2015, ഡിസംബർ 9, ബുധനാഴ്‌ച

കാമലീലക്കും ഗർഭത്തിനും കാലം നോക്കണമോ?


സമസ്ത ലോകങ്ങളും സുഖം അനുഭവിക്കട്ടെ’’ എന്ന ഋഷിയുടെ ആപ്ത വാക്യം ഭാരതീയർക്ക് എന്നോ കൈമോശം സംഭവിച്ചി രിക്കുന്നു. പൂർവ്വിക ആചാര്യന്മാരും, മാമുനികളും, പ്രവാചക ന്മാരും ആരും തന്നെ തനിക്കായി ജിവിച്ചിട്ടില്ല. അവരെല്ലാം ലോക നന്മക്കായി ജീവിച്ചിരുന്നരാണ്.

ആർഷ ഭാരതത്തിൻറെ തനിമയാർന്ന ഒരു സംസ്കാരമാണ് ഹൈ ന്ദവ സംസ്കാരം. വെള്ളക്കാരുടെ ആഗമനത്തോടെ സിന്ധു നദി തടസംസ്കാ രമാണ് കാലന്തരത്തിൽ ഹിന്ദുവായി തീർന്നത്. ഭാര തത്തിൽ ജനിക്കുന്ന വരെല്ലാം ഹിന്ദുക്കളാണ്. ഹൈന്ദവരാണ്. അത് ഒരു മതമോ ആചാരമോ അല്ല. കടൽ പോലെ എല്ലാം ഉൾകൊള്ളാൻ കഴിവുള്ള ഒരു സംസ്കാര മാണ് ഹൈന്ദവ സംസാകാരം. ഇവർക്ക് ഏക ദൈവ വിശ്വസമാണങ്കിൽ പോലും ശിവനേയും, വിഷ്ണുവി നേയും, എന്തിനധികം പറയുന്നു, കാറ്റി നേയും, മഴയേയും, മിന്നലി നേയും, സർപ്പങ്ങളേയും, പശു മൃഗാദിക ളേയും ഏല്ലാം ആരാധി ച്ചിരുന്നു. മുപ്പത്തി മുക്കോടി ദേവതകൾ ഭാരതീയ സംസ്കാരത്തി നുണ്ട്.  അത്രമാത്രം പ്രകൃതിയുമായി ഇണങ്ങി കഴിഞ്ഞിരുന്നു ആദ്യമ മനുഷ്യർ.

താന്ത്രീക മതത്തിൻറെ സംഭാവനകളാണ് അമ്പലവും വിഗ്രഹാരാ ധനയും മറ്റും. അത് അഭ്യസിക്കുകയും, കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത് നമ്പൂതിരിമാരായ തന്ത്രികളും ആയിരുന്നു. ആദിശ ങ്കരാചാര്യരാണ് ആദ്യമാ യി താന്ത്രീക വിദ്യയെ ക്രോഢീകരിക്കു കയും, പ്രചരിപ്പിക്കുകയും ഹൈന്ദ വ സംസ്കാരത്തെ ഏകോപി ക്കുവാനായി പരിശ്രമം ചെയ്യുകയും ചെ യ്തത്. അതിനെ തുടർ ന്നാണ് ഈഴവനും നായരും മറ്റു സമുദായക്കരും ഇത്തരം സംഗതി കൾ മനസ്സിലാക്കാൻ തുടങ്ങിയതു തന്നെ. മറ്റു മതക്കാരെപ്പോലെ ഹിന്ദുക്കൾ എന്ന് പറയുന്ന ഇവർക്ക് ആരാധിക്കാൻ ഒരു പ്രത്യേക ഈശ്വരനോ, ആരാധന രീതികളോ, ഉപജ്ഞാതാവോ ഇല്ല. കാലാകാ ല ങ്ങളായി നമ്മുടെ പൂർവ്വീക ഋഷീശ്വരന്മാർ ലോക നന്മക്കായി സം ഭാവന ചെയ്ത കാര്യങ്ങളാണ് ഒരു കൂട്ടർ ഇന്ന്  മതത്തിൻറെ പേരിൽ ഇന്ന് അലങ്കോലപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ത്.

അൻപ് എന്നാൽ സ്നേഹം എന്നാണല്ലോ. ലയം എന്നാൽ ലയിക്കു ന്നത് എന്നാണ്. അതിപുരാതന കാലങ്ങളിൽ സ്നേഹം ലയിക്കുന്ന ഒരു ഇടമായിരുന്നു അമ്പലം. എന്നാൽ ഇന്ന് ആ സ്ഥിതി ആകെ മാ റിപ്പോയി. അതു പോലെ ക്ഷയങ്ങളെ ത്രാണനം ചെയ്യുന്ന ഒരു സ്ഥല മായിരുന്നു ക്ഷേത്രം എന്ന് അറിയപ്പെട്ടിരുന്നത് . അതായത് നാടിൻറേ യും നാട്ടുകരുടേയും രോഗ ദുരിതാദികളെ ഇല്ലായ്മ ചെയ്യുന്ന ഒരു സ്ഥലം എന്നാണ് ക്ഷേത്രം എന്ന വിവക്ഷ. വെറും ഒരു പ്രാർത്ഥാനാരാധനാലയം മാത്രമായിരുന്നില്ല ക്ഷേത്രങ്ങൾ. ഊർജ്ജ സ്രോതസ്സാണ് ക്ഷേത്രം. അവി ടത്തെ പൂജയും മറ്റും ക്ഷയിക്കുന്ന ഊർജ്ജ ത്തെ പുനർജനിപ്പിക്കു യാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആ അന്തരീക്ഷം സംശുദ്ധ മായിരിക്കും. അവിടെ എത്തുന്ന ഊർജ്ജം, ശക്തി ക്ഷയം സംഭവിച്ച സർവ്വർക്കും ക്ഷേത്രത്തിൽ നിന്ന് ഊർജ്ജം ആഗിരണം ചെയ്യു വാ നും സംഭരിക്കുവാനും കഴിയും. ക്ഷേത്രങ്ങളിൽ ഹോമാദി കർമ്മങ്ങ ൾ അനുഷ്ഠിക്കുന്നതു മൂ ലം ഊർജ്ജത്തിന് ശക്തി ക്ഷയം സംഭവി ക്കുകയില്ല. ആലിൻറെ അടുത്ത് പോയാൽ ആലിലകളുടെ ഇരുവശ ത്തും കൂടി ഓ ക്സിജൻ വമിക്കുന്നതിനാൽ നമുക്ക് വേണ്ടത്ര ഓ ക്സിജൻ ലഭിക്കുന്നു. നെയ്യും ഔഷധ കൂട്ടുകളും, മന്ത്രങ്ങളും ചേ ർന്ന് ക്ഷേത്രം മാലിന്യ മുക്തമാക്കുന്നു. ശാന്തിയുടെ ഉറവിടമായി തീരുന്നു. ഊർജ്ജ പ്രഭാവ കേന്ദ്രമായി മാറുന്നു.

ഇന്ന് ഹിന്ദു മതക്കാർ അഥവ ഹിന്ദു മത വിശ്വാസികൾ എന്ന് പറ ഞ്ഞു നടക്കുന്നവർക്കും, എന്തിനധികം വിസ്തരിക്കുന്നു അമ്പല ക മ്മറ്റികാർക്കും ശാന്തിക്കാരനും പോലും ഭൈഷിജ്യ മന്ത്രങ്ങൾ ശരിക്ക് അറിയില്ല. അഗ്നിഹോത്രം അറിയില്ല. ക്ഷേത്ര ദർശനത്തിനു എത്തുന്നവർ ദേവനെ തൊഴുന്നതിനു മുമ്പ് മണിയടിക്കണം എന്നത റിയില്ല. മണി മുഴക്കി ദേവനെ ഉണ്ർത്തിയതിനു ശേഷമേ ദേവതയേ തൊഴുവാൻ പാടുള്ളൂ. അതൊന്നും തന്ത്രികൾ പറഞ്ഞു തരില്ല. അതൊക്കെ അവരുടെ കുത്തകയാണ്. ശരിയായ അനുഭവം ണറ്റാർക്കും ലഭിക്കുവാനും പടില്ല.  ക്ഷേത്രം ഒരു ഊർജ്ജ സ്രോത സ്സാണെന്ന് അറിയില്ല.  അങ്ങിനെ പ്രാഥ മീകമയി അറിഞ്ഞിരി ക്കേണ്ട പലതും ഒരു ഹൈന്ദവ വിശ്വാസിക്ക് അറിയില്ല.  ഇവർ ക്കതിനുള്ള അവകാശവും ഇല്ല. ഒരു ക്രി സ്താനിക്ക് കുരിശു വരക്കാനും, മതപ്രകാരമുള്ള പ്രാ ർത്ഥനകളും, പാട്ടുകളും, ബൈബിളിലെ അടിസ്ഥാന പ്രമാണങ്ങളും ചൊല്ലുവാ നറിയാം. അതുപോലെ തന്നെ മുസ്ലീം സഹോദരങ്ങൾക്കും ഖുർ ആ ൻ പരായണവും, വേദ നിസ്കാരങ്ങളും അറിയാം. ഒന്നും അറിയ ത്തവർ ഹിന്ദുക്കൾ എന്ന് പറയുന്ന ഇവർക്കു തന്നെ. അവരെ ആ രും അതിനായി പഠിപ്പിക്കുന്നില്ല. പഠിപ്പിക്കേണ്ടവർ ബ്രാഹ്മണരും നമ്പൂതിരമാരും ആണ്. അവർക്കു മത്രമേ വദങ്ങളും തന്ത്രങ്ങളും, മന്ത്രങ്ങളും അറിയൂ. അവർ താന്ത്രീക മതക്കാരും ആചാര്യന്മരും ആണ്. അവരത് ഹിന്ദുക്കൾ എന്ന് പരക്കെ അറിയുവാൻ ആഗ്രഹി ക്കുന്നവർക്ക് പകർന്നു കൊടുക്കില്ല. അവരുടെ മതവും വിശ്വാസ വും മത്രമേ അവർക്ക സംരക്ഷിക്കേണ്ടതുള്ളൂ. അപ്പോൾ പിന്നെ ഹിന്ദുക്കൾ എവിടെപ്പോയി? ക്ഷേത്രങ്ങളിൽ പോയതു കൊണ്ടൊ, വിളക്കു കൊളുത്തിയതുകൊണ്ടോ, കുറി തൊട്ടതു കൊണ്ടൊ ഒരാ ളും ഹിന്ദുവാകില്ല എന്ന് മനസ്സിലാക്കാതെ പോയത് ദൌർഭാഗ്യ കരം എന്നല്ലാതെ എന്തു പറയാനാണ്?  ഗായത്രി മന്ത്രവും -മൃ ത്യുജ്ഞയ-ഗണപതി ഹോമവും തുടങ്ങി ഒന്നും തന്നെ ഹിന്ദു എന്ന് പറഞ്ഞു നടക്കുനവർക്ക് അറിയില്ല. അതാത് ക്ഷേത്രങ്ങളുടെ ദേവ തയുടെ മൂല മന്ത്രം പോലും ശരിയായി ചൊല്ലുവാനാറിയില്ല. ഇത്ര യും എഴുതി യത് ഓരോ ഭാരതീയനും നമ്മുടെ പൂർവ്വിക സമ്പത്താ യ വേദങ്ങൾ  പഠിച്ചിരിക്കണം, അറിഞ്ഞിരിക്കണം എന്ന് ഓർമ്മ പ്പെടുത്തുന്നതിനു വേണ്ടിയാണ്. ഇന്നു കാണുന്ന എല്ലാ മതങ്ങളു ടേയും അന്തരീക സത്ത വേദങ്ങളിൽ അടങ്ങിയിരിക്കുന്നു. വേദങ്ങ ളിൽ കാണാത്തതായ ഒന്നും മറ്റൊരിത്തും കാണില്ല.

ഗ്രഹ ദോഷം എന്ന് പലരും കേട്ടിരിക്കും. ഗ്രഹങ്ങൾക്ക് മനുഷ്യരു ടെ മേൽ സ്വാധീനം ചെലുത്താൻ കഴിയമോ ?  നമുക്ക് പരിശോധി ക്കാം. ന വംബർ, ഡിസംബർ, ജനുവരി മാസങ്ങൾ അതായത് വൃ ശ്ചികം, ധനു, മ കരം എന്നീ മാസങ്ങൾ വ്രതങ്ങളുടേയും, നോമ്പുക ളുടേയും കാലഘട്ട മാണല്ലോ? മേൽ പറഞ്ഞ മാസങ്ങളിൽ ജനിക്കു ന്നവർക്ക് ചില അസുഖ ങ്ങൾ പിടികൂടുവാ നുള്ള സാദ്ധ്യതകളു ണ്ട്. അഥർവ്വ വേദപ്രകാ രം ഇതിനെ തമസ്സീക അസുഖ ങ്ങൾ എ ന്നാണ് അറിയപ്പെടുന്നത്. ത്രൈമാസ ദോഷ രോഗങ്ങൾ എന്നും അറി യപ്പെടുന്നു. അതുകൊണ്ട് ഇത്തരം മാസ ങ്ങളിൽ സംഭോഗമോ, രതി ലീലകളോ പാടില്ല എന്ന് നിഷ്കർഷിച്ചി രിക്കുന്നു. ഇത്തരം ചില അവസ്ഥകളെ ഗ്രഹ ദോഷം എന്നും വിളിക്കാം. അതുകൊണ്ടാണ് ഇത്തരം കാലഘട്ടങ്ങൾ വ്രതാനുഷഠനാങ്ങളുടേയും, നോമ്പിൻറേ യും കാലഘട്ടമായി മാറിയത്.

ഈ അവസ്ഥാ ദോഷം ഒരു ജന്മം മുഴുവനും നീണ്ടു നിൽക്കുന്നതല്ല. ചി ങ്ങം, കന്നി, തുലാം എന്നീ മസങ്ങൾ ഗുണങ്ങൾ ഏറിയതും, ബീജ ദാന ത്തിനും, സംഭോഗത്തിനും, രതിലീലകൾക്കും പറ്റിയ കാലഘട്ട മാണ് എന്ന് പൊതുവേ പറയപ്പെടുന്നു. പട്ടികൾക്ക് കന്നിമാസവും, പമ്പുകൾക്ക് തുലാമസവമാണ് ഇണ ചേരുവാൻ തിരഞ്ഞെടുക്കുന്ന സമയം. ബാക്കി കാലങ്ങളിൽ അവ പൊതുവേ ഇണ ചേരുന്നില്ല. മനുഷ്യൻ മാത്രമാണ് കലവും സമയവും നോക്കാതെ ഇണയുമായി സദാ ബന്ധപ്പെടുന്നത്. മിഥുന മാസത്തിൽ യുവ മിഥുനങ്ങൾക്കും, നവ ദമ്പതികൾക്കും ഇണ ചേരാനുള്ള സ മയമാണ് എന്ന് പറയ പ്പെടുന്നു. സൽസന്താന ലാഭത്തിന് മുഹൂർത്തവും നോക്കണം.  കർ ക്കിടക മാസം മഴ പെയ്ത് ഭൂമിയിൽ ധാരാളം ഔഷധ സസ്യങ്ങൾ നിറയുന്ന കാലമാണ്. ഈ സമയം ആരോഗ്യ രക്ഷയുടെ കാലഘട്ട മാകുന്നു. ഈ കാലഘട്ടത്തിൽ നമ്മുടെ പൂ ർവ്വികർ ഔഷധ സേവ നടത്തിയിരുന്നു. സുഖ ചികിത്സ നടത്തിയിരുന്നു. സുഖ ചികി ത്സക്ക് പ്രത്യേക ആസവാരിഷ്ട കൂട്ടുകൾ ഉണ്ട്. കാലത്തിൻറെ കു ത്തൊഴുക്കിൽ അവയെല്ലാം നമുക്ക് നഷ്ടപ്പെട്ടു. വൃശ്ചികം, ധനു, മ കരം എന്നീ മസങ്ങളിൽ മനുഷ്യ ശരീരത്തിൽ ചില പോഷക ഘടക ങ്ങൾ കുറ ഞ്ഞു പോകാനിടയുണ്ട്. ഈ മാസങ്ങളിൽ കറുത്ത വ സ്ത്രങ്ങൾ ധരിക്കു ന്നതും, ജപ ഹോമാദികൾ നടത്തുന്നതും വളരെ ഉചിതമായി രിക്കും. ജപ ഹോമാദികൾക്ക് മനുഷ്യശരീരത്തിനും, ചുറ്റുപാടുക ൾക്കും നഷ്ടപ്പെട്ട ഊ ർജ്ജം തിരികെ പകർന്ന് കൊടു ക്കുന്നതിനും, ശുദ്ധീകരിക്കുന്നതിനും സാദ്ധ്യമാക്കുന്നു. കറുത്ത വസ്ത്രങ്ങൾ ചൂട് കൂടുതൽ അഗിരണം ചെയ്യന്നു. അതുകൊണ്ടാണ് മഞ്ഞു കാലമായ നവംമ്പർ ഡിസമ്പർ മാസങ്ങളിൽ കറുത്ത തുണി ധരിച്ച് ശബരിമല തീർത്ഥാടനം ചെയ്യുന്നത്.

ഇന്ന് സ്ഥലകാല ബോധമില്ലാതെ രതിലീലകൾ ആസ്വദിക്കുന്നവർ സൽസ ന്താനങ്ങൾ ജനിക്കുന്നതിനു വേണ്ടിയെങ്കിലും ബീജദാന കർമ്മം നടത്തേണ്ട മാസങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഉത്തമമാണ്. അതില്ലാത്ത കാലത്തോളം കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നവും കൂടപിറപ്പായിരിക്കും എന്ന് നിശ്ച യമായും പറയാം. ഇന്ന് പ്രതി രോധ കുത്തിവെയ്പ്പുകളുടെ ഒരു ഘോഷ യാത്ര തന്നെയാണല്ലോ. അതു തന്നെ ഇപ്പോൾ ഒരു മുഖ്യ അനാരോഗ്യ പ്ര ശ്നമായി തീർ ന്നിരിക്കുന്നു. സംശയദൂരീകരണത്തിനായി നിങ്ങൾ ചുറ്റിലും ഒന്നു അന്വേഷിച്ചു നോക്കൂ. ഇതൊന്നും ഇല്ലാത്ത കാലത്ത് ചിട്ടയായ ഒരു ജീവിതചര്യയുള്ള ഒരു പൂർവ്വ ജന സമൂഹം നമുക്കുണ്ടായിരുന്നു അന്നൊ ന്നും കേട്ടു കേൾവിയില്ലാത്ത രോഗ നാമങ്ങളാണ് ഇന്ന് നാം ശ്രവിച്ചു കൊണ്ടിരിക്കുന്നത്.

അപ്പോൾ പിന്നെ കുഞ്ഞുങ്ങൾ ജനിക്കേണ്ട മാസങ്ങൾ എന്തൊക്കെ യാണ്? ഔഷധ സേവാ കാലഘട്ടമായ കർക്കിടക മാസം മുതൽ തു ലാമാസം വരെ യുള്ള മാസങ്ങൾ ഉത്തമ സന്താനം പിറക്കുന്നതിന് അനുയോജ്യമാണ്. അ തിൽ ചിങ്ങ മാസം അത്യുത്തമമാണ്. ഇതുകൂടാതെ മുഹൂർത്തം നോക്കേണ്ടത് ഉത്തമ കാര്യമാണെന്ന് പറയാതെ വയ്യ. പിന്നെ ഉത്തമ മാസങ്ങൾ ആണെങ്കിൽ കൂടി ശക്തമായ കൊള്ളിയാനും, മിന്നലും, ദുർ നിമിത്തങ്ങളും ഒക്കെ ആരോഗ്യമുള്ള സൽ സന്താനങ്ങളെ പ്രദാനം ചെയ്യുകയില്ല.

ഭൂരിഭാഗം രോഗികൾ ഏറേയും നവംബർ, ഡിസംബർ, ജനുവരി വരെ യുള്ള മാസങ്ങളിൽ (വൃശ്ചികം,ധനു,മകരം) ജനിച്ചവരാ ണെന്ന് പരിശോധിച്ചു നോക്കിയാൽ അറിയാം. അപസ്മാര-മാനസ്സീക രോഗികൾ ഏറേയും മേൽ പറഞ്ഞ മാസങ്ങളിൽ ജനിച്ച വരായിരിക്കും. മറ്റു മാസങ്ങൾക്ക് അപവാദമില്ലാതെയില്ല. കാരണം ഗ്രഹണം തുടങ്ങീയ ദുർനിമത്തങ്ങൾ കണ്ടേയ്ക്കാം.

നമ്മുടെ പൂർവ്വീകർ സ്ത്രീ-പുരുഷന്മാരുടെ ശരീരങ്ങളെ സൂര്യ-ച ന്ദ്രന്മാ രുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു. പുരുഷ ശരീരത്തെ സുര്യനോടും, സ്ത്രീയുടെ ശരീരത്തെ ചന്ദ്രനോടും താരതമ്യപ്പെടു ത്തിയിരിക്കുന്നു. സ്ത്രീ-പുരുഷന്മാരുടെ ശരീരത്തിന് തുല്യ ഊ ഷ്മാവ് വരാൻ പാടില്ല എന്ന് വേദ ങ്ങൾ നിഷ്കർഷിക്കുന്നു. പു രുഷന്മാരുടെ ശരീരത്തിന് ചൂട് ഏറിയും, സ്ത്രീകളുടെ ശരീരത്തിന് തണുപ്പ് ഏറിയും നിൽക്കണം എന്ന് പറയുന്നു. അല്ലെങ്കിൽ ആ രോഗ്യപരമായ പ്രശ്നങ്ങൾ സംജാതമാകും. തുല്യ താപനി ലയിളള ഇണകൾ സംഭോഗത്തിൽ ഏർപ്പെട്ടാൽ ശീഘ്ര സ്കലനം സംഭ വിച്ച് അനാവശ്യ ശുക്ല നഷ്ടം സംഭവിക്കുവാൻ ഇടയാകും. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. ശുക്ലം ഒരു ഊർജ്ജം തന്നെയാണ്. അങ്ങി നെ വരുമ്പോൾ ഭർത്താവ് മരിച്ച് സ്ത്രീ വിധവയായി തീരു വാൻ ഇട യാകും. അത് പുരുഷന് ഒട്ടും അനുയോജ്യമല്ല. തണുത്ത ശരീര പ്രകൃത മുള്ള പുരുഷനും, ചൂടു ശരീര പ്രകൃതമുള്ള സ്ത്രീ യും തമ്മിലുള്ള സം ഭോഗം നല്ലതല്ല. തണുത്ത ശരീര പ്രകൃതമുള്ള പുരുഷൻ പൊതുവേ ഉ ത്സാഹം കുറഞ്ഞവനായിരിക്കും എന്നു മാത്രമല്ല വാത രോഗങ്ങൾ അവ നെ കഷ്ടപ്പെടുത്തുവാനും ഇടയുണ്ട്. അഗ്നിഹോത്രമാണ് ഏക പരിഹാ രമാർഗ്ഗം. 

അഗ്നിഹോത്രം സർവ്വ രോഗങ്ങൾക്കും ഉത്തമാണ്. അഗ്നി ഹോത്ര ത്തെ കുറിച്ച് ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്. മേദസ്സ് വർദ്ധകങ്ങളായ ഔ ഷധികൾ സമർപ്പിച്ച് ഹവിസ്സാക്കുക. സ്ത്രീക്കും പുരുഷനും പ്രകൃതി ത ന്നെ വ്യത്യസ്ഥ താപ നിലയാണ് നൽകിയിരിക്കുന്നത്. അതിൻറെ വ്യതി യാനങ്ങൾ സ്ത്രീ പുരുഷന്മാരിൽ ദോഷങ്ങൾ സൃഷ്ടിക്കുന്നു. ഇതറിയാ തെയാണ് പല ചികിത്സകരും വന്ധ്യത യുൾപ്പടെയുള്ള രോഗികളെ ചി കിത്സിക്കുന്നത്. അതുകൊണ്ടു തന്നെ പല ചികിത്സകളും അമ്പേ പരാജയ മാണെന്ന് വിസ്തരി ക്കേണ്ടതില്ലല്ലോ.

സ്ത്രീ പുരുഷന്മാർ അവരവരുടെ താപ നിലയെ പ്രാപിക്കുവാൻ തക്ക ഔഷധങ്ങൾ സ്വീകരിക്കണം. വിവാഹത്തിനു മുമ്പേ ഇത റിഞ്ഞിരിക്കണം. തപ നില ക്രമീകരിക്കുവാൻ കഴിയാത്തവർ വിവാഹ ബന്ധം വേണ്ടെന്ന് വെയ്ക്കണം. അനിവാര്യമായ വിവാഹ ബന്ധമാണെങ്കിൽ സോമവാര വ്രതം (തിങ്കൾ വ്രതം) ശീലമാക്കണം.

20 വയസ്സുള്ള ഒരു യുവതി ഊട്ടിയിൽ ഫാർമസിക്ക് പഠിക്കുന്നു. ഊട്ടി യിൽ ആ യുവതിക്ക് സാധാരണ പിരീഡ് കുഴപ്പമില്ല. നാട്ടിൽ വന്നാൽ ഈ യുവ തിക്ക് പീരീഡ് തകരാറാണ്. തുടങ്ങിയാൽ നിൽക്കില്ല. അലോപ്പതിയും, ആ യൂർവ്വേദവും, ഹോമ്യപ്പതിയും എല്ലാം നോക്കി. ഒന്നിനും അവർക്ക് ആ ശ്വാസം നൽകാനായില്ല. എൻറെ പരിശോധനയിൽ ആ യുവതിയുടെ ശരീ രത്തിന് നല്ല ചൂടുണ്ടാ യിരുന്നു. ഞാൻ സോമവ്രതം ആചരിക്കുവാൻ പറ ഞ്ഞു. ക്രി സ്ത്യൻ യുവതിയായതിനാൽ ആ യുവതി തയ്യാറായില്ല. അവി ടെ നിന്ന് 2 നാൾ കഴിഞ്ഞപ്പോൾ ഈ യുവതിക്ക് കലശലായ ക്ഷീണം. ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹീമോഗ്ലോബിൻ 7. മൂന്ന് കുപ്പി രക്തം കയറ്റി. 3 ദിവസം ആശപത്രിയിൽ കിടന്നു. പിന്നെ ഊട്ടി യിലേക്ക് തിരി ച്ചു.

പലപ്പോഴും ശിഘ്ര സ്കലനത്തിൻറെ  ഉറവിടം അരക്കെട്ടിലെ അമിതമായ താപ നിലയായിരിക്കാം. മാനസ്സീക സംഘർഷവും മറ്റും കാരണങ്ങളാണ്. ഇതുമൂലം അമിതമായ ബീജ സ്കലനവും സംഭവിക്കാം. ശീഘ്ര സ്കലന മുള്ള പുരുഷനെ കാമാധിക്യമുള്ള സ്ത്രീകൾ ഉപേക്ഷിച്ചേക്കാം. 

ചൂട് അധികരിച്ചിരിക്കുന്ന സ്ത്രീകളുടെ ശരീര ഊഷ്മാവ് കുറക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം. പണ്ട് സ്ത്രീകൾക്ക് ഇന്നു കാണുന്ന സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലല്ലോ. അന്നൊക്കെ സ്ത്രീകൾ അന്തപ്പുരങ്ങളിലും മണി മാ ളികകളിലും അടക്കപ്പെട്ടിരിക്കുക യായിരുന്നു. എന്നിരിക്കലും അവരെ ധ നു മാസത്തിലെ തിരുവാ തിര ആഘോഷിക്കുവാൻ സമ്മതിച്ചിരുന്നു. ധനു മാസത്തിലെ തിരു വാതിര തിരുനോമ്പു നോൽക്കുന്ന കാലമാണ്. അന്ന് സ്ത്രീകൾ ഉറ ക്കമൊഴിച്ച് രാത്രി മുഴവൻ ആടിയും പാടിയും ഉല്ലസിച്ചു നടക്കും. സ്ത്രീകളുടെ ശരീരം തണുപ്പുള്ളതായിരിക്കണം എന്ന് അഥർവ വേ ദം പറയുന്നു. ജന്മനാലെ തണുത്ത ശരീര പ്രകൃതമല്ലാത്ത സ്ത്രീകൾ സോമവര വ്രതം നോക്കണം എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. എ ന്താണ് അതിന വേണ്ടത്? ശരീര ഊഷ്മാവ് കുറക്കുന്നതിനുവേണ്ടി രാത്രിയിൽ നിലാവ് വെളിച്ചത്തിൽ ഇറങ്ങി ശരീരം മുഴുവനും ച ന്ദ്ര കിരണങ്ങൾ ഏൽപ്പിക്കണം. രണ്ടു കണ്ണുകളും തുറന്നു പിടിച്ചു കൊണ്ട് തന്നെ ചന്ദ്രനെ മണിക്കൂറുകളോളം നോക്കി നിൽക്കണം. വാത രോഗികൾ ഇങ്ങിനെ ചെയ്യരുത്. ചന്ദ്ര കിരണങ്ങൾ കുളിരു ള്ളതാണ്. ശരീരം ചൂടു കുറക്കു വാനുള്ള ഏറ്റവും നല്ല ഉപാധി യാണ്. തണുത്ത വെള്ളത്തിലുള്ള കുളിയൊന്നും അത്ര പ്രയോജന കരമല്ല. 
         
ഇതുപോലെ തണുത്ത ശരീര പ്രകൃതമുള്ള പുരുഷന്മാർക്ക് ഉദയാസ്തമയ സൂര്യൻറെ താപമേൽക്കാം. നഗ്ന നേത്രങ്ങൾ കൊണ്ട് മാത്രം സൂര്യനെ നോക്കരുത് എന്ന് മാത്രം.

Phone: 0487 2321344
Dr. Mohan P.T.
Mob.No. 8281652944 & 9249993028
E-mail: dr.mohanji@hotmail.com


കടപ്പാട്- അനിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ