2015, ജൂൺ 9, ചൊവ്വാഴ്ച

വന്ധ്യതാ- കാരണങ്ങളും ചികിത്സയും - 2. (INFERTILITY-CAUSE AND TREATMENT) 2


കാരണങ്ങളും പ്രതിവിധികളും.
ദമ്പതികള്‍ വിവാഹ ശേഷം ആറുമാസമെങ്കിലും ഒരുമിച്ച് താമസിച്ചിട്ടും ഗർഭ നിരോധന ഉപാധികളൊന്നും  സ്വീകരിക്കാതെ ഗര്‍ഭം ധരിക്കാത്ത അ  വസ്ഥ ഉണ്ടെങ്കില്‍ വന്ധ്യതയെ കുറിച്ച്  സംശയിക്കേണ്ടിയിരിക്കുന്നു. സാധാ രണയായി സ്വാഭാവി കമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതിമാ രില്‍ 75 ശതമാ നം പേര്‍ക്കെങ്കിലും വിവാഹം കഴിഞ്ഞ് ആറ് മാസത്തി നു ള്ളില്‍ ഗര്‍ഭധാരണം ഉ ണ്ടാകാറുണ്ട്. ഇങ്ങിനെ സംഭവിക്കാതിരുന്നാൽ   ചി കിത്സയെപ്പറ്റി ചിന്തിക്കണം. വന്ധ്യതാ ചികിത്സയില്‍ ഭാര്യക്കും ഭര്‍ത്താവി നും തുല്യ പങ്കാണുള്ളത്. ദംപതികൾ ഒരുമിച്ച് തന്നെ ഡോക്ടറെ സമീപിച്ച് പരിഹാരം തേടണം. കാരണം ദമ്പതിമാരിൽ ആർക്കെങ്കിലും  ഒരാള്‍ക്ക് പ്ര ത്യുത്പാദന കാര്യത്തില്‍ നേരിയ തകരാറുണ്ടങ്കില്‍ പങ്കാളിയുടെ ശേഷി വ ര്‍ദ്ധിപ്പിക്കുവാനും അതു വഴി പ്രശ്‌നം പരിഹരിക്കാനും കഴി യുന്നതാണ്.

ചില നാട്ടു ചികിത്സാ രീതികൾ
നാട്ടു വൈദ്യ ശാസ്ത്ര പ്രകാരം

അരയാലിൻറെ വേര് സ്ത്രീ പു രുഷന്മാരിലെ വന്ധ്യതക്ക്   നല്ലൊരു ഔഷധമാണെന്ന്  പറയപ്പെടുന്നു. ഇ തിൻറെ വേര് ഉണക്കിപ്പൊടിച്ച് 20 ഗ്രാം വീതം ഒരു ഗ്ലാസ് പാലില്‍ കല ക്കി രാത്രി കിടക്കാന്‍ നേരം കഴിയ്ക്കണം. ഇത് തുടർച്ചയായി മൂന്നു ദിവ സം കഴിക്കണം. സ്ത്രീകളുടെ ആർത്തവ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാര മാണ്.

ബ്ലാക്ക്‌ബെറിയുടെ ഇലകൾ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ പോന്നവയാണ്. ഇതിൻറെ പച്ചിലകള്‍ പറിച്ചെടുത്ത് കുറച്ച് തിളയ്ക്കുന്ന വെള്ളത്തിലിട്ട് രണ്ടു മണിക്കൂര്‍ നേരം വയ്ക്കുക. ഇത് 200 മില്ലി മോര്, ര ണ്ട് സ്പൂണ്‍ ചെറു തേന്‍ എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് കഴിയ്ക്കണം. വ ന്ധ്യതയ്ക്കു പുറമെ സ്ത്രീകളില്‍ എന്‍ഡെമെട്രിയം സംബന്ധമായ പ്രശ്‌ന ങ്ങള്‍ പരിഹരിക്കുന്നതിനും, അബോര്‍ഷന്‍ തടയുന്നതിനും ഇത് സഹായ കരമാണ്.

വിൻറര്‍ ചെറി എന്ന് പറയപ്പെടുന്ന ഒരിനം പഴവര്‍ഗ്ഗമുണ്ട്. ഈ ചെടിയുടെ ഇല ഉണക്കിപ്പൊടിച്ച് ആറു ഗ്രാം വീതം ഒരു ഗ്ലാസ് പാലില്‍ ചേർത്ത് കഴിയ്ക്കണം. പുരുഷന്മാര്‍ ഇത് അഞ്ചു രാത്രി അടുപ്പിച്ചു കഴിയ്ക്കണം. എന്നാൽ  സ്ത്രീകള്‍ മാസമുറയ്ക്കു ശേഷം കഴിയ്ക്കു ന്നതാണ് കൂടുതല്‍ ഉത്തമം.

ദുരിയാൻ പഴം ദുരിയൻ പഴം ദമ്പതികള്‍ പതിവായി കഴിക്കുന്നത് ഗർഭധരാണ സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.


ഒരു കുഞ്ഞു ജനിക്കുവാൻ വൈകിയാല്‍ പിന്നെ ടെന്‍ഷനായി, പ്രശ്‌നങ്ങളാ യി, വെപ്രാളമായി. ആയതിനു കാരണങ്ങൾ പലതാണ്. പിന്നെ ചികിത്സക ളുടെ അരങ്ങേറ്റമായി.  ചികിത്സകൾ ഒന്നിൽ നിന്ന് പലതിലേക്കും പറന്നു ചേക്കേറുന്നു. ഡോക്റ്റർമാരെ  ഒന്നിൽ നിന്ന് മറ്റൊന്നിലേ ക്ക് മാറ്റി മാറ്റി കാ ണിക്കുന്നു. ഇതിനെല്ലാം പുറമെ  മന്ത്രവാദികളേയും, ജോത്സ്യന്മാരേയും സ മീ പിക്കുന്നു. നേർച്ചകളും, വഴിപാടുകളും അതിലേറെ... സംഗതി പലപ്പോ ഴും നിരാശജനകം തന്നെ!!!!

ദാമ്പത്യവല്ലരിയിലെ ഏറ്റവും വലിയ ഒരു സൗഭാഗ്യമാണ് ഒരു കുഞ്ഞി കാ ലു കാണുക എന്നത്. എന്നാല്‍ ആപൂർവ്വം ചില ഭാഗ്യഹീനർക്ക് ആ സൌഭാ ഗ്യം ലഭിച്ചെന്നു വരില്ല. ചിലര്‍ക്ക് ജന്മനാലുള്ള ശാരീരിക വൈകല്യങ്ങളാ കാം കാരണമെങ്കിൽ  മറ്റുചി ലര്‍ക്ക് താൽക്കാലികമായ ചില തടസ്സങ്ങളാ കാം  ഗര്‍ഭധാരണത്തിന് വിഷമം നേരിടുന്നത്. ജോത്സ്യപരമായി ചിന്തിക്കു മ്പോൾ ചില പൂർവ്വ ജന്മ കർമ്മ  ദോഷ ങ്ങൾ ആണെന്ന് അവർ പറയുന്നു. എന്തായാലും നമുക്ക് വിശദമായി ഒന്നു ചിന്തി ക്കാം.

തക്കതായ കാരണങ്ങൾ കണ്ടെത്തിയാല്‍  തന്നെ ഒട്ടുമിക്ക വന്ധ്യതാ  പ്രശ്‌ന ങ്ങളേയും ചികിത്സിച്ച് ഭേദമാക്കുവാന്‍ ഹോമ്യോ ഹെർബൽ വൈദ്യ ശാ സ്ത്രത്തിനു കഴിയും. ശുക്ലാര്‍ത്തവശുദ്ധിതന്നെയാണ് വന്ധ്യതയ്ക്ക് പ്രഥമ മായി പരിഗണിക്കുന്ന പ്രധാന ചികിത്സാമാര്‍ഗം.

ആദ്യമായി ഗര്‍ഭധാരണത്തിന് തടസ്സമുണ്ടാക്കുന്ന കാരണങ്ങള്‍ കണ്ടെത്താൻ കഴിയണം. പിന്നീട് വന്ധ്യതയ്ക്കുള്ള  ചികിത്സ ആരംഭിക്കണം. പ്രഥമ ഘട്ട ത്തിൽ  വന്ധ്യതക്ക് മൂന്നിലൊന്ന് പേര്‍ക്കും പലതരത്തിലുള്ള മാനസിക പ്ര ശ്‌നങ്ങളാണ് ഗര്‍ഭധാരണത്തിന് തടസ്സമായി കാണപ്പെടുന്നത് എന്ന് മുന്നേ സൂചിപ്പിച്ചുവല്ലോ. ഭയം, ഉദ്ധാരണ ശേഷിയില്ലായ്മ, ഉൽകണ്ഠ, ശീഘ്രസ്ക ലനം, സ്ത്രീകളിലെ ലൈംഗിക മരവിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ പലതിൻ റേയും അടിസ്ഥാന കാരണം മാനസി കം തന്നെയാണ്. ഇതിന് ആദ്യം കൌ ൺസിലിംഗ്,ഹിപ്നോട്ടീസം  പോലുള്ള മാനസിക ചികി ത്സരീതികളെയാ ണ് അവലംബിക്കേണ്ടത്. മാനസിക കാരണങ്ങള്‍ കൊണ്ടല്ലാതെയുള്ള   ഗര്‍ഭ ധാര ണം നടക്കാത്ത അവസ്ഥയ്ക്ക് കാരണങ്ങള്‍ പലതുണ്ട്.


ആഹാര രീതിയിലുള്ള മാറ്റം
ഇന്നത്തെ നമ്മുടെ ഭക്ഷണ ചേരുവകളില്‍ ഏറെയും പ്രകൃതി വിരുദ്ധമായ ആരോഗ്യത്തെ നശിപ്പിക്കു ന്നവയാണ്. എണ്ണയില്‍ വറുത്തതും, എരിവ്, പു ളി , മസാല കൂട്ടുകൾ പ്രിസർവേ റ്റിവുകൾ, നിറങ്ങൾ,രുചി കൂട്ടുവാൻ ഉപ യോഗിക്കുന്ന രാസവസ്തുക്കൾ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പല  ഭക്ഷണ സാധനങ്ങളുടെ  തുടര്‍ച്ചയായിട്ടുള്ള ഉപയോഗം മനുഷ്യരുടെ പ്രത്യുത്പാദ ന ശേഷി യെ ബാധിക്കു ന്നുണ്ട്.

http://www.shridharsanam.netau.net/
http://www.shridharsanam.netau.net/



കൂടിയ അളവിലുള്ള മാംസവും, മൃഗ കൊഴുപ്പും അടങ്ങിയ  ഭക്ഷണ സാ ധനങ്ങ ളുടെ  ഉപയോഗം സ്ത്രീകള്‍ക്ക് പോളിസി സ്റ്റിക് ഓവേറിയന്‍ ഡിസീ സ് പോലു ള്ള രോഗത്തിന് വഴി തെളിയിക്കുന്നു എന്ന് പറയാം. പഴങ്ങളും പച്ചക്കറികളും (ചക്ക,മാങ്ങ ആദി) ഉള്‍പ്പെടെ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആ രോഗ്യത്തിന്  ഏറെ ഗുണകരമായിരി ക്കും. അമിത ഭക്ഷ ണ ശീലവും, അല്പഭക്ഷണശീലവും, പകലുറക്കവും, അമിത ഉ റക്കവും, ഉറക്കക്കുറവും ഒരിക്കലും നന്നല്ല. എന്നാൽ ഇവ ആര്‍ത്തവ ദോ ഷങ്ങൾക്ക് ഇടവരുത്തും. 


കീടനാശിനികൾ തളിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പ്രത്യു ത്പാദന ശേഷിയെ ബാധിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു. നമ്മുടെ നാടന്‍ കോഴിയിറച്ചിയും, ആട്ടിറച്ചിയും നല്ല വാജീകരണ ശേഷിയുള്ള ഭക്ഷ ണ സാധനങ്ങളാണ്.

മരുന്നുകള്‍ ആപൽക്കരം
അന്യ രോഗ ചികിത്സകൾക്കു വേണ്ടി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വ ഫലമായി വന്ധ്യത വരുവാനുള്ള സാധ്യത അപൂർവ്വമായിട്ടെങ്കിലും ഉണ്ടാ കുന്നുണ്ട്. മനസീക രോഗങ്ങളുടെ ചികിത്സയ്ക്കും, തൊണ്ടി വീക്കം, കാൻ സർ പോലുള്ള രോഗങ്ങളുടെ ചികിത്സക്കും അലോപ്പതി മരുന്നുകൾ ഉപ യോഗിക്കുന്നത് ഭാവിയിൽ വന്ധ്യതക്ക് കാരണമാകാറുണ്ട് . കാൻസർ രോ ഗത്തിനു വേണ്ടി ഉപയോഗിക്കുന്ന ഹോര്‍മോണ്‍ സ്വഭാവ മുള്ള ചില മരു ന്നുകളുടെ ഉപയോഗം ബീജോത്പാദക കോശങ്ങളുടെ പ്രവര്‍ത്തനത്തെ  ത  ന്നെ തകരാറിലാക്കുന്നു. ഉത്തേജക മരുന്നുകള്‍, മയക്കു മരുന്നുകൾ എന്നി വയുടെ അമിത ഉപയോഗം  പ്രത്യുത്പാദ നശേഷിയെ നശിപ്പിച്ചേക്കാം. അ ണു ബാധ തടയുവാന്‍ തുടര്‍ച്ചയായി ആൻറി ബയോട്ടിക്കുകള്‍ ഉപയോഗി ക്കുന്നതും അത്രക്ക് ഉചിതമല്ല.

ആയുര്‍വേദ മരുന്നുകളില്‍ മനോരോഗ ചികിത്സയ്ക്കു് ഉപയോഗിക്കപ്പെടു ന്ന  സര്‍പ്പഗന്ധി എന്ന മരുന്ന് തുടര്‍ച്ചയായി കഴിക്കുന്നതു മൂലം ചിലപ്പോള്‍ വന്ധ്യത സൃഷ്ടിക്കാറുണ്ട്.


വസ്ത്രധാരണം.
വസ്ത്ര ധാരണരണ കര്യത്തിൽ പലരും അത്ര ശ്രദ്ധ ചെലുത്താറില്ല.വസ്ത്ര ധാരണം അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച്  ധരിക്കാമെങ്കിലും കഴിയു ന്നത്ര പരുത്തി വസ്ത്രങ്ങൾ ധരിക്കണം. ശരീരത്തിനോട്  ചേർന്ന് ഇറുകിയ വസ്ത്ര ധാരണം ശരീരത്തെ ചൂടു പിടിപ്പിക്കും. വായു സഞ്ചാരം ല ഭിക്കാ ത്ത  രീതിയില്‍ വസ്ത്രം ധരിച്ചാല്‍പുരുഷന്മാർക്കാണെങ്കിൽ  വൃഷണങ്ങ ളില്‍ ബീജം വളരുവാന്‍ സാ ധിക്കാതെ നശിച്ചു പോകും. സ്ത്രീകൾക്കാണെ ങ്കിൽ ഗര്‍ഭാശയത്തിലേക്ക് വായു കടക്കുന്ന രീതി യിലുള്ള വസ്ത്രധാരണ മാണ്  സ്വീകരിക്കേണ്ടത്. മുറുകിയ അടി വസ്ത്രങ്ങള്‍ പരമാവധി ഒഴിവാ ക്കണം എന്ന എടുത്തു പറയേണ്ടതില്ലല്ലോ.

രോഗാദികൾ മൂലം വന്ധ്യത
സ്ത്രീക്കും പുരുഷനും പ്രമേഹം ഉണ്ടായാൽ വന്ധ്യതക്ക് സാദ്ധ്യത ഏറുന്നു ണ്ട്. കൂടാതെ വാത രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ഹെര്‍ണിയ, ചില പാരമ്പര്യ രോ ഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, മൂലക്കുരു പോലുള്ളവ ഉണ്ടായ തിനു ശേഷവും  ലൈംഗികശേഷി കുറയുന്നതായി കണ്ടു വരുന്നുണ്ട്.

ലൈംഗികപരമല്ലാത്ത രോഗങ്ങളാണ് വന്ധ്യതക്ക് കാരണമെങ്കില്‍ ആ രോ ഗത്തിന് വേണ്ട ചികിത്സ ആദ്യം ചെയ്യണം.  ഇത്തരം രോഗ ചികിത്സകൾ ക്കൊപ്പം തന്നെ ആര്‍ത്തവ ശുദ്ധിക്കും ബീജശുദ്ധിക്കും വേണ്ട ചികിത്സകള്‍ നല്‍കണം.


പ്രായം ഒരു പ്രധാന ഘടകം
ഗര്‍ഭധാരണത്തിൻറെ കാര്യത്തില്‍ സ്ത്രീയുടെ പ്രായത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ശൈശവ വിവാഹ കലഘട്ടങ്ങളിൽ പോലും സന്താന ല ബ്ധിക്ക് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന പ്രായം സ്ത്രീക്ക് പതിനെട്ടും പുരു ഷന് 21ഉം ആണ്. എന്നാൽ നമ്മുടെ ഇന്നത്തെ സാഹചര്യങ്ങളില്‍ ഇത് സാ ധ്യമാകില്ല ല്ലോ. എങ്കിലും സ്ത്രീയുടെ ഗര്‍ഭധാരണത്തിന് 20നും 28 നും ഇട യിലുള്ള പ്രായമാണ് അഭികാമ്യം. പ്രായം അധികരിക്കു ന്നത് പ്രത്യുത്പാ ദന ശേ ഷിയേയും ബാധിക്കും. അതു പോലെ തന്നെ വന്ധ്യതാ ചികിത്സയി ലും ഗർഭധാരണ പ്രായം ഒരു പ്രധാന  ഘടകമാണ്. പ്രായം കൂടിയവരിൽ ചികിത്സ വേണ്ടത്ര ഫലപ്രദമാകണമെന്നില്ല.
വ്യായാമം  പരമ പ്രധാനം.
ഇന്നത്തെ യാന്ത്രീക ജീവിത തിരക്കിനിടയിൽ വ്യായാമത്തിന് ആരും മെ നക്കെടാറില്ല.  പ്രത്യുത്പാദന വ്യവസ്ഥ ഭംഗിയായി പ്രവര്‍ത്തിക്ക ണമെ ങ്കില്‍ നല്ല ആരോഗ്യം വേണം. പണ്ടുള്ള കാരണവന്മാർ സ്ത്രീ പുരുഷ ഭേ ദമെന്യേ പാടത്തും, പറമ്പിലും മറ്റു  കൃഷി ഇതര സ്ഥലങ്ങളിലും കഠിനമാ യി തന്നെ അദ്ധ്വാനിച്ചിരുന്നു. ഇന്നും വീട്ടിൽ പ്രായമായ സ്ത്രീകൾ ഉണ്ടെ ങ്കിൽ പെൺകുട്ടികളോട് അടിച്ചു വാരുവാനും, പണിയെടുക്കുവാൻ സഹാ യിക്കുവാനും മറ്റും പറയും. ദുര്‍മേദസ്സ് ഉള്ള ശരീര പ്രകൃതകാര്‍ക്ക് ലൈം ഗിക ജീ വിതം അത്ര സുഖകരമായിരിക്കില്ല. സ്ത്രീ-പുരുഷ ഭേദമെന്യേ കുട വയറുകാർക്കും ഇത് ഒരു  പ്ര ശ്‌നമാണ്. ശരിയായ ലൈംഗിക ശേഷി നേടു ന്നതിനും താൽപര്യം ഉളവാകുന്നതിനും അണ്ഡോത്പാദ നവും ശുക്ല ബീ ജോത്പാദനവും ശരിയായയി നടക്കുന്നതിനും ശാരീ രികാരോഗ്യം അതിപ്ര ധാനമാണ്. പ്രത്യുത്പാദനവ്യവസ്ഥയുടെ ആ രോഗ്യകരമായ പ്രവര്‍ത്തന ത്തിനും ആര്‍ത്തവ ശുദ്ധിക്കും, ശുക്ലോദ്പാദനത്തിനും  ചിട്ടയായ മതിയാ യ ശരീര വ്യായാമം അത്യാവശ്യമാണ്.

വളരെ എളുപ്പമായി ലൈംഗിക ഉത്തേജനം കൂട്ടാന്‍ പറ്റിയ വ്യായാമം നീന്ത ലാണ്. നല്ല വെള്ളമുള്ള കുളത്തില്‍ ദിവസവും അര മണിക്കൂറെങ്കിലും നീ ന്തി തുടിക്കുന്നത് ശരീരത്തിന് ഉണര്‍വും ആരോഗ്യവും നൽകും. സർവ്വോ പരി ഇത് പ്രത്യുത്പാദന അവയവങ്ങളെ തണുപ്പിക്കുകയും ചെയ്യുന്നു. ബീ ജാര്‍ത്തവ ശുദ്ധികള്‍ക്ക് നീന്തിക്കുളിക്കുന്നത് വളരെ ന ല്ലതാണ്.

അതു പോലെ തന്നെ ദിവസവും അൽപസമയം നീണ്ടു നിവര്‍ന്നു കയ്യുകൾ വീശിയുള്ള നടത്തം ശരീരത്തില്‍ ആരോഗ്യമുള്ള ബീജണുക്കള്‍ ഉണ്ടാകു വാന്‍ സഹായിക്കുന്നു. സ്ത്രീകളില്‍ ശരിയായ ആര്‍ത്തവചക്രം ഉണ്ടാകു ന്നതിന് നടത്തം നല്ലതാണ്. കാൽ മുട്ടുകൾ നിലത്തുന്നി  നെറ്റി തറയില്‍ മുട്ടി ച്ച് നമസ്‌കരിക്കുന്ന രീതി സ്ത്രീകളില്‍ ഗര്‍ഭാശയാരോഗ്യത്തിന് നല്ലതാണ്. പുരുഷന്മാർക്ക് സൂര്യനമസ്‌കാരവും നല്ല താണ്. പുരുഷന്മാരായ  അമിത ഉറക്കക്കാരുടെ ബീജത്തിന് ഉണര്‍വ് കുറവായിരിക്കുന്നതു മൂലം വന്ധ്യതാ സാദ്ധ്യത കൂടുതലാണ്. അതുപോലെ സ്ത്രീകളുടെ ആര്‍ത്തവം ദുഷിക്കുന്ന തിന് ഇത് ഇടയാക്കും.

സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് ചില പ്രത്യേക ചര്യകള്‍ ആയുര്‍വേദം അനുശാസി ക്കുന്നുണ്ട്. ഈ സമയത്ത് ലൈംഗികബന്ധം പാടില്ലത്രേ. ആ ര്‍ത്തവ കാലങ്ങളിൽ സ്ത്രീയുടെ രോഗ പ്രതിരോധ ശേഷി കുറവാ യിരി ക്കും. ആ സമയത്ത് വിശ്രമം അ ത്യാവശ്യമാണ്. ആര്‍ത്തവകാലങ്ങളിൽ പുല്‍പ്പായയില്‍ നീണ്ടുനിവര്‍ന്നു കിട ക്കു ന്നത് ഗര്‍ഭാശയത്തിൻറെ  ആരോ ഗ്യത്തിന് സഹായകരമാണെന്ന് ആയുർവ്വേദ ആചാര്യന്മാർ പറയപ്പെടുന്നു.
കടപ്പാട്

Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ