2016, ജൂൺ 16, വ്യാഴാഴ്‌ച

എന്താണ് യോഗ 2

ആസനം 

സ്ഥിരമായും (നിശ്ചലമായും) സുഖകരമായും ( അധികം സമയം ചലനമില്ലാതെ സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന അവസ്ഥ) ഉള്ള ഇരിപ്പിനെയാണ്  ആസനം എന്ന് പറയുന്നത്. ആസനം എന്നു പറഞ്ഞാൽ ചലനമില്ലാത്ത് അവസ്ഥയെ പ്രദാനം ചെയ്യുന്നു.ഒരു പ്രത്യേക ഉദ്ദേശത്തോടെ കുറച്ചധികം സമയം യാതൊരു ചലനമുമില്ലതെ നിൽക്കുകയോ, ഇരിക്കുകയോ, കിടക്കുകയോ മറ്റൊ ചെയ്താൽ അസ്വസ്ഥത അനുഭവപ്പെടരുത്. 

ഇന്ന് ചലനരഹിതമായ അവസ്ഥയിൽ നിന്ന് കായികമായ അഭ്യാസങ്ങൾ കലാ രൂപമെന്ന ആശയമാക്കി ചലനത്തിൻറെ അതിപ്രസരമാർന്ന വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നു ആസന പരിശീലകർ. കായിക അഭ്യസമായോ, കാലരൂപ സൃഷ്ടികളുമായോ ആസനങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഇത്തരം പ്രക്രിയയിലൂടെ യോഗം സംഭവിക്കുന്നില്ല. 

ആസനങ്ങളായാലും വ്യായാമങ്ങളായലും പേശികളുടെ മുറക്കവും, വിശ്രമവും തന്നെയാണ് നടക്കുന്നത്. ആസനങ്ങൾ വളരെ സാവകാശം ശ്വസോഛ്ഛാസ നിയന്ത്രണത്തോടു കൂടിയാണ് പരിശീലിക്കുന്നത്. ഈ അഭ്യാസത്തിലൂടെ പരിശിലിക്കുന്ന ആൾക്ക് ഊർജ്ജവും വിശ്രമവും ലഭിക്കുന്നു. എന്നാൽ വ്യായാമത്തിലൂടെ ഊർജ്ജ നഷ്ടവും, ക്ഷീണവുമാണ് അനുഭവപ്പെടുന്നത്. 

പ്രാണായമം

 ആസനം ഉറച്ചതിനു ശേഷം പ്രാണായാമം പരിശീലിക്കണം. സുഖകരമായ ഒരു ആസനം ശീലമാക്കി അതിൽ പ്രവേശിച്ചുകൊണ്ട് അഥവ സ്വീകരിച്ചുകൊണ്ട് ശ്വാസ പ്രശ്വാസങ്ങളുടെ ഗതിയെ ഇല്ലായ്മ ചെയ്യുക എന്നാതാകുന്നു പ്രാണായാമം. ശ്വാസത്തിൻറെ അകത്തേക്കു എടുക്കുന്ന ഗതിയേയും, പ്രശ്വാസത്തിൻറെ  പുറത്തേക്ക് വിടുന്ന ഗതിയേയും ക്രമേണ ഇല്ലായ്മ ചെയ്യുന്നാണ്  ശരിയായ പ്രാണായാമം.ഈ സമയം പ്രാണന്മാർ യോജിച്ച് അന്തർമുഖമാകുകയും സുഷുമ്നയിൽ ചരിക്കുകയും ചെയ്യുന്നതാണ്. 

ഇന്ന് യോഗാസന പരിശീലകർ പലതരം ഗോഷ്ടികളും പഠിപ്പിക്കു ന്നുണ്ട്. അവയെല്ലം ശിഷ്യന്മാർക്ക് പ്രയാസം സൃഷ്ടിക്കുമെന്നല്ലാതെ യഥാർത്ഥ ഉപകാരം അതുകൊണ്ടു ആർക്കും ലഭിക്കുകയില്ല. അഭ്യാസം തികഞ്ഞ യോഗവര്യൻറെ ഗുരുമുഖത്തു നിന്ന് ഈ ഗോപ്യ വിദ്യ അഭ്യസിക്കേണ്ടതാകയാൽ ഇതിവിടെ വെളിപ്പെടുത്തുന്നില്ല. 

പ്രത്യാഹാരം. 

ഇന്ദ്രീയങ്ങളെ അവയുടെ വിഷയങ്ങളിൽ നിന്ന് പിൻതിരപ്പിച്ച് അന്തരാത്മാവിലേക്ക് കൊണ്ടു വരുന്ന രീതിയെയാണ് പ്രത്യാഹരം എന്ന് അറിയുന്നത്. 

ധ്യാനം. 

മനസ്സിനെ സ്ഥിരതയോടും, എകാഗ്രതയോടും കൂടി ഒരു വസ്തുവിൽ കേന്ദ്രീതരിച്ചു നിറുത്തുന്നതിനെ ധ്യാനം എന്ന് പറയുന്നു. 

ധാരണ. 

ഏകാഗ്രതയോടെ ധ്യനിക്കുന്ന ഒരു വസ്തുവിൻറെ ഒരു പ്രത്യേക ബിന്ദുവിൽ മാത്രം മന സ്സിനെ നിലനിർത്തുന്നതിനെ ധാരണ എന്ന് പറയപ്പെടുന്നു. 

സമാധി. 

ധാരണ ഉറച്ചു ഉപാസകൻ ആ ഒരു ബിന്ദുവിൽ തന്നെ ലയിച്ച് സ്വയം ഇല്ലാതായി തീരുന്ന അവസ്ഥയാണ് സമാധി. 

സാമാന്യം ലഘുവായി വിവരിച്ചു കഴിഞ്ഞു. ഇവയുടെ വകുപ്പുകളും, ഉപ വകുപ്പുകളും ഉണ്ട്. അവ ഒരു പരിശീലക്കുന്നവർ മാത്രം അറി ഞ്ഞിരിക്കേണ്ടതാകയാൽ ഇവിടെ വിവരിക്കുവാൻ ഉദ്ദേശിക്കുന്നില്ല. 

Dr. Mohan P.T.

Phone: 0487 2321344
Mob: 9249993028 & 8281652944


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ