കണ്ണുകൾ
തുറന്നു നോക്കുകു, ഉണരൂ എന്ന് മാദ്ധ്യമത്തിനോട്
പറയണം. സ്വയം ഹിപ് നോട്ടിക് അവസ്ഥയിൽ നിന്ന് ഉണരുവാൻ ‘ ഞാൻ എൻറെ കണ്ണുകൾ തറക്കുന്നു,
ഉണർന്നേഴ്ൽക്കുന്നു’ ആദ്യം കണ്ണ് തുറക്കൂ എന്ന് പറഞ്ഞതിനു ശേഷം മാത്രം ഉണരൂ എന്ന്
നിർദ്ദേശിക്കണം.
സാധാരണ
ഗതിയിൽ ഇങ്ങിനെ പറയുമ്പോൾ ഉണരും. എന്നിട്ടും ഉണർന്നില്ലയെങ്കിൽ ഇപ്രകാരം പറയുക, ‘ ഞാൻ 3 വരെ എണ്ണുന്നതാണ്.
അതിനുള്ളിൽ നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറന്ന് ഉണർന്നു വരുന്നതാണ്. നിങ്ങൾ
ഉണരുമ്പോൾ നിങ്ങൾക്ക് വളരെ സന്തോഷവും, സുഖവും തോന്നും. ഉണർന്നു കഴിഞ്ഞാൽ നിങ്ങൾക്ക് ചുറ്റിലും
സുഖവും, സന്തോഷവും, സൌന്ദര്യവും നൃത്തം വെയ്ക്കുന്നത് കാണാം. നിങ്ങൾ ഈ
ഹിപ്നോട്ടിക് നിദ്രയിൽ നിന്ന് പരിപൂർണ്ണമായും ഉണരൂ. ഉണരൂ. സർവ്വ വിധ സന്തോഷത്തോടും
സുഖത്തോടും കൂടി ഉണരൂ.
ഒന്ന്.....ഉണരൂ....രണ്ട്....ഉണരൂ....മൂന്ന്.....കണ്ണുകൾ
തുറക്കൂ. ഉണർന്ന് മനോഹരമായ ഈ പ്രപഞ്ചത്തെകാണൂ....
ഇനിയും ഉണർന്നില്ലെങ്കിൽ മാദ്ധ്യമത്തെ സ്വയം ഉണരുവാൻ അനുവദിക്കുക.
മുറിയലേക്ക് അന്യർ കടന്നു വന്ന് ശല്യം ചെയ്യാതെ നോക്കണം. അപൂർവ്വം ചില അവസരിങ്ങളിൽ
മാദ്ധ്യമം ഒന്നോ രണ്ടോ ദിവസം ഹിപ്നോട്ടസം നിദ്രയിൽ കിടന്നെന്നു വരാം. അതു കൊണ്ട്
ഭയപ്പെടാനില്ല. കക്ഷി സുരക്ഷിതമായിരിക്കണം.
Dr. Mohan P.T.
9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ