2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ശരനൂൽ മഞ്ജരി 1


ഋഷീശ്വരന്മാർ പണ്ട് പാടിയിട്ടുണ്ട് ഈ പ്രപഞ്ചം ഒരു മായയാ ണെന്ന്. ഇ ന്ന് അത് എല്ലവരും ഏറ്റു പാടുന്നുമുണ്ട്. ഋഷീശ്വരന്മാർ ഒരുപാട് (മുപ്പ ത്തി മു ക്കോടി) ഈശ്വരന്മാരെ നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ഭ ക്തിയേയും വിശ്വാസത്തേയും, അവിശ്വസത്തേയും എല്ലാം നമുക്ക് സംഭാ വന ചെയ്തീട്ടു ണ്ട്. ധനസമ്പാദനം തൊട്ട് കാമ വിഷയം വരെ നമുക്ക് മാമുനികൾ പകർന്നു തന്നിട്ടുണ്ട്. എന്നിട്ടും ആർക്കും ഒരു വിഷയത്തിലും സമാന്യ പരിജ്ഞാനമി ല്ലതെ പോയി.

ഈശ്വരനെ അറിയുന്നതിന് ഭക്തിയും വിശ്വാസവും ഒന്നും വേണ മെന്നില്ല. ആരും അതിശയിക്കേണ്ടതില്ല. ആരും ഞെട്ടണമെന്നില്ല. ഇ ന്നത്തെ മതങ്ങളു ടെ അമിത സ്വാധീനവും, അതിപ്രസരവും ഒന്നും തന്നെ ഈശ്വര സാക്ഷാ ൽകാരത്തിന് ഉപയോഗപ്പെടില്ല. ഒരു വേദ പണ്ഡിതനായതുകൊണ്ടോ, ഒ രു മത വിശ്വാസിയായതു കൊണ്ടോ, വേദം പാരായണം ചെയ്തതു കൊ ണ്ടോ,  ഗ്രഹിച്ചതു കൊണ്ടോ, ഒ രു പുരോഹിതനായതുകൊണ്ടോ, ഒരു ബ്രഹ്മചാരിയോ, സന്യാസി യോ ആയതുകൊണ്ടോ ആർക്കും ശാന്തിയും, സ്വർഗ്ഗ രാജ്യവും, മോ ക്ഷവും നേടാനാവില്ല. അതിനുള്ള വഴികൾ വേദങ്ങ ളിലും ഉപനി ഷത്തുക്കളിലും  മറ്റും വിശദമായി പ്രദിപാദിച്ചിട്ടുണ്ട്. ശാ ന്തിയും, മോക്ഷവും, സ്വർഗ്ഗ രാജ്യവും മറ്റെല്ലാം നേടേണ്ടത് കർമ്മ-ധർമ്മാ നുഷ്ഠാനാദി പദ്ധതികളിലൂടെ മാത്രമാണ്. സ്വർഗ്ഗവും നരകവും എല്ലാം ഇ ടെ തന്നെയാണ്. യമ നിയമാദികളെ കുറിച്ച് മുൻ ലേഖ നങ്ങളിൽ പ്രദി പാദിച്ചിരിക്കയാൽ അതിവിടെ ഞാൻ പുനരുദ്ധി കരിക്കുന്നില്ല. മത പണ്ഡി തന്മാരും, പുരോഹിതരും വിശ്വാസത്തി ൻറേയും, മതത്തിൻറേയും പേരു പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുക യാണ്. അവർക്ക് വയനയിലൂടെയുള്ള വെ റും അറിവും സാമാന്യ ബുദ്ധിയുപയോഗിച്ചുള്ള വെറും വിശകലനവും മാത്രമാണ് കൈ മുതലായിട്ടുള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും അവ ർ ഭ ക്തർ അഥവ വിശ്വാസികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.


കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നിങ്ങനെ തരം തിരിച്ചുള്ള വിഷയങ്ങ ൾ നാം പഠിക്കുന്നു. ബയോളജിയെ വീണ്ടും ബോട്ടണി, സുവോളജി എന്നിങ്ങനെ വീണ്ടും തരം തരിക്കുന്നു. സുവോളജിയെ വീണ്ടും മനുഷ്യ ശരീരം എടുത്ത് അനാട്ടമി, ഫിസിയോളജി, ജനറ്റി ക്സ് തുടങ്ങി വീണ്ടും വീണ്ടും തരം തിരിച്ച് പഠിക്കുന്നു. അവലോ കനം ചെയ്യുന്നു. അതൊക്കെ ശാസ്ത്രീയ പഠനം എന്ന് ജനങ്ങൾ വിശ്വസിക്കുന്നു.


ആദ്ധ്യാത്മീയത ഒരു വിശ്വാസത്തിൻറേയും, ഭക്തിയുടേയും പേരി ൽ പരിഗണിക്കാവുന്ന ഒന്നല്ല. ആദ്ധ്യാത്മീയതയെന്നാൽ മറ്റൊന്നിൽ നിന്നുള്ള ഒരു വ്യത്യസ്തതയെയാണ് സൂചിപ്പിക്കുന്നത്. അതിൻറെ ഗവേഷകരും തരം തിരച്ചുള്ള പഠനവും നടത്തി സിദ്ധി നേടിയ ന മ്മുടെ ഋഷീശ്വരന്മാർ തന്നെയാണ്. പ്രപഞ്ചം തന്നെയാണ് അവരുടെ വലിയ ഗവേഷണവും, പരീക്ഷണശാലയും. ഓരോ ശ്വാസത്തി ൻറേയും ഗതി മുതൽ ശിരീരത്തിൻറെ ഓറയും (പ്രകാശ വലയം), നഗ്ന നേത്രങ്ങൾക്ക് കാണാനാകാത്ത നാഡികൾ വരെ (വൈദ്യശാ സ്ത്രത്തിലെ നാഡി ഞരമ്പുകൾ അല്ല) അതിസൂക്ഷ്മ നിരീക്ഷണം നടത്തി അപഗ്രന്ഥിച്ച് വിശദമായി തന്നെ ശാസ്ത്രീയമായി നമുക്ക് പകർന്നു തന്നിട്ടുള്ളത് നമ്മുടെ പൂർവ്വീക മാമുനികൾ തന്നെയാണ് . കമ്പ്യൂട്ടറിന് ഹാർഡ് വെയറും, സോഫ്റ്റ് വെയറും ഉള്ളതുപോലെ യാണ് മനുഷ്യ ശരീരത്തിനും ഉള്ളത്. കമ്പ്യൂട്ടർ ഹാർഡ് വെയർ സ്പർശനം കൊണ്ടും, സോഫ്റ്റ് വെയർ അനുഭവം കൊണ്ടും എ ന്നാൽ  സ്പർ ശനാദികൾ കൊണ്ട് അറിയാത്തതുപോലെ തന്നയാണ് മനുഷ്യ ശരീരവും. നഗ്ന നേത്രങ്ങൾ കൊണ്ടും, സ്പർശനങ്ങൾകൊ ണ്ടും, ശ്രവണങ്ങൾ തുടങ്ങീ പഞ്ചേന്ദ്രീയങ്ങളെ കൊണ്ടും കൂടാതെ ആധുനിക യന്ത്ര സാമാഗ്രികൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇന്നത്തെ പഠനങ്ങൾ മാത്രമാണ് ശാസ്ത്രീയം എന്ന് പറയുന്നതിൽ കുറച്ച് അതിശയോക്തി കലരുന്നുണ്ട്. യന്ത്രദികൾക്കും, പഞ്ചേന്ദ്രി യാദികൾക്കും അപ്പുറത്ത് കാണവുന്ന അനുഭവം ഋഷികൾക്ക് ഉണ്ട്. അവ യന്ത്രാദികൾക്ക് നിരീക്ഷിക്കവുന്നത്ര വളർച്ച ആധുനിക ശാസ്ത്രം കൈവരിച്ചിട്ടില്ലത്തതിനാൽ ഋഷികളുടെ കണ്ടെത്തൽ നി ഷേധിക്കുന്നത് അപഹാസ്യമാണ്. ഋഷികളുടെ കണ്ടെത്തലുകൾ വി ലയിരുത്തേണ്ടത് പൂർണ്ണ വളർച്ച പ്രാപിക്കാത്ത ആധുനിക ശാ സ്ത്രീയതയെ അളവുകോൽ മാനദ ണ്ഡമായി പരിഗണിക്കരുത്. ആ ധുനിക ഗവേഷകരും ശാസ്ത്രജ്ഞരും കമ്പ്യൂട്ട ർ ഹാർഡ് വെയർ സമാനക്കാരാണെങ്കിൽ, പുരാതന ഋഷീശ്വരന്മാർ സോഫ്റ്റ് വെയർ സമാനക്കാരായി നമുക്ക് പരിഗണിക്കാം. 

 ആയൂർവേദ ചികിത്സ ഇന്നും ഫലപ്രമായി ആരോഗ്യ രംഗത്ത് പ്രശോഭിച്ചു നിൽക്കവേ അത് ശാസ്ത്രീയമല്ലാതാകുന്നില്ലല്ലോ. അത് വ്യത്യസ്ത കാഴ്ച്ചപ്പാടോടെ ഋഷീശ്വരന്മാർ നമുക്ക് വാ മൊഴിയാ യി തലമുറകളിലൂടെ പകർന്നു തന്നതാണ്. ഇപ്പോളതിനും ലിഖിത ങ്ങളുണ്ടുയി. ആയുർവേദ ചികിത്സാ ശാഖക്കും അതിൻറെ  തനതാ യ ശരീര ശാസ്ത്രവും, ഫാർമക്കോപ്പിയയും, ശല്യ ശാസ്ത്രവും (ശ സ്ത്രക്രിയ) മറ്റും ഉണ്ട്. ഇന്നത്തെ ഫിസിയോ തെറാപ്പിയെക്കാൾ എ ത്രയോ മെച്ചപ്പെട്ട ചികിത്സ രീതിയായ ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, ധാര തുടങ്ങിയവ ആയുർവേദം സംഭാവന ചെയ്തിരിക്കുന്നു. ഫി സിയോ തെറാപ്പിയടക്കം ആധുനിക ശാസ്ത്ര ശാഖകൾ എല്ലാം ത ന്നെ പഴമയെ തെളിഞ്ഞും മറഞ്ഞും സ്വീകരിച്ചിട്ടുണ്ട്. വാസുതു ശാ സ്ത്രത്തിലെ ചുറ്റളവ് പ്രാധാന്യം കെട്ടിട നിർമ്മിതിക്ക് സംഭാവന ചെയ്തിരിക്കുന്നതും ഋഷി തുല്യർ തന്നെ. പക്ഷ എല്ലാം ഇന്ന് ബി സിനിസ്സിൻറെ ഭാഗമായി തീർന്നിരിക്കുന്നു.


എല്ലാം ഞാൻ തന്നെയാണെന്നും, ഇതെല്ലാം എൻറേതല്ല എന്നും എല്ലാം മായയാണെന്നും നമ്മെ പഠിപ്പിച്ചത് നമ്മുടെ ഋഷീശ്വര ന്മാരുടെ അനുഭവം കൊണ്ടു തന്നെയാണ്. നവ രസങ്ങൾ വിശ്വാസി ക്കും, അവിശ്വാസിക്കും, ഭക്തനും എല്ലാം ഒരു പോലെയാണല്ലോ. അവരവർ അനുഭവിക്കുമ്പോൾ മാത്രമാണ് ആസ്വദന നിലവാരത്തി ലേക്ക് ഉയരുന്നത്. ഒരു പായസം വെറു തെ ആർക്കും അനുഭവി ക്കുവാനാകില്ല. അതിനു പിന്നിൽ ഒരു പ്രയത്നം ഉണ്ട്. അതിനു വേ ണ്ട ചേരുവകൾ യഥാവിധി ചേർത്ത് അഗ്നിയിൽ പാകം വരുത്തി യാൽ മാത്രമാണ് അനുഭവിക്കുമ്പോൾ രുചികരമാകുകയുള്ളൂ. അ ത് വിശ്വാസിക്കും, ഭക്തനും മാത്രമല്ല അതില്ലാത്തവർക്കും രുചിയേ കും.


ആദ്ധ്യാത്മിയത അനുഭവയോഗ്യമായി രുചിക്കണമെങ്കിൽ കുറച്ച് പ്രയത്നം അതിനു പിന്നിലുണ്ട്. ഗുരുവിൻറെ ഒരു വലിയ ത്യാഗം തന്നെയുണ്ട് അതിൻറെ പിറകിൽ. ശിഷ്യന് ആസ്വദിക്കണമെങ്കിൽ ശിഷ്യൻ തന്നെ അനുഭവിക്കണം. അതിന് ശിഷ്യൻ കുറച്ച് പ്രയത്നി ക്കണം. കഠിന അദ്ധ്വാനത്തിലൂടയല്ലാതെ ആർക്കും ഡിഗ്രികൾ കര സ്ഥമാക്കുവാനാകില്ല. മാസ്റ്റർ ഡിഗ്രിയും, പി. എച്ച്. ഡിയും എല്ലാ വർക്കും ഒരു പോലെ കരസ്ഥമാക്കാനാകില്ല.  അതുപോലെ തന്നെ യാണ് ആത്മാവിനെ അഥവ പ്രാണനെക്കുറിച്ചുള്ള പഠനവും അറി വു സമ്പാദനവും. അങ്ങിനെ അറിവു നേടുന്നവരാണ് ജ്ഞാനികൾ. ജ്ഞാനികൾ എന്നാൽ വിദ്യാ സമ്പന്നരല്ല. ജ്ഞാനികൾക്കാണ് സിദ്ധി കൾ ലഭിക്കുക. ശാസ്ത്രീയം, ശാസ്ത്രീയം എന്ന് വായിട്ടടിച്ചതുകൊ ണ്ട് നേടവുന്ന ഒന്നല്ല സിദ്ധികളും, ജ്ഞാനവും. അക്കാദമിക് ഡിഗ്രി യും വെറുതെ വായിട്ടടിച്ചതുകൊണ്ട് നേടാനാകില്ല. എന്നൽ ഇന്ന് അതിന് പണവും സ്വാധീനവും കൊണ്ട് നേടാമെന്ന് വരെയായിരി ക്കുന്നു. എന്നാൽ ജ്ഞാനം സ്വാധിനം കൊണ്ടൊ, പണം കൊണ്ടോ ഒന്നും നേടാനാകില്ല. അങ്ങിനെ നേടാനാകത്തവയെ അന്ധവിശ്വാസം എന്ന് പറഞ്ഞ് നിഷേധിക്കാനും പാടില്ല.


ശരീരം മാത്രമല്ല അതിനുള്ളിൽ ഒരു പ്രാണൻ അഥവ ഒരു ജീവൻ ഉണ്ട്. ശരീരത്തിന് 5 ശരീരങ്ങൾ (പഞ്ചകോശങ്ങൾ) ഉണ്ട്. ഇത് ഈ ശ്വരൻ എന്ന ലേഖനത്തിൽ ചേർത്തിട്ടുണ്ട്. ശരീരത്തിന് പഞ്ച ഭൂത ങ്ങൾ ഉണ്ട്. പ്രകൃതിയിൽ കാണുന്നതുപോലെയുള്ള അഗ്നി, വായു, ജലം, ആകാശം, പ്രഥ്വി  എന്നിവയല്ല ഇവ. 5 ഉപ പ്രാണന്മാർ ഉണ്ട്. അവ നാഗൻ, കൂർമ്മൻ, കൃകരൻ, ദേവദത്തൻ ധനഞ്ജയൻ എന്നി വരാണ്. ശരീരത്തിന് പഞ്ച അവസ്ഥാത്രയങ്ങൾ ഉണ്ട്. അവ ജാഗ്ര ത്ത്, സ്വപ്നം, സുഷുപ്തി, തുരീയം, തുരീയാതീതം എന്നിവയാണ്. ആകാശം, പരാകാശം, സൂര്യാകാശം, പരമാകാശം, മഹാകാശം എന്നിങ്ങനെ 5 കോശങ്ങൾ ഉണ്ട്. 6 അടിസ്ഥാന  ആധാരങ്ങൾ അഥവ ചക്രങ്ങൾ ഉണ്ട്. വിസ്താര ഭയത്താൽ ഇവിടെ ഒന്നിനേയും കുറിച്ച് വിശദീകരിക്കുന്നില്ല. ചില വസ്തുതകൾ മുമ്പ് പറഞ്ഞിട്ടുണ്ട് (‘ഈ ശ്വരൻ’){shridharsanam.blogspot.com}. രോഗാരംഭം നാഡിയിലും ഓറ (പ്രഭാവലയം)യിലുമാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. 

    അതിനുശേഷം അവസാനമാണ് ശരീരത്തിൽ പ്രകടമാകുന്നത്. അതു കൊണ്ടു തന്നെയാണ് പല ചികിത്സകളും ഫലപ്രദമാകതെ പോകു ന്നത്. ഒരു കാര്യം വ്യക്തമാക്കാൻ ഞൻ ഉദ്ദേശിക്കുന്നു. എത്ര വായി ച്ചാലും, എന്ത് പഠിച്ചാലും, ചിന്തിച്ചാലും ഒരു ഗുരുവില്ലാതെ, ചിട്ട യായ അഭ്യാസം കൂടതെ നിങ്ങൾക്ക് ആത്മിയ കാര്യങ്ങൾ ഒന്നും ത ന്നെ അനുഭവയോഗ്യമായിരിക്കുകയില്ല. ഒരു മതത്തിൽ വിശ്വസി ച്ചതു കൊണ്ടോ പ്രാർത്ഥന ചൊല്ലിയതുകൊണ്ടോ, പള്ളിയിലോ, ക്ഷേത്രത്തിലോ പോയതുകൊണ്ടോ, വഴിപടുകളും നേർച്ചകളും നടത്തിയതു കൊണ്ടോ നിങ്ങൾക്ക് മോക്ഷമോ, സ്വർഗ്ഗമോ ഒന്നും ലഭിക്കുകയില്ല. മതങ്ങളും, മതാചര്യന്മാരും, പുരോഹിതന്മാരും നിങ്ങളെ ഓരോരുത്തരേയും പറഞ്ഞ് വഞ്ചിക്കുകയാണ്, മുതലെ ടുക്കുകയാണ്. അവർക്ക് ഗ്രന്ഥങ്ങൾ വായച്ച അറിവേ ഉള്ളൂ. നി ങ്ങളിൽ നിന്ന് അവരാരും വ്യത്യസ്തരല്ല.


പള്ളി ഒരു ആരാധനാലയമാണ്. അവിടെ ആർക്കും എന്തും പ്രാർ ത്ഥിക്കാം. രഹസ്യമായോ പരസ്യമായോ പ്രാർത്ഥിക്കാം. എന്താണ് അവിടെ യഥാർത്തത്തിൽ പ്രാർത്ഥിക്കേണ്ടത്? എപ്പോഴാണ്  പ്രാർ ത്ഥിക്കേണ്ടത്? അറിഞ്ഞുകൂടാ. എ ന്തായാലും സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള യാചനയാണ് അ വി ടെ നടത്തുന്നത്. എന്നിട്ട് യാചി ച്ചത് ലഭിക്കാറുണ്ടോ? എന്നാൽ ചില ർക്ക് ചില ആനുഭവങ്ങൾ ല ഭിച്ചേക്കാം. അത് നിങ്ങളുടെ പ്രാർ ത്ഥ നയുടെ ഫലമാണെന്ന് ചിന്തി ക്കരുത്. അങ്ങിനെയാണെങ്കിൽ പ്രാർ ത്ഥിക്കുന്ന ഏവർക്കും അനുഭ വങ്ങൾ ഉണ്ടാകേണ്ടതാണ്. അവിടെ യാണ് ആത്മീയത ഉണർന്ന് പ്രവർത്തിക്കേണ്ടത്.


ക്ഷേത്രങ്ങൾ ആരാധനായമല്ല. അത് ഒരു ഊർജ്ജ സംരക്ഷണ കേന്ദ്ര മാണ്. ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതാണ് ക്ഷേത്രം. നമ്മുടേയും, ചുറ്റുപാടും ഉള്ള ഊർജ്ജം ക്ഷയിച്ചിട്ടുണ്ടെങ്കിൽ അത് വർദ്ധന നൽ കുകായാണ് അമ്പലങ്ങളിൽ പൂജാദി കർമ്മാനുഷ്ഠനങ്ങളിലൂടെ ചെയ്യുന്നത്. ക്ഷേത്ര ദർശനം നടത്തുന്ന ഏവർക്കും അവിടെ എത്തു മ്പോൾ നട തുറന്ന് കൈകൂപ്പി നിൽക്കുമ്പോൾ ഒരു ഉന്മേഷം അനുഭ വപ്പെടും. ഒരു ശാന്തത പ്രാദാനം ചെയ്യപ്പെടും. അവിടത്തെ പൂജാദി കർമ്മങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഒരു ഊർജ്ജ ചൈതന്യം നമ്മളിലേക്ക് ഒഴുകിയെത്തിയതാണ് അതിനു കാരണം. ക്ഷേത്രങ്ങളിൽ ഊർജ്ജോ ൽപാദനം നടത്തുന്നത് താന്ത്രീക കർമ്മാനുഷ്ഠാനങ്ങ ളിലൂടെയാണ്. അവിടെ  ആദ്യകാലങ്ങളിൽ താന്ത്രീക വിദ്യ അറിയന്നവർക്കേ പ്ര വേശനമുണ്ടായിരുന്നുള്ളൂ. ഇന്ന് താന്ത്രീകം എന്തെന്ന് അറിയാത്ത വർക്കു കൂടി പ്രവേശനം നൽകി തുടങ്ങി. അതോടെ ക്ഷേത്രങ്ങളുടെ ചൈതന്യത്തിന് മങ്ങൽ ഏറ്റിട്ടുണ്ട്. ഹിന്ദുക്കൾ എന്ന് പറയുന്നവ രാരും താന്ത്രീകരല്ല. ഹിന്ദു ഒരു മതമല്ല. അതിന് ഒരു ആചാര്യനോ, ഉപജ്ഞാതാവോ ഇല്ല. മറ്റു മതങ്ങളെപ്പോലെ ഇവടെ ഈ മതത്തിൽ വിശ്വാസം അനുസരിച്ച് ചേർക്കു കയോ, പഠിപ്പിക്കുയോ ചെയ്യു ന്നില്ല. ഹിന്ദു ഒരു സംസ്കാരം മാത്രമാണ്. സിന്ധു നദിതട സംസ്കാ രം. സംസ്കാരം എങ്ങിനെ ഒരു മതമായി രൂപാന്തരപ്പെട്ടു ?  അറി ഞ്ഞു കൂടാ? 


എന്നാൽ ആദ്യകലങ്ങളിൽ ബ്രാഹ്മണരാണ് താന്ത്രീക വിദ്യ പഠിച്ച് ക്ഷേത്രദികാര്യങ്ങൾ നിർവ്വഹിച്ചുപോന്നിരുന്നത്. പിന്നീടത് കുല തൊഴിലാക്കി മായം ചേർത്ത് വിൽപന ചരക്കാക്കി മാറ്റി. ആദ്യ കാ ലങ്ങളിൽ താൽപര്യമുള്ളവർക്ക് താന്ത്രീക വിദ്യ അഭ്യസിക്കാമാ യിരുന്നു. പിന്നീടത് കുലതൊഴിലാക്കി കുത്തകയാക്കി രൂപാന്തരം പ്രാപിച്ചു. ജാതികൾ 4. അത് അവരവർക്ക് യുക്തം പോലെ ആദ്യ കാലങ്ങളിൽ സ്വീകരിക്കാമായിരുന്നു.   ലോകോ സമസ്ത സുഖി നോഭവന്തു എന്ന് ഋഷികൾ പാടി. അവരെല്ലാം ലോക നന്മയേയും, ലോക ഉന്നമനത്തിനും വേണ്ടി മാത്രമേ പ്രയത്നിച്ചിട്ടു ള്ളൂ. ഹിന്ദു ക്കൾക്കായി ഋഷികളും, ആചാര്യന്മാരും ഒന്നും ചെയ്തിട്ടില്ല. ആരു ടേയോ കുബുദ്ധിയാണ് ഇന്നത്തെ ഹിന്ദു മത കുപ്രചരണം. ഇഴവ നും നായരും, മുളയനും, പറയനും സവർണ്ണരും, അവർണ്ണരും എ ല്ലാം ചേർന്ന് ഒരു സംസ്കാരത്തെ ഇല്ലായ്മ ചെയ്ത്കൊണ്ടി രിക്കുന്നു.


ജിവനും ജീവശക്തിയും രണ്ടാണ്. ജനനത്തോടെ ജീവൻ മൂർദ്ധാവി ലും, ജീവശക്തി നട്ടെല്ലിൻറെ അടിയിലെ മൂലാധാരത്തിലേക്കും വേ ർപിരിയുന്നു. മരണ സമയത്ത് ഇവ വിണ്ടും സമ്മേളിക്കുന്നു. ജീവ ശക്തിയാണ് പരാശക്തി എന്നും ത്രിപുരസുന്ദിരി എന്നും കുണ്ഡലി നിയെന്നും ഒക്കെ പറയപ്പെടുന്നത്. കുണ്ഡലിനിയെ ഉണർത്തി മൂർ ദ്ധാവിലുള്ള ജീവനിലേക്ക് ഉയർത്തികൊണ്ടു വന്ന് പരമാനന്ദം അ നുഭവിക്കുകയാണ് പ്രാണായമ-ധ്യനത്തിലൂടെ ചെയ്യുന്നത്. പരമാന ന്ദം എല്ലാവർക്കും കഠിനമായ നിത്യാഭ്യാസത്തിലൂടെ നേടിയെടുക്കു വാനാകും. ജ്ഞാനിയായ ഒരു ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ച് നി ത്യ സമ്പർക്കം പുലർത്തികൊണ്ടിരുന്നാൽ പ്രയത്നം ലഘൂകരിക്ക നാകും. എത്ര സമ്പത്ത് നേടിയാലും ഒരിക്കലും ആനന്ദം അനുഭവി ക്കണമെന്നില്ല. എന്നാൽ വേറിട്ട സ്പിരിച്ച്വൽ വഴിയിലുടെ കടന്നു പോകുമ്പോൾ നിങ്ങൾക്ക് ആനന്ദവും, സംതൃപ്തയും, സമ്പത്തും ഐശ്വര്യവും എല്ലാം കടന്നു വരും. വിശപ്പ്, ദാഹം, കാമതൃഷ്ണ തുടങ്ങിയവക്കെല്ലാം തൃപ്തി വരുത്താനാകും. ആന്തരിക പഠന വും അഭ്യാസവും നിങ്ങളെ പരമോന്നതിയിലേക്ക് ഉയർത്തപ്പെടും. നിങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് എത്ര വലിയ ഡിഗ്രി സമ്പാദിച്ചാലും, എ ത്ര ഉയർന്ന ജോലി നേടിയാലും, എത്ര ശമ്പള വർദ്ധന ലഭിച്ചാലും നിങ്ങൾക്ക് തൃപ്തിയോ, കാമ നിർവൃതിയോ, ആനന്ദമോ ലഭിക്കു യില്ല. പിന്നെ ജീവിതത്തിൽ തകർച്ചയോ വീഴ്ച്ചകളോ സംഭവിച്ചാ ൽ അവിടെ കഴിഞ്ഞു നിങ്ങളുടെ എല്ലാം.......

    തുടരും.......             

  PHONE: 0487 2321344

MOB: 8281652944 & 9249993028
E mail: shridharsanam@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ