2017, മേയ് 12, വെള്ളിയാഴ്‌ച

സെൽഫ് ഹിപ്നോട്ടീസം


സുഖകരവും ആയാസരഹിതവുമായ ഒരു കാസേരിയിൽ ഇരിക്കുക. തല ച്ചോറ് ശൂന്യമാക്കി വെയ്ക്കുക.ദീർഘമായി ശ്വാസോച്ഛ്വാസം നടത്തുക. ഏതേങ്കിലും ഒരു വസ്തുവിലേക്ക് നിങ്ങളുടെ ദൃഷ്ടി തറപ്പിച്ച് നോക്കുക.

എൻറെ ശരീരത്തിന് സുഖകരവും, ആനന്ദകരവും, സുമധുരവുമയാ ഒരു ക്ഷീണം അനുഭവപ്പെടുന്നു. എൻറെ തലക്കും, ശരീരത്തിനും ഒരു സുഖകരമാ യ ഒരു ഭാരം അനുഭവപ്പട്ടു തുടങ്ങിയിരിക്കുന്നു. എൻറെ ശരീരത്തിലെ സർ വ്വ നാഢീ ഞരമ്പുകൾക്കും ഒരു അയവ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. എൻറെ കാലുകൾക്ക് സുഖകരമായ ആനന്ദകരമായ ഒരു ഭാരക്കൂടുതൽ അ നുഭവപ്പെടുന്നു. എൻറെ കയ്യുകൾക്കും സുഖകരമായ ഒരു ഭാരക്കൂടുതൽ അനുഭവപ്പെടുന്നു. ശരീരത്തിൻറെ അഗാധ തലങ്ങളിലും സുഖകരമായ ഒരു ഭാരക്കുടുതൽ അനുഭവപ്പെടുന്നു. ആനന്ദകരമായ സുഖകരമായ ഒരു മയക്കം എന്നെ തലോടിക്കൊണ്ടിരിക്കുന്നു. ഞാൻ ഇപ്പോൾ പരിപൂർണ്ണമായും വിശ്ര മാവസ്ഥയിലേക്ക് എത്തി ചേന്നുകൊണ്ടിരിക്കുന്നു. എൻറെ തലച്ചോറും, ക ണ്ണുകളും, മനസ്സും തളർന്ന് ഒരു തരം കനത്ത വിശ്രമാവസ്ഥയിലേക്ക് എത്തി യിരിക്കുന്നു. ഞാൻ എത്രയും വേഗം കണ്ണുകളടച്ച് ഉറങ്ങുവാനാഗ്രഹിക്കുന്നു. എൻറെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വന്നു കൊണ്ടിരിക്കുന്നു. എൻറെ ക ണ്ണുകൾ ഉറക്കം കുടതൽ കൊണ്ട് അടഞ്ഞു അടഞ്ഞു പോയ്കൊണ്ടിരിക്കുന്നു. ഞാൻ കടുത്ത ഉറക്കത്തിലേക്ക് പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നു. ഞാൻ ഉട നെ ഉറങ്ങുവാനാഗ്രഹിക്കുന്നു. എൻറെ കണ്ണുകളടഞ്ഞാലുടൻ സുമധുരവും, സുശക്തവുമായ ഹിപ്നോട്ടിക് നിദ്രയിൽ പ്രവേശിക്കും. എൻറെ സ്വന്തം നിർദ്ദേശങ്ങൾ അനുസരിക്കുന്നതിനു ഞാൻ ശക്തനും ജാഗരൂപനുമായിരക്കും. ഞാൻ സ്വന്തം ഇച്ഛാശക്തിക്കനുസരിച്ച് ഉണരുന്നതായിരിക്കും. മൂന്ന് എണ്ണു തീരുന്നതുവരെക്കും എനിക്ക് കണ്ണുകൾ തുറന്നിരിക്കുവാൻ അസാദ്ധ്യമാണ്. എൻറെ കണ്ണുകൾ സ്വയം അടഞ്ഞു തുടങ്ങിയിരിക്കുന്നു. ശക്തമായ... അതി ശക്തമായ... അതിസുഖകരവും, ആനന്ദകരവുമായ....മത്ത് പിടിപ്പിക്കുന്ന...... ലഹരി ഓളം അലതല്ലുന്ന ഹിപ്നോട്ടിക് നിദ്രയിലേക്ക് അതിവേഗം പ്രവേ ശിച്ചു കൊണ്ടിരിക്കുന്നു.

1.......2.....3..... ഉറങ്ങൂ...ശക്തിയറിയ..... 

മത്തു പിടിപ്പിക്കുന്ന...അതിഗഹനമായ... ഗാഢനിദ്രയിലേക്കു പ്രവേശിക്കൂ. അതിഗഹനമായ മനോഹരമായ ഹിപ്നോ ട്ടിക് നിദ്രയിലാണ് ഞാനിപ്പോൾ. സുശക്തമായ ഹിപ്നോട്ടിക് നിദ്രയിലാണി പ്പോൾ.....


എപ്പോൾ ഉണരുവാൻ ആഗ്രഹിക്കുന്നുവോ അപ്പോൾ കണ്ണുകൾ തുറക്കൂ, ഉണരൂ. എന്ന് സ്വയം നിർദ്ദേശം കൊടുക്കണം.

Dr. Mohan P.T.
Mob. 9249993028


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ