2017, മേയ് 1, തിങ്കളാഴ്‌ച

ഹിപ്നോട്ടീസം പ്രായോഗീക വിധികൾ 1


ഹിപ്നോട്ടീസം എന്താണെന്നും അതിൻറെ സാങ്കേതിക വശങ്ങളെ കുറിച്ചും മുന്നേ പറഞ്ഞിരുന്നു. ഇനിയിപ്പോൾ പ്രായോഗിക തലങ്ങളിലേക്ക് ഇറങ്ങി ചെല്ലാം. അതിനു മുമ്പ് ദൃഷ്ടി ശ്രദ്ധ കേന്ദ്രീകരണവും, പ്രാണായാമവും പരിശി ലിക്കണം. അവ ഇവിടെ വെളിപ്പെടുത്തുന്നില്ല. കാരണം അവ പല വിധത്തി ലുണ്ട്. ഓരോരുത്തർക്കും അനുയോജ്യമായവ തിരഞ്ഞെടുക്കേണ്ടത് പഠിപ്പി ക്കുന്ന ഗുരുവിൻറെ ചുമതലയാണ്. അവ പരിശിലിച്ചവർക്ക് അ നായാസം ഈ ഫീൽഡിൽ വിജയിക്കാനാകും.

ഹിപ്നോട്ടീസം ചെയ്യപ്പെടുന്ന ആളിനെ സബ്ജക്റ്റ് അഥവ മാദ്ധ്യമം എന്ന് പറയപ്പെടുന്നു. സബ്ജക്റ്റിനെ സുഖകരമായ ഒരു ഇരിപ്പടത്തിൽ ഇരുത്തു കയോ അല്ലെങ്കിൽ കട്ടിലിൽ അനായാസകരമായി കിടത്തുകയോ ചെയ്യുക. പരിപൂർണ്ണമായും വിശ്രമവാസ്ഥയിലായിരിക്കണം.

അടുത്തതായി ഹിപ്നോ ട്ടിസ്റ്റ് മാദ്ധ്യമത്തിൻറെ 2 പുരികത്തിൻറേയും മദ്ധ്യ ത്തിലേക്കായി സൂക്ഷിച്ചു നോക്കുക. തറപ്പിച്ച് നോക്കുകയും അരുത്. സബ്ജ ക്റ്റിനോട് ഹിപ്നോട്ടി സ്റ്റിൻറെ കണ്ണുകളിലേക്ക് തന്നെ ഇമ വെട്ടാതെ നോ ക്കുവാൻ പറയുക.

ഇനി നിർദ്ദേശങ്ങൾ നൽകി തുടങ്ങാം. ഓരോ നിർദ്ദേശവും 2 തവണയെങ്കി ലും ആവർത്തിക്കണം. ഓരോ വാചകവും നിറുത്തി നിറുത്തി പറയണം.

 'ഞാൻ നിങ്ങളെ വിശ്രമാവസ്ഥയിലേക്ക് കൊണ്ടു പോകുകയാണ്. നിങ്ങൾ എൻറെ കണ്ണുകളിലേക്ക് തന്നെ ഇമ പൂട്ടാതെ നോക്കികൊണ്ടിരിക്കുക. സ്വർ ഗ്ഗീയ സുഖം പകരുന്ന ഒരു ആനന്ദ ലഹരി നിങ്ങളെ തഴകുന്നതുകൊണ്ട് നല്ല ഉറക്കംവരുന്നതുപോലെ നിങ്ങൾക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ഹാ! ആ നന്ദകരവും, സുമധുരവുമായ ഗാഢ നിദ്ര. നിങ്ങളുടെ ശരീരത്തിലെ ഓരോ അ വയവവും സൌകര്യപൂർവ്വം തളർത്തിയിടുക. ശ്വാസം സാവധാനം ഉള്ളി ലേ ക്ക് എടുക്കുക. സാവധാനം പുറത്തേക്ക് വിടുക. ഞാൻ പറയുന്നത് നല്ലവ ണ്ണം ശ്രദ്ധിക്കുക. ഞാൻ പറയുന്നതു മാത്രം ശ്രദ്ധിക്കുക. പുറമെ നിന്നുള്ള ഒ ന്നും നി ങ്ങളെ അസ്വസ്ഥതപ്പെടുത്തുകയില്ല. എന്നിൽ നിന്ന് പുറപ്പെടുന്ന ഓ രോ വാ ക്യവും സുഖ പ്രദമായ – ആനന്ദകരമായ – ഗാഢ നിദ്രക്കു നിങ്ങളെ സഹായി ക്കും. 

നിങ്ങളുടെ ദേഹം പൂർണ്ണമായും അയഞ്ഞുതന്നെ കിടക്കട്ടെ. ഗാഢ നിദ്രയിൽ പ്രവേശിച്ചാലും നിങ്ങൾക്ക് എൻറെ ശബ്ദം മാത്രം നിങ്ങൾ ക്ക് കേൾക്കുവാൻ കഴിയും. ഇതാ ഇപ്പോൾ നിങ്ങളുടെ കാണ്ണുകൾക്ക് ഭാരം തൂങ്ങി തുടങ്ങിയിരി ക്കുന്നു. നിങ്ങളുടെ കൺപോളകൾ ഭരം കൊണ്ട് അടഞ്ഞു അടഞ്ഞു തുടങ്ങിയി രിക്കുന്നു. നിങ്ങളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ മന്ദ മായി ഒഴുകാൻ തുടങ്ങി യിരിക്കുന്നു. വളരെ ബുദ്ധിമുട്ടിയിങ്കിൽ മാത്രമേ നിങ്ങളുടെ കണ്ണുകൾ തുറന്നു പിടിച്ചിരിക്കുവാൻ കഴിയൂ എന്ന അവസ്ഥയിലായിരി ക്കുന്നു. നിങ്ങൾക്ക് എ ൻറെ കണ്ണുകളിലേക്ക് നോക്കിയിരിക്കുവാൻ വിഷമം തോന്നി തുടങ്ങിയി രി ക്കുന്നു. എൻറെ വാക്കുകൾ മാത്രം ശ്രദ്ധിക്കൂ. എൻറെ വാക്കുകൾ മാത്രം ശ്രദ്ധി ക്കൂ. നിങ്ങളുടെ തലക്കകത്തും, കണ്ണുകളിലും മധുര മധുരമായ ഒരു തരം ക്ഷീ ണം അനുഭവപ്പെടുന്നു. നിങ്ങൾ എത്രയും വേഗം കണ്ണുകളടച്ച് ഉറങ്ങുവൻ ആ ഗ്രഹിക്കുന്നു. കണ്ണുകൾ അടഞ്ഞാൽ ഉടനെ നി ങ്ങൾ സ്വർഗ്ഗീയാനന്ദം പകരുന്ന സംമോഹന നിദ്രയിലേക്ക് മുഴുകും. അപ്പോ ഴും എൻറെ ശബ്ദം നിങ്ങൾക്ക് ത ടസ്സമില്ലാതെ കേട്ടുകൊണ്ടിരിക്കും.  ഇ പ്പോൾ ഞാൻ 1 മുതൽ 3 വരെ എണ്ണുന്ന താണ്. നിങ്ങൾക്ക് അതുവരെ കണ്ണു കൾ തുറന്നിരിക്കുവാൻ കഴിയുന്നതല്ല. നി ങ്ങൾ ഉടനെ തന്നെ കണ്ണുകളടച്ച് ഗാഢ നിദ്രയിൽ നിമഗ്നനാകും. ഞാൻ 3 എണ്ണു ന്നതിനു മുമ്പ് നിങ്ങൾ ശക്ത മായ, അതിശക്തമായ ഗാഢനിദ്രയിൽ നിമഗ്നനാ കും.

ഒന്ന്.... നിങ്ങളുടെ ശരീരത്തിന് നല്ല ക്ഷീണവും ഉറക്കവും ഒപ്പം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു…

രണ്ട്.... (അൽപം സ്വരം താഴ്ത്തി) തലക്ക് ഭരവും, പെരുപ്പും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് കലശലായ ക്ഷീണവും, ഉറക്കവും അനുഭവപ്പെ ടുന്നു. നിങ്ങളുടെ കണ്ണുകൾ തനിയെ തനിയെ അടഞ്ഞു പോകുന്നു. നിങ്ങളി താ നിങ്ങളുടെ കൺപോളകൾ അടച്ച് ഉറങ്ങുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കടുത്ത- ശക്തമായ- അഗാധമായ- അതി ഗഹനമായ- ആനന്ദകരമായ ഒരു സ്വർഗ്ഗീയ ലഹരി നിറഞ്ഞ ഉറക്കത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നു.

മൂന്ന്.... (മന്ത്രിക്കുന്ന സ്വരത്തിൽ) ശക്തമായ- അതിശക്തമായ-ഗാഢമായ- ശാന്തമായ- അഗാധമായ നിദ്രയിലേക്ക് പ്രവേശിക്കൂ...
(ഗൌരവസ്വരത്തിൽ) നിങ്ങൾ ഇപ്പോൾ കടുത്ത ഹിപ്നോട്ടിക്ക് നിദ്രയിൽ പ്രവേശിച്ചിരിക്കുകായാണ്. ഞാൻ ഉണരുവാൻ ആവശ്യപ്പെടുമ്പോൾ മാത്രമേ നിങ്ങൾക്ക് ഉണരുവാൻ കഴിയൂ.

ഡോ. മോഹൻ പി.ടി.

മോബ്ഃ 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ