കാരണങ്ങളും
പ്രതിവിധികളും.
വിഷാദവും വന്ധ്യതയും തമ്മിൽ ബന്ധമുണ്ടോ?
ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ടെൻഷനുകളും വിഷാദവും ഒട്ടു കുറവ ല്ലല്ലോ. ഇത്തരം സംഗതികൾ വന്ധ്യതയ്ക്ക് ഒരു സുപ്ര ധാ ന പങ്ക് വഹിക്കുന്നുണ്ട് എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ ബീജോത്പാദനവും ബീജാണുക്കളുടെ ചലന ശേഷിയും കുറവായി കാണുന്നു. വിഷാ ദ രോഗികളിലും ആത്മഹത്യാ പ്രവണതയുള്ളവരിലും വന്ധ്യതയ്ക്കുള്ള സാധ്യത മറ്റു ള്ളവരേ ക്കാള്‍ അധികമായി കാണുന്നു. മനസ്സിൽ വിഷാദം തുടങ്ങീ അധമ വികാര ങ്ങൾ വരുംപോൾ ശരീരത്തിനകത്ത് ഒരു തരം അന്തസ്രാവങ്ങള്‍ ഉണ്ടാകുന്നു. ഇ ത്തരം സ്രവങ്ങൾ പ്രത്യുത്പാദന ഗ്രന്ഥികളിലും ശരീരത്തിലും വരുത്തുന്ന ഒരു തരം അസന്തുലിതാവസ്ഥ വന്ധ്യതയ്ക്ക് കാരണമാകുന്നു.
മനസ്സിനെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയ രായാകേണ്ടി വന്നിട്ടുള്ള കുട്ടികളില്‍ ലൈംകീകതയോട് തോന്നുന്ന ഭയവും, വിര ക്തിയും, ഉൽകണ്ഠയും, സംഘർഷവും മറ്റും വന്ധ്യതയുടെ കാരണങ്ങളായി തീരാം. ദൈദന്യ ജീവിതത്തിലെ കൊച്ചു കൊച്ചു പ്രശ്‌നങ്ങളെ പോലും അമിതമായി വൈകാരികമായി പ്രതികരിക്കുന്നവരിലും അമിത ദേഷ്യക്കാരിലും വന്ധ്യത കൂടു തലായി കാണുന്നു.
എന്നാൽ പ്രത്യുത്പാദനപരമായി യാതൊരു വിധ കുറവുകൾ കാണാതിരുന്നിട്ടും സന്താന സൌഭാഗ്യം സിദ്ധിക്കാത്തവർക്ക് വിദഗ്ധ കൗണ്‍സലിംഗ് ഗുണം ചെ യ്തേക്കാം. ചില യോഗസനങ്ങളുടേയും സൂര്യ നമസ്കാരങ്ങളുടേയും പരിശീ ലനവും, ധ്യാന മുറകൾ അഭ്യസിക്കുന്നതും, നല്ല പാട്ടുകൾ കേട്ട് ആസ്വദിക്കുന്നതും ഉത്തമ മാണ്.
വന്ധ്യത ചികിത്സ സ്ത്രീകളിൽ
സ്ത്രീകളിലെ
വന്ധ്യതാ ചികിത്സയുടെ പ്രധാനഭാഗം ആര്‍ത്തവ ശുദ്ധിയാണ് ത ന്നെയാണെന്ന് മുന്നേ
പറഞ്ഞിരുന്നുവല്ലോ. എന്‍ഡോമെട്രിയോസിസ്, പോളി സിസ്റ്റിക് ഓവേറിയന്‍ ഡിസീസ്, ഹോര്‍മോണ്‍ തകരാറുകള്‍, പാരമ്പര്യ ജനതിക രോഗങ്ങള്‍
തുടങ്ങീ അനവധി കാരണങ്ങളുണ്ട് സ്ത്രീകളുടെ വന്ധ്യതയ്ക്ക്.
യോനിയുടെ
മുന്‍ഭാഗത്തെ കന്യാ ചര്‍മം വേര്‍പെട്ടു പോകാതിരിക്കലും, ആ ഭാഗ ത്തെ
മാംസപേശികള്‍ അമിതമായി വളരുന്നതും, ജന്മനാലുള്ള ചില തകരാറുകള്‍ കൊണ്ടും ശരിയായ ലൈംഗിക ബന്ധത്തിനു സാധിക്കാതെ വരാറുണ്ട്.
ഇതുമൂലം ഗര്‍ഭധാരണം തടസ്സപ്പെടുന്നു. ഗര്‍ഭാശയ സ്രവങ്ങളുടെ തകരാറുകൾ കൊണ്ട് പു രുഷ
ബീജങ്ങള്‍ക്ക് ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കാൻ കഴിയാതെ പോകുന്നതു മൂലം ഗർഭധാരണം
അസാദ്ധ്യമാകാം. ഗര്‍ഭപാത്രത്തിന്റെ തകരാറുകളും, ഗര്‍ഭപാത്രത്തി
ലെ മുഴകളും (ട്യൂമര്‍) അണ്ഡവാഹിനിക്കുഴലിലെ തകരാറുകളും ഗർഭധാരണത്തിന് തടസ്സങ്ങൾ
സൃഷ്ടിച്ചേക്കാം.
അണ്ഡവാഹിനിക്കുഴലിലെ പ്രശ്‌നങ്ങള്‍
അണ്ഡവാഹിനിക്കുഴലുകളിൽ
കാണപ്പെടുന്ന തടസ്സങ്ങള്‍ സ്ത്രീ വന്ധ്യതക്ക് ഒരു മുഖ്യ ഘടകം തന്നെയാണ്. അണ്ഡ
കോശങ്ങളിലെ പ്രശ്‌നങ്ങൾക്കാണ് ചികി
ത്സ എന്നു വരികിൽ സ്ത്രീയുടെ ഫാളോപ്പിയന്‍ ട്യൂബിൻറെ പ്രവര്‍ത്തനം കാര്യ ക്ഷമമായിരിക്കണം. പൊതുവെ
കേരളത്തിലെ സ്ത്രീകളിൽ ഫളോപ്പിയൻ ട്യൂബുക ളുടെ പ്രശ്നം കാണാറില്ല. ക്ഷയരോഗം ഉള്‍പ്പെടെയുള്ള
രോഗങ്ങളൊന്നും കേരള ത്തിലെ സ്ത്രീകളിൽ അധികം കാണാറില്ല. വടക്കേ ഇന്ത്യയില്‍ അണ്ഡവാഹിനി ക്കുഴലിലെ പ്രശ്‌നങ്ങള്‍
സാധാരണയാണ്. അപ്പന്‍റിസൈറ്റിസ്, പെരിറ്റൊണൈ റ്റിസ്, ഗൊണേറിയ
തുടങ്ങിയ രോഗങ്ങള്‍ മൂലം ഫാലോപ്പിയന്‍ ട്യൂബിൽ തടസ്സങ്ങ ളുണ്ടാ കാം. ഗര്‍ഭം അലസുക മൂലവും
ഫാലോപ്പിയന്‍ ട്യൂബിൽ തടസ്സങ്ങളുണ്ടാകാം. ട്യൂബ് ഒട്ടിച്ചേര്‍ന്നിരിക്കുന്നതു മൂലം
അണ്ഡം ഗർഭ പാത്രത്തിലേക്ക് പ്രവേശിക്കാത്ത തു മൂ ലവും ഗർഭധാരണം അസാദ്ധ്യം തന്നെ.
എന്‍ഡോമെട്രിയോസിസ് (ENDOMETRIOSIS)
കേരള
സ്ത്രീകളില്‍ മൂന്നിലൊന്നു പേരെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് എന്‍ഡോമെട്രിയോസിസ്.
ഗര്‍ഭപാത്രത്തിലെ അകംപാളിയായ എന്‍ഡോമെട്രി യം അണ്ഡാശയത്തിലും മറ്റും
പറ്റിപ്പിടിച്ചു വളരുന്നതാണ് എന്‍ഡോമെട്രിയോസി സ് എന്ന് മുന്നേ
പറഞ്ഞിട്ടുള്ളതാണല്ലോ. അണ്ഡാശയത്തില്‍ ചിലപ്പോൾ മുഴകളും കാണാറുണ്ട്. രണ്ടു
മില്ലീമീറ്റര്‍ മുതല്‍ 12-15 മില്ലീമീറ്റര്‍ വരെയുള്ള മുഴകളെ കണ്ടേ ക്കാം.
ഇത്തരം മുഴകളില്‍ ദുഷിച്ച രക്തം ചോക്ലേറ്റു നിറത്തിൽ നിറഞ്ഞിരിക്കും. ഇത് നീക്കം
ചെയ്യേണ്ടതുണ്ട്. അലോപ്പതി ചികിത്സകർ ലാപ്രോസേ്കാപ്പിലൂടെ ശസ്ത്രക്രി യ ചെയ്ത്
മുഴകളും അധിവളര്‍ച്ചകളും നീക്കം ചെയ്യുകയാണ് പതിവ്. ആയൂർവ്വേദ ഹോമ്യോപ്പതി
ചികിത്സയിൽ അതിനാവശ്യ മരുന്നുകൾ ധാരാളം ഉണ്ട്.
പോളിസിസ്റ്റിക് ഒവേറിയന്‍ രോഗം
കേരളത്തില്‍
മൂന്നിലൊന്നു സ്ത്രീകളിൽ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം കാണുന്നു.
ഇതിനെക്കുറിച്ചും മുന്നേ പറഞ്ഞിട്ടുണ്ട്. ഇത് ഒരു തരം ഹോര്‍മോണ്‍ പ്രശ്‌നമാണ്.
പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ നി ന്നുള്ള ഹോര്‍മോണുകളോട് അണ്ഡാശ യം അമിതമായി
പ്രതികരിക്കുന്നുതു മൂലമു ണ്ടാകുന്നതാണ് ഈ അസുഖം. ചില സ്ത്രീ കളിൽ ആന്‍ഡ്രജന്‍
എന്ന പുരുഷ ഹോര്‍മോണ്‍ അണ്ഡാശയത്തില്‍ അമിതയി ഉത്പാദിപ്പിക്കപ്പെടുന്നു. ഈ
അവസ്ഥയാണ് പ്രശ്‌നമായി തീരുന്നത്. അണ്ഡാശ യത്തിന്റെ ഇത്തരം അമിതമായിട്ടുള്ള പ്രതികരണശേഷി
കുറയ്ക്കാന്‍ അലോപ്പതി യിൽ ലാപ്രോസേ്കാപ്പിലൂടെ അണ്ഡാശയത്തിലെ ഫോളിക്കിളുകളില്‍ ഒരു
വിള്ള ല്‍ വരുത്തുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ള ഒരു ലാപ്രോസേ്കാപ്പിയിലൂടെ ചുരുങ്ങിയത് ആറുമാസ കാലത്തേക്കെങ്കിലും
അണ്ഡാശയ പ്രവര്‍ത്തനം സാധാര ണ നിലയിലായിരിക്കും.
അലോപ്പതി
ചികിത്സ പ്രകാരം ഇക്കാലങ്ങളിൽ കൃത്യമായ ഔഷധ
സേവയിലൂടെ അണ്ഡവിസര്‍ജനം നടത്തണം. ഇക്കാലങ്ങളിൽ ദമ്പതികൾ പരസ്പരം ബന്ധപ്പെ ടുക വഴി
ഭൂരിഭാഗം സ്ത്രീകൾക്ക് ഗർഭം ധരിക്കാനാകും.
പോളിസിസ്റ്റിക് ഓവറി എ ന്ന രോഗമുള്ള പലരെയും കണ്ടാമാത്രയിൽ തന്നെ പെട്ടെന്ന്
തിരിച്ചറിയാന്‍ കഴി ഞ്ഞെന്നുവരും. കുറച്ച് തടിച്ച ശരീര പ്രകൃതകാരായിരിക്കും ഇവർ. ഇവരുടെ
മുഖ ത്ത് രോമ വ ളര്‍ച്ചക്ക് സാദ്ധ്യതയുണ്ട്. ഇവരുടെ ആർത്തവം പലപ്പോഴും കൃത്യമാ
യിരിക്കില്ല. പ്രമേഹത്തിന് പോളിസിസ്റ്റിക് ഓവറി എന്ന അസുഖവുമായി വളരെ അടുത്ത ബന്ധമാണുള്ളത്.
പ്രമേഹരോഗമുള്ളവര്‍ക്ക് ഇത് കൂടുതലായി കാണാനാ കും. പ്രമേഹക്കാരുടെ കുടുംബാംഗങ്ങള്‍ക്കും
ഇത്തരം പ്രശ്‌നമുണ്ടാകാന്‍ സാധ്യത അധികമാണ്.
ഇങ്ങിനെള്ളവര്‍ക്ക്
ശരീരത്തിലെ ഇന്‍സുലിന്‍ നില ക്രമീകരിക്കുന്ന ഔഷധങ്ങള്‍ കൊടുക്കേണ്ടി വരുന്നു.
അങ്ങിനെ അണ്ഡാശയത്തിലെ ഹോര്‍മോണ്‍ നില
ക്രമീ കരിക്കുന്നുതു വഴി രോഗം സൌഖ്യമാക്കാനും സാധിക്കുന്നുതാണ്. അലോപ്പതിയിൽ ഇന്‍സുലിന്‍
ക്രമീകരണ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ വളരെ ഫലപ്രദ മായിക്കാണുന്നുണ്ട്. ഗര്‍ഭം അലസാനുള്ള പ്രവണത
ഇവരിൽ താരതമേന്യ കുറ ഞ്ഞു കാണപ്പെടുന്നു. അലോപ്പതിക്കാർ ലാപ്രോസേ്കാപ്പിയിലൂടെയും
ഇന്‍സുലിന്‍ ക്രമീകരണ ഔഷധങ്ങളിലൂടെയും ഹോര്‍മോണ്‍
പ്രശ്‌നം പരിഹരിക്കാന്‍ പരിശ്രമി ക്കുന്നു.എന്നാൽ വിജയം കാണാത്തവർക്ക് ഹോര്‍മോണ്‍
കുത്തിവയ്പുകള്‍ നല്‍കു ന്നു. എന്നൽ കുഞ്ഞിക്കാലു കാണനുള്ള ഹോർമോൺ
കുത്തിവെയ്പ്പുകൾ അരോ ഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന് എടുത്തു
പറയാതെ വയ്യ.
ഈ രോഗ
പ്രശനമുള്ളവരിൽ ഭൂരിഭാഗത്തിനും അമിതഭാരവും, അമിതവണ്ണവും ഉണ്ടായിരിക്കും. ഭാരക്കൂടുതലുള്ളവര്‍
അവരുടെ അധിക ഭാരം കുറയ്ക്കുന്നതു മൂലം അണ്ഡാഗമനം നടക്കാറുണ്ട്.
ആഹാര ക്രമീകരണം
പോളിസിസ്റ്റിക്
ഒവേറിയന്‍ സിന്‍ഡ്രോമിന്റെ ചികിത്സയില്‍ ആഹാരക്രമീകരണം ഒരു സുപ്രധാന പങ്ക്
വഹിക്കുന്നുണ്ട്. പല പച്ചക്കറികളിലും ഇന്‍സുലിന്‍ ക്രമീകരണ ശേഷിയുള്ള ഘടകങ്ങള്‍
സുലഭമാണ്. സോയാബീനാണ് ഏറ്റവും പ്രധാനം. പി
ന്നെ പഴങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവയും ഉത്തമങ്ങളാണ്.
പച്ചക്കറികള്‍ കഴി യുന്നതും വേവിക്കാതെ കഴിക്കണം. ആഹാരം കഴിക്കുന്നതിൽ പകുതിയോളം
വരെ വേവിക്കാത്ത പച്ചക്കറികളും സാലഡുകളുമാക്കുന്നത് കഴിക്കുന്നത് നല്ലതാണ്.
പഞ്ചസാരയും, സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങളും കഴിയുന്നത്ര ഒഴിവാക്കണം. ഉലുവയിലും, വേപ്പിലും
ഒക്കെ ഇന്‍സുലിന്‍ പ്രതികരണ ഘടകങ്ങള്‍ ധാരാളമായി ഉണ്ട്.
ആര്‍ത്തവ രക്തത്തിന്
വഴുവഴുപ്പ്, കറുത്തനിറം, കട്ടകള്‍, ദുര്‍ഗന്ധം
എന്നിവയൊ ക്കെ കാണപ്പെടുന്നത് ആര്‍ത്തവ ശുദ്ധിയില്ലായ്മയുടെ ലക്ഷണങ്ങളാണ്. 26-30 ദി വസമാണ് ആര്‍ത്തവ ചക്രത്തിന്റെ കാലാവധി. അതായത് ഒരു ചന്ദ്ര മാസം. ഇ തില്‍
കൂടുതലോ കുറവോ കാണുന്നത് അത്ര ശുഭകരമല്ല.
സാധാരണ ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്ക് അസ്വസ്ഥതകളും വേദനകളും ഒക്ക അനുഭവപ്പെടാറുണ്ട്. ഹോര്‍മോണുകളിൽ ചില മാറ്റം സംഭവിക്കുമ്പോഴാണ് ആർ ത്തവ കാലങ്ങളിൽ സ്ത്രീകൾക്ക് അല്പം ദേഷ്യക്കൂടുതലും, സ്തനങ്ങളില്‍ വേദന കളും തുടങ്ങിയ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് പതിവാണ്. ഇവയെ അത്ര കാര്യമായി പരി ഗണിക്കേണ്ടതില്ല. എന്നാല്‍ അസഹ്യമായ വയറുവേദനയും, പര വേശവും കണ്ടാൽ ചികിത്സ തന്നെ തേടണം.
ആര്‍ത്തവ അശുദ്ധിയും ആർത്തവ തകരാറുകളും ഗര്‍ഭാശയ പ്രവര്‍ത്തന വൈ കല്യത്തെയാണ് സൂചിപ്പിക്കുന്നത്. ആയൂർവേദ പ്രകാരം സുകുമാരം ഘൃതം അല്ലെ ങ്കില്‍ കഷായം സേവിക്കുന്നത് നല്ലതാണ്. ഇത് ഒന്നാന്തരം യൂട്രിന്‍ ടോ ണിക് ആണ്. സുകുമാര ഘൃതം ഡോക്റ്ററുടെ ഉപദേശം കൂടാതെ തന്നെ ആർക്കും വാങ്ങി കഴിക്കാം. ക്രമമായ ആര്‍ത്തവത്തിനും ആര്‍ത്തവ ശുദ്ധിക്കും എള്ള് കഷായം ഉ ത്തമ ഔഷധമാണ്. അത് തയ്യാർ ചെയ്യുന്ന വിധം താഴെ ചേർക്കുന്നു.
സാധാരണ ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്ക് അസ്വസ്ഥതകളും വേദനകളും ഒക്ക അനുഭവപ്പെടാറുണ്ട്. ഹോര്‍മോണുകളിൽ ചില മാറ്റം സംഭവിക്കുമ്പോഴാണ് ആർ ത്തവ കാലങ്ങളിൽ സ്ത്രീകൾക്ക് അല്പം ദേഷ്യക്കൂടുതലും, സ്തനങ്ങളില്‍ വേദന കളും തുടങ്ങിയ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് പതിവാണ്. ഇവയെ അത്ര കാര്യമായി പരി ഗണിക്കേണ്ടതില്ല. എന്നാല്‍ അസഹ്യമായ വയറുവേദനയും, പര വേശവും കണ്ടാൽ ചികിത്സ തന്നെ തേടണം.
ആര്‍ത്തവ അശുദ്ധിയും ആർത്തവ തകരാറുകളും ഗര്‍ഭാശയ പ്രവര്‍ത്തന വൈ കല്യത്തെയാണ് സൂചിപ്പിക്കുന്നത്. ആയൂർവേദ പ്രകാരം സുകുമാരം ഘൃതം അല്ലെ ങ്കില്‍ കഷായം സേവിക്കുന്നത് നല്ലതാണ്. ഇത് ഒന്നാന്തരം യൂട്രിന്‍ ടോ ണിക് ആണ്. സുകുമാര ഘൃതം ഡോക്റ്ററുടെ ഉപദേശം കൂടാതെ തന്നെ ആർക്കും വാങ്ങി കഴിക്കാം. ക്രമമായ ആര്‍ത്തവത്തിനും ആര്‍ത്തവ ശുദ്ധിക്കും എള്ള് കഷായം ഉ ത്തമ ഔഷധമാണ്. അത് തയ്യാർ ചെയ്യുന്ന വിധം താഴെ ചേർക്കുന്നു.
.
12 ഗ്രാം എള്ള് എടുത്ത് 16 ഇരട്ടി വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇത് നാലിലൊ ന്ന് അളവാകും വരെ കുറുക്കുക. പുലര്‍ച്ചെ വെറുംവയറ്റിലും വൈകുന്നേരം ഭക്ഷണ ത്തിന് മുമ്പായും കഴിക്കണം. കഴിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ഒരു അച്ച് ശര്‍ക്കര കൂടി കഴിക്കാം. ആര്‍ത്തവ സംബന്ധമായ രോഗമുള്ളവര്‍ ഈ കഷായം പതിവായി കഴിക്കുന്നത് ഉത്തമമായിരിക്കും.
നാമാ മാത്രം ആര്‍ത്തവം നടക്കുന്നവര്‍ക്ക് ആര്‍ത്തവത്തിന്റെ ക്രമം മെച്ചപ്പെടു ത്തുവാനും പിരീഡ് സുഖകരമാക്കാനും സപ്തസാരം കഷായം ഉത്തമമാണ്. തവി ഴാമ, മുതിര, കൂവളത്തിന്റെ വേര്, ആവണക്കിന്റെ വേര്, കരിങ്കുറിഞ്ഞിവേര്, ചുക്ക്, മുഞ്ഞ ഇതിന്റെയെല്ലാം സാരമാണ് സപ്തസാരം.
തിരുതാളിവേര് പാല്‍ ചേർത്ത് കഷായം പോലെയാക്കി കഴിക്കുന്നതും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഗര്‍ഭധാരണത്തിനും ഉണ്ടായ ഗര്‍ഭം അലസി പ്പോകാതിരിക്കാനും നല്ലതാണ്. മാസമുറ തെറ്റി യെന്നു കണ്ടാല്‍ ഉടനെ ഇതേ കഷായം കഴിക്കാവുന്നതാണ്.
12 ഗ്രാം എള്ള് എടുത്ത് 16 ഇരട്ടി വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇത് നാലിലൊ ന്ന് അളവാകും വരെ കുറുക്കുക. പുലര്‍ച്ചെ വെറുംവയറ്റിലും വൈകുന്നേരം ഭക്ഷണ ത്തിന് മുമ്പായും കഴിക്കണം. കഴിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ഒരു അച്ച് ശര്‍ക്കര കൂടി കഴിക്കാം. ആര്‍ത്തവ സംബന്ധമായ രോഗമുള്ളവര്‍ ഈ കഷായം പതിവായി കഴിക്കുന്നത് ഉത്തമമായിരിക്കും.
നാമാ മാത്രം ആര്‍ത്തവം നടക്കുന്നവര്‍ക്ക് ആര്‍ത്തവത്തിന്റെ ക്രമം മെച്ചപ്പെടു ത്തുവാനും പിരീഡ് സുഖകരമാക്കാനും സപ്തസാരം കഷായം ഉത്തമമാണ്. തവി ഴാമ, മുതിര, കൂവളത്തിന്റെ വേര്, ആവണക്കിന്റെ വേര്, കരിങ്കുറിഞ്ഞിവേര്, ചുക്ക്, മുഞ്ഞ ഇതിന്റെയെല്ലാം സാരമാണ് സപ്തസാരം.
തിരുതാളിവേര് പാല്‍ ചേർത്ത് കഷായം പോലെയാക്കി കഴിക്കുന്നതും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഗര്‍ഭധാരണത്തിനും ഉണ്ടായ ഗര്‍ഭം അലസി പ്പോകാതിരിക്കാനും നല്ലതാണ്. മാസമുറ തെറ്റി യെന്നു കണ്ടാല്‍ ഉടനെ ഇതേ കഷായം കഴിക്കാവുന്നതാണ്.
പേരാലിന്റെ
ഇല വിരിഞ്ഞുവരുമ്പോഴുണ്ടാകുന്ന മൊട്ട് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതു് മേൽ
പറഞ്ഞ ഗുണം ചെയ്യും.
മാതളപ്പഴവും
ദുരിയാൻ പഴവും ധാരാളം കഴിക്കുന്നതു് ഗര്‍ഭധാരണം ഉണ്ടാക്കു ന്ന താണ്. നിലപ്പനക്കിഴങ്ങ്
പാലില്‍ അരച്ച് കഴിക്കുന്നതു് ഗുണകരമാണ്. കൂടാതെ ശതാവരിഘൃതം, ഡാ ഡിമാദിഘൃതം എന്നിവ
അണ്ഡോത്പാദനം വര്‍ധിപ്പിക്കാനും ആര്‍ത്തവ തകരാറു കൾ പരിഹരിക്കുന്നതിനും നല്ലതാണ്.
അശോകാരിഷ്ടം, ഫല സര്‍പ്പിസ് എന്നിവ ആര്‍ത്തവക്രമക്കേടിനും
ആരോഗ്യത്തിനും നല്ലതാണ്.
എന്താണ്ആർത്തവം
ഭാരത
സമൂഹത്തിൽ മാതാവ് എന്ന് പറഞ്ഞാൽ തന്നെ അതിന് അതിയായ ബഹുമാനവും, സ്ഥാനവും
കൽപ്പിക്കുന്നുണ്ട്. ഒരു പെൺകുട്ടി സ്ത്രീ ആയി തീരുന്നത് ആർത്തവ ആരംഭത്തോടെയാണ്.
എന്താണ് ആർത്തവം. അണ്ഡാശയ കോശ ങ്ങളിലുണ്ടാകുന്ന ബീജങ്ങൾക്ക് വളർച്ച
പൂർത്തിയാകുമ്പോൾ അവ പല നീരുക ളോടുകൂടി ഗർഭാശയം, യോനി ദ്വാരം വഴി കൂടി പുറത്തേക്കു
പോകുന്നതി നെയാണ് ആർത്തവം അഥവ മാസമുറ അഥവ മാസകുളി എന്നും ഇംഗ്ലീഷിൽ menses എന്നും അറിയപ്പെടുന്നത്.
സാധാരണ ആർത്തവം ആദ്യമായി കാണുന്നത് പന്ത്രണ്ടിനും പതിനഞ്ച് വയസ്സിനും ഇടയിലാണ്.
ഇന്നത്തെ ഭക്ഷണ രീതിയനു സരിച്ച് ഇതി ലും നേരത്തെ കാണാറുണ്ട്. അപൂർവ്വം
ചിലർക്കെങ്കിലും വൈകിയും കാണാറുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നവും, പോഷക
ആഹരക്കുറവും ഇതി നു കാരണ മായേക്കാം. ഗർഭകാലങ്ങളിൽ ആർത്തവം കാണാറില്ല. എന്നാൽ
അപൂർവ്വം ചില സാഹചര്യങ്ങളിൽ ഗർഭാരംഭ കാലങ്ങളിൽ ആദ്യത്തെ ഒന്നോ രണ്ടോ മാസം നേ രി യ
തോതിൽ കണ്ടേക്കാം. അതുപോലെ 45 വയസ്സിനും 55 വയസ്സിനും ഇടയിൽ അർത്തവം പ്രകൃത്യാ
തന്നെ ആർത്തവം നിലക്കും. ഇങ്ങിനെ നിന്നുപോകുന്ന സമ യത്തിനെ മെനോപോസ് (menopause)
അഥവ ക്ലൈമാറ്റിക് പിരീഡ് ( climacteric period) എന്ന് അറിയപ്പെടുന്നു. സമയം കഴിഞ്ഞിട്ടും ആർത്തവം കാണാതിരുന്നാ ൽ രോഗമായി
പരിഗണിക്കണം. ചിലപ്പൾ ഗർഭാശയമുഖത്തുള്ളതോ, യോനി ദ്വാര ത്തിലുള്ളതോ ആയ ചില
തടസ്സങ്ങളാകാം കാരണം. അങ്ങിനെ കണ്ടാൽ തടസ്സം തീർച്ചയായും നീക്കം ചെയ്യണം.
ജനനേന്ദ്രീയങ്ങളുടെ ശരിയായ വളർച്ച ക്കുറവ്, അണ്ഡകോശ ങ്ങളുടേയും, ഗർഭാശത്തിൻറേയും
ബലഹീനത, സുഖലോലുപ ജീവി തം, ശരിയായ വ്യായാമക്കുറവ് എന്നിവ രോഗകാരണങ്ങളാകാം.
ലുപ്താർത്തവം (Delayed
or Suppressed Menses)
ആർത്തവത്തിനുണ്ടാകുന്ന
കാലതാമസ്സത്തിനും, തടസ്സത്തിനും ലുപ്താർത്തവം എന്ന് പറയപ്പെടുന്നു.
കൃഛ്റാർത്തവം ( Dysmenorrhea
or Painful Menstruation)
മാസം തോറും
അസഹ്യമായ വേദനയോടു കൂടിയ ആർത്തവത്തെയാണ് കൃ ഛ്റാർത്തവം എന്ന് പറയുന്നത്.
ഇടുപ്പിൻറെ പിന്നിൽ നിന്ന് ആരംഭിച്ച് അടി വ യറ്റിലേക്കും തുടകളിലേക്കും പടരുന്നു.
ഹോമ്യോപ്പതിയിൽ മഗ്.ഫോസ്, വൈ ബെർണം
ആപ്പുലസ്, ഫെറം. ഫാസ്, നക്സ്. വോം എന്നിവ സിദ്ധൌഷധങ്ങ ളാണ്.
അത്യാർത്തവം (Menorrhagia)
സാധാരണയായി 4 ആഴ്ചയിലൊരിക്കലാണ് ആർത്തവം കാണുന്നത്. ഇത് 3ഒ, 4 ഒ ദിവസത്തോളം നീണ്ടു നിൽക്കുന്നതാണ്. ഈ ക്രമം വിട്ടു വരികയും അമിതമായി രക്തം പോകുകയും ചെയ്യുന്നതിനെയാണ് അത്യാർത്തവം എന്ന് പറയുന്നത്. ജന്മ നാലുള്ള രോഗങ്ങളാലോ, ഗർഭാശയത്തിൻറെ ശക്തി ക്കുറവു മൂലമോ, ഗർഭം അ ലസലോ, കൂടെകൂടെയുള്ള ഗർഭധാരണം മൂലോ, ഗർഭാശയമുഖത്തോ, ആണ്ഡകോ ശങ്ങളിലോ ഉണഅടാകുന്ന നീരു മുഖാന്തിരമോ, അമിതഭോഗ മൂലമോ, ഗർഭാശ യ കാൻസർമൂലമോ ഇത് സംഭവിക്കാം. ഹോമ്യോപ്പതിയിൽ ക്രോക്കസ്സ്,ഇപ്പേക്ക്, ഹാമാമെലിസ് തുടങ്ങീ നല്ല ഔഷധങ്ങൾ ധാരളമുണ്ട്.
ആർത്തവ
വിരാമ സമയത്ത് പല സ്ത്രീകൾക്കും അത്യാർത്തവം അനുഭവപ്പെടാറു ണ്ട്. ഗർഭാശയ ഭ്രംശം (Prolapses of Uteri) സംഭവിക്കുമ്പോഴും
ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്.
കടപ്പാട്
Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com
Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ