രിക്കുന്നവാരണ്. ഉയർന്ന പഠന ശേഷി നില വാരമുള്ളവരാണോ തൻറെ കുഞ്ഞുങ്ങൾ എന്ന് അദ്ധ്യാപകരും മാ താ പിതാക്കളും
ശ്രദ്ധിക്കുന്നില്ല. പഠിക്കുവാൻ അൽപം കഴിവു കു റഞ്ഞവരാണെങ്കിലും, ഇംഗ്ലീഷിലോ,
കണക്കിലോ അൽപം മാർക്കു കുറഞ്ഞു പോയാലും അവർക്ക് ബുദ്ധിക്കുറവ് ഉണ്ടാകണമെന്നില്ല എന്ന തിരിച്ചറിവ് കുഞ്ഞുങ്ങൾക്കോ, മാതാപിതാക്കൾക്കോ, അദ്ധ്യാപകർക്കോ ഇല്ലാതെ പോയിരിക്കുന്നത് കഷ്ടം തന്നെയാണ്. ഇത്തരക്കാർ പാഠ്യേതര വിഷയങ്ങളിൽ അതികായകന്മാരായി രിക്കും. അപൂർവ്വം ചിലർ പാഠ്യ
പഠ്യേതര വിഷയങ്ങളിൽ മിടുക്കരായിരിക്കും. കണക്കിലും, ഇംഗ്ലീഷിലും മാർക്ക് നേടിയവർ ജീവിതത്തിലോ തൊഴിലിലോ വിജയക്കണമെന്നമില്ല. അവർക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ പഠിക്കട്ടെ. വിജയിക്കട്ടെ. നമ്മുടെ ഇന്നത്തെ സിലബസ്സിൽ തന്നെ സമൂല മാറ്റം വരുത്തേണ്ട കാലഘട്ടമാണിത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ