ഒരു കക്ഷിയെ നാം ഉറക്കുവാൻ പഠിച്ചു. കക്ഷി ഗാഢ
നിദ്രയിൽ പ്രവേശി ച്ചുവോ എന്ന് നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനായി താഴ
പറയുന്ന പ്രകാരം കക്ഷിയോട് പറയണം.
“ഞാൻ പറയുന്നതുവരേയും നിങ്ങൾക്ക് നിങ്ങളുടെ
കണ്ണുകൾ തുറക്കുന്നതിന്, കഴിയാത്തവിധം സ്വർഗ്ഗീയമായ, മത്തു പിടിപ്പിക്കുന്ന,
ആനന്ദകരമായ ഉറക്ക ത്തിൽ വീണിരിക്കുകായണ്. നിങ്ങളുടെ
കണ്ണുകൾ എത്ര തന്നെ തുറക്കുവാൻ കഴിയുകയില്ല. നിങ്ങൾ കണ്ണുകൾ തുറക്കുവാൻ ശ്രമിച്ചു
നോക്കൂ. ഞാൻ പറ യാത്തിടത്തോളം സമയം നിങ്ങൾക്കതിനു സാധിക്കുകയി ല്ല."
ഇതിനിടയിൽ വ്യക്തി കണ്ണുകൾ തുറക്കുവാൻ
ശ്രമിച്ചാൽ :- ‘ നിങ്ങൾ ഇപ്പോൾ ആനന്ദകരമായി, അതി ശക്തമായ മത്ത് പിടിപ്പിക്കുന്ന ലഹരി
അലതല്ലുന്ന വ ളരെ വളരെ അതി ഗഹനമായ നിദ്രയിൽ പ്രവേശിക്കുക. ഗാഢമായ ലഹരി പി ടിപ്പിക്കുന്ന
ഉറക്കത്തിലേക്ക് പ്രവേശിക്കൂ.’
ചില പരീക്ഷണങ്ങൾ
1.
ഒരു മുട്ടു സൂചികൊണ്ട് ചെറുതായി
കക്ഷിയുടെ കയ്യിന്മേൽ കുത്തികൊണ്ട് (ആഴത്തില്ല) ‘നിങ്ങൾക്ക്
ഇപ്പോൾ ഒരു തരം സുഖം അനുഭവപ്പെടുന്നു’ എന്ന് പറയുക. അയാൾ അത് ശരിവെയ്ക്കും.
2.
ചെറിയ ഐസ് കട്ട എടുത്ത് അയാളുടെ കയ്യിൽ
വെച്ചുകൊണ്ട് അയാളോട് ‘ നിങ്ങൾക്ക്
ഇപ്പോൾ ഇവിടെ ചൂട് അനുഭവപ്പെടുന്നു’ എന്ന് പറയുക. അയാൾ ഉടനെ കൈ പിൻ വലിക്കുന്നതാണ്.
ചികിത്സക്കുവേണ്ടി
സബ്ജക്റ്റിനെ അഗാധമായ ഗാഢ നിദ്രയിലേക്ക് കൊണ്ടു പോകേണ്ടതുണ്ട്. അതുകൊണ്ട്
സബ്ജക്റ്റിനെ താവെ പറയും പ്രകാരം പറയു ക. കണ്ണുകൾ നോക്കി സബ്ജക്റ്റിൻറെ
നിദ്രാവസ്ഥയെ മനസ്സിലാക്കാം എന്ന് മുൻ അദ്ധ്യായത്തിൽ പറഞ്ഞത് ഓർക്കുക.
‘ നിങ്ങൾ ഇപ്പോൾ ഉയരമുള്ള കെട്ടിടത്തിൻറെ
മുകളിൽ നിൽക്കുകയാണ്. നിങ്ങൾ കോണിയുടെ ഓരോ പടിയും ഇറങ്ങുമ്പോൾ നിദ്രയുടെ ആഴവും
കൂടി കൂടി വരും. നിങ്ങൾ ഇപ്പോൾ ഓരോ സ്റ്റെപ്പും സാവധാനം ഇറങ്ങുവാൻ
തുടങ്ങിയിരിക്കുന്നു. ഞാൻ ഒന്നു മുതൽ 3 വരെ എണ്ണും.3 എന്ന് എണ്ണുമ്പോൾ നിങ്ങൾ ശക്തമായ
അതി ശക്തമായ ഗാഢ നിദ്രയിൽ പ്രവേശിച്ചിരിക്കും.
ഒന്ന്....
നിങ്ങൾ ഓരോ പടികളും ഇറങ്ങികൊണ്ടിരിക്കുന്നതോടൊപ്പം നിങ്ങളുടെ ഉറക്കത്തിൻറെ
ശക്തിയും കൂട കൂടി വന്നുകൊണ്ടിരിക്കുന്നു.
(ശബ്ദം കുറച്ച്)
രണ്ട്.... നിങ്ങൾ ഗാഢ നിദ്രയിലേക്ക് പ്രവേശിച്ചു കൊണ്ടി രിക്കുന്നു.
(കനത്ത
സ്വരത്തിൽ) മൂന്ന്.. നിങ്ങൾ ഇപ്പോൾ സുഖകരമായ ആനന്ദക രമായ കടുത്ത ഗാഢ നിദ്രയിൽ പ്രവേശിച്ചിരിക്കുന്നു. എത്ര കഠിന ഉറക്കത്തിലും നിങ്ങൾക്ക് എൻറെ മാത്രം ശബ്ദം കേൾക്കാനാകും.
(ശബ്ദം താഴ്തി)
ഉറങ്ങൂ.... ഉറങ്ങൂ ശാന്തമായും ശക്തമായും ഉറങ്ങൂ.
ഡോ.മോഹൻ പി.ടി.
മോബ്. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ