അഗ്നിഹോത്രം
1984 ഡിസംബർ 2-ാം തിയതിയിലെ ഭാപ്പാൽ ദരന്തം ഇന്ന് പലരുടേയും വിസ്മൃതിയിലേക്ക് ഊളയിട്ടുപോയി കഴിഞ്ഞിരിക്കും. അന്നാണ് യൂണിയൻ കാർബൈഡ് ഫാക്റ്ററിയിൽ നിന്ന് മീതൈൽ ഐസോസൈനേറ്റ് എന്ന വിഷ വാതകം ചോർന്നത്. അതിൻറെ ഫലമായി പതിനാറായിരം പേർ മരണപ്പെ ടുകയും, അനേകായിരം പേർക്ക് വികലാഗത്വവും, ഗുരുതരാവസ്ഥയും സംഭ വിക്കുകയുണ്ടായി. ഈ കോടും ഭീകരാവസ്ഥയിലും അപൂർവ്വം കുറച്ചു കുടും ബങ്ങൾ യാതൊരു പരിക്കുകളും ഏൽക്കാതെ റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്നുണ്ടായിരുന്നു. കൌതുകത്തോടെ ലോകരെല്ലാം ആ കാഴ്ച കണ്ട് അമ്പരുന്നു. കാര്യങ്ങൾ അന്വേഷിച്ചിറങ്ങിയപ്പോൾ അവരെല്ലാം പാരമ്പര്യ മായി അഗ്നിഹോത്രം അനുഷ്ടിക്കുന്നവരായിരുന്നു.
അഗ്നിഹോത്രകുണ്ഡത്തിൽ
നിന്ന് വമിക്കുന്ന ധുംപടലങ്ങൾക്ക് രക്തത്തിലെ വി ഷാംശങ്ങളേയും, രോഗണുക്കളേയും
ബാക്റ്റീരിയകളേയും നശിപ്പിക്കുവാൻ ക ഴിയുമെന്നും, പരിസര മലിനീകരണങ്ങൾ ഇല്ലാതാക്കുവാൻ കഴിയുമെന്നും ജർ മ്മൻ
ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി.
‘ലോകം
മുഴുവൻ സുഖം പകരട്ടെ ‘ എന്ന നമ്മുടെ പൂർവ്വീകരായ
ഋഷിവര്യ ന്മാർക്ക് കോടാനുകോടി പ്രാണാമം സമർപ്പിച്ചുകൊണ്ട് ഞാനിതു തുടരുന്നു.
നമ്മുടെ ഋഷിവര്യന്മാർ ഹിന്ദുക്കൾക്കും ഇന്ത്യക്കാർക്കും
വേണ്ടിയല്ല, പിന്നെ യോ സർവ്വ ലോകർക്കും വേണ്ടിയാണ് ഒരോ സംഗതികളും സംഭാവന
ചെയ്തിട്ടുള്ളത്. കാലാന്തരത്തിൽ അവയുടെ ചൈതന്യവും അനുഷ്ഠാ നങ്ങളും എവിടെയോ
നഷ്ടപ്പെട്ടുപോയി. പൂർണ്ണമായും ഒന്നും നശിക്കാത്താ തുമൂലം എവിടെയൊക്കയോ പലതും മറഞ്ഞിരിക്കുന്നു.
അഗ്നിഹോത്രം
ഒരു യജ്ഞമാണ്. ഒരു ഹോമമാണ്. യജ്ഞം എന്നത്
കാമധേനു എന്നാകുന്നു. അതായത് എല്ലം തരുന്നത് എന്നർത്ഥം. കൃതാ യുഗത്തിൽ ജീവിച്ചിരുന്നവർ യജ്ഞങ്ങൾ
നടത്തിയിരുന്നു. അതുകൊണ്ട് അവർക്ക് രോഗ ദുരിദാധികൾ ഒന്നും തന്നെ
ഉണ്ടായിരുന്നില്ല. ഹോമത്തിൽ തീ പുകയുന്നത്
അന്തരീക്ഷം മലിനമാക്കും എന്ന് ഒരു ധാരണ ചിലർക്കെങ്കിലും തോന്നാം. കാർബൺ കത്തുമ്പോൾ
കറുത്ത പുകയുണ്ടാകുന്നു. അത് മലിനീകരണം തന്നെ സൃഷ്ടിക്കുന്നു. എന്നാൽ അഗ്നിഹോത്രം അനുഷ്ഠിക്കുമ്പോൾ വെളുത്ത പുക യാണ് ഉണ്ടാകുന്നത്. ഔഷധക്കൂട്ടുകൾ കലർന്നതിനാൽ
അന്തരീക്ഷം സുഗന്ധ പൂരിതമാകുകയും, ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.അതിൽ
കാർ ബൺ ഡൈഒക്സൈഡോ മറ്റു അശുദ്ധ വാതകങ്ങളോ വമിക്കുന്നില്ല.
കുന്തിരക്കമോ മറ്റു സുഗന്ധ ദ്രവ്യങ്ങൾ പുകച്ചാൽ അതിൻറെ മണം
എത്തുന്ന ദിക്കുവരെ സുഗന്ധം നിറഞ്ഞിരിക്കും. അന്തരീക്ഷം ശുദ്ധമായിരിക്കും. എ ന്നാൽ മുളകു പോലുള്ള ഒരു വസ്തു കത്തിയാൽ
അന്തരീക്ഷം മലിനമാകും. ശ്വസിക്കുന്നവർക്ക് കാറൽ
അനുഭവപ്പെടും. ക്ഷേത്രാചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദ വിധി പ്രകാരമുള്ള അനുഷ്ഠാനമാണെന്ന്
പലർക്കും അറിഞ്ഞു കൂടാ. എന്നാൽ ഇത്തരം ചടങ്ങുകളിൽ ചിരട്ടയും പൊതി മടലും ഒരിക്കലും കത്തിക്കുവാൻ
പാടുള്ളതല്ല. അതിൽ നിന്ന് കാർബൺ ഡൈ ഓ ക്സൈഡും മറ്റും ഉണ്ടാകുന്നു. കാരണം അവ കത്തിയാൽ
കറുത്തിരിക്കും. ഇ ത്തരം വസ്തുക്കൾ കത്തിയാൽ കണ്ണുകളിൽ നീറ്റലുണ്ടാകും. ശ്വാസ വിമ്മിഷ്ടം ഉണ്ടാകും. അതുകൊണ്ട് തന്നെ
അന്തരീക്ഷം മലിനമാകുന്നു. അതുകൊണ്ടാണ് പഴമക്കാർ കരിതുണി കത്തരുത് എന്ന്
പറയുന്നതിൻറെ സാരം. വിളക്കിലെ തിരിക്ക് പഞ്ഞിയാണ് ഉത്തമം. ഒരു വ്യക്തി സിഗരറ്റ്
വലിക്കുമ്പോൾ അത് അയാൾക്കും അയാളുടെ ചുറ്റുമുള്ള
വ്യക്തികൾക്കും അസഹ്യത പടർത്തു ന്നു. തനിക്കു മാത്രമല്ല മറ്റുള്ളവർക്കും
കുടി രോഗങ്ങൾ സംഭാവന ചെയ്യുന്നു.
അഗ്നിയിൽ ലയിക്കുന്നതും ഭസ്മ തുല്യമായി വെളുത്തു ചാരമാകുന്നതും മാത്രമേ
അഗ്നിയിൽ കുണഡത്തിൽ ഹവിസ്സ് ആയി ഉപയോഗിക്കാവൂ. യാഗന്തരം ഹോമകുണ്ഡത്തിൽ നിന്ന് ലഭിക്കുന്ന വെളുത്ത ചാരം
തന്നെയാണ് ശരിയായ ''ഭസ്മം'' എന്ന്
വിളിക്കപ്പെടുന്നത്. സാക്ഷാൽ പരമ ശിവ ഭഗവാൻ
ശരീര മാസകലം പൂശിയിരുന്നതും ഈ ഭസ്മം തന്നെയാണ്.കണ്വ മഹർഷി ച മതയുടെ വിറകാണ് ഉപയോഗിച്ചിരുന്നത്. അവയുടെ ചാരം
വെളുത്തതാണ്. അതുപോലെ കാർബൺ ഇല്ലാത്ത മരങ്ങളാണ് പ്ലാവ്, നെല്ലി, ചന്ദനം എന്നിവ.
എന്തിനാണ് ഔഷധങ്ങളും നെയ്യും മറ്റും കത്തിച്ചു കളയുന്നത്. രാമച്ചം,
കുന്തി രിക്കം എന്നിവ കത്തിച്ചാൽ വായുവിൽ അതിൻറെ സുഗന്ധം കലരും. വെറു തെയിരുന്നപ്പോൾ
അതിന് അതിൻറേതായ ഗുണവും മണവും ലഭിക്കുന്നില്ല. എന്നാൽ അവ അഗ്നി പ്രവേശനം
ചെയ്തപ്പോൾ അതിൻറെ സുഗന്ധം പരിസരമാകെ പരത്തുമല്ലോ. ആയതുകൊണ്ട് ഔഷധങ്ങൾ അഗ്നിയിൽ
കത്തുന്നതാണ് ശ്രേഷ്ടം.
അഗ്നിഹത്ര അനുഷ്ഠാനത്തിൽ ദേവദാരുവും, കറുകപ്പുല്ലും, ബ്രഹ്മിയും, കരിം
കുടങ്ങലും ചേർക്കുന്നത് ഓർമ്മശക്തിക്കും, അപ്സമാര രോഗത്തിനും നല്ലതാണ്. ഇതുപോല പല
രോഗങ്ങൾക്കും അതാതു രോഗങ്ങൾക്കുള്ള ഔഷധ കൂട്ട് ചേർത്ത് ഹോമകുണ്ഡം എരിച്ചാൽ രോഗ
ശമനം തീർച്ചയാണ്. കാൻസർ പോലുള്ളവരുടെ രക്ത ശുദ്ധിക്കും മറ്റും ഈ അനുഷ്ഠാനം ശ്രേഷ്ഠമാണ്. ഞാ ൻ തന്നെ പല രോഗങ്ങൾക്കും ഈ അനുഷ്ഠാനം ഉപദേശിക്കാറുണ്ട്. ഇതിലെ ഭസ്മം
രോഗശമനത്തിനായി ഉപയോഗിക്കാറുണ്ട്. ഒന്നാന്തരം വളമായും സസ്യങ്ങൾക്കും
ഉപയോഗിക്ുന്നു. അതുമൂലം നല്ല വിള ലഭിക്കുകയും ചെയ്യുന്നു.
പണ്ടു കാലങ്ങളിൽ ഗ്രഹ പ്രേവേശത്തിനു അഗ്നിഹോത്രമാണ് അനുഷ്ഠി ച്ചിരുന്നത്. ഗുലുഗുലുവും, അമൃതും, ദേവദാരുവും, മാവില മൊട്ടും എന്നിവ പുതിയ വീടിനു വേണ്ടി അധികമായിയി ചേർത്തിരിക്കണം. പ്ലാവിൻറെ വിറക്
ഗ്രഹപ്രേവേശത്തിനു ഉപയോഗിക്കുന്നത് കൊള്ളില്ല. എന്നാൽ മാവിൻറെ വിറക് കണിശമായി
എടുക്കണം.
അഗ്നിഹോത്രം അനുഷ്ഠിക്കുന്നതുകൊണ്ട് കുടുംബാന്തരീക്ഷം,ആരോഗ്യ നില
എന്നിവ മെച്ചപ്പെടും. പല കഠിരോഗങ്ങൾക്കും
ആശ്വാസം പകരും. ദാമ്പത്യ പ്രശനങ്ങൾക്ക് പരിഹാരമാകും. മനോ നിലയിൽ കാര്യമായ
മാറ്റം സംഭ വിക്കും. മദ്യപാനത്തിന് അറുതി വരുത്തും. സന്താന ദോഷങ്ങൾക്കും,
സന്താന മില്ലാ യ്മക്കും പരിഹാരമാകും. ദേഷ്യം,വിഷാദം, നൈരാശ്യം എന്നിവക്ക് അറുതി
വരും. ഈ അനുഷ്ഠാനം കൊണ്ട് ചെയ്യുന്ന വ്യക്തിക്കുമാത്രമല്ല കുടുംബത്തിലെ
എല്ലവർക്കും, കൂടതെ അയൽപക്കകർക്കും ഇതിൻറെ പ്രയോജനം ലഭിക്കും.
ഈ ഹോമം സൂര്യാസ്തമയത്തിലും, ഉദയത്തിലുമാണ് അനുഷ്ടിക്കുന്നത്.
പിരമിഡിൻറെ ആകൃതിയിലുള്ള ഒരു ചെമ്പു പാത്രത്തിലാണ് ഇത് ചെയ്യുന്നത്. ചെമ്പു
പാത്രത്തിന് വികരണ ശേഷി കൂടുതലുള്ളതിനാലാണ് ചെമ്പു പാത്രം തിരഞ്ഞെടുത്തത്. ചെമ്പു പാത്രത്തിൽ ചാണക വറളിയും ഔഷധ കൂട്ടുകളും നിരത്തി
വെയ്ക്കുന്നു. അതിലേക്ക് അഗ്നി കത്തുവാൻ വേണ്ട നെയ്യ് പകരുന്നു. കുറച്ച് കർപ്പൂരം
നിരത്തി വെക്കണം. കർപ്പൂരം കൊണ്ട് തന്നെ കുണ്ഡത്തിലേക്ക് അഗ്നി പകരണം.
സൂര്യോദയത്തിൽ
‘സൂര്യായ സ്വാഹാ, സൂര്യായ
ഇദം ന മ മ’എന്ന മന്ത്രം ഉരുവിട്ട് നെയ്യിൽ മുക്കിയ ഒരു നുള്ള് മുഴുനായ ഉണക്കലരി അഗ്നിയിൽ സമർപ്പിക്കുക. (ആദ്യ
സമർപ്പണം)‘പ്രജാപതയേ സ്വാഹാ,
പ്രജാപതയേ ഇതം ന മ മ’
എന്ന മന്ത്രം ഉരുവിട്ട് നെയ്യിൽ
മുക്കിയ ഒരു നുള്ള് മുഴുനായ ഉണക്കലരി
അഗ്നിയിൽ സമർപ്പിക്കുക. (രണ്ടാമത്തെ സമർപ്പണം)
അസ്തമയത്തിൽ
‘അഗ്നയെ സ്വാഹ, അഗ്നയെ
ഇദം ന മ മ’
എന്ന മന്ത്രം ഉരുവിട്ട് നെയ്യിൽ മുക്കിയ ഒരു നുള്ള് മുഴുനായ ഉണക്കലരി അഗ്നിയിൽ സമർപ്പിക്കുക. (ആദ്യ
സമർപ്പണം)‘പ്രജാപതയേ സ്വാഹാ, പ്രജാപതയേ ഇദം ന മ മ’
എന്ന മന്ത്രം ഉരുവിട്ട്
നെയ്യിൽ മുക്കിയ ഒരു നുള്ള് മുഴുനായ
ഉണക്കലരി അഗ്നിയിൽ സമർപ്പിക്കുക. (രണ്ടാമത്തെ സമർപ്പണം)
ഇത് ജാതിമതഭേദമെന്യേ ഏവർക്കും അനുഷ്ഠിക്കാവുന്ന ഒരു ചടങ്ങാണ്.
ന മ്മുടെ ഋഷ്യവര്യന്മാർ സർവ്വ ലോകർക്കായി സംഭാവന ചെയ്തിട്ടുള്ള ഒരു അനുഷ്ഠാന
ചടങ്ങാണ്. പുരാണങ്ങളിൽ ‘ഹിന്ദുമതം’ എന്താണെന്ന് നിർ വ്വചിച്ചിട്ടില്ല. ഹന്ദു മതത്തിന് ഒരു സ്ഥപകൻ പോലും ഇല്ല. എന്നാൽ സർവ്വ മ തങ്ങളുടേയും ഉത്ഭവും ഇവിടെ നിന്നാണ്.
പുരാണങ്ങളിലും വേദങ്ങളിലും പറഞ്ഞിട്ടുള്ളതു മത്രമേ ഇതര മതങ്ങലും
പറഞ്ഞിട്ടുള്ളൂ. ഹൈന്ദവർ എന്നാ ൽ ഭാരതത്തിൽ
പിറന്നവർ വളരെ വിശാല മന:സ്ഥിതിയുള്ളവരായിരുന്നു.
നന്മ ചെയ്യുന്നവരെല്ലാം ഭാരതീയർക്ക്
പുണ്യാത്മക്കളും, അവതരാങ്ങളുമാ യിരുന്നു. സഹിഷ്ണത അവരുടെ കൂടപ്പിറപ്പാണ്. നന്മക്ക്
ക്ഷതം സംഭ വിക്കുമ്പോൾ പുണ്യത്മക്കളും അവതാരങ്ങളും പിറക്കുന്നു ഭാരതീയർ വിശ്വ സിക്കുന്നു.. അവർ മനുഷ്യനന്മക്കായി
പ്രവർത്തിക്കുന്നു. പലതും സംഭാവന ചെയ്യുന്നു. പുരാണങ്ങളിൽ അവതരിക്കത്ത ഒരു ദേവൻ
സാക്ഷാൽ ‘അയ്യൻ അയ്യപ്പൻ’ നമുക്കുണ്ട്. അദ്ദേഹിത്തിൻറെ ഉത്തമ സുഹൃത്ത് മുസ്ലീം ആയ വാവരും.
ശബരിമലയിലേക്ക് സർവ്വ മതസ്ഥരും, സർവ്വ ജാതിക്കാരും, അവർണ്ണരും, സവർണ്ണരും എല്ലാം
ഒത്ത് ചേർന്ന് പോകുന്നു. ആരാധിക്കുന്നു.
ഇവിടെയാണ് ഭാരതീയൻറെ സഹിഷ്ണത.മഹ്വത്വം. ഇത് എടുത്തു പറയാതെ വയ്യ.
ഋഗ് വേദത്തിലെ ഒരു അനുഷ്ടാനമാണ് അഗ്നിഹോത്രം. ഭാരതിയർ പണ്ടു മുതലേ
അഗ്നിയെ ആരാധിച്ചിരുന്നു. ഭാരതീയർ മാത്രമല്ല മറ്റു പല രാജ്യക്കരും അഗ്നിയെ
ആരാധിച്ചിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അഗ്നിയുടെ നശീകരണ സ്വഭാവം മനസ്സിലാക്കിതന്നെ യാണ് ഋഷികൾ ഈ
അനുഷ്ഠാനം നമുക്ക് ഉപദേശിച്ചു തന്നത്. ഇന്ന് വായുവും അന്തരീക്ഷ വും ഏറെ
മലിനപ്പെട്ടു കഴിഞ്ഞു. അവയെ ശുദ്ധീകരിക്കവാൻ ഈ അനുഷ്ഠാനം കൊണ്ട് സാധിക്കും.
ശരീരവും മനസ്സും, കുടുംബവും, അന്തരീക്ഷവും
ശുദ്ധമാകും. അനുഷ്ഠിക്കുന്നവരുടെ
അയൽക്കാർക്കു പോലും ഇത് പ്രയോ ജനം
ചെയ്യും. ഉത്തമ ശിശു പിറക്കുന്നതിനും, സൽസ്വഭാവികളെ സൃഷ്ഠി ക്കുന്നതിനും ഈ
അനുഷ്ഠാനത്തിന് കഴിയും.
ഊർജ്ജത്തിൻറെ സ്വരൂപം താപം, പ്രകാശം, ശബ്ദം എന്നിവയാണല്ലോ. പ്ര കാശം
ആത്മ പ്രഭയാണ്. പ്രപഞ്ചത്തിലെ ശബ്ദത്തിനെ
ഋഷികൾ ‘നാദബ്രഹ്മം’ എന്നാണ്
വിളിക്കുന്നത്. ഇതിൻറെ ഒരു സങ്കലനം മാത്രമാണ് അഗ്നിഹോത്ര അനുഷ്ഠാനത്തി ലൂടെ
സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യൻറെ കഷ്ടപ്പാടുകൾക്ക് ഇത്തരം യജ്ഞത്തിലുടെ ശമനം
വരുത്തുന്നു. നമ്മുടേയും സഹജീവി കളുടേയും പ്രപഞ്ചത്തിൻറേയും ശുദ്ധീകരണത്തിനും,
ഐശ്വര്യത്തിനും, ശാന്തിക്കും, ഉന്നതിക്കും ഈ അനുഷ്ഠാനം ഇന്നു മുതൽ ഏവർക്കും
ആരംഭിക്കാം. സർവ്വ രോഗങ്ങൾക്കും, അശാന്തിക്കും ഇനി പൂർണ്ണമയ വിട.
അഗ്നി ഹോത്രയിൽ ഹോമ ദ്രവ്യമായി പല ആയൂർവോദ ഔഷധങ്ങൾ
ഉ പയോഗിക്കാറുണ്ട്. അരയാൽ, പേരാൽ, അത്തി തുടങ്ങിയവയുടെ തൊലി ഉപ യോഗിക്കാറുണ്ട്. പ്രപഞ്ചത്തിൻറെ വലിയ രൂപം എറ്റവും ചെറിയ
രൂപ ത്തിലും നമുക്ക് ദർശിക്കാനാകും. സൌരോർജ്ജമാണല്ലോ നമ്മുടെ ഏറ്റവും വലിയ ഉർജ്ജ
സ്രോതസ്സ്. അതിൻറെ ഏറ്റവും ചെറിയ രൂപമാണ് അഗ്നിഹോത്ര. അഗ്നിഹോത്ര അനുഷ്ഠാനത്തിൽ
ശബ്ദം (മന്ത്രം), പ്രാകശം, താപം എന്നിവ സമന്വയിപ്പിച്ചിരിക്കുന്നു. അതുപോല അതിനു
വേണ്ടി തയ്യാ റാക്കുന്ന പാത്രവും, ഹോമിക്കുന്ന ദ്രവ്യങ്ങളും വളരെ
പ്രധാനപ്പെട്ടാതാണ്. ഇവയെല്ലാം നമ്മുടെ ഋഷിവര്യന്മാർ തികഞ്ഞ ശ്രദ്ധയോടെയാണ്
തിരഞ്ഞെടുക്കപ്പെടിരിക്കുന്നത്. അവരുടെ
ലാബ് പ്രകൃതി തന്നെയായിരുന്നു. അവരുടെ പരീക്ഷണ ശാല പ്രപഞ്ചം
തന്നെയായിരുന്നു.
ക്ഷേത്രങ്ങൾ പ്രാർത്ഥനാലയങ്ങളല്ല. ഊർജ്ജ സ്രോതസ്സുകളായിരുന്നു.
ക്ഷേത്രം എന്നാൽ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നത് എന്നാണ്. ആലുകളുടെ ഇലകളിൽ നിന്ന്
അധികമായി ഓക്സിജൻ ലഭിക്കുന്നു. ക്ഷത്രങ്ങളിൽ വിളക്ക് കത്തി ക്കലും മന്ത്ര ദ്വനികൾ
ഉയരുന്നതും അവിടെ ഊർജ്ജം പകരുന്നു. മനുഷ്യരുടെ ആവലാതികളും, പരാതികളും, അപേക്ഷകളും
സമർപ്പിക്കാനുള്ള കേന്ദ്രങ്ങളല്ല
ക്ഷേത്രങ്ങൾ. പൂജകളുടെ അവിടെ ചൈതന്യെം അഥവ ഊർജ്ജം നിലനിർത്തുകയാണ് ചെയ്യുന്നത്.
ശംഖിലെ വെള്ളം പകർന്ന് തരുമ്പോൾ രോഗ ങ്ങൾ
ശമിക്കുന്നു. മനശാന്തി ലഭിക്കുന്നു. നെറ്റിയിൽ ചന്ദനം ചാർത്തുമ്പോൾ കോപം
ശമിക്കുന്നു. ഭസ്മം (അഗ്നിഹോത്ര) പല ഗുണങ്ങൾ ലഭിക്കുന്നു. ക്ഷത്രങ്ങളേക്കാൾ ഊർജ്ജം
ലഭിക്കുന്നത് കാവുകളിൽ നിന്നാണ്.
ഡോ. മോഹൻ പി.ടി.
മോബൈൽ നമ്പർ. 09249993028
Email: shridharsanam@gmail.com
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ