മനുഷ്യരായ നാം നിരന്തരം ശ്വാസോച്ഛ്വാസം
ചെയ്തുകൊണ്ടിരിക്കുന്നു. ശ്വാസോച്ഛ്വാസം നിയന്ത്രണ വിധേയമല്ല. ശ്വാസോച്ഛ്വാസം
സ്വയം പ്രവർത്തിച്ചുകൊണ്ടിരി ക്കുന്ന ഒരു ശരീര പ്രക്രിയയാണ്. ആധുനിക ശാസ്ത്രം ശ്വാസോച്ഛ്വാസത്തെ
ക്കുറിച്ച് അധികമൊന്നും പഠിക്കുകയോ, ഗവേഷണം ചെയ്യുകയോ ഉണ്ടായി ട്ടില്ല. പൂർവ്വീക
ഋഷീശ്വരന്മാർ നമുക്ക് പകർന്നു തന്നിട്ടുള്ള അറിവിനെ കുറിച്ച് പഠിക്കുവനോ
ശ്രമിച്ചിട്ടില്ല. എല്ലാം അന്ധ വിശ്വാസം എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളുകയാണ്. ശ്വാസത്തെയാണ്
ശരനൂൽ എന്നും, സ്വരം എന്നുമൊക്കെ വിളിക്കുന്നത്.
സാധാരണ ഒരു ദിവസം ഒരു മനുഷ്യൻ ശരാശരി
21600 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. ശ്വാസോച്ഛ്വാസം തന്നെ പ്രാണനാണ്.
പ്രാണായാമം എന്ന് പറഞ്ഞാൽ പ്രാണനെ വലിച്ചു നീട്ടുക എന്നു തന്നെയാണ്. ശ്വാസോച്ഛ്വാസം
നിലച്ചാൽ മരിച്ചുപോകും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശ്വാസോച്ഛ്വാസത്തിനെ
എങ്ങിനെ വരുതിയിൽ നിർത്തി എങ്ങിനെ ആയുസ്സ് വർദ്ധിപ്പിക്കാം എന്ന് അധികമാർക്കും
അറിയുകയില്ല. നമ്മുടെയൊക്കെ ആയുസ്സിൻറെ വലിപ്പം ശ്വാസത്തിൻറെ രൂപത്തിലാണ്
നിലനിൽക്കുന്നത്. 2ഓ, 3ഓ മിനിറ്റ് ശ്വാസം നിലച്ചാൽ സാധാരണ നിലയിൽ ഒരാൾ മരിച്ചു
പോകും. ഒരു മനുഷ്യൻ സാധാരണയായി 4 സെക്കൻറ് കൊണ്ട് ഒരു പ്രാവശ്യം ശ്വാസോച്ഛ്വാസം
ചെയ്യുന്നു. ഒരു മിനിറ്റിൽ 15 പ്രാവശ്യവും, മണിക്കൂറിൽ 900 പ്രാവശ്യവും ശ്വാസോച്ഛ്വാസം
ചെയ്യുന്നു. പ്രാണായാമത്തിലൂടെ നമ്മുടെ ശ്വാസഗതിയെ നിയന്ത്രിച്ച് ആയുസ്സ്
വർദ്ധിപ്പിക്കാനാകും. നമ്മുടെ ശ്വാസം സ്വയമായി അകത്തു പ്രവേശിക്കുകയോ, പുറത്തു
പോകുകയോ ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിനകത്തെ പ്രാണശക്തിയാണ് ഇക്കാര്യം
പ്രവർത്തിപ്പിക്കുന്നത്. ഉള്ളിൽ പ്രവേശിക്കുന്ന വായു 10 വായുക്കളായി പിരിയുന്നു. ഈ
പ്രാണവായുക്കളാണ് ശരീരത്തിനക്കത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 10
പ്രാണവായുക്കൾ മുമ്പ് പറഞ്ഞിട്ടുണ്ട്. അവ പ്രാണൻ, അപാനൻ, സമാനൻ, വ്യാനൻ, ഉദാനൻ,
കൃകരൻ, നാഗൻ, കൂർമ്മൻ, ദേവദത്തൻ, ധനഞ്ജയൻ എന്നിവയാണ്. ഇവക്ക് പ്രത്യേകം പ്രത്യേകം
ജോലികളുമുണ്ട്. യോഗികൾ പ്രാണനെ ആയമം ചെയ്ത് ഉള്ളിലോതുക്കുന്നു. ഇങ്ങിനെ ശ്വാസം
ഉള്ളിൽ ഒതുങ്ങുമ്പോൾ സാധകന് ഓരോ അനുഭൂതികളും, പല തരം കഴിവുകളും സംജാതമാകുന്നു.
ശ്വാസോച്ഛ്വാസത്തെ വേദം അജപ ഗായത്രി
മന്ത്രമായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. അജപ ജപത്തിലൂടെയാണ് യോഗികൾ സുക്ഷ്മ
ശരീരത്തെ ഉണർത്തുന്നതും, സിദ്ധികൾ കൈവരിക്കുന്നതും. അജപ ജപത്തെ ഹംസധ്യാനമെന്നും,
ഹംസയോഗമെന്നും അറിയപ്പെടുന്നു. ബുദ്ധമതക്കാരകട്ടെ ഇതിനെ ആനപ്പാന ധ്യാനം എന്ന്
വിളിക്കുന്നു. പരാശക്തിയുടെ വാഹനമാണ് സിംഹം. ഈ സിംഹം തന്നെയാണ് സാക്ഷാൽ ഹസവും.
കുണ്ഡലിനി ശക്തി തന്നെയാണ് സാക്ഷാൽ പരാശക്തിയും.
സ്വരം തന്നെയാണ് ശ്വാസം എന്ന് മുമ്പേ
പറഞ്ഞിരുന്നുവല്ലോ. പ്രാണൻറെ ഒഴുക്കാകുന്നു ശ്വാസം. ജീവിച്ചിരിക്കുമ്പോൾ
എല്ലായ്പ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ശ്വാസോച്ഛ്വാസം. ശ്വാസം
ഒരു മഹാ നിധിയാണ്. ശ്വാസം കൂടാതെ ആർക്കും ജീവിക്കാനാകില്ല. നമ്മുടെ നിത്യ
ജിവിതത്തിലും ശ്വാസത്തിന് വളരെ പ്രാധാന്യം ഉണ്ട്. നമ്മുടെ നിത്യ ജീവതത്തിന്
ഉപയോഗപ്രദമായ ചില കാര്യങ്ങൾ ഉണ്ട്. വേദാന്തം പഠിച്ചതുകൊണ്ട് കാര്യമില്ലല്ലോ.
പ്രായോഗിക തലത്തിൽ ഉപയോഗം വരുന്ന ചില കാര്യങ്ങൾ ഇവിടെ പ്രസ്താവിക്കാൻ പോകൂന്നു.
നാസാദ്വാരങ്ങളിലൂടെയാണ് നാം ശ്വസനം
നടത്തുന്നത്. നമ്മുടെ ശ്വസനം ഒരേ സമയം രണ്ട് ദ്വാരങ്ങളിലൂടെ ദീർഘനേരം
നടക്കുകയില്ല. കുറച്ചു സമയം ഇടതു ദ്വാരത്തിലൂടേയും, കുറച്ചു സമയം വലതു
ദ്വാരത്തിലൂടേയും, വളരെ കുറച്ചു സമയം മാത്രം 2 ദ്വാരത്തിലൂടേയും ശ്വസനം
നടക്കുന്നു. ഇടതു ദ്വാരത്തിലൂടെ ശ്വാസം ഒഴുകുന്നതിനെ ഇടതു കല എന്നും, വലതു
ദ്വാരത്തിലൂടെ ശ്വാസം ഒഴുകുന്നതിനെ പിംഗള കല എന്നും രണ്ട് ദ്വാരത്തിലൂടെ ഒഴുകുന്നതിനെ സൂഷ്മന നാഡി എന്നും പറയുന്നു. ഇത് തിരിച്ചറിയുന്നതിന് ഒരു ദ്വാരം അടച്ചു
പിടിച്ചു നോക്കിയാൽ മതി. ശ്വാസം ഇങ്ങിനെ ഒഴുകുന്നതിനെ ത്രിത്വം എന്ന് പറയുന്നു.
അതായത് ജീവശക്തി (കുണ്ഡലിനി), ആത്മാവ്, മനസ്സ് എന്നിവ കൂടിയതാണ് ത്രീത്വം. ഇവിടെ
കുണണ്ഡലിനി ശക്തിയും, ആത്മാവും കുടി ഒരുമിച്ച് പ്രവർത്തിക്കുന്നു. ശരനൂൽ
ശാസ്ത്രത്തിൽ മനസ്സിനെ ചിത്തമെന്നും, കുണ്ഡലിനിശക്തിയെ പ്രാണനെന്നും, ജീവനെ
ആത്മാവെന്നും അറിയപ്പെടുന്നു.
മനസ്സ് ജ്ഞാനേന്ദ്രീയങ്ങളായ നാക്ക്,
കണ്ണ്, മുക്ക്, ചെവി, ത്വക്ക് എന്നിവയേയും പ്രാണൻ കർമ്മേന്ദ്രിയങ്ങളായ കൈകാലുകൾ,
വായ, ഉപസ്ഥം, ഗുദം എന്നിവയേയും അത്മാവു് എല്ലാറ്റിനേയും മേലെയായും
പ്രവർത്തിക്കുന്നു.
ഇടതു സ്വരം പ്രവർത്തന ക്ഷമമാകുമ്പോൾ
മനശക്തി പ്രബലമാകുന്നു. വലതു സ്വരം പ്രവർത്തന
ക്ഷമമാകുമ്പോൾ കർമ്മേന്ദ്രിയങ്ങളും, പ്രാണശക്തിയും പ്രബലമാകുന്നു. അതുപൊലെ സൂഷ്മന
നാഡി പ്രവർത്തന ക്ഷമമാകുമ്പോൾ ആത്മീയ ശക്തി പ്രബലമാകുന്നു.
നമ്മുടെ നിത്യ ജീവിതത്തിലെ ശുഭാശുഭങ്ങൾ
അറിയുന്നതിന് ശ്വാസ പരിശാധന ഉത്തമമാകുന്നു. ശ്വാസം തന്നെ ജീവൻറെ ഭാഗമാണ്.
വേദാന്തത്തിൽ ശ്വാസത്തെ ആത്മ സ്വരൂപമെന്നും ബ്രഹ്മ സ്വരൂപമെന്നും വിളിക്കുന്നു.
നമ്മുടെ പ്രവർത്തനങ്ങളെ മൂന്നായി തരം തിരിക്കാം. ശരത്തിൻറെ അഥവ പ്രാണൻറെ ഒഴുക്കിനെ
ആശ്രയിച്ചാണ് തരം തിരക്കൽ പ്രക്രിയ നടക്കുന്നത്.
നടക്കുക, ഇരിക്കുക, മലമൂത്രാദി
വിസർജ്ജനം നടത്തുക, ആഹാരം കഴിക്കുക എന്നിവയെല്ലാം ശാരീരിക പ്രവർത്തിയാണ്. പാട്ട്
കേൾക്കുക, ഗാനമാലപിക്കുക, ചിത്ര രചന നടത്തുക എന്നിവയെല്ലാം മാനസ്സീക പ്രവർത്തിയിൽ
പെടുത്താം. ഇഡ ശരം (ഇടത്) മാനസ്സീക പ്രവർത്തിക ൾക്കും, പിംഗള ശരം (വലത്) ഭൌതീക
പ്രവർത്തികൾക്കും സൂഷ്മന നാഡി ആത്മിക പ്രവർത്തികളായ ഈശ്വരാരാധനക്കും, ധ്യാനത്തിനും
ഉത്തമ മാകുന്നു.വലതു കല പ്രവർത്തിക്കുന്ന സയം ഈശ്വരാരാധനക്ക് പ്രായാസം നേരിടും.
ശരീരത്തിന് അസ്വാസ്ഥ്യം നേരിടും.
ശുഭകാര്യങ്ങൾക്ക് ഇറങ്ങുന്ന സമയം ഇടതു
നാഡി പ്രവർത്തിക്കുന്നത് ഉത്തമമാകുന്നു. സ്ത്രീ പുരുഷ വശ്യം തുടങ്ങി ദൈനന്തര
ജീവിതത്തിൽ നാഡി പരിശോധനയിലൂടെ വിജയം കൈവരിക്കാനാകും. പണം കൊടുക്കു മ്പോൾ ഉത്തമ
ശരം പ്രവർത്തനമാണങ്കിലേ പണം മടക്കി ലഭിക്കുകയുള്ളൂ. പുതിയ ബിസിനസ്സ്
തുടങ്ങുമ്പോഴും, സംഭഗത്തിൽ ഏർപ്പെടുമ്പോഴും സ്വര പരിശോധന നടത്തി ആരംഭിക്കുമ്പോൾ
നല്ല വിജയം ലഭിക്കും. പ്രാണായാമം, നാഡി പിരശോധന എന്നിവ ഗുരു മുഖത്തു നിന്ന്
അഭ്യസിക്കേണ്ടതാകയാലും ഇതിൻറെ രഹസ്യങ്ങൾ ദുർജ്ജന ങ്ങളുടെ കയ്യിൽ ലഭിച്ചാൽ ദുർവിനിയോഗം ചെയ്യുമെന്ന ഭയത്താൽ
അക്കാര്യങ്ങൾ ഇവിടെ വിവരിക്കുന്നില്ല.
കൂടതൽ അറിയുവാൻ
ആഗ്രഹമുള്ളവർ വിളിക്കുക.
MOB. NO: 9249993028 & whats app. 8281652944
E-mail:-
dr.mohanji@hotmail.com
കൂടതൽ അറിയുവാൻ
ആഗ്രഹമുള്ളവർ വിളിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ