2015, ഡിസംബർ 9, ബുധനാഴ്‌ച

താലിയും കാമ ജീവിതവും

ഇന്ന് സമൂഹത്തിലെ വിവാഹിതയായ സ്ത്രീയുടെ ചിഹ്നമാണ് താലി. താലി താന്ത്രീക മതത്തിൻറെ ഒരു സംഭാവനയാണ്. യോനിയുടെ പ്രതീകമാണ് താലി. സന്താനലാഭത്തിനു വേണ്ടിയാണ് ഇത് അണിയിക്കു ന്നത് എന്ന് പറയപ്പെടുന്നു. ഇതിൻറെ ആവീർഭാവം അധിക കാലമൊന്നു മായിട്ടില്ല. പുരാണങ്ങളിലോന്നും താലിയെ കുറിച്ച് പറയുന്നില്ല. പിന്നെ വൈദീക വിവാഹത്തിൽ താലി കെട്ടുന്ന പതിവില്ല. വിവാഹത്തിന് മുൻ കാലങ്ങളിൽ മാലയിട്ട് സ്വീകരിക്കലായിരുന്നു പതിവ്. താലി കെട്ടും താ ലി ചാർത്തലും പിന്നെ എങ്ങിനയോ ഭാരതം മുഴുവൻ പ്രചരിച്ചു. ഇന്ന് ക്രിസ്താനികളും ഇത് അനുകരിച്ചു തുടങ്ങി. ക്രിസ്താനികളിൽ താലി കെ ട്ട് ഉണ്ടെങ്കിലും പുരോഹിതൻ താലിയെ വെഞ്ചിരിക്കുകയൊന്നും ചെയ്യുക യില്ല. താലി ചാർത്തുക എന്നു വെച്ചാൽ സ്ത്രീയെ പുരുഷൻ ബന്ധനസ്ഥ നാക്കി എന്ന് ഇന്ന് വരുത്തി തീർത്തിരിക്കുന്നു. കെട്ടു താലി കിട്ടിയാൽ സ്ത്രീയും പുരുഷൻറെ അടിമയായി എന്നാണ് പെൺ മനസ്സും. ഇന്നത്തെ ന്യൂ ജെൻ എന്ന വിഭാഗം ഇതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കു ന്നവരാണ്.

പണ്ട് തളിർത്ത കുരുന്നു ആലിലകൾ കോർത്ത് വിവാഹത്തിന് വധുവിന് മാലയിടുന്ന പതിവുണ്ടായിരുന്നു. ആ കുരുന്ന് ആലിലകൾ വധു ഒരു മണ്ഡല ക്കാലം (41 ദിവസം) ഭക്ഷിക്കണം. പുരാതന കാലങ്ങളിൽ വധു വിനോട് 41 ദിവസം ആലില കഴിക്കുവാൻ പറയാറുണ്ട്. അതിനു ശേഷം കരിക്കിൻ വെള്ളത്തിൽ മലർ പൊടി കുതിർത്തതിനുശേഷം തേൻ ചേർ ത്ത് വധുവിന് കഴിക്കുവാൻ കൊടുക്കുക പതിവായിരുന്നു. പിന്നീട് വധു വിനെ കടംബിൻറെ ഇലയിൽ ചമ്രം പടിഞ്ഞ് ഇരുത്തുന്നു.

അതുപോലെ തന്നെ പണ്ട് വിവാഹത്തിനു മുമ്പ് പുരുഷനെ ചെത്തി പൂ മാല അണിയിക്കുമായിരുന്നു. മണിയറ മുല്ലപ്പൂക്കൾ കൊണ്ട് അലംകൃത മാക്കി യിരുന്നു. അഥർവ്വ വേദത്തിൽ ഇതിൻറെ ശാസ്ത്രീയത വ്യക്തമാ ക്കുന്നുണ്ട്. ഭാരതത്തിൻറെ ശാസ്ത്ര വിധികൾക്ക് ഒരു നിഗൂഢ രഹസ്യ സ്വഭാവമുണ്ടെ ന്ന കാര്യം പലർക്കും നിശ്ചയം കാണില്ല. വിവാഹത്തിനു മുമ്പ് വധുവരന്മാർ ഷോഡാശ വിധികൾ പഠിച്ചിരിക്കണം. അങ്ങിനെ പഠി ച്ചിരുന്നെങ്കിൽ ഭരത മക്കൾ എന്നേ നന്നാകുമായിരുന്നു. വിദ്യാവാഹം എ ന്ന വിവാഹം ഇന്ന് ആലില താലിയിലും, അതിൻറെ ഉള്ളിലെ കൃഷ്ണ രൂപത്തിലും ഒതുങ്ങിപ്പോയി എന്നാതാണ് വസ്തവം. അങ്ങിനെ ആലില സ്വർണ്ണത്തിൽ ഇന്നു കാണുന്ന ആലില രൂപത്തിലുള്ള താലിയായി മാറി.
ശരീരം ശോഷിച്ചിരുന്നവർ ഇക്കാര്യം ശ്രദ്ധിക്കു. പേരാലിനെ പറ്റി കേട്ടിട്ടി ല്ലേ? പേരാലിൻറെ താഴേക്ക് വളരുന്ന വേരുകൾ കണ്ടിട്ടില്ലേ? അതിൻറെ വെളുത്ത കിളിന്നു പോലുള്ള ഭാഗം പോഷകം കൊണ്ട് സമ്പുഷ്ടമാണ്. ഇത് കഴിച്ചാൽ ശരീരം തടിക്കും.


വൈദീക വിവാഹത്തിനു മുമ്പ് വരനെകൊണ്ട് പേരാലിൻറെ മൊട്ട് കഴിപ്പിച്ചിരുന്നു. പാരിജാത പുഷ്പത്തിൻറെ ഗന്ധം ആസ്വദിക്കുവാനും നിഷ്കർഷിച്ചിരുന്നു.

ആലിലികൾക്ക് ഒരു ദിവ്യ ഔഷധ ശക്തിയുണ്ടെന്ന് പൂർവ്വികർക്ക് അറിയാമയിരുന്നു. തളിരിലകൾക്ക് സ്ത്രീ വന്ധ്യത ഇല്ലാതാക്കുവാനുള്ള ശക്തിയുണ്ട്. ആലില തളിരിലകൾ കഴിക്കുന്നവൾക്ക് പുരുഷ സന്താന ലാഭം സിദ്ധിക്കുകയും ചെയ്യും. പുരാതന കാലങ്ങളിൽ വിവാഹതയാ കുന്ന പെൺകുട്ടിക്ക് തളിരിലയുടെ ഒരു മാല സമ്മാനിക്കുകമായിരുന്നു. അന്ധവിശ്വാസമെന്ന് പറഞ്ഞ് പുച്ഛിക്കാതെ ചിലവില്ലാത്ത ഈ ഔഷധ പ്രയോഗം കുട്ടികൾ ഇല്ലാത്ത, പുരുഷ പ്രജ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് പരീക്ഷിക്കാവുന്നതാണ്.

തമിഴ് ബ്രാഹ്മണരിൽ വിവാഹം നിശ്ചയിച്ചുക്കഴിഞ്ഞാൽ പ്രതിശ്രുത വധു വിനോട് ഒരു മണ്ഡലകാകലം (41 ദിവസം) വ്രതം അനുഷ്ടിക്കുവാൻ പറ യുന്ന ആചാരം ഇന്നും നിലവിലുണ്ട്. ഈ വ്രതക്കാലമത്രയും സ്ത്രീ കടം ബിൻറെ ഇലകളിൽ പത്മാസനസ്ഥയായി ഇരുന്ന് ആലിലഭക്ഷിക്കുകയും മലർ വെള്ളം പാനം ചെയ്യുകയും ചെയ്യണം. വരൻ വധുവിനെ ആന യിക്കുവാൻ വരുമ്പോൾ ആലില കോർത്ത മാല കൊണ്ടുവരിക പതി വാണ്. ഇന്നാകട്ടെ ആലില കലശ കുടത്തിൽ ആക്കിയൊതുക്കി.

മലര് ഉദരം ശുദ്ധി ചെയ്യുന്ന ഒരു ഔഷധമാണ്. ഛർദ്ദിക്ക് മലര് ഒരു നല്ല ഔഷധമാണ്. അതുകൊണ്ട് തന്നെ മലരും, മലർ വെള്ളവും കഴിക്കു ന്ന സ്ത്രീ ഗർഭണിയാകുമ്പോൾ അവൾക്ക് ഛർദ്ദി അനുഭവപ്പെടുകയില്ല. പുരുഷൻ പേരാൽ മൊട്ടും, സ്ത്രീ ആലിലയും കഴിച്ചാൽ വന്ധ്യത മാറി ക്കിട്ടും. ഹോർമോൺ ചികിത്സയും മറ്റും ചെയ്ത് മടുത്തവർ ഇതൊന്നു പരീക്ഷീക്കൂ. എല്ലാറ്റിനും ഒരു ഈശ്വര കൃപ അത്യാവശ്യമാണ്. 

കർമ്മമാണ് ഈശ്വരൻ. ‘FOR EVERY ACTON THERE IS EQUAL AND OPPOSITE REACTION’ ഇത് സായിപ്പ് ഇപ്പോൾ കണ്ടുപിടിച്ചതേയുള്ളൂ. എന്നാൽ നമ്മുടെ ഋഷീശ്വരന്മാർ അതിപുരാതന കാലം മുതലേ കണ്ടുപിടിച്ചിരുന്നു. വാത്സ്യായന മഹർഷി ഒരിക്കലും രതി സുഖം അനുഭവിച്ചിട്ടില്ല. അദ്ദേ ഹം ഒരു സ്ത്രീയെപ്പോലും സ്പർശിച്ചിട്ടില്ല. പ്രകൃതിയായിരുന്നു അദ്ദേഹ ത്തിൻറെ ഗവേഷണ പരീക്ഷണശാല. വനാന്തരങ്ങളിലെ ജീവികളെ നിരീ ക്ഷച്ചറിഞ്ഞതാണ് നമുക്ക് കിട്ടിയ കാമ ശാസ്ത്രം. വേദങ്ങളും ഉപനിഷ ത്തുക്കളും ജാതി മത ചിന്തകൾക്ക് അപ്പുറമയി പഠിക്കണം എന്നാണ് എ ൻറെ ഒരു എളിയ അപേക്ഷ. ഇന്ന് സായിപ്പാണ് ഇത് പഠിച്ച് ഉയർന്ന നിലയെ പ്രാപിക്കുന്നത്.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചില സത്യങ്ങൾ വെളിപ്പടുത്തു ന്നുണ്ട്. പാഞ്ചാലിയുടെ മുൻ ജന്മത്തിൽ അവരുടെ ശരീരം ചൂടായിരുന്നു. പുരുഷന്മാർക്ക് അതുകൊണ്ടു തന്നെ പ്രാപിക്കുവാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവർക്ക് രതി സുഖം അനുഭവിക്കുവാൻ കഴിഞ്ഞിരു ന്നില്ല.  ഈശ്വര പ്രാർത്ഥനായാൽ അടുത്ത ജന്മത്തിൽ 5 പുരുഷന്മാരെ അവർക്ക് ഭർത്താക്കന്മാരായി ലഭിച്ചു.   ഭീമസേനൻ പാഞ്ചാലിയുമായി രതിക്രീഡക്കാ യി ബന്ധപ്പെടുമ്പോൾ ഒരു കുളിർമ്മ അനുഭവപ്പെടുന്നു എന്ന് പറയുന്നുണ്ടാ യിരുന്നു.

ബ്രാഹ്മണൻ അഥവ ബ്രഹമത്തെ അറിയുന്നവൻ സന്താന ലാഭത്തിനല്ലാതെ സ്ത്രീയെ സ്പർശിക്കുകയോ, നോക്കുകയോ അരുത് എന്നാണ് പ്രാമണം. ഇന്ന് ബ്രഹ്മത്തെ അറിയുന്നവർ വിരളമാണല്ലോ. അതുകൊണ്ട് യഥേഷ്ടം ബലാൽസംഗങ്ങൾ അരങ്ങേറുന്നുണ്ടല്ലോ.

സ്വർഗ്ഗീയ പുഷ്പമയാ പാരിജാതം പുരുഷനിൽ കാമം ജനിപ്പിക്കുന്നു. അതുപോലെ തന്നയാണ് മുല്ലപ്പൂവും. അജ്ഞാതരായ മാനവർ മുല്ലപ്പൂവും ചൂടിയാണ് ക്ഷേത്രത്തിലേക്കും, ഉത്സവങ്ങൾക്കും, വിവാഹത്തിനും ഒക്കെ പോകുന്നത്. മുല്ലപ്പുവിൻറെ ഗന്ധത്തിന് കാമവാസന ജനിപ്പിക്കുവാൻ കഴിയുമെങ്കിൽ അതിൻറെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കുകയല്ലേ ഉചിതം. മണിയറയിൽ ആകാം. അല്ലാതെ മറ്റൊരു തരത്തിൽ അതിനെ ഉപയോഗിച്ചാൽ പുരുഷന്മാരെ ആകർഷിച്ച് ലൈംഗീക തൃഷ്ണ വർദ്ധി പ്പികയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. രതി ലീലകൾ കാണുന്ന തും, വായിക്കുന്നതും ഒക്കെ ലൈംഗീക തൃഷണ വർദ്ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.

സ്ത്രീയുടെ അരക്കെട്ടിലെ ഉയർന്ന താപനില പരിഹരിക്കുന്നതിനായി വാത്സ്യായന കൃതികളിൽ പ്രതിവിധികൾ വിവരിക്കുന്നുണ്ട്. സ്ത്രീയുടെ ഉയർന്ന താപ നില ശിഘ്ര സ്കലനത്തിനും, സന്താനമില്ലായ്മക്കും വഴി തെളിക്കും. സത്യത്തിൽ രതിലീലവേളകളിൽ സ്ത്രീക്കോ പുരുഷനോ ആർക്കാണ് കൂടുതൽ സുഖം ലഭിക്കുന്നത്? സ്ത്രീകൾ ആണ് കൂടുതൽ സുഖം അനുഭവിക്കുന്നത് എന്ന് പറയാമോ? രോഗിയെ തലോടുമ്പോൾ രോഗിക്കാണ് ആശ്വാസവും, സുഖവും ലഭിക്കുന്നത്. പുരുഷൻറെ തലോ ടൽ ഏറ്റുവാങ്ങുന്ന സ്ത്രീയാണ് കൂടുതൽ രതി സുഖം അനുഭവിക്കുന്നത്. ശരിയാണോ? അങ്ങിനെയങ്കിൽ പുരുഷൻ സ്ത്രീയെ സ്പർശിക്കുമ്പോൾ അവനും ഒരു സുഖം ലഭിക്കുന്നുണ്ടല്ലോ!!! അവളുടെ മാറിടത്തിലേക്ക് നോക്കുമ്പോഴും, സ്പർശിക്കുമ്പോഴും ഒരു തരം സുഖം അവനും നുകരുന്നില്ലേ?

കൊടിയ സുഖത്തിലും, കൊടിയ വേദനയിലും മനുഷ്യൻ ഒരു മൂളൽ അഥവ ഒരു ഞെരുക്കം മത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. അടി കൊണ്ടോ മറ്റൊ വേദനിച്ചാൽ എല്ലാവരും കരയും. എന്നാൽ കടുത്ത വേദനയിൽ ഒരു ഞരക്കം അഥവ ഒരു മൂളൽ മാത്രമേ ഉണ്ടാകൂ. സംഭോഗ വേളയിൽ രതിമൂർച്ഛയിൽ സ്ത്രീകൾ ഇത്തരം ഒരു മൂളൽ ഉണ്ടാക്കാറുണ്ട്. പുരുഷൻ തത്സമയം ക്ഷീണിച്ച് അവശനാകുന്നു. ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും വർദ്ധിക്കുന്നു. എന്തായാലും ഇത്തരി കൂടുതൽ സുഖം സ്ത്രീ അനുഭവി ച്ചോട്ടെ, കാരണം ഇതു കഴിഞ്ഞാൽ ഏകദേശം  പത്തു മാസം ഒരു കു ഞ്ഞിനെ തൻറെ ഉദരത്തിൽ ചുമക്കേണ്ടതല്ലേ!!!!! രതിസുഖവും ആനന്ദവും പരമാർത്ഥത്തിൽ ഇരുവർക്കും തല്യം തന്നെയാണെന്ന് തൽക്കാലം വിശ്വ സിക്കാം.


അഗ്നിഹോത്ര ചെയ്യുമ്പോൾ ഇദം ന മമഎന്ന് ചൊല്ലാറുണ്ടല്ലോ. ഇതൊന്നും എൻറേതല്ല എന്നാണ് ഈ പറഞ്ഞതിൻറെ അർത്ഥം. പിന്നെ നാമെന്തിന് ഓരോന്ന് ചികഞ്ഞ് കാടു കയറണം. 

Dr. Mohan P.T.
Phone: 0487 2321344
Mob.No: 8281652944 &9249993028
E-Mail: dr.mohanji@hotmail.com
കടപ്പാട്- അനിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ