നമ്മുടെ സനാതന ഗ്രന്ഥങ്ങള്‍ 4 അര്‍ത്ഥ തലത്തിലാണ് അവയുടെ സൃഷ്‌ടികള്‍ നടത്തിയിരിക്കുന്നത്. അവ 1. വാക്യാര്‍ത്ഥം 2. യാജ്ഞികാര്‍ത്ഥം 3. വൈദീകാര്‍ത്ഥം 4. തത്വാര്‍ത്ഥം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. ബ്രഹ്മചാരികള്‍ക്ക് വാക്യാര്‍ത്ഥവും, ഗൃഹസ്ഥാശ്രിമകള്‍ക്ക് യാജ്ഞികാര്‍ത്ഥവും, വാനപ്രസ്ഥര്‍ക്ക് ദൈവീകാര്‍ത്ഥവും, സന്യാസിമാര്‍ക്ക് തത്വാര്‍ത്ഥ വുമാണ് വിവക്ഷിക്കുന്നത്. അതായത് കുട്ടികള്‍ക്ക് പറഞ്ഞു കൊടു ക്കുന്ന കഥാ രീതിയിലല്ല മറ്റുള്ള തരക്കാര്‍ മനസ്സിലാക്കേണ്ടത് എന്ന് അര്‍ത്ഥം. കുട്ടികൾക്ക് കഥാ രൂപത്തിലേ ഗ്രാഹ്യമാകൂ. അതു വെച്ച് ഗൃഹസ്ഥാശ്രമിയും, വാന പ്രസ്ഥനും, സന്യാസിയും അങ്ങിനെ സമീപിക്കരുത്. ഗ്രഹാസ്ഥാശ്രിമികളായ മുതിര്‍ന്നവര്‍ രാമായണം വെറും ഒരു കഥയായി ധരിച്ചു വെച്ച് കാണരുത്. കഥകളിൽ നിന്ന് വേറിട്ട ഒരു കാഴ്ചപ്പാട് സനാതന ഗ്രന്ഥങ്ങൾക്കുണ്ട്. ഇതിനെ കുറിച്ച് "ഈശ്വരൻ-ഉപവാസം" എന്ന എൻറെ തന്നെ ബ്ളോഗിൽ വിശദീക രിച്ചിട്ടുണ്ട്.
മഹാഭരതവും, രാമായണവും പോലെ നിഗൂഢതകൾ
ഉൾകൊണ്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് വിശുദ്ധ ബൈബിൾ അഥവ വേദ പുസ്തകം. പലരും ബൈബിളിനെ
ഒരു ക്രിസ്ത്യൻ മത ഗ്രന്ഥമാക്കി കണക്കാക്കപ്പെടുന്നു. എന്നാൽ ചിലർ വേദ പുസ്തകത്തിനെ ചരിത്ര
പുസ്തകമായും കണക്കാക്കപ്പെടുന്നു. ഇതൊക്കെ ശരിയാണെങ്കി ലും ഹൈന്ദവ ഗ്രന്ഥങ്ങളോട് ഒരുപാട് സാമ്യം പുലർത്തുന്നുണ്ട്.
ബൈബിളിൽ "ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം അവനോടു കൂടെയാ യിരുന്നു. വചനം ദൈവമായിരുന്നു." (യോഹന്നാൻ":1:1.) എന്ന് എഴുതപ്പെട്ടിരിക്കുന്നു. എന്താണ് വചനം? ഓങ്കാരമാണ്-(ആമീൻ,ആമേൻ എന്നിവ ഓങ്കാരത്തിൻറെ ആദ്യരൂപം) ആ വചനം എന്ന് എത്ര പേർക്ക് അറിയാം?
അശ്വത്ഥമാ എന്ന തല കീഴായ ഒരു മരത്തെ കുറിച്ച് (ഗീതXI-1) ഭഗവാൻ അർ ജ്ജുനനോട് പറയുന്നുണ്ട്. വേരുകൾ മുകളിലും, ചില്ലകൾ തല കീഴായു മുള്ള ഒരു വൃക്ഷമാണ് അശ്വത്ഥമാ. വേദങ്ങൾ പലതും ദൃഷ്ടാന്താങ്ങളാലും, കഥക ളാലും, ഉപമകളാലും രചിക്കപ്പെട്ടിരിക്കയാൽ അതിലെ നിഗൂഢതകൾ അൽപ ബുദ്ധിയ മനുഷ്യനു ഗ്രാഹ്യമായിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ അ വ എല്ലാ പ്രായക്കാർക്കും ആസ്വാദ്യ ജന്യമായ രീതിയിൽ രചിക്ക പ്പെട്ടിരി ക്കുന്നത്.
വേരുകൾ മനുഷ്യൻറെ മുടിയായും, ശിഖരങ്ങൾ മനുഷ്യ ശരീര ത്തിലെ നാഡി കളായും സങ്കൽപ്പിച്ചിരക്കുന്നു. മിസ്റ്റിക് വീക്ഷണ ത്തോടു കൂടി മാത്രം വേദങ്ങ ളെ സമീപിക്കുമ്പോൾ അർത്ഥതല ങ്ങൾ വളരെയധികം വ്യത്യസപ്പെട്ടിരിക്കും. ഡാർവി ൻറെ സിദ്ധാന്തം മറികടന്നാണ് ബൈബിളിൽ മനുഷ്യൻറെ പിറവി. ഈ ശ്വരൻ ഭൌതീക വസ്തുക്കളായ പൊടികൊണ്ടാണ് മനുഷ്യനെ നേരെ സൃഷ്ടിച്ച തെന്ന് ബൈബിളിൽ എഴുതിയിരിക്കുന്നു.
ഇന്ത്യൻ വേദങ്ങളിൽ മനുഷ്യ ശരീരത്തെ തല കീഴായ ഒരു മരത്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. തലമുടിയും, തലയോട്ടിയിലെ നെർവ്വുകളും വേരുകളായും, മരത്തിൻറെ തടി നട്ടെല്ലായും ശാഖകളെല്ലാം മറ്റു വിവിധ നെർവ് സിസ്റ്റമായും കണക്കാക്കിയിരിക്കുന്നു. ഈശ്വരൻ മനുഷ്യനെ സൃഷ്ടിച്ച പ്പോൾ തല തിരിഞ്ഞ മരത്തിനോട് സമാനം സൃഷ്ടിച്ചു. കാരണം ഈശ്വരൻറെ ശ ക്തമത്തായ ആത്മിയ കിരണങ്ങൾ മുകളിൽ നിന്ന് സ്വീകരിക്കുന്നതിനു വേണ്ടിയായരിന്നു. തലച്ചോറും അതിനോടു ചേർന്നു കിടക്കുന്ന മെഡുല്ലാ ഒബ്ലാംഗട്ടയും ചേർന്ന് തലതിരിഞ്ഞ മരത്തിൻറെ വേരുകളായി. മരം മണ്ണിലെ ജൈവ വസ്തുക്കൾ വേരുകൾ വഴി ഭക്ഷണം സ്വീകരിക്കുന്നു. മസ്തിഷ്ക സ്പൈനൽ അച്ചുതണ്ടിനെ ജീവൻറെ മരം എന്ന് വിളിക്കുന്നു. എന്തുകൊണ്ടെ ന്നാൽ തലച്ചോറിൽ നിന്നാണ് ഊർജ്ജം ശരീരത്തിൻറെ വിവിധ ഭഗങ്ങളിലേക്ക് ഒഴുകുന്നത്.
ബൈബിളിൽ (ഉൽപത്തി 2:8) ദൈവം കിഴക്ക് ഏദനിൽ ഒരുതോട്ടം ഉണ്ടാക്കി അതിൽ മനുഷ്യനെ ആക്കി എന്ന് പറയുന്നു. ഏദനിലെ കിഴക്ക് എന്ന് ഉദ്ദേശി ക്കുന്നത് ആത്മീയമയി മനുഷ്യശരീരത്തിൻറെ മുൻഭാഗത്തെയാണ്. ആത്മീയ കണ്ണായ മൂന്നാം കണ്ണ് അഥവ ആജ്ഞ ചക്ര സ്ഥിതി ചെയ്യുന്നത് രണ്ട് പുരിക ങ്ങളുടെ മദ്ധ്യത്തിലാണ്. അവബോധമുള്ള ഒരു യഥാർത്ഥ മനുഷ്യൻറെ മുഖം എപ്പോഴും കിഴക്ക് നോക്കിയായിരിക്കും. അതായത് ആത്മ ജ്ഞാനിയായ ഒരു മനുഷ്യൻറെ (യോഗീശ്വരന്മാർ) ദൃഷ്ടി ഭ്രൂ മദ്ധ്യത്തിൻറെ നേരെയായിരിക്കും. ഈ കണ്ണാണ് സ്വർഗ്ഗത്തിലേക്കുള്ള വാതിൽ. ദൈവീക കാഴ്ചപ്പാടുള്ള ആത്മീയ നേത്രമാണ് മൂന്നാം കണ്ണായ ആജ്ഞാചക്രം. സാത്വീകന്മാരയ യോഗികൾ കണ്ണുകൾ തുറന്നു പിടിച്ചുകൊണ്ട് മുകളിലേക്ക് നോക്കിയാണ് ധ്യനത്തിന് ഇരിക്കുന്നത്. ക്രിസ്തുവും പ്രാർത്ഥിക്കുമ്പോൾ മുകളിലേക്ക് നോക്കി കണ്ണുകൾ തുറന്നു തന്നെയാണ് ഇരിക്കുന്നത്
ഏദേൻ തോട്ടത്തിലെ രണ്ട് ശരീരങ്ങളാണ് ആദമും, ഹവ്വയും. കാണ്മാൻ ഭംഗിയുള്ളതും, തിന്മാൻ നല്ല ഫലമുള്ളതുമായ ഒരോ വൃക്ഷങ്ങളും, തോട്ടത്തിൻറെ നടുവിൽ ജീവ വൃക്ഷവും, നന്മ തിന്മകളെ കുറിച്ചുള്ള അറിവിൻറെ വൃക്ഷവും, ദൈവം നിലത്തുനിന്ന് മുളപ്പിച്ചു (ഉൽപത്തി 2:10). തോട്ടം നനപ്പാൻ നദിയും കൊടുത്തു. എന്നാൽ തോട്ടത്തിലെ മദ്ധ്യത്തിലെ വൃക്ഷത്തിലെ ഫലം വിലക്കിയിരുന്നു.
നമ്മുടെ ശരീരത്തിനകത്ത് ധാരളം മരങ്ങൾ ഉണ്ട്. അവ ഓരോന്നും നെർവ്വുകലുടെ ശാഖകളാകുന്നു. അവയുടെ വേരുകളുടെ ഉത്ഭ വമാകട്ടെ തലച്ചോറിൽ നിന്നും,നട്ടെല്ലിൽ നിന്നുമാണ്. ശരീരത്തിലെ ഈ സ്ഥാനമാകട്ടെ തോട്ടത്തിലെ ജീവവൃക്ഷത്തിൻറ ആസ്ഥാന മകുന്നു. ശരീരത്തിനകത്ത് മോട്ടോർ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. അവ പേശികളേയും, അവയവങ്ങളേയും നിയന്ത്രിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. അതുപോലെ തന്നെ മനുഷ്യ ശരീരത്തിൽ സംവേദന സിസ്റ്റമായ ദൃശ്യ ശ്രവണ ഘ്രാണാദികളുടെ നെർവ്വുകളും പ്രവർ ത്തിക്കുന്നു. ആദ്യ മനുഷ്യരായ ആദാമും ഹവ്വയും ശാരീരിക തോട്ടത്തിലെ ഈ മരങ്ങളുടെ ഫലങ്ങളാണ് യഥാർത്ഥത്തിൽ അനുഭവിച്ചിരുന്നത്. ദൃശ്യ ശ്രവണ ഘ്രാണ സ്പ ർശന സ്പർശന രുചി എന്നീവ അവർ അവരുടെ സ്വർഗ്ഗത്തിൻറെ ആത്മീയ നേത്രങ്ങളിൽ കൂടിയാണ് അനുഭവിച്ചിരുന്നത്. അവർ ഭൌതിക തലത്തിലുള്ള ജീവിതമല്ല നയിച്ചിരുന്നത് എന്ന് അർത്ഥം. അവർ ആത്മ ജ്ഞാനം നിറഞ്ഞ് ദൈവാനുഭവത്തോടു കുടി ജീവിക്കുകയായിരുന്നു.
ഇത്തരം സ്വർഗ്ഗീയ അനുഭവ കാലങ്ങളിൽ തോട്ടത്തിലെ മദ്ധ്യ ത്തിലെ ജീവ വൃക്ഷത്തിൻറെ ഫലം അനുഭവിക്കേണ്ടി വന്നിരുന്നി ല്ല. അവർ എല്ലാ സംവേദനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നില്ല. അവർക്ക് ലൈംഗീക ബോധത്തെ കുറിച്ചുള്ള മുന്നറിവ് ഉണ്ടായിരു ന്നു. അവർ ലൈംഗീകതയെ കുറിച്ച് ശ്രദ്ധാലുവായിരുന്നു. ഈ ലൈംഗീകതയായിരുന്നു ജീവ വൃക്ഷത്തിലെ ഫലം. ശരീരമാകുന്ന തോട്ടത്തിലെ മദ്ധ്യത്തിലെ ജീവ വൃക്ഷത്തിലെ ഫലം. തല മുതൽ കാൽ വരെയുള്ള ശരീരത്തിൻറെ മദ്ധ്യഭാഗമാണ് ലൈംഗീക സംവേ ദന ഭാഗം. ഈ ലൈംഗീക ഫലത്തെയാണ് ദൈവം വിലക്കിയിരു ന്നത്. ജീവ വൃക്ഷത്തിലെ ഫലം കഴിച്ചാൽ മരിക്കും എന്ന് ദൈവം കൽപ്പിച്ചിരുന്നു. അതായത് ശരീരത്തിൻറെ അനശ്വരത നഷ്ടപ്പെട്ട് ദൈവീക ബോധം അഥവ ആത്മ ബോധം നഷ്ടപ്പെടും എന്നായിരുന്നു. അതായിരുന്നു മരണം. അവർ ജീവ വൃക്ഷ ത്തിലെ ഫലം അഥവ ലൈംഗീകത അനുഭവിച്ചതോടു കൂടി ഭൌതിക സഹജമായ ശാരീ രിക ജനന മരണം ഉടലെടുത്തു.
സത്യയുഗത്തിൽ മനുഷ്യർ ദേവതകൾക്ക് തുല്യമായിരുന്നു. അവർ മനസ്സിൻറെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം സൃഷ്ടികൾ നടത്തിയി രുന്നു എന്ന് വേദങ്ങൾ പറയുന്നു. കാലാന്തരങ്ങളിൽ സത്യയുഗം അവസാനിക്കുന്നു. അതോടുകൂടിയാണ് മനുഷ്യൻ പ്രസവാദികളും ലൈംഗീക പ്രക്രിയകളും ആരംഭിക്കുന്നത്. സത്യയുഗത്തിൽ ഭക്ഷണാദികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. ഈ കലഘട്ടത്തെ സ്മരി ക്കുമാറാണ് ബൈബിളിലെ ഏതൻ തോട്ടവും, ആദാമും, ഹവ്വയും എന്ന് മനസ്സിലാക്കാം.
ഉൽപത്തി പുസ്തകത്തിൽ ഏദേൻ തോട്ടത്തിൽ ഒരു സർപ്പത്തെ കു റിച്ച് പറയപ്പെടുന്നുണ്ട്. സർപ്പമാണ് ആദാമിനേയും, ഹവ്വയേയും ചതിച്ചത് എന്ന് പരമാർശിക്കപ്പെടുന്നു. സർപ്പമാണ് ഹവ്വയെ പഴം ഭക്ഷിപ്പാൻ പ്രേരിപ്പിച്ചത് എന്ന് പറയുന്നു. ദൈവ സൃഷ്ടിയിലെ ഒരു ജീവി തന്നയാണല്ലോ സർപ്പവും. മനുഷ്യ ശരീരത്തിലെ ഏറ്റവും നിയന്ത്രിക്കപ്പടുവാൻ ബുദ്ധിമുട്ടുള്ള ബോധമാണ് ലൈഗീകത. ഈ സർപ്പമാണ് മനുഷ്യരുടെ ലൈംഗീക ബോധത്തെ എപ്പോഴും ഉത്തേ ജിപ്പിക്കപ്പെടുന്നത്. ആ സർപ്പമാകട്ടെ നട്ടെല്ലിൻറെ ഏറ്റവും കീഴിൽ ചുരുണ്ടു കൂടി കിടക്കുന്നു. യോഗീശ്വരന്മാർ ഇതിനെ കുണ്ഡലിനി എന്ന് വിളിക്കുന്നു. ഇതാണ് യഥാർത്ഥ ജീവോർജ്ജം.
ഈ സർപ്പമായിരുന്നു ഹവ്വയെ വിലക്കപ്പെട്ട കനി ഭക്ഷിപ്പാൻ പ്രേരിപ്പിച്ചത്. അതായത് ലൈംഗീക പ്രേരണക്ക് ഇടയാക്കിയത്. ഈ ഫലമായിരുന്നു നന്മ തിന്മകളെ തിരിച്ചറിയുന്ന ഫലം. അവരുടെ ചിന്തകൾ വികലമായി. അവരുടെ ആത്മബോധം നഷ്ടപ്പെട്ടു. അവരുടെ സ്വർഗ്ഗീയ അനു ഭൂതി നൽകിയിരുന്ന മൂന്നാം കണ്ണുകൾ അടഞ്ഞു. ഭൌതിക നേത്രങ്ങൾ തുറക്കപ്പെട്ടു. ഈ ഫലം ഭക്ഷിച്ചാൽ ദൈവത്തെപ്പോലെ ആകും എന്ന് ചിന്തിച്ചു. അവരത് ഭക്ഷിച്ചു. ഭൌതിക നേത്രങ്ങൾ തുറക്കപ്പെട്ടതോടെ ഈശ്വര ചിന്ത നശിച്ചു. അതോടെ അവർ നഗ്നരാണെന്ന് തോന്നി. അതുവരെ ഇല്ലാതിരുന്ന നാണം അവരെ ആക്രമിച്ചു. ദൈവീക ചിന്തയിൽ ഇരുന്നിരുന്ന കാലമത്രയും അവർക്ക് ഇല്ലതിരുന്ന അനുഭവം ഇപ്പോൾ ഉണ്ടായി. അവർക്കുണ്ടായിരുന്ന ദൈവിക അനുഭവം, ആനന്ദം എന്നിവ നഷ്ടപ്പെട്ടു. അവിടം മുതൽ അവർ ഭൌതീക ജീവിതം ആരംഭിക്കുൻ തുടങ്ങി. ദൈവ ശാപത്തോടുകൂടി അവർ വേദന എന്തെന്ന് അറിയുവാൻ തുടങ്ങി. നന്മയും തിന്മയും എന്ന ദ്വതീയ ഭവങ്ങൾ അവർക്ക അനുഭവഭേദ്യമായി.
യേശു ഇങ്ങിനെ പറഞ്ഞിരിക്കുന്നു:- ശരീരത്തിൻറെ വിളക്ക് കണ്ണാ കുന്നു. കണ്ണ് ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായി രിക്കും. ദോഷമുള്ളതെങ്കിലോ ശരീരം ഇരുട്ടുള്ളതു തന്നെ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. ( ലൂക്കോ 11: 34,35)
സനാതന വേദങ്ങളുമായി ബൈബിളിന് നല്ല ബന്ധമുണ്ട്. കാരണം യേശു ഒരു മഹാ യോഗിയായിരുന്നു. ബൈബിളിൽ പഴയ നിയമ കാലഘട്ടം മനുഷ്യൻറെ അജ്ഞത കൊണ്ട് വാക്കുകൾ കൊണ്ട് അനുസരിക്കുക മാത്രമാണ് ചെയ്തിരുന്നത്. പഴയ നിയമ പ്രകാരം പല്ലിനു പകരം പല്ലും, കണ്ണിനു പകരം കണ്ണുമായിരുന്നു ശിക്ഷാ വിധിയെങ്കിൽ യേശുവിൻറെ വരവോടെ സ്നേഹത്തിൻറേയും സഹനത്തിൻറേയും വിത്തു പാകി. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിക്കുവാനും, വസ്ത്രം ചോദിച്ചാൽ കൊടുക്കുവാനും പഠിപ്പിച്ചു. സഭകൾ ഇന്ന് ക്രിസ്തുവിൽ നിന്ന് വളരെ അകലെ യാണ്. അവർക്കിന്ന് സഭയുടെ ശക്തി കാണിക്കുവാനാണ് തിടുക്കും.
4 യുഗങ്ങളിൽ ഗോൾഡൻ യുഗം എന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് മനുഷ്യൻ ദേവതകൾക്ക് തുല്യമായിരുന്നു എന്ന് പറയപ്പെടുന്നു. അന്ന് ദാമ്പത്യം ഉണ്ടായിരുന്നില്ല. സ്വന്തം ഇച്ഛാശക്തിക്ക് അനുസരിച്ച് യോഗബലം കൊണ്ട് സന്താന സൌഭാഗ്യം കൈവരിച്ചിരുന്നു. അതു പോലെ എന്തും യോഗബലത്താൽ സ്വന്തം ഇച്ഛാശക്തിയാൽ ആവശ്യമുള്ളത് സൃഷ്ടിച്ച് എടുക്കാമായിരുന്നു. ഈശ്വര ചിന്ത കുറഞ്ഞു. ഈശ്വര ബോധം നഷ്ടപ്പെട്ടു. സുവർണ്ണയുഗം നഷ്ടപ്പെട്ടു. കലിയുഗത്തിലെത്തി. തപോബലവും, യോഗബലവും ഇല്ലാതെയായി. സന്താന ഉൽപാദനത്തിനായി ലൈഗീക ശേഷി വേണമെന്നായി. എല്ലാം അദ്ധ്വാനിച്ച് ഉണ്ടാക്കണെന്നായി. അന്തരങ്ങൾ വർദ്ധിച്ചു. ലൈംഗീകത അസ്ഥാനത്ത് ഉപയോഗിക്കനും, പീഢനങ്ങൾക്കും, ബലാൽ സംഗമങ്ങൾക്കും ദുർവിനയോഗം ചെയ്യാമെന്ന നിലയിലെത്തി. സുവർണ്ണ കലഘട്ടത്തിനെ കുറിച്ച് ബൈബിളിൽ എഴുതിയതായിരിക്കാം ആദമും ഹവ്വയും.
ഡോ. മോഹൻ പി.ടി.
മോബ്: 924993028
സനാതന വേദങ്ങളുമായി ബൈബിളിന് നല്ല ബന്ധമുണ്ട്. കാരണം യേശു ഒരു മഹാ യോഗിയായിരുന്നു. ബൈബിളിൽ പഴയ നിയമ കാലഘട്ടം മനുഷ്യൻറെ അജ്ഞത കൊണ്ട് വാക്കുകൾ കൊണ്ട് അനുസരിക്കുക മാത്രമാണ് ചെയ്തിരുന്നത്. പഴയ നിയമ പ്രകാരം പല്ലിനു പകരം പല്ലും, കണ്ണിനു പകരം കണ്ണുമായിരുന്നു ശിക്ഷാ വിധിയെങ്കിൽ യേശുവിൻറെ വരവോടെ സ്നേഹത്തിൻറേയും സഹനത്തിൻറേയും വിത്തു പാകി. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിക്കുവാനും, വസ്ത്രം ചോദിച്ചാൽ കൊടുക്കുവാനും പഠിപ്പിച്ചു. സഭകൾ ഇന്ന് ക്രിസ്തുവിൽ നിന്ന് വളരെ അകലെ യാണ്. അവർക്കിന്ന് സഭയുടെ ശക്തി കാണിക്കുവാനാണ് തിടുക്കും.
4 യുഗങ്ങളിൽ ഗോൾഡൻ യുഗം എന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് മനുഷ്യൻ ദേവതകൾക്ക് തുല്യമായിരുന്നു എന്ന് പറയപ്പെടുന്നു. അന്ന് ദാമ്പത്യം ഉണ്ടായിരുന്നില്ല. സ്വന്തം ഇച്ഛാശക്തിക്ക് അനുസരിച്ച് യോഗബലം കൊണ്ട് സന്താന സൌഭാഗ്യം കൈവരിച്ചിരുന്നു. അതു പോലെ എന്തും യോഗബലത്താൽ സ്വന്തം ഇച്ഛാശക്തിയാൽ ആവശ്യമുള്ളത് സൃഷ്ടിച്ച് എടുക്കാമായിരുന്നു. ഈശ്വര ചിന്ത കുറഞ്ഞു. ഈശ്വര ബോധം നഷ്ടപ്പെട്ടു. സുവർണ്ണയുഗം നഷ്ടപ്പെട്ടു. കലിയുഗത്തിലെത്തി. തപോബലവും, യോഗബലവും ഇല്ലാതെയായി. സന്താന ഉൽപാദനത്തിനായി ലൈഗീക ശേഷി വേണമെന്നായി. എല്ലാം അദ്ധ്വാനിച്ച് ഉണ്ടാക്കണെന്നായി. അന്തരങ്ങൾ വർദ്ധിച്ചു. ലൈംഗീകത അസ്ഥാനത്ത് ഉപയോഗിക്കനും, പീഢനങ്ങൾക്കും, ബലാൽ സംഗമങ്ങൾക്കും ദുർവിനയോഗം ചെയ്യാമെന്ന നിലയിലെത്തി. സുവർണ്ണ കലഘട്ടത്തിനെ കുറിച്ച് ബൈബിളിൽ എഴുതിയതായിരിക്കാം ആദമും ഹവ്വയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ