2015, ജൂലൈ 16, വ്യാഴാഴ്‌ച

കൌൺസിലിംഗ് ചികിത്സാ അനുഭവങ്ങൾ 1


47 വയസ്സായ അമ്മ തൻറെ 15 വയസ്സുള്ള മകനെ എൻറെ ക്ലീനിക്കിൽ കൊണ്ടു വന്നു. മകൻ പഠിക്കിന്നില്ല. വളരെ പിന്നാക്കമാണ്. സെൻട്രൽ സിലബ സ്സി ലാണ് പഠിക്കുന്നത്. ഇപ്പോൾ 10-ലാണ് പഠിക്കുന്നത്. രാ ത്രിയിൽ കിടക്ക യിൽ മൂത്രം ഒഴിക്കും. രാവിലെ ഉണർത്തിയാൽ വരാ ന്തയിൽ കസേരയിൽ പോയി ഇരുന്നു ഉറങ്ങും.

അമ്മ ഒരു ബാങ്കിലെ ഉയർന്ന ഓഫിസ്സാറാണ്. രാവിലെ പോയാൽ വൈകീട്ട് 7 മണിക്കേ തിരിച്ച് വീട്ടിലെത്തുകയുള്ളൂ.  അപ്പോൾ വീട്ടിൽ മകൻ ഉണ്ടായികൊള്ളണമെന്നില്ല. കളി കഴിഞ്ഞ് മിക്കാറും വൈകിയേ എത്തൂ.

തുടർന്നുള്ള അന്വേഷണത്തിൽ കൊച്ചിൻറെ അമ്മയും, അച്ഛനും കൊച്ചിന് 1 വയസ്സ് പ്രായമുള്ളപ്പോൾ വേർപിരിഞ്ഞവരാണ്. അച്ഛൻ വേറെ വി വാഹം കഴിച്ചു. അതിൽ വേറെ മക്കളുമുണ്ട്. എന്നാലും ഇടക്ക് അച്ഛൻ മുൻ ഭര്യയേയും, മക്കളേയും കാണാൻ വരുന്നുണ്ട്.

മകനെ ഒറ്റക്ക് വിളിച്ച് സംസാരിച്ചു. ഇയാൾ ഭയങ്കര മൂഡിയായിരുന്നു. ഇയാൾക്ക് ഒരു മൂത്ത സഹോദരനുണ്ട്. അച്ഛനേയും ജേഷ്ഠനേയും ഇയാ ൾക്ക് നല്ല ഇഷ്ടമായിരുന്നു. അച്ഛൻ ചെറുപ്പത്തിൽ മുള്ളുവടി കൊണ്ട് അടിക്കുമായിരുന്നു. അമ്മയും കർക്കശക്കാരിയാണ്. അമ്മയോട് അത്ര ഇഷ്ടമില്ല. ക്ലാസ്സി ൽ കഴിയുന്നതും ആരോടും വഴക്കിടാറില്ല. എന്നാൽ ദേഷ്യം വന്നാൽ അടക്കാനാവാത്ത, നിയന്ത്രിക്കാനാകത്ത വിധം മറ്റുള്ള വരോട് പെരുമാറും. ഇത് സഹപാഠികൾക്ക് നന്നായി അറിയാം. അതു കൊണ്ട് സഹപാഠികൾ വഴക്കിന് വരാറില്ല. മുൻകാലങ്ങളിലെ പീഢന കാര്യങ്ങൾ ഓർത്ത് പുലരും വരെ ഉറക്കം കിട്ടുന്നില്ല. പുലർച്ച 4 മണി ക്കാണ് ഉറക്കം കിട്ടുന്നത്. അതുകൊണ്ടാണ് രാവിലെ ഉറക്ക ക്ഷീണം ഉ ണ്ടാകുന്നത്. ക്ലാസ്സിലെ ഒരു ടീച്ചർ രാത്രി കിടക്കയിൽ മൂത്രമൊഴിക്കുന്ന ത് ഒരു അസുഖമാണെന്നും, ഒരു നല്ല ഡോക്ടറെ കണ്ട് ചികിത്സിക്കണം എന്ന് പറഞ്ഞുവത്രെ. ഉറക്കത്തിൽ സർപ്പങ്ങളെ സ്വപ്നം കാണുന്നു എന്നു കൂടി പറഞ്ഞു.

ജേഷ്ഠൻ ഇയിടെയായി ശക്തിയി ഇയാളെ ഉപദ്രവിക്കുന്നു എന്ന് പറ ഞ്ഞു. ഇയാളെ ജേഷ്ഠൻ കടയിലേക്ക് പലഹാരങ്ങൾ വാങ്ങൻ വിടു മെന്നും, അമ്മ ഒന്നിനും പ്രതികരിക്കുന്നില്ല എന്നും പറഞ്ഞു. ജേഷ്ഠൻ ഇയാളെ ടി.വി. കാണാൻ അനുവദിക്കുന്നില്ല. കൂടാതെ COMPUTER ഉം, കാമറയും ഉപയോഗിക്കാൻ ഇയാൾക്ക് അനുവാദമില്ലത്രെ. അമ്മയും ജേഷ്ഠനും ഇയാളെ പുറത്തു പോ കാൻ അനുവദിക്കാതെ എപ്പോഴും പഠിക്കുവാൻ പറഞ്ഞ് പീഢിപ്പിക്കുന്നു എന്നു പറഞ്ഞു.

അമ്മയോട് കൊച്ചിന് സംഭവിച്ചിട്ടുള്ള കാര്യങ്ങൾ വിശദികരിച്ച് ബോദ്ധ്യ പ്പെടുത്തി കൊടുത്തു. അവരെ കൊണ്ട് ചില തീരുമാനങ്ങൾ എടുപ്പിച്ചു. 10 ദിവസത്തിനു ശേഷം വീണ്ടും കാണണമെന്ന് പറഞ്ഞു വിട്ടു.

രണ്ടാമത്തെ വരവിൽ ഇരുവരും സന്തുഷ്ടരായിരുന്നു. അന്നേരം ചില ബാച്ച് ഫ്ലവർ മരുന്നുകൾ എഴുതി കൊടുത്തു.

ഇവർ എന്നെ കാണുന്നതിനു മുന്നേ പലരേയും കണ്ടിരുന്നുവത്രേ. അവർ പഠിക്കുവാനുള്ള ഉപദേശം കൊടുത്തു വിടുകയായിരുന്നുവത്രെ. അതു കൊണ്ട് അവർക്ക് ഒരു പുരോഗതിയും കണ്ടെത്തുവാൻ കഴിയാത്തതു കൊണ്ടാണ് എന്നെ തേടി വന്നതത്രെ.

സർപ്പത്തിൻറെ സ്വപ്നം കാണുന്ന കാര്യം എൻറെ  ശ്രദ്ധയിൽപ്പെടുത്തിയ പ്പോൾ, പാര സൈക്കോളജിയിൽ തൽപരനായ ഞാൻ അതെന്തെന്ന് പഠി ച്ചു. അവർ അവിടെ പ്രേതത്തിൻറെ സാന്നിദ്ധ്യം കാണുന്നുവെന്ന് പറ ഞ്ഞു. ഞാൻ പരിശോധിച്ചു നോക്കിയപ്പോൾ അത് ശരിയാണെന്ന് സ്ഥിതീ കരിച്ചു. അതിനുള്ള തൽക്കാല പ്രതിവിധി ഞാൻ ചെയ്തു കൊടുത്തു. അതിൽ പിന്നെ ശല്യവും ഉണ്ടായിട്ടില്ല. നല്ല ഉറക്കവും കിട്ടി എന്ന് പറഞ്ഞു.

ഇവിടെ കുട്ടിയുടെ കാര്യങ്ങൾ മാതവ് വേണ്ടത്ര ശ്രച്ചിരുന്നില്ല. കുട്ടിയുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കുവാൻ ശ്രമിച്ചില്ല. കുട്ടി കളുടെ പ്രശ്നം എന്തെന്ന് ആരാഞ്ഞാൽ സങ്കീർണ്ണത ഒരു പരധിവരെ ഒഴിവാക്കാമായിരുന്നു.

Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ