ഞാൻ ഡോ. മോഹൻ പി.ടി. 1956 ഒക്ടോബർ 25 നു രാത്രി 11-30 ന് പുണർതം നക്ഷത്രത്തിൽ ഭൂജാതനായി. പിതാവ് തിമോത്തി പള്ളിയിലെ പുരോഹിതൻ. അമ്മ സാറ പ്രൈമറി സ്കൂൾ അദ്ധ്യാപിക. എനിക്കു താഴെ 3 സോഹോദരന്മാരും, 1 സഹോദരിയും.

ക്രിസ്റ്റ്യൻ കുടുംബമായിരുന്നിട്ടും ചെറുപ്പത്തിലെ തന്നെ ശിവ ഭക്തനായിരുന്നു. ചെറുപ്പത്തിൽ ധാരാളമായി പഞ്ചാക്ഷരി ജപച്ചിരുന്നു. അന്ന് ഓടിട്ടിരുന്ന വീടായിരുന്നു. ഒരു രാത്രിയിൽ കിടപ്പു മുറിയിൽ ഒരു കൊച്ചു സർപ്പം പ്രത്യക്ഷപ്പെട്ടു. സഹോദരങ്ങൾ എന്നെ അവഗണിച്ച് അതിനെ കൊന്നു. പിന്നെ ചിലരുടെ അഭിപ്രായം അനുസരിച്ച് ജപം നിർത്തി.

അക്കാലങ്ങളിൽ എനിക്ക് രാത്രിയിൽ ഉറക്കത്തിൽ അടുത്ത ദിവസം സംഭവിക്കുവാൻ പോകുന്നത് സ്വപ്നത്തിലൂടെ കാണിച്ചു തന്നിരുന്നു. ഞനത് എല്ലാവരോടും പറയുമായിരുന്നു. അങ്ങിനെ ഒരു ദിവസം ശ്രീ ബുദ്ധദേവൻ പ്രത്യക്ഷപ്പെട്ട് നീ ഒരു ഈഗോയിസ്റ്റ് ആണെന്ന് പറഞ്ഞ് അപ്രത്യക്ഷമായി. അന്നത്തോടു കൂടി ആ സിദ്ധി എനിക്ക് നഷ്ടപ്പെട്ടു. ബുദ്ധൻറെ വിപാസന മെഡിറ്റേഷനു പങ്കു കൊള്ളമെന്ന ആഗ്രഹമുണ്ടിയിരുന്നു. പക്ഷെ അതിനു ഇനിയും കഴിഞ്ഞില്ല.
ഷിർദ്ദി സായിബാബ
ഈശ്വര ഭക്തനായ എനിക്ക് ചെറുപ്പത്തിൽ തന്നെ ഭക്തി യോഗത്തിൽ താൽപര്യമുണ്ടിയിരുന്നു. അങ്ങിനെ ഞാൻ ഭക്തിപൂർവ്വം ഷിർദ്ദി സായിബാബയേയും,
സത്യ സായിബാബ
സത്യ സായിബാബയേയും ആരാധിച്ചിരുന്നു. അതിൽ എൻറെ പിതാവിന് കടുത്ത വിരോധം ഉണ്ടായിരുന്നു. പിന്നിട് അവരെ സ്മരിക്കുക മാത്രമായി. ശിവഭക്തി അപ്പോഴും തുടർന്നു.
പരം ജ്യോതി മഹാൻ
പ്രീ ഡിഗ്രി കഴിഞ്ഞിരിക്കുന്ന സമയം ഒരു സുഹൃത്ത് ഒരാളുടെ അടുത്തേക്ക് കൂട്ടി കൊണ്ടു പോയി. ഡോ. അപ്പുകുട്ടൻ എന്നായിരുന്നു അദ്ദേഹത്തിൻറെ പേര്. തൃശ്ശൂരിൽ ചേർപ്പിലായിരുന്നു താമസം. അദ്ദേഹം ജഗത് മഹാഗുരു തത്വ തവ ജ്ഞാനി ജ്ഞാനവള്ളാൽ പരം ജ്യോതി മാഹാൻറെ അരുമ ശിഷ്യനായിരുന്നു. ഡോ. അപ്പുകുട്ടനിൽ നിന്ന് ആദ്യമായി കുണ്ഡലിനി ദീക്ഷ സ്വീകരിച്ചു. ഇന്നും ഇതുതന്നെ തുടരുന്നു.
മഹർഷി മഹേഷ് യോ
ഏതാനും വർഷങ്ങൾക്കുശേഷം പിന്നിട് മഹർഷി മഹേഷ് യോഗിയുടെ ഒരു ശിഷ്യയെ കണ്ടു മുട്ടി. അവരുടെ വീട്ടിൽ വെച്ച് എനിക്ക് ആദ്യമായി മന്ത്ര ദീക്ഷ ലഭിച്ചു. ഇത് കുറച്ചു കാലം മാത്രം അഭ്യസിച്ചു. പിന്നീട് ഇത് ഉപേക്ഷിച്ചു.
ആചാര്യ ഓഷോ രജിനീഷ്
പിന്നീട് എനിക്ക് ആചര്യ ഓഷോ രജിനിഷ്നോട് താൽപര്യം തോന്നി. അദ്ദേഹം കുറേ ബ്രോഷറുകൾ അയച്ചു തന്നു. എന്നെ ആശ്രമത്തിലേക്ക് ക്ഷണിച്ചു. അന്ന് ഭാഷയും സാമ്പത്തികവും പ്രശ്നമായിരുന്നതിനാൽ പൂനയിലേക്ക് പോകാൻ കഴിഞ്ഞില്ല. എന്നാലും ഇദ്ദേഹത്തിൻറെ പല ധ്യാന മുറകളും പലപ്പോഴും അനുഷ്ഠിക്കാറുണ്ട്.
ശ്രീ രാമചന്ദ്ര മിഷ്യൻ
ഒരു ദിവസം പത്രത്തിലെ പരസ്യം കണ്ട് ശ്രീരാമചന്ദ്ര മിഷ്യൻറെ സഹജയോഗ ധ്യാനത്തിനു പോയി. അവരുടെ ശിഷ്യയിൽ നിന്ന് ദീക്ഷയും ലഭിച്ചു. അപൂർവ്വം ചില സന്ദർഭങ്ങളിൽ മാത്രം ഇത് ഉപയോഗിക്കുന്നു.
റെയ്കി
പിന്നീട് ഹീലിംഗിൽ താൽപര്യമുൻണ്ടായതിനാൽ റെയ്കി പഠിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ റെയ്കിയുടെ മാസ്റ്റർ ഹീലിംഗ് ഡിഗ്രി എടുത്തു. പല കാർമിക് രോഗങ്ങളേയും സൌഖ്യപ്പെടുത്തുവാനാകില്ലാത്തതുകൊണ്ട് അതിൻറെ ധ്യനമുറകളും പരിശീലനവും നിറുത്തി വെച്ചു. എന്നാലും ഇന്ന് സ്വയം ഹീലിംഗിന് പ്രയോജപ്പെടുത്താറുണ്ട്.
ബ്രഹ്മ കുമാരീസ്
പ്രജാപതി ബ്രഹ്മകുമാരിസിൻറെ അമിത പ്രചാരണത്തിനു വശം വദനായി ഞാനതിൽ ആകർഷിക്കപ്പെട്ടു. അവരുടെ പുസ്തകങ്ങളും, ലേഖനങ്ങളും മറ്റും വായിച്ചു. അവരുടെ ദീക്ഷയും എടുത്തു. അതുകൊണ്ടൊന്നും ഞാൻ തൃപ്തനായില്ല. അധികം താസിയാതെ അതും ഞാൻ വിട്ടു.
ശ്രീ ശ്രീ രവി ശങ്കർ
ആർട്ട് ഓഫ് ലിവിംഗിൻറെ വൻ പ്രചരണം മൂലം അവരുടെ ബേസിക് കോഴ്ലും, അഡ്വാൻസ് കോഴ്സും ചെയ്തു. പലതും ഓഷോവിൻറേതും, ബുദ്ധൻറേയും ക്രിയാ യോഗയുടേയും അംശങ്ങൾ അതിൽ കണ്ടിരുന്നു.തൻറെ അടുക്കൽ വരുന്ന ശിഷ്യർക്ക് അവർക്ക് അനുകൂലമായ ഒരു ദീക്ഷ കൊടുക്കലായിരുന്നില്ല ഇവിടെ ചെയ്യുന്നത്. ഒരു ബിസിനസ്സ് മാത്രമാണ് ഇവിടെ കാണുന്നത്. ദാഹിക്കുന്നവർക്ക് എന്തെങ്കിലും വലിച്ചിട്ടുകൊടുക്കുക എന്നതു മാത്രമാണ് ഇവിടെ ചെയ്യുന്നത്. ശിഷ്യൻറെ അത്മീയ പുരോഗതി വിലയിരുത്താനോ, സഹയം ചെയായനോ ഇവിടെ സാധിക്കുകയില്ല.െല്ലാരും ചേർന്നുള്ള എന്തൊക്കെയോ ചെയ്യുന്നു. അതിൽ അൽപം സന്തോഷം കിട്ടുന്നു. അത്രമാത്രം. പിന്നീട് ഞാനതുപേക്ഷിച്ചു.ഭഗവാൻ കൃഷ്ണൻ അർജ്ജുനനും ഉപദേശിച്ച, ഭഗവാൻ പരമ ശിവൻ പാർവ്വതി ദേവിക്ക് ഉപേദശിച്ച, ക്രിയായോഗ യുടെ പുതു ശിൽപി മഹാ അവതാർ ക്രിയാ ബാബാജിയുടെ പരമ്പരയിൽപെട്ട മഹായോഗി ലാഹിരി മഹാശയൻറെ ശിഷ്യൻ സ്വാമിജി യുക്തേശ്വരൻജിയുടെ ശിഷ്യൻ പരമഹംസൻ യോഗാന്ദജിയുടെ ശിഷ്യരിൽ നിന്ന് ക്രിയാ യോഗ അഭ്യസിച്ച ദേഹമാണ് ശ്രീ. രവി ശങ്കർ. സ്വാമിജി യുക്തേശ്വരനെ ശ്രീ. ശ്രീ. യുക്തേശ്വരൻജി എന്നാണ് വിളിച്ചിരുന്നത്. ആർട്ട് ഓഫ് ലീവിംഗ് എന്ന ഗ്രന്ഥം തന്നെ ശ്രീ പരമഹംസൻ യോഗാനന്ദജിയുടെ സൃഷ്ടിയാണ്. പേരിൻറെ മുന്നിലെ ശ്രീ ശ്രീയും, ആർട്ട് ഓഫ് ലീവിംഗും മറ്റു ധ്യന മുറകളുമെല്ലാം പരമഹംസൻ യോഗാനന്ദജിയിൽ നിന്ന് കടം എടുത്തതാണ്.
കൽക്കി
എൻറെ ഒരു അയവാസിയുടെ നിർബന്ധത്തിനു വഴങ്ങി ഇവരുടെ ആരാധാന കാണുവാനയി പോയി. ഇവരുടെ പ്രവർത്തനങ്ങൾ എനിക്ക് യോജിച്ച വിധമായിരുന്നില്ല. അതുകൊണ്ടു തന്നെ ഞനതിൽ തുടർന്നില്ല. ദീക്ഷ കൊടുക്കലാണ് പ്രധാനം എന്ന് തോന്നുന്നു.
മഹർഷി വേദാതിരി
എൻറെ ചില സുഹൃത്തകൾ നിർബ്ബന്ധിച്ച് ഇവരുടെ ദീക്ഷ എടുപ്പിക്കുകയായിരുന്നു. എൻറെ ആദ്യഗുരു പരം ജ്യോതിമഹാൻറെ ശിഷ്യനാണ് ഇദ്ദേഹം. ഗുരു സ്ഥാനം മോഹിച്ച് പരം ജ്യോതി മഹാനിൽ നിന്ന് പിണങ്ങി പോന്ന ദേഹമാണ്. ഇദ്ദേഹം സിംബ്ളിഫൈഡ് കുണ്ഡലിനി യോഗ എന്ന പേരിലാ ക്കി ദീക്ഷ. ദീക്ഷ സ്വീകരിച്ചെ ങ്കിലും അത് തുടർന്നില്ല.
ക്രിയായോഗയുടെ മഹത്വക്കളാണ് ചിത്രത്തിൽ. ക്രിയാബാബജിയിൽ നിന്ന് ലാഹിരി മഹാശയനും, അദ്ദേഹത്തിൽ നിന്ന് ശ്രീ ശ്രീ യുക്തേശ്വരനും, അദ്ദേഹത്തിൽ നിന്ന് പരമഹംസ യോഗാനന്ദനിലേക്കും അദ്ദേഹത്തിൻറെ ശിഷ്യനിൽ നിന്ന് എനിക്കും ലഭിച്ചിരിക്കു ന്നു. പലരും ക്രയായോഗ എന്ന വ്യാജേന പണം വ്യാജ ദീക്ഷ നൽകി ജനങ്ങളെ വഞ്ചിക്കു ന്നുണ്ട്. ഞാനും അത്തരം 2 പേ രുടെ വഞ്ചനയിൽ പെട്ടിട്ടുണ്ട്. ചിലർ ഹോമ പൂജാദി ദ്രവ്യങ്ങൾ അവശ്യപ്പടുകടും വൻതുക ദീക്ഷക്ക് ആവശ്യപ്പടുകയും ചെയ്യുന്നു. ചിലർ ഹിപ്നോട്ടി സവും റെയ്കിയും മറ്റും കൂട്ടി കലർത്തി വ്യാജ ക്രിയാ ദീക്ഷ നൽകുന്നു. ഡയറക്റ്റ് ദിക്ഷ തന്നാൽ ശിഷ്യൻ തകർന്ന് പോകുമെന്നാണ് വാദം. ധ്യാനവും മെഡിറ്റേഷൻം ഒരു ബന്ധവുമില്ല. അതിനെ കുറിച്ച് പരമഹംസ യോഗാനന്ദൻറെ ഒരു യോഗിയുടെ ആത്മകഥയിൽ പറയുന്നു.
സ്വാമി ശ്രീയുഥ് ബാലകൃഷ്ണനാഥ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ