2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

പരിസ്ഥിതി മലിനീകരണം.


അഗ്നിഹോത്രനുഷ്ഠാനത്തിലുടെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാമെന്ന് നാം മനസ്സിലാക്കിയല്ലോ. എന്നാൽ മനുഷ്യൻ നിത്യവും വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം ഭൂമി നാൾക്കുനാൾ മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്  നമുക്ക് പ്രപഞ്ചത്തിൻറെ രഹസ്യത്തിലേക്ക് ഒന്ന് ഊളയിട്ട് ഇറങ്ങി ചെല്ലാം. അതും വേദങ്ങളുടെ സഹായത്തോടെ.ആവണക്ക്, പാല, കാഞ്ഞിരം തുടങ്ങീ അനേകം വൃക്ഷങ്ങളും, മത്സ്യങ്ങൾ, പന്നി, പാമ്പ്, കാക്കകൾ തുടങ്ങീ പല ജീവികളും നമ്മുടെ പരസരവും, പ്രപഞ്ചവും ശുദ്ധീകരിക്കുന്നതിൽ വളരെ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരി ക്കുന്നത്.


എവിടെയെങ്കിലും മാലിന്യങ്ങൾ കുമിഞ്ഞു കൂടുമ്പോൾ അവിടെയൊക്കെ ആവണക്ക് പൊട്ടിമുളച്ചു വളരുന്നത് നമുക്ക ദർശിക്കാനകും. നാം നട്ടുപിടിപ്പിക്കാതെ തന്ന പല സസ്യങ്ങളും ഇങ്ങിനെ തഴച്ചു വഴരുന്നത് നമുക്ക് കാണാനാകും. നാഗകർണ്ണം (പാമ്പിൻ ചെവി) എന്ന മറ്റൊരു നാമധേയുമുള്ള ആവണക്ക് ഭൂമിക്കടിയിലെ വിഷാംശം വലിച്ചെടുത്ത് ഭൂമിയെ രക്ഷിക്കുന്നു. അതു പോലെ തന്നെ ഉമ്മം, എരുക്ക്, അമൽപൊരി, കാഞ്ഞിരം എന്നിവയും മണ്ണിനടിയിലെ വിഷാശം വലിച്ചടുത്ത് നമ്മുടെ ഭൂമിയെ രക്ഷിക്കുന്നു.


ഭൂമിക്കടിയലെ മാലിന്യങ്ങൾ സസ്യങ്ങൾ വേരിലൂടെ വലിച്ചെടുക്കുമ്പോൾ ഉപരിതലത്തിലേത് പക്ഷികളും, വെള്ളത്തിലേത് മത്സ്യങ്ങളും വലിച്ചെടുത്ത് പ്രപഞ്ചത്തെ സംരക്ഷിക്കുന്നു. അധികമായാൽ അമൃതും വിഷം എന്നു പറഞ്ഞതുപോലെ വിഷച്ചെടികൾ അധികമായി വളർന്നാൽ കൃഷി നശിക്കും. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാകും. അതുകൊണ്ട് മനുഷ്യ സഹോദരങ്ങളെ പ്ലാസ്റ്റിക് തുടങ്ങി മാലിന്യങ്ങൾ ഉപയോഗിക്കാതിരിക്കുക. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിലും, പൊതു വഴിയിലും വലിച്ചെറിയാതിരിക്കുക. കഴയുന്നിടത്തോളം നല്ല രീതിയിൽ  സംസ്കരിക്കുക.


സർപ്പങ്ങൾ അൽപ്പ ഭക്ഷണ പ്രിയരാണ്. അവർ കൂടുതൽ ഭക്ഷിക്കുന്നതും വായുവാണ്. അതുകൊണ്ട് നമ്മുടെ മഹർഷിവര്യന്മാർ സർപ്പങ്ങളെ വായുഭക്ഷകൻ എന്ന പേരിട്ടിരിക്കുന്നു. മാളത്തിൽ വസിച്ചുകൊണ്ട് സർപ്പങ്ങൾ വായുവിലെ മാലിന്യം വലിച്ചെടുത്ത് അവയുടെ വിഷഗ്രന്ഥിയിൽ സൂക്ഷിച്ചു വെയ്ക്കുന്നു. ഈ ജീവിക്ക് ശക്തിയായി വായു ഉള്ളിലേക്ക് വലിച്ചെടുക്കുന്നതിനും ഒരു ശക്തമായ ശീൽക്കാരത്തോടെ വായു പുറത്തേക്കും വിടുന്നതിനും കഴിയുന്നു. ഉള്ളിലേക്ക് വലിക്കുമ്പോൾ വിഷം കലർന്ന മാലിന്യവും കുടി വലിച്ചെടുക്കുന്നു. നമ്മളും ഓക്സിജൻ വലിച്ചെടുത്ത് കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്കു വിടുന്നതു പോലെ തന്നെ. എന്നാൽ നമ്മുടെ ശ്വസനം കാര്യക്ഷമമായിട്ടല്ല നടക്കുന്നത്. നാം ശ്വസം പൂർണ്ണമായും ഉൾകൊള്ളന്നില്ല. പുർണ്ണമായും പുറത്തേക്കും വിടുന്നില്ല. അതു കൊണ്ട് തന്നെ നമ്മുടെ ശരീരം രോഗാദികലെ കൊണ്ട് സമ്പുഷ്ടമാണ്. അതിനാണ് യോഗയും പ്രാണായാമവും അനുഷ്ഠിക്കുവാൻ പറയുന്നത്.


വായു അമിതമായി ദുഷിച്ചാൽ നമ്മൾ മാത്രമല്ല മറ്റു സസ്യ ജീവജാലങ്ങൾക്കു നിലനിൽപ്പില്ല. ഭൂമി മലിനപ്പെട്ടാൽ വായുവും ദുഷിക്കും. ജോത്സ്യന്മാർക്ക് ഒരു പറച്ചിലുണ്ട്. എപ്പോൾ ചെന്നാലും ഒരു സർപ്പ ദോഷം പറയും. എന്തിനും ഏതിനും സർപ്പദോഷവും പ്രേതബാധയും പറയും. അതവരുടെ ശീലമായി മാറി. ചർമ്മരോഗങ്ങളും, സോറിയാസിസും മറ്റും വന്നാൽ അത് സർപ്പ ദോഷം കൊണ്ടാണെന്ന് പറയും. ജോതിഷം വേദാംഗമാണ്. ആയൂർവേദവും വേദാംഗമാണ്. വേദം അറിയാത്തവർ ഫലപ്രവചനത്തിനോ, ചികിത്സക്കോ മുതിരുന്നത് അവിവേകമാണ്. സർപ്പദോഷത്തെ പറ്റി വേദങ്ങൾ ഒന്നും പറയുന്നില്ല. എൻറെ പ്രിയ സുഹൃത്തുക്കളേ, ഇനി മുതൽ സർപ്പങ്ങളെ കാണുമ്പോൾ അവയെ ദയവായി ഉപദ്രവിക്കരുതേ!!?? സർപ്പങ്ങൾ നമ്മുടെ സുഹൃത്തുക്കളാകുന്നു. വായുവിലെ മാലിന്യം അകറ്റന്നു. നമ്മേയും പ്രപഞ്ചത്തേയും രക്ഷിക്കുന്നു. പ്രകൃതിക്ക് ഒരോ ജീവിക്കും ഓരോ ധർമ്മമുണ്ട്. അതുകൊണ്ട് നാം ഒന്നിനേയും നശിപ്പിക്കുവാൻ പാടില്ലാത്തതാകുന്നു. ഊ കാണുന്ന പ്രപഞ്ചം നമ്മുടേതു മാത്രമല്ല. ഓരോ ജീവജാലത്തിനും പ്രപഞ്ചത്തെ നില നിർത്തുന്നതിൽ വലിയ പങ്ക് വഹിക്കാനുണ്ട് എന്ന് നാം ധരിക്കണം.


പല സ്ത്രീകൾക്കും വെള്ളപോക്ക് എന്ന അസുഖം കാണുന്നുണ്ട്. പലപ്പോഴും ഇതിൻറെ കാരണം മറ്റു പലതാണ് എന്ന് അഥർവ വേദം പറയുന്നു. ചിങ്ങം, കന്നി മാസങ്ങളിൽ വരിക്ക പ്ലാവ് മുറിക്കരുത്, അഥവ മുറിച്ചാലും വീടു പണിക്ക് ഉപയോഗിക്കരുത് എന്ന് വേദം പറയുന്നു. പ്ലാവ് വിറകിനായി ഉപയോഗിക്കാം. മഴക്കലങ്ങളിൽ പ്ലാവിൻറെ തടിയിൽ നിന്നും ഒരു കൊഴുത്ത ദ്രാവകം ഒലിച്ചുകൊണ്ടിരിക്കുന്നത് നാം ശ്രദ്ധിച്ചിരിക്കും.  പ്ലാവിൽ പണികഴിച്ച കട്ടിലോ മറ്റോ സ്ത്രീകൾ ഉപയോഗിക്കുവാനിടവന്നാൽ തീർച്ചയായും വെള്ളപോക്ക് രോഗം ഉണ്ടാകും. അതുകൊണ്ടാണ് പൂർവ്വീകർ സ്ത്രീകൾക്ക് ഇരിക്കുവാനായി ആവണിപ്പലക നിഷേധിച്ചിരുന്നത്. എന്നാൽ തേൻവരിക്ക പ്ലാവ് ദോഷരഹിതമാണ്.മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ടായിരുന്നിട്ടും നാവൂറും ദോഷം തീർക്കാൻ  നാഗത്തന്മാരോടാണ് ഹൈന്ദവർ അപേക്ഷിക്കുന്നത്. അതും പുള്ളോർ കുടം കൊട്ടി കൊണ്ട്!!?? സർപ്പങ്ങൾ അന്തരീക്ഷത്തിലെ വായുവിലിള്ള വിഷം സ്വീകരിക്കുന്നത് ശ്വസകോശങ്ങളിലൂടെയാണ്. പാമ്പ് അമിത ഭോജിയല്ല. വളരെ നാൾ പട്ടിണി കിടക്കാൻ അവക്കു കഴിയും. അതുകൊണ്ട് അവയ്ക്കു ആയുസ്സു കൂടുതലാണ്. കടൽ പാമ്പിന് കരയിലെ പാമ്പിനേക്കാൾ ആയുസ്സു കൂടുതലാണ്. കാരണം അവ കടലിൽ നീന്തി കളിക്കുന്നു. ഭാഗസക്തനായ മനുഷ്യൻറെ ആയുസ്സു കുറയുവാൻ ഒരു കാരണം വ്യയാമം ഇല്ലായ്മയാണ്. രണ്ടാമത്തേത് മലിനീകരണവും മൂന്നമത്തേത് ഭോഗസക്തിയും അമിത ഭക്ഷണവും. സാക്ഷാൽ ശിവതാണ്ഡവം തന്നെ ഈ നാഗയാട്ടമാണ് എന്ന് പറയപ്പെടുന്നു. മനുഷ്യനെ ഒരു മയക്കാവസ്ഥയിലേക്ക് എത്തിക്കുവാൻ നാഗ നൃത്തം, മുടിയാട്ടം എന്നിവക്ക് കഴിയിന്നുണ്ട്. മനുഷ്യനും മനുഷ്യൻ വളർത്തുന്ന ജീവികൾക്കുമല്ലാതെ രോഗങ്ങൾ പിടി കൂടുന്നില്ല. പ്രകൃതിക്കനുസരിച്ച് ജീവിക്കുന്ന ജീവജാലങ്ങൾക്ക് രോഗ പ്രതിരോധ ശേഷി കൂടുതലാണ്. അഥർവ്വ വേദത്തിൽ പറയപ്പെടുന്ന നീലകണ്ഠം എന്ന് പറയപ്പെടുന്നത് തൈമസ് ഗ്രന്ഥിയെയാണ്. കുഞ്ഞുങ്ങളിൽ ഇത് ശരിയായി പ്രവർത്തിക്കുന്നു.  രോഗ പ്രതിരോധ ശേഷി വർദ്ധനയാണ് ഇതിൻറെ  ഉപയോഗം. ഇതുപോലെയൊരു ഗ്രന്ഥി സർപ്പങ്ങൾക്കും ഉണ്ട്. ഇന്ന് മനുഷ്യനിൽ  ഇവയുടെ പ്രവർത്തന ശക്തിക്ക് വിരുദ്ധമായി പ്രതിരോധ കുത്തിവെ യ്പ്പുകളും ഔഷധങ്ങളും നൽകി കുട്ടികളുടെ ആരോഗ്യം തകരാറിലാക്കുന്നു. പ്രശ്നങ്ങളക്കേ പരിഹാരം ഉണ്ടാകേണ്ടതുള്ളൂ. പ്രശ്നമില്ലാതെ പരിഹരിക്കുവാൻ പോയാൽ അബദ്ധമേ സംഭവിക്കൂ. രോഗത്തിനേ ചികിത്സ വേണ്ടൂ. ഇന്നത്തെ പുതിയ പല രോഗങ്ങൾക്കും കാരണം വിരുദ്ധ ചികിത്സയാണ്. ഒന്നിനെ കീഴടക്കി എന്ന് ആശ്വസിക്കുമ്പോൾ മറ്റൊന്ന് പുതിയതായി ഉടലെടുക്കുന്നു. ഒന്നിനേയും ഒരു ഊർജ്ജത്തേയും ഉന്മൂലനം ചെയ്യാൻ കഴിയില്ല എന്ന് ന്യൂട്ടൻറെ സുദ്ധാന്തം തന്നെ തെളിവാണലല്ലോ.


കമ്മലിടുന്ന സ്ത്രീകൾക്ക് കമ്മലിടാത്ത പുരുഷന്മാരേക്കാൾ കഷണ്ടി കുറവാണ്. ഉഴുന്നു് കഴിക്കന്നുവർക്ക് കഷണ്ടിയും താരനും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഉഴുന്ന് കാമ തൃഷ്ണ  വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് പുലവാലയ്മക്കും, ക്ഷേത്ര പൂജരികളും ഉഴുന്നു ചേർത്ത ആഹാരം (പപ്പടം, ഇഡലി,ദോശ) തുടങ്ങിയവ വർജ്ജിച്ചിരിക്കുന്നു. ഇന്നത്തെ തെറ്റായ ഭക്ഷണ ശൈലി തന്നെയാണ് ആരോഗ്യ പ്രശന്ങ്ങൾക്കും കാമ പീഢനങ്ങക്കും മുഖ്യകാരണമെന്ന് പറയാതിരിക്കുവാൻ വയ്യ. പണ്ടു കാലങ്ങളിൽ ഇത്തരം ഭക്ഷ്യ വസ്തുക്കൾ ക്ഷേത്രാരാധന നടത്തുന്നവർ ഉപയോഗിച്ചിരുന്നില്ല.


ഹനുമാൻജിക്ക് വടമാല ചാർത്തണം എന്നു കേട്ടിട്ടില്ലേ. എണ്ണയിൽ പൊരിച്ച വടയേയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. താംബൂലത്തെ അഥവ വെറ്റിലയെയാണ് ഉദ്ദേശിക്കുന്നത്. വെറ്റില കൊണ്ടുള്ള മാല ചാർത്തലിനെയാണ് വടമാല ചാർത്തൽ എന്ന് ഉദ്ദേശിക്കുന്നത്.


നാവൂറ് എന്ന് പഴമക്കാർ പറയുന്നത് നമ്മളിൽ പലരും കേട്ടിരിക്കും. കുഞ്ഞുങ്ങളുടെ വായിൽ നിന്ന് കൊഴുത്ത വെള്ളം ഊറുന്നതിനെയാണ് നാവൂറ് എന്ന് പറയപ്പെടുന്നത്. ശരീരത്തിനകത്തെ മാലിന്യം കുഞ്ഞുങ്ങൾ പുറത്തേക്ക് ഒഴുക്കി വിടുന്നതാണ് ഇത്. അത് ശരീരത്തിൻറെ ഒരു ധർമ്മമാണ്. തൈമസ് എന്ന ഗ്രന്ഥിയാണ് പ്രകൃതിയിലെ പൊടിപടലങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്നത്. ഇത് കണ്ഠത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാക്ഷാൽ ശിവഭഗവാൻ കാളകൂടവിഷം ഭുജിച്ച കഥ ഏവർക്കും അറിവുള്ളതാണല്ലോ. തൈമസ് ഗ്രന്ഥിയായിരുന്നു വിഷം സ്വീകരിച്ചത്. അതു കൊണ്ടാണ് ഭഗവാൻറെ കണ്ഠം നീല നിറമായി മാറിയത്. ആയതുകൊണ്ടാണ് കവുകളും കണ്ടൽ വനങ്ങളും നശിപ്പിക്കാതിരിക്കുവാൻ ആവശ്യപ്പെടുന്നത്. വൃക്ഷങ്ങൾ വെച്ചുപടിപ്പിക്കുക. ഇതറിഞ്ഞ പഴമക്കാർ പറയുന്നു കാവു തീണ്ടരുത് നാടുമുടിയും, ജലം വറ്റും എന്നൊക്കെ അറിയിച്ചിരുന്നത്. നാവൂറു ദോഷത്തിന് പുള്ളവരെ കൊണ്ട് പാട്ടു പടിപ്പിച്ചു ഓർമ്മപ്പെടുത്തിയിരുന്നത്. അന്തരീക്ഷ ശുദ്ധീകരണത്തിന് തൈമസ് ഗ്രന്ഥിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. എങ്കിലും മാലിന്യം അമിതമായാൽ മരണം തന്നെ സംഭവിക്കും. നോക്കൂ, പ്രകൃതിയുടെ ഒരു കല വിരുത്. അതു കണ്ടുപിടിച്ചുതന്ന ഋഷീശ്വരന്മാർക്ക് കോടി പ്രാണാമം.


പാമ്പുകളിൽ നിന്ന് വിഷം തീണ്ടുന്ന കാര്യം എങ്ങിനെയെന്ന് ചിന്തിച്ചിട്ടുണ്ടോ?  മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്ന പ്രദേശങ്ങളിൽ ചൂട് വർദ്ധിച്ചിരിക്കും. അവിടെ പാമ്പുകൾ ഉണ്ടെങ്കിൽ അവിടത്തെ വായുവിലെ മാലിന്യം സർപ്പങ്ങൾ അവരുടെ ശ്വസനത്തിലൂടെ അവരിലേക്ക് തന്നെ ആഗിരണം ചെയ്യുന്നു. കൂടുതൽ മാലിന്യങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ ആഗിരണം ചെയ്യപ്പെടും. അതുകൊണ്ട് അവ ദംശിക്കപ്പെടുമ്പോൾ അവയുടെ വിഷത്തിന് കൂടതൽ ശക്തിയുണ്ടായിരിക്കും. ചൂടും അന്തരീക്ഷ മാലിന്യവും കൂടുതലുള്ള സ്ഥലങ്ങളിലെ സർപ്പ വിഷത്തിന് ശക്തി കൂടും. എന്നാൽ കാട്ടിലെ മാലിന്യം കുറഞ്ഞ തണുപ്പു പ്രദേശത്തെ ഒരു സർപ്പം തീണ്ടിയാൽ അത്ര കൊടും വിഷം ഉണ്ടാകാൻ സാദ്ധ്യതയില്ല. സർപ്പം വെറുതെയൊന്ന് കോറിയാലോ, പതുക്കെ ഒന്ന് ദംശിച്ചാലോ അപകടം സംഭവിക്കുകയില്ല. എന്നാൽ അവ ശക്തിയായി ആഞ്ഞ് ദംശിച്ചാൽ അപകടം തന്നെയാണ്. മരണം സംഭവിക്കും.


പുള്ളോർകുടം കൊട്ടി പുള്ളുവർ പാടുന്നതെന്താണ്? നാഗത്തന്മാരെ! നിങ്ങൾ ഈ അന്തരീക്ഷത്തിലെ വായുവിലെ മാലിന്യങ്ങൾ വിലിച്ചെടുക്കൂ. അന്തരീക്ഷം ശുദ്ധീകരിക്കൂ, ഞങ്ങളെ രക്ഷിക്കൂ എന്നാണ്.  പ്രയമായവരേക്കാൾ കുഞ്ഞുങ്ങളുടെ തൈമസ് ഗ്രന്ഥി കൂടുതൽ പ്രവർത്തന ശേഷിയുള്ളതാണ്. കുഞ്ഞുങ്ങളും സർപ്പങ്ങളുടെ പ്രവർത്തനം തന്നെ ചെയ്യുന്നു. അങ്ങിനെ അമിതമായി വരുന്ന വിഷാംശത്തെയാണ് കുഞ്ഞുങ്ങൾ നാവൂറിലൂടെ പുറത്തു വിടുന്നത്.  അത് അധികരിച്ചാൽ കുഞ്ഞുങ്ങൾക്ക് രോഗമോ മരണമോ സംഭവിക്കും.


മനുഷ്യശരീരത്തിലെ ഒരു ഗ്രന്ഥിയാണ് അപ്പൻറിക്സ്. അത് വീക്കം വന്നാൽ അലോപ്പതിക്കാർ മുറിച്ചു മാറ്റുന്നു. ഈ ഗ്രന്ഥി, നാരുകളടങ്ങിയ ഭക്ഷണ സാധനങ്ങളെ ദഹിപ്പിക്കുന്നു. നാളിതുവരെ ഈ ഗ്രന്ഥിയുടെ പ്രവർത്തനം പാത്തിഗിരികാർക്ക് അറിവില്ലായിരുന്നു. അത് മുറിച്ചു മാറ്റിയാൽ കുഴപ്പമില്ലെന്നാണ് അവർ പറയുന്നത്. വേദങ്ങളിൽ മനുഷ്യശരീരത്തിനെ കുറിച്ച് വിശദമായി പറയുന്നു. ഇന്നത്തെപോലെ പണ്ട് പണ്ട്  ഗവേഷണശാലകളോ, പരീക്ഷണശാലകളോ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലെ അറിവാണ് ഇവ.


അന്തരീക്ഷത്തിൽ മാലിന്യം അധികമായാൽ പാമ്പുകളും ചത്തു പോകും. അവിടെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ. മണ്ണിനടിയലെ വിഷം വലിച്ചെടുക്കുന്ന ഉമ്മം, കാഞ്ഞിരം, എരിക്ക് തുടങ്ങിയ സസ്യങ്ങളെ പ്രകൃതി തന്നെയാണ് സംഭാവന ചെയ്തത്. പാലകൾ പലതും ഉണ്ട്. തീപല, ദന്തപാല, ഏഴിലം പാല അങ്ങിനെ പലതും ഉണ്ട്.  ഭൂമിയിലെ സകല വിഷ ജീവികളും പാലയിൽ ദംശിച്ചുകൊണ്ടാണ് അവയുടെ വിഷം കുറക്കുന്നത്. ദൈവപാല, കാഞ്ഞിരം പോലുള്ള ചില മരങ്ങൾ അവ സ്വീകരിച്ച അമിത വിഷം വേരിലൂടെ അടുത്തുള്ള ജലാശയങ്ങളിലേക്ക് കടത്തിവിടുന്നു. തന്മുലം ആ ജലാശത്തിലെ ജലം വിഷലിപ്തമാകുന്നു. എന്നാൽ ഇത്തരം ജലാശയങ്ങളിലെ വെള്ളം കുടിക്കുന്നതിനും, കുളിക്കുന്നതിനും യോഗ്യമല്ല. അത് ഉപയോഗിച്ചാൽ ചർമ്മ രോഗങ്ങളോ, മറ്റു രോഗങ്ങളോ വന്നു ചേരും. അതു കൊണ്ട് സർപ്പകാവുകളിലെ മാത്രമല്ല വീടിൻറെ ജലാശയങ്ങൾ ഉള്ളിടത്തും ഇത്തരം വൃക്ഷങ്ങൾ പാടില്ല എന്ന് വാസ്തു ശാസ്ത്രം  നിഷ്ക്കർഷിക്കുന്നത്. ഇതു പരിഹരിക്കുവാനായി കവുങ്ങിൻറെ പൂക്കുല ഇട്ട് കുളിക്കുകയാണ് പ്രതിവിധി. അല്ലാതെ പൂജാദികൾ ചെയ്ത് സമയവും, പണവും വൃഥാ നഷ്ടപ്പെടുത്തരുത്. ചിലർക്ക് ഇത്തരം കുളികൊണ്ട് കടുത്ത ശ്വാസതടസ്സം അനുഭവപ്പടാം. അവർ വള്ളി പാലയുടെ ഒരോ ഇല വീതം ചവച്ചു കഴിക്കുക. മിക്കവാറും ആസ്തമക്ക് കറുത്ത ഇലകളുള്ള പാലയുടെ ഇലകൾ കഴിച്ചാൽ മതിയാകും.


ഏഴിലംപാല മറ്റൊരു രീതിയിലാണ് വിഷം പുറത്തേക്ക് വമിക്കുന്നത്. ഏഴിലംപാല എന്ന് കേൾക്കുന്ന മാത്രയിൽ തന്നെ ഭയപ്പെടുത്തുന്ന യക്ഷികളെയാണ് സ്മൃതിപഥങ്ങളിൽ ഓടിയെത്തുക. നാല് വേദങ്ങളിലും, ഉപനിഷത്തുകളിലും, പുരാണങ്ങളിലും മറ്റും കേട്ടു കേൾവി പോലുമില്ലാത്ത ഈ യക്ഷി അപസ്വരം എങ്ങിനെ ഉടലെടുത്തു? പണ്ട് വേദങ്ങളുടെ ഉത്ഭവകാലത്ത് വേദങ്ങൾക്ക് ലിഖിതങ്ങളുണ്ടായിരുന്നില്ല എന്ന സത്യം നമുക്ക് അറിവുള്ളതാണല്ലോ. ശ്ലോക രൂപത്തിലുള്ള ഈ കൃതികൾ വായ് മൊഴിയായി പല തലമുറകൾക്ക് കൈമാറി വന്നു. പഴമക്കാർ ഇത് ഈണത്തിൽ പാടിയും പോന്നു. സുഖവും, സന്തോഷവും സമാധാനവും ആർജ്ജിക്കുവാൻ യാഗ-യജ്ഞാദികൾ അനുഷ്ഠിക്കുവാൻ വേദങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നു. പഠിപ്പിക്കുന്നു. കാലന്തരങ്ങളിൽ വേദപഠനവും വേദം ചൊല്ലലും ക്ഷയിച്ചു. വേദങ്ങൾ നശിക്കപ്പെടാതിരിക്കുനായി വേദങ്ങൾ കരിമ്പനയോലയിൽ എഴുതി വെച്ചു. എഴുതിയ ഓലകൾ നിലവറയിൽ സൂക്ഷിക്കുവാൻ തുടങ്ങി. യാഗ-യജ്ഞങ്ങളാണല്ലോ പണ്ട് ജനങ്ങളെ രക്ഷിച്ചിരുന്നത്. അങ്ങിനെ യാഗ-യജ്ഞങ്ങളെ രക്ഷിച്ചു പോന്നിരുന്ന വേദങ്ങൾ പനയിലാക്കപ്പെട്ടു. യജ്ഞം രക്ഷി (യജ്ഞം രക്ഷിക്കട്ടെ) എന്ന പാഠം ഇന്നും വേദക്കാർ  നിത്യവും ചെല്ലുന്നുണ്ടല്ലോ. വേദങ്ങളിലെ യാഗ-യജ്ഞ രക്ഷിത മന്ത്രങ്ങൾ പനയോലകളിൽ ചാർത്തപ്പെട്ടപ്പോൾ യക്ഷി പനയിൽ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങി. വേദങ്ങൾ എഴുതിയ പനയോലകൾ നിലവറയിൽ വിശ്രമത്തിലായപ്പോൾ യക്ഷി നിലവറയിലും കയറിപ്പറ്റി. യജ്ഞത്തിലെ യും, രക്ഷിയിലെ ക്ഷി യും കൂടി ചേർന്ന് യക്ഷിയായി. അന്ന് ബ്രഹ്മണർ ചുരുക്ക പേരിൽ എളുപ്പത്തിൽ പറയുവാനായി അങ്ങിനെ ഉപയോഗിച്ചുപോന്നു. അല്ലാതെ വസ്തവത്തിൽ അങ്ങിനെ ഒരു യക്ഷി സംഭവം ഇല്ല. ഉണ്ടെന്ന് പറയുന്നവർ വെറും തട്ടിപ്പുകാരായരിക്കും.


എന്നാലും സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും പലർക്കും ഒരു സംശയം ഉണ്ടായേക്കാം. പനയിലെ യക്ഷി പാവമാണന്നും, ഏഴിലംപാലയിലെ യക്ഷി ഭയങ്കരിയാണെന്നും കേട്ടിട്ടുണ്ടാവാം. പനയിലെ യക്ഷി പാവമായത് എങ്ങിനെയെന്ന് മനസ്സിലായല്ലോ. ഏഴിലം പാലയിലെ യക്ഷി സാക്ഷാൽ ഏഴിലംപാല തന്നെയാണ്. അത് പൂക്കുമ്പോൾ ഒരു രൂക്ഷ ഗന്ധം ചുറ്റിലും പരത്തുന്നു. ഒരു മാസ്മരികതയുണ്ട് അതിൻറെ മണത്തിന്. മത്ത് പിടപ്പിക്കും.പ്രകൃതിയിലെ ഏതൊരു ജീവജാലവും ഒരു വസ്തുവും മനുഷ്യരെപ്പോലെ മാലിന്യങ്ങൾ വലിച്ചറിയുന്ന പ്രകൃതക്കാരല്ല. മനുഷ്യനൊഴിച്ച് സർവ്വ ജീവികളും പ്രകൃതിക്കനുസൃതമായിട്ടേ ഇന്നും ജിവിക്കുന്നുള്ളൂ. സർപ്പങ്ങൾ അന്തരീക്ഷത്തിലെ വായുവിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെടുക്കുന്നു എന്ന് പറഞ്ഞുവല്ലോ. മാലിന്യങ്ങൾ വിഷമാകുന്നു. സർപ്പങ്ങളിലെ വിഷം അധികരിച്ചാൽ അവ ചുണ്ണാമ്പ് കല്ലിൽ നക്കി കൊണ്ട് വിഷം കുറക്കുന്നു. ഇതു മനസ്സിലാക്കിയ നമ്മുടെ പൂർവ്വീകർ സർപ്പക്കാവുകളിൽ നൂറു കലക്കി വെച്ച് കൊടുക്കുന്നു. ഇതിനെ പൂജാ രുപത്തിലാക്കി നൂറും പാലും നൽകൽ അനുഷ്ഠാനമാക്കി. വെള്ളത്തിൽ കുമ്മായം ഇട്ട് കലക്കുന്നതിനെയാണ് നൂറ് എന്ന് അറിയപ്പെടുന്നത്. കുമ്മായം വിതറി നാം മഴക്കാലങ്ങളിൽ ഭൂമി ശുദ്ധികരിക്കുന്നത് ഓർക്കുക. വെള്ളത്തിൽ ക്ലോറിൻ കലർത്തിയ കുമ്മായം (ബ്ലീച്ചിംഗ് പൌഡഡർ) ഇട്ട് ശുദ്ധികരിക്കാറുണ്ടല്ലോ.


വനാന്തരങ്ങളിലെ സർപ്പങ്ങൾ അവയുടെ വിഷഗ്രന്ഥിയിൽ വിഷം നിറയുന്നതിനു മുമ്പ് തന്നെ ഏഴിലംപാല തേടി സഞ്ചരിക്കുന്നു. സർപ്പങ്ങൾ അവയുടെ അധികരിച്ച വിഷം പാലമരത്തിൽ ദംശിച്ചുകൊണ്ട് കുറക്കുന്നു. ദംശനം ഏൽക്കുന്ന വിഷം പാല മരത്തിൻറെ സിരകളിലൂടെ ഒഴുകുന്നു. സർപ്പങ്ങൾ പൊതുവെ അവരവരുടെ മാളങ്ങളിൽ കഴിഞ്ഞു കൂടുന്നവാരാണ്. ഇര തേടിയോ, പടം പൊഴിക്കുന്നതിനോ, വിഷം കുറക്കുന്നതിനായി ഏഴിലംപാല തേടിയോ ആയിരിക്കും സർപ്പത്തിൻറെ നിശാസഞ്ചാരം. അവ ആരേയും അക്രമിക്കറില്ല. മനുഷ്യൻറെ അജ്ഞതയും, ഭയവും മൂലം അവയെ കൊല്ലുന്നതു മൂലം നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ വ്രണപ്പെടുത്തുകയാണ്.പാലകൾ വിഷം സ്വകരിക്കുന്ന ഒരു മരമാണല്ലോ. സ്വീകരിക്കുന്ന വിഷം സിരകളിൽ കൂടി ഒഴുകി അവയുടെ പുക്കളിലാണ് എത്തിപ്പെടുന്നത്. പൂക്കുന്ന കലത്ത് വിഷം പൂക്കളിലുടെയാണ് ഏഴിലംപാല  പുറത്തു വിടുന്നത്. പൂവ്വിൻറെ മാസ്മരിക ഗന്ധം മനുഷ്യ തലച്ചോറിനെ മത്തു പിടപ്പിക്കുവാൻ പോരുന്നവയാണ്. ഈ മരങ്ങൾ കൂട്ടമയി നിൽക്കുമ്പോൾ  അവയെല്ലാം ഒരുമിച്ച് പൂത്തു കഴിഞ്ഞാൽ അവയിൽ നിന്ന് പുറപ്പെടുന്ന രൂക്ഷമായ ഗന്ധം മനുഷ്യർക്ക് ശ്വസിപ്പാൻ കഴിയുന്നതല്ല. ഏതാനും സമയം ഈ ഗന്ധം ശ്വസിക്കാനിടയായാൽ മനുഷ്യൻറെ ബോധം നശിക്കും. കൈകാലുകൾ മരവിച്ച് നിശ്ചലമാകും. ഒടുവിൽ ചലനമറ്റവനെപ്പോലെയാകും. ദീർഘ നേരം ശ്വസിച്ചാൽ മരണത്തിലമരും.


പണ്ടു രാത്രി കാലങ്ങളിൽ വേശ്യാ സ്ത്രീകളുമായി സംഭോഗത്തിലേർപ്പെട്ട ശേഷം കാട്ടിലൂടെ നടന്നു വരുമ്പോൾ വിശ്രമത്തിനായി മരച്ചുവട്ടിൽ പുരുഷന്മാർ തങ്ങുന്നു. പാലയുടെ ചുവട്ടിലാണെങ്കിൽ അതിൻറെ മാസ്മരഗന്ധം ആദ്യമാദ്യം ആസ്വദിക്കുന്നു. സമയം അധികരിക്കും തോറും അയാൾ പാല ചുവട്ടിൽ കുഴഞ്ഞു വീഴും. രൂക്ഷ ഗന്ധത്തിൽ രക്ഷ നേടുന്നതിയി മൂക്കു് പൊത്തി പിടിക്കും. പിന്നെ മരണ വെപ്രാളം കൊണ്ട് അവിടവിടെ മാന്തി പൊളിക്കും. ഒരിറ്റു ദാഹ ജലം പോലും കിട്ടാതെ മരണത്തിന് കീഴടങ്ങും. അതുകൊണ്ടുണ്ടാകുന്ന മുറാപാടുകളാണ് യക്ഷിയുടെ ആക്രമണമായി ജനങ്ങൾ വിശ്വസിച്ചിരുന്നത്.


ഇതാണ് ഏഴിലംപാലയിലെ ഭീകര യക്ഷി. അതു കൊണ്ടാണ് വീട്ടിൽ പാല മരം പാടില്ല എന്ന് പറയുന്നതിൻറെ കാരണവും. ഏഴിലം പാല വളരെ ഉയരത്തിലാണ് വളരുന്നത്. അവയുടെ രൂക്ഷ ഗന്ധം താഴ വരാതിരിക്കുവാനാണ് ഉയരത്തിൽ തന്നെ വളരുന്നത്. വേദങ്ങളിലുടെ സഞ്ചരിച്ചാൽ പല അജ്ഞാതമായ കാര്യങ്ങളും മനസ്സിലാക്കുവാൻ കഴിയും. ഇന്നത്തെ സർവ്വ മതങ്ങളുടേയും, അനുഷ്ഠനങ്ങളുടേയും, വിശ്വാസങ്ങളുടേയും, ജാതികളുടേയും, സവർണ്ണ-അവർണ്ണതയുടേയുമെല്ലാം ഉത്ഭവും വേദങ്ങളിൽ കാണാം. അവിടെയില്ലാത്തത് എവിടേയും ഇല്ല.


എല്ലാ വർഷവും ഹൈന്ദവർ കടക്കിടക്കത്തിലെ കറുത്ത വാവിന് ബലിയടാറുണ്ട്. ഇവിടെ സ്ത്രീ പുരുഷ ഭേദ്യമെന്യേ ബലിയിടുന്നു. എന്തിനാണ് ബലിയിടുന്നത്? മറ്റവസരങ്ങളിൽ ഒന്നും സ്ത്രീകൾ ബലിയിടുന്നതേയില്ല. മരിച്ചവരുടെ ആത്മാക്കൾ ജലത്തിലോ കാക്കയിലോ ആണോ പ്രവേശിക്കുന്നത്? ആർക്കും ആറിയില്ല!!എന്നാലും ബലിയിടും. മരിച്ച ആൾ കർമ്മ ഫലത്തിനനുസരിച്ചുള്ള ജന്മമാണ് എടുക്കുന്നത്. അത് ഏതെന്ന് ആർക്കും ഒരു വ്യക്തതയുമില്ല. എപ്പോൾ എടുക്കുമെന്നും ആർക്കും ഒരു നിശ്ചയമില്ല. അറിയത്ത കാര്യങ്ങൾക്കായി പ്രവർത്തിക്കുവാൻ  എല്ലാവർക്കും എന്ത് ഉത്സാഹമാണെന്നോ? അറിയപ്പെടാത്താ സംഗതികൾക്ക് ഹൈന്ദവർ എന്തിന് ബലിയിടണം? ഞാനാരേയും ഒരു തരത്തിലും നിരുത്സാഹപ്പെടുത്തുന്നില്ല. വേദങ്ങൾ നമുക്കതിൻറെ പൊരുൾ പറഞ്ഞുതരും.


കർക്കടക ബലിയെ കുറിച്ച് അഥർവ വേദം പറഞ്ഞിരിക്കുന്നത് നോക്കാം. മേട മാസം കഴിഞ്ഞാൽ ഇടവം പകുതിയോടു കൂടി കാലവർഷം ആരംഭിക്കും. മഴ തുടങ്ങി കഴിഞ്ഞാൽ നീരൊഴക്ക് തുടങ്ങും. അപ്പോൾ കരയിലെ മാലിന്യങ്ങളും, ചപ്പു ചവറുകളും വെള്ളത്തിൽ കലർന്ന് പുഴയിലേക്കും കടലിലേക്കും ഒഴുകാൻ തുടങ്ങും. കുറച്ച് വെള്ളത്തിൽ ലയിച്ച് ഭൂമിലേക്ക് താഴും. കർക്കിടമാകുമ്പോഴേക്കും മഴ കൂടുതൽ ശക്തി പ്രാപിക്കും. അതോടെ വെള്ളത്തിൻറെ ഒഴുക്കിൻറെ ശക്തിയും വർദ്ധിക്കും. നീരോഴുക്കു മൂലം കരയിലെ മാലിന്യങ്ങൾ തൂത്തുവാരി ശുദ്ധമാകും. എങ്കിൽ നദിയുടേയും, കടലിൻറേയും കാര്യം അങ്ങിനെയാണോ? സർവ്വ മാലിന്യങ്ങളും അവിടെ കുമിഞ്ഞു കൂടും. ജലാശയങ്ങളിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കുവാൻ സുര്യ കിരണങ്ങളും, മത്സ്യങ്ങളും, മറ്രു ജല ജീവികളും ഉണ്ട്. അമിതമായ മാലിന്യങ്ങൾ ജലജീവികളുടെ ജീവന് അപകടമാണ്. മഴക്കാലങ്ങളിലാണ് മത്സ്യങ്ങൾ മുട്ടയിടുവാൻ ആരംഭിക്കുന്നത്. അതുകൊണ്ടാണല്ലോ നമ്മുടെ സർക്കാർ വർഷക്കാലത്ത് ട്രോളിംഗ് ഏർപ്പടുത്തി മത്സബന്ധനം നിരോധിച്ചിട്ടുള്ളത്. വെളുത്ത പക്ഷകാലത്താണ് മത്സ്യങ്ങൾ മുട്ടയിടൽ ആരംഭിക്കുന്നത്.കർക്കിടകത്തിലെ ശക്തമായ മഴയും അതിനെ തുടർന്നുണ്ടാകുന്ന നിരൊഴുക്കും ജലായങ്ങളിലെ വെള്ളത്തിൻറെ അവസ്ഥക്ക് മാറ്റം വരുത്തുന്നു. ചെറു മീനുകളധികവും ആഴങ്ങളിലേക്ക് പോകാറില്ല. ഒഴുക്കിൻറെശക്തി മൂലം മത്സ്യങ്ങളുടെ ഭക്ഷണം അവക്കു കഴിക്കുവാൻ പറ്റാത്ത തരത്തിലുള്ള തരി രൂപത്തിലാകുന്നു. അവ ഭക്ഷണം കിട്ടാതെ നശിച്ചു പോകാൻ ഇടവരുന്നു. അങ്ങിനെ മത്സ്യസമ്പത്ത് നശിച്ചു പോകാനിടവരുന്നു. അവ നശിച്ചു പോയാൽ ജലാശയങ്ങളിലെ മാലിന്യങ്ങൾ വർദ്ധിക്കും. പ്രകൃതിയുടെ സന്തുലിതവസ്ഥക്ക് താളം പിഴക്കും. വലിയ ജീവികൾക്ക് ജീവിക്കുവാൻ ചെറു മത്സ്യങ്ങൾ ആവശ്യമാണ്.


ചെറു മീനുകളെ സംരക്ഷിക്കേണ്ടത്  നമ്മുടെ കടമയാണ്. അതിനു വേണ്ടിയാണ് അൽപം വെന്ത അരിയും എള്ളും കൂട്ടി ജലാശയങ്ങളിൽ സമർപ്പിക്കുന്നത്. ഇതിൽ അൽപം നെയ്യും തേനും കൂട്ടി ചേർത്താൽ ബഹു വിശേഷമായി. വെളുത്ത ചോറും കറുത്ത എള്ളും കലക്ക വെള്ളത്തിൽ പോലും മത്സ്യങ്ങൾക്ക് എളുപ്പം കണ്ടു പിടിക്കാനാകും. നെയ്യ് ചേർന്നാൽ ചോറു വറ്റും ഏള്ളും വെള്ളത്തിൽ പൊന്തി കിടക്കും. താഴ്ന്ന് പോകില്ലാ എന്ന കാരണത്താൽ മത്സ്യങ്ങൾക്ക് അവയുടെ ഭക്ഷണം എളുപ്പം കണ്ടുപിടിക്കാനാകും. നെയ്യും തേനും സമം ചേർന്നാൽ അതു വിഷമായി തീരും മനുഷ്യർക്ക്. വെന്ത അരിയും എള്ളും, നെയ്യും, തേനും ചേർന്നതിനെ പിണ്ഡം എന്ന് പറയുന്നു. ഇങ്ങിനെ തയ്യാറാക്കുന്ന പിണ്ഡം മനുഷ്യന് വിഷമാകുന്നു. അതുകൊണ്ടാണ് പിണ്ഡം തൊട്ടാൽ ശരീരം ശുദ്ധമാക്കണം, കുളിക്കണം എന്നൊക്കെ പറയുന്നുത്.


പ്രകൃതി സ്നേഹികളായ നാമെല്ലാവരും ജാതി മത ചിന്തകൾ മറന്ന് ഈ ആചാരം അനുഷ്ഠിക്കുന്നത് എന്തുകൊ ണ്ടും നന്മയാണ്. നമ്മുടെ നിലനിൽപ്പിന്, പ്രകൃതിയുടെ ഈ  നിലനിൽപ്പിനായി ഈ അനുഷ്ഠാനം ആചരിക്കുവാനായി ഞാൻ ആഹ്വാനം ചെയ്യുന്നു. നമ്മുടെ വേദങ്ങൾ നമുക്ക് നൽകുന്ന ഒരു വലിയ സന്ദേശത്തെ ആരും അവഗണിക്കരുതേ. നാളെ മുതൽ ആരും ബലിയിടൽ കർമ്മം മുടക്കം വരുത്തരുതേ. പഴമക്കാർ പറയുന്ന ഒരു ചൊല്ലുണ്ടല്ലോ ?  ആട് എന്ത് അങ്ങാടി അറിയുന്നു”??!!


Dr. Mohan P.T.

Mob.No.: 8281652944 & 9249993028

E mail: dr.mohanji@hotmail.com

കടപ്പാട് - അനിൽ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ